- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാളെ നടക്കാനിരുന്ന സ്ത്രീശക്തി നറുക്കെടുപ്പ് മാറ്റിവച്ചു; തീരുമാനം മഴക്കെടുതിയുടെ സാഹചര്യത്തിൽ; പുതുക്കിയ തീയതി ഇങ്ങനെ
തിരുവനന്തപുരം: ഒക്ടോബർ 19 ചൊവ്വാഴ്ച(നാളെ) നറുക്കെടുക്കേണ്ട സ്ത്രീശക്തി എസ്എസ്283 ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു. ലോട്ടറി ഡയറക്ടർ ഡോ. അദീല അബ്ദുള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഈ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 24 ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് നടക്കും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.
സംസ്ഥാനത്ത് അതി ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം ലോട്ടറി വിൽപ്പന തടസ്സപ്പെട്ട സാഹചര്യത്തിലാണ് നറുക്കെടുപ്പ് മാറ്റിയത്. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
മറുനാടന് മലയാളി ബ്യൂറോ