കൊച്ചി: ഗ്ലോബൽ 1000 കമ്പനികൾക്ക് പുതുയുഗ സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന കമ്പനിയായ യു.എസ്.ടി ഗ്ലോബലിന് ഈ വർഷത്തെ അമേരിക്കൻ ബിസിനസ്സ് അവാർഡുകളിൽ മികച്ച ഹ്യൂമൺ റിസോഴ്‌സസ് ഡിപ്പാർട്ട്‌മെന്റ് വിഭാഗത്തിൽ ബ്രോൺസ് സ്റ്റീവി പുരസ്‌ക്കാരം ലഭിച്ചു. 

അമേരിക്കൻ ബിസിനസ്സ് അവാർഡുകൾ, അഥവാ സ്റ്റീവിസ്, കമ്പനികളുടെ നേട്ടങ്ങൾക്കാണ് വർഷം തോറും നൽകി വരുന്നത്. വിവിധ സ്ഥാപനങ്ങളിൽ നിന്നായി ലഭിക്കുന്ന പതിനായിരത്തോളം നാമനിർദ്ദേശപത്രികകളെ 250-ഓളം ഗ്ലോബൽ എക്‌സിക്യുട്ടിവുകളാണ് വിശകലനം ചെയ്യുന്നത്.

പ്രാഗൽഭ്യ മൂല്യമുള്ള യു.എസ്.ടി ഗ്ലോബലിന്റെ ഹ്യൂമൺ റിസോഴ്‌സസ് വിഭാഗം സാങ്കേതിക വിദ്യയിലൂടെ ജീവിത പരിവർത്തനമെന്ന ലക്ഷ്യത്തിന് വേണ്ടി പ്രയത്‌നിക്കുന്നു. കാര്യക്ഷമതയുള്ള മാനവ വിഭവ ശേഷി വിഭാഗത്തിന്റെ പരിശ്രമങ്ങൾ കമ്പനിയുടെ മുന്നോട്ടുള്ള കുതിപ്പിന് ചുക്കാൻ പിടിക്കുന്ന ഒന്നാണ്. യു.എസ്.ടി ഗ്ലോബലിന്റെ 'സ്റ്റെപ് ഇറ്റ് അപ് അമേരിക്ക' യുടെ വിജയത്തെ തുടർന്ന്. ഇന്ത്യയിൽ നടപ്പിലാക്കിയ ഇംപാക്ട് ഇന്ത്യയെന്ന പരിപാടി രാജ്യത്തിന്റെ പലഭാഗത്തുനിന്നുമായി 10000 ത്തോളം ഭിന്നശേഷി വിഭാഗകാർക്ക് തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ്.

'പ്രഗൽഭരായ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിലും അവരെ നിലനിർത്തുന്നതിലും കമ്പനി കൈക്കൊള്ളുന്ന ശ്രമങ്ങൾക്ക് അംഗീകാരം ലഭിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ലക്ഷ്യ പ്രധാനമായ നേതൃത്വപാടവം, ഉഭോക്താക്കൾക്ക് പ്രധാന്യം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ, ഡിജിറ്റൽ ആഭിമൂഖ്യം തുടങ്ങിയ മേഖലകളിൽ വിദ്ഗദ്ധ പരീശിലനം ഞങ്ങൾ ജീവനക്കാർക്ക് പ്രദാനം ചെയ്യുന്നതിൽ ശ്രദ്ധിക്കാറുണ്ട്,' എന്ന് യു.എസ്.ടി ഗ്ലോബലിന്റെ ചീഫ് പീപ്പിൾ ഓഫിസർ മനു ഗോപിനാഥ് പറഞ്ഞു.
സ്റ്റീവി അവാർഡ്‌സ്.
ഏഷ്യ പെസഫിക്ക് സ്റ്റീവി അവാർഡ്‌സ് ജർമ്മൻ സ്റ്റീവി അവാർഡ്‌സ് അമേരിക്കൻ ബിസിനസ്സ് അവാർഡ്‌സ്., ഇന്റർ നാഷണൽ ബിസിനസ്സ് അവാർഡ്‌സ്., സ്റ്റീവി അവാർഡ്‌സ്.ഫോർ വിമൻ ഇൻ ബിസിനസ്സ്, സ്റ്റീവി അവാർഡ്‌സ്.ഫോർ ഗ്രേറ്റ് എംപ്ലോയേഴ്‌സ്, സ്റ്റീവി അവാർഡ്‌സ് ഫോർ സെയിൽസ് ആൻഡ് കസ്റ്റമർ സർവ്വിസ് എന്നിങ്ങനെ എഴ് തരം സ്റ്റീവി അവാർഡുകൾ നൽകി വരുന്നു.

വർഷം തോറും അറുപത് രാജ്യങ്ങളിൽ നിന്നായി നിരവധി കമ്പനികളിൽ നിന്ന് പതിനായിരത്തിലധികം അപേക്ഷകളാണ് സ്റ്റീവി അവാർഡുകൾക്കായി പരിഗണിക്കുന്നത്. ജോലി സ്ഥലങ്ങളിലെ മികവുകൾക്കായി പൂരസ്‌ക്കാരങ്ങൾ നൽകുന്നത് വഴി എല്ലാ തരത്തിലുമുള്ള കമ്പനികളെയും അവയുടെ നേതൃത്വങ്ങളെയും സ്റ്റീവി അവാർഡ്‌സ്.അംഗീകരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്. .http://www.StevieAwards.com