- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികൾ യു.പിയിൽ അറസ്റ്റിൽ; പിടിയിലായത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ; വെടിക്കോപ്പുകളും ആയുധങ്ങളും കണ്ടെടുത്തു; വിവിധയിടങ്ങളിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടെന്ന് യുപി പൊലീസ്
ലക്നൗ: സ്ഫോടക വസ്തുക്കളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് മലയാളികൾ ഉത്തർപ്രദേശിൽ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി അൻസാദ് ബദറുദ്ദീൻ, കോഴിക്കോട് സ്വദേശി ഫിറോസ്ഖാൻ എന്നിവരെയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.
സ്ഫോടക വസ്തുക്കൾക്ക് പുറമേ ഇവരുടെ പക്കൽനിന്നും വെടിക്കോപ്പുകളും ആയുധങ്ങളും മറ്റും പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘം ചില ഹിന്ദു സംഘടനാ നേതാക്കളെയും ലക്ഷ്യമിട്ടിരുന്നതായി യുപി പൊലീസ് പറഞ്ഞു.
പിടിയിലായവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു. ക്രമസമാധാന ചുമതലയുള്ള യുപി എഡിജി പ്രശാന്ത് കുമാറാണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
യുപി പൊലീസിന്റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സാണ് ആയുധങ്ങളും ഒപ്പം സ്ഫോടക വസ്തുക്കളുമായി ഇരുവരെയും പിടികൂടിയത്. എന്നാൽ എത്രത്തോളം മാരകമായ ആയുധങ്ങളാണ് ഇവരുടെ പക്കലുണ്ടായിരുന്നതെന്ന് വ്യക്തമല്ല.
ചില ഹിന്ദു സംഘടനകളിൽപ്പെട്ട നേതാക്കളെ ഇവർ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായും യുപി പൊലീസ് പറയുന്നു. ഫെബ്രുവരി 11ന് സ്ഫോടനങ്ങൾ നടത്താൻ ലക്ഷ്യമിട്ടുകൊണ്ട് രണ്ടുപേർ ഉത്തർപ്രദേശിൽ എത്തുന്നുവെന്ന് രഹസ്യന്വേഷണ വിഭാഗത്തിൽ നിന്നും വിവരം ലഭിച്ചിരുന്നു എന്നും പൊലീസ് പറയുന്നു.
Uttar Pradesh STF has arrested two persons connected to PFI. Explosives, detonators, weapons and incriminating documents seized from them: Prashant Kumar, UP ADG, Law & Order pic.twitter.com/Sb3RbxwUsa
- ANI UP (@ANINewsUP) February 16, 2021
ന്യൂസ് ഡെസ്ക്