- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്‌ഹോമിൽ വ്യാപാരശാലയിലേക്കു ട്രക്ക് ഇടിച്ചുകയറി മൂന്നു മരണം; രാജ്യത്തിനു നേർക്കുള്ള തീവ്രവാദ ആക്രണമെന്ന് പ്രധാനമന്ത്രി സ്റ്റെഫാൻ; ദുരന്തം ഇന്ത്യൻ എംബസിക്കു സമീപം
സ്റ്റോക്ഹോം: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്‌ഹോമിൽ വഴിയോരത്തെ വ്യാപാരശാലയിലേക്ക് ട്രക്ക് ഇടിച്ചുകയറി മൂന്നുപേർ മരിച്ചു. തലസ്ഥാന നഗരമായ സ്റ്റോക്ഹോമിലെ ക്വീൻ സ്ട്രീറ്റിലാണ് സംഭവം. സംഭവം ഭീകരാക്രമണമാണെന്നു സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്വാൻ സ്ഥിരീകരിച്ചു. രാജ്യം ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ എംബസിക്ക് സമീപമാണ് അപകടം നടന്നത്. പ്രാദേശിക സമയം വൈകുന്നേരം മൂന്നുമണിക്കായിരുന്നു അപകടം.സൂപ്പർമാർക്കറ്റിലേക്ക് ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്നും പിന്നാലെ വെടിയൊച്ച കേട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തതിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ ക്വീൻസ് സ്ട്രീറ്റിലെ കാൽനടക്കാർക്കു വേണ്ടിയുള്ള തെരുവായ ഡ്രോട്ട്‌നിങ്ഗാറ്റനിൽ ആണ് ആക്രമണം നടന്നത്. കാൽനടക്കാർക്കിടയിലേക്കു ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു. പ്രസിദ്ധമായ വ്യാപാര കേന്ദ്രമാണ് ഇവിടം. തലസ്ഥാനം ഉടൻതന്നെ പൊലീസ് വലയത്തിലാക്കി. പൊതുയാത്രാ സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ജന
സ്റ്റോക്ഹോം: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്‌ഹോമിൽ വഴിയോരത്തെ വ്യാപാരശാലയിലേക്ക് ട്രക്ക് ഇടിച്ചുകയറി മൂന്നുപേർ മരിച്ചു. തലസ്ഥാന നഗരമായ സ്റ്റോക്ഹോമിലെ ക്വീൻ സ്ട്രീറ്റിലാണ് സംഭവം. സംഭവം ഭീകരാക്രമണമാണെന്നു സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാൻ ലോഫ്വാൻ സ്ഥിരീകരിച്ചു. രാജ്യം ആക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ എംബസിക്ക് സമീപമാണ് അപകടം നടന്നത്. പ്രാദേശിക സമയം വൈകുന്നേരം മൂന്നുമണിക്കായിരുന്നു അപകടം.സൂപ്പർമാർക്കറ്റിലേക്ക് ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നുവെന്നും പിന്നാലെ വെടിയൊച്ച കേട്ടതായും ദൃക്സാക്ഷികൾ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തതിട്ടുണ്ട്.
നഗരത്തിലെ തിരക്കേറിയ ക്വീൻസ് സ്ട്രീറ്റിലെ കാൽനടക്കാർക്കു വേണ്ടിയുള്ള തെരുവായ ഡ്രോട്ട്‌നിങ്ഗാറ്റനിൽ ആണ് ആക്രമണം നടന്നത്. കാൽനടക്കാർക്കിടയിലേക്കു ട്രക്ക് ഓടിച്ചു കയറ്റുകയായിരുന്നു. പ്രസിദ്ധമായ വ്യാപാര കേന്ദ്രമാണ് ഇവിടം.
തലസ്ഥാനം ഉടൻതന്നെ പൊലീസ് വലയത്തിലാക്കി. പൊതുയാത്രാ സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ജനങ്ങളോടു നഗരത്തിലേക്കു വരുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തിനു സമീപമുള്ള സെൻട്രൽ ട്രെയിൻ സ്റ്റേഷൻ പൊലീസ് ഒഴിപ്പിച്ചു.
ഡിസംബറിൽ ജർമൻ തലസ്ഥാനമായ ബർലിനിലും സമാന ഭീകരാക്രമണം നടന്നിരുന്നു. ക്രിസ്മസ് ചന്തയിലേക്കു ട്രെക് ഇടിച്ചുകയറ്റി നിരവധിപ്പേരെ കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനുശേഷം രാജ്യത്തുനിന്നു രക്ഷപ്പെട്ട ടുണീഷ്യൻ വംശജനായ ഐഎസ് തീവ്രവാദിയെ ഇറ്റലിയിലെ മിലാനിൽവച്ച് പൊലീസ് വെടിവച്ചുകൊന്നു.