കുവൈറ്റ് : ഭാരതീയ പ്രാവാസി പരിഷത് വനിതാവിഭാഗമായ സ്ത്രീശക്തി സെൻട്രൽ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് അഡ്വ:സുമോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡോക്ടർ സരിത ഹരി, വൈസ് പ്രസിഡന്റ് ചന്ദിക രവികുമാർ, ജനറൽ സെക്രട്ടറി അഡ്വ: വിദ്യാ സുമോദ്, ട്രഷറർ ഓമനവിനയൻ, സെക്രട്ടറിമാർ- രമ്യാ ധനേഷ്, രാധിക രാജേന്ദ്രൻ, എക്സിക്യൂട്ടീവ് അംഗങ്ങളായി റാണി ഗോപൻ, പ്രജിത ഗണേശ്, ധന്യ അനിൽ, ഉഷ അജികുമാർ, ശ്രീവിദ്യാ വേണുഗോപാൽ, എന്നിവരെ തെരഞ്ഞെടുത്തു.

തുടർന്ന് ബി പി പി ജനറൽ സെക്രട്ടറി നാരായണൻ ഒതയോത്ത്, ഓർഗനൈസിഗ് സെക്രട്ടറി വിജയരാഘവൻ, ഡോകടർ സരിതാ ഹരി, അഡ്വ: വിദ്യ സുമോദ്, അജികുമാർ ആലപുരം തുടങ്ങിയവർ സംസാരിച്ചു. ഏരിയാ / സെൻട്രൽ കമ്മിറ്റി ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു.