- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
ഡിസംബറിൽ നേട്ടത്തോടെ ഓഹരിവിപണി; സെൻസെക്‌സ് 619.92 പോയിന്റ് ഉയർന്നു; നിഫ്റ്റി 183.70 പോയിന്റ് ഉയർന്ന് 17,166.90ൽ വ്യാപാരം അവസാനിപ്പിച്ചു
മുംബൈ: ഡിസംബറിലെ ആദ്യദിനത്തിൽ ഓഹരിവിപണിയിൽ കുതിപ്പ്. സെൻസെക്‌സ് 619.92 പോയിന്റ് നേട്ടത്തോടെ 57,684.79ലാണ് ക്ലോസ്ചെയ്തത്. നിഫ്റ്റി 183.70 പോയിന്റ് ഉയർന്ന് 17,166.90ൽ വ്യാപാരം അവസാനിപ്പിച്ചു. ഐടി, ഓട്ടോ, ധനകാര്യം തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ കരുത്തിലാണ് നിഫ്റ്റിയുടെ മുന്നേറ്റം.
ഒമിക്രോൺ ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും ആഗോള വിപണികളും മികച്ചനേട്ടത്തിലായിരുന്നു. നടപ്പ് സാമ്പത്തികവർഷം രണ്ടാം പാദത്തിലെ ആഭ്യന്തര മൊത്തം ഉത്പാദനം 8.4ശതമാനമായി വർധിച്ചതും നിക്ഷേപകരുടെ ആത്മവിശ്വാസമുയർത്തി.
ഇൻഡസിൻഡ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടം കൊയ്തു. സിപ്ല, ഡിവീസ് ലാബ്, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ ബുധനാഴ്ച നഷ്ടത്തിൽ ക്ലോസ് ചെയ്തു.
ഫാർമ ഒഴികെയുള്ള ഓഹരികൾ നേട്ടത്തിലായിരുന്നു. മെറ്റൽ സൂചിക രണ്ടുശതമാനം ഉയർന്നു. ബിഎസ്ഇ മിഡ് ക്യാപ് ഒരു ശതമാനവും സ്മോൾക്യാപ് 0.27ശതമാനവും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ