കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിൽ തകർച്ച. സെൻസെക്‌സ് 61 പോയിന്റ് താഴ്ന്ന് 26,995ലും ദേശീയ ഓഹരി സൂചിക (നിഫ്റ്റി) എട്ട് പോയിന്റ് നഷ്ടത്തോടെ 8,085ലും വ്യാപാരം അവസാനിപ്പിച്ചു. കോൾ ഇന്ത്യ, ഒ.എൻ.ജി.സി., എൻ.എച്ച്.പി.സി എന്നീ പൊതു മേഖലാ സ്ഥാപനങ്ങളുടെ നിശ്ചിത ശതമാനം ഓഹരികൾ വിറ്റഴിച്ച് ഫണ്ട് നേടുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. തുടർന്ന്, ഈ സ്ഥാപനങ്ങളുടെ ഓഹരി മൂല്യവും ഇന്നലെ കുത്തനെ കുറഞ്ഞത് ഓഹരി വിപണിയെ തകർത്തു.

ഓഹരി വിപണികൾ നേരിട്ട നഷ്ടം രൂപയെയും ഇന്നലെ തളർത്തി. അമേരിക്കൻ ഡോളറിനെതിരെ നാല് പൈസയുടെ നഷ്ടത്തോടെ 60.92ലാണ് ഇന്നലെ രൂപ വ്യാപാരം പൂർത്തിയാക്കിയത്. വ്യാവസായിക വളർച്ച, നാണയപ്പെരുപ്പം എന്നിവ സംബന്ധിച്ച കണക്കുകൾ ഈവാരം പുറത്തുവരും. ഇതു നിക്ഷേപകർക്കിടയിൽ സൃഷ്ടിച്ച ആശങ്കയും ഓഹരി വിപണിയെ തളർത്തുന്നുണ്ട്