- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
മലേഷ്യൻ വിമാന ദുരന്തത്തിൽ മരിച്ച മകന്റെ ഓർമ്മയ്ക്കായ് സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയി; സോഷ്യൽ മീഡിയയിലെ അഭ്യർത്ഥനയിലൂടെ തിരിച്ചു കിട്ടി
മെൽബൺ: വിധി ചിലപ്പോൾ മനുഷ്യരോട് തീരെ ദയ കാണിക്കില്ല. ഒറ്റ നിമിഷം കൊണ്ട് എല്ലാം തകർത്തു തരിപ്പണമാക്കും. എന്നാൽ മറ്റു ചിലപ്പോൾ പരീക്ഷണങ്ങൾക്കൊടുവിൽ സമാശ്വാസത്തിന്റെ തണൽ വിരിച്ച് ആശ്വാസമരുളുകയും ചെയ്യും. ഇങ്ങിനെയൊരു അനുഭവമാണ് ഈയിടെ ആന്തണി മസ് ലിൻ എന്ന ആസ്‌ട്രേലിയാക്കാരനുണ്ടായത്.കഴിഞ്ഞ വർഷം ഉെ്രെകനിനു മുകളിലൂടെ പറക്കുമ്പോൾ മിസൈൽ
മെൽബൺ: വിധി ചിലപ്പോൾ മനുഷ്യരോട് തീരെ ദയ കാണിക്കില്ല. ഒറ്റ നിമിഷം കൊണ്ട് എല്ലാം തകർത്തു തരിപ്പണമാക്കും. എന്നാൽ മറ്റു ചിലപ്പോൾ പരീക്ഷണങ്ങൾക്കൊടുവിൽ സമാശ്വാസത്തിന്റെ തണൽ വിരിച്ച് ആശ്വാസമരുളുകയും ചെയ്യും. ഇങ്ങിനെയൊരു അനുഭവമാണ് ഈയിടെ ആന്തണി മസ് ലിൻ എന്ന ആസ്‌ട്രേലിയാക്കാരനുണ്ടായത്.കഴിഞ്ഞ വർഷം ഉെ്രെകനിനു മുകളിലൂടെ പറക്കുമ്പോൾ മിസൈൽ ഏറ്റു നിലം പതിച്ച മലേഷ്യൻ വിമാനത്തിലുണ്ടായിരുന്ന മോ, എവി, ഒടിസ് എന്നീ മൂന്നു പുന്നാരമക്കളുൾപ്പെടെ നാലു ബന്ധുക്കൾ നഷ്ടപ്പെട്ട ദുരന്തനായകനാണ് പെർത്ത് സ്വദേശിയായ ആന്തണി മസ് ലിൻ.കുട്ടികളുടെ മുത്തചഛനായ നിക്ക് നോറിസ് ആണ് പ്രസ്തുത ദുരന്തത്തിൽ മരണമടഞ്ഞ നാലാമൻ.കഴിഞ്ഞ വർഷം ജൂലൈ 17 ന് സംഭവിച്ച ആ വിമാനാപകടത്തിൽ 27 ആസ്‌ട്രേലിയാക്കാരുൾപ്പെടെ മുഴുവൻ യാത്രക്കാരും മരണപ്പെട്ടിരുന്നു. ആകെ 298 യാത്രക്കാരാണ് ങഒ 17 എന്ന മലേഷ്യൻ ഐർവെയ്‌സ് .വിമാനത്തിലുണ്ടായിരുന്നത്. കുടുംബത്തിൽ സംഭവിച്ച കൂട്ട മരണത്തിന്റെ ആഘാതത്തിൽ നിന്നും മോചനം നേടുന്നതിനും മുൻപെയാണ് അടുത്ത ദുരന്തം മറ്റൊരു രൂപത്തിൽ മസ് ലിനെ തേടിയെത്തിയത്.
അദ്ദേഹത്തിന്റെ പെർത്തിലെ സ്‌കാർബറോയിലുള്ള വസതിക്ക് മുന്നിൽ നിന്നും ബ്ലാക്ക് മോട്ടോ ഗുസി കാലിഫോർണിയ 1100 എന്ന മോട്ടോർ ബൈക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് മോഷണം പോയി.വെറുമൊരു ബൈക്ക് മാത്രമായിരുന്നില്ല മസ് ലിന് അത്.2002 ൽ മോ എന്ന മകൻ ജനിച്ച ദിവസമാണ് അദ്ദേഹം ഈ ബൈക്ക് വാങ്ങിയത്.മോ ഇന്ന് അയാളോടൊപ്പമില്ല.അവന്റെ ഒർമ്മയ്ക്ക്ക്കായ് സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ പ്രിയ വാഹനം.അതുകൊണ്ടു തന്നെ ഈ നഷ്ടം അയാളെ സംബന്ധിച്ചിടത്തോളം വളരെ വലുതായിരുന്നു.മനുഷ്യന്റെ നന്മയിൽ വിശ്വാസമുണ്ടായിരുന്ന മസ് ലിൻ മടിച്ചു നിന്നില്ല .അദ്ദേഹം വിവരങ്ങൾ സോഷ്യൽ മീഡിയായിലൂടെ പങ്കു വച്ചു.2002 ൽ മകൻ മേ ജനിച്ച ദിവസമാണ് താൻ ഈ ബൈക്ക് വാങ്ങിയതെന്നും അവന്റെ ഓർമകളുമായി അഭേദ്യമാം വിധം ബന്ധമുള്ള ഈ വാഹനം അതിനാൽ തന്നെ തനിക്ക് പ്രിയങ്കരമാണെന്നും അത് കണ്ടെത്താൻ സഹായമഭ്യർതിച്ചു കൊണ്ട് അദ്ദേഹം എഴുതി.വാഹനം തിരിച്ചേൽപ്പിക്കുന്നവർക്ക് 1000 ഡോളർ സമ്മാനിക്കുന്നതാണെന്നും ചോദ്യങ്ങളൊന്നും ഉണ്ടാകില്ലെന്നും കൂടി അദ്ദേഹം എഴുതി.
അതിശയകരമെന്നു തന്നെ പറയട്ടെ, ബൈക്ക് തിരിച്ചു കിട്ടിയിരിക്കുന്നതായി ഇന്ന് രാവിലെ മസ് ലിൻ തന്റെ ഫേസ് ബുക്ക് പേജിൽ എഴുതിയിരിക്കുന്നതാണ് കണ്ടത് !'ഇത് തിരിച്ചു കിട്ടിയിരിക്കുന്നു.എല്ലാവർക്കും നന്ദി.എല്ലാവരും അവരവരാൽ കഴിയുന്ന സഹായം ചെയ്തത് മഹത്തരം തന്നെയാണ്.'അദ്ദേഹം എഴുതി.ഇന്നു രാവിലെ വീടിന് പുറത്ത് ബൈക്ക് ഇരിക്കുന്നതാണ് കണ്ടത്.അത് തിരിച്ചെത്തിക്കാൻ ധൈര്യം കാണിച്ച മനുഷ്യനോട് പ്രത്യേകിച്ച് നന്ദി പറയുന്നു.ദൈവം അയാളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!'സന്തോഷാധിക്യത്താൽ ആന്തണി മസ് ലിൻ വികാരാധീനനായി....!