- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡയറിയ മൂലമുള്ള ശിശുമരണ നിരക്ക് കുറയ്ക്കാൻ സംയുക്ത സംരംഭവുമായി ആർ.ബിയും സേവ് ദി ചിൽഡ്രനും
തിരുവനന്തപുരം: ഡയറിയ മൂലമുള്ള രാജ്യത്തെ ശിശുമരണം നിർമ്മാർജ്ജനം ചെയ്യുന്നതിനായി ആർ.ബിയും സേവ് ദി ചിൽഡ്രനും സംയുക്തമായി വൈവിധ്യപൂർണമായ 'സ്റ്റോപ് ഡയറിയ' പരിപാടിക്ക് തുടക്കം കുറിച്ചു. ഡയേറിയ മൂലമുള്ള മരണങ്ങൾ തടയുക, നിയന്ത്രിക്കുക, നേരിടുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ പരിപാടി ആരംഭിക്കുന്നത
തിരുവനന്തപുരം: ഡയറിയ മൂലമുള്ള രാജ്യത്തെ ശിശുമരണം നിർമ്മാർജ്ജനം ചെയ്യുന്നതിനായി ആർ.ബിയും സേവ് ദി ചിൽഡ്രനും സംയുക്തമായി വൈവിധ്യപൂർണമായ 'സ്റ്റോപ് ഡയറിയ' പരിപാടിക്ക് തുടക്കം കുറിച്ചു. ഡയേറിയ മൂലമുള്ള മരണങ്ങൾ തടയുക, നിയന്ത്രിക്കുക, നേരിടുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ പരിപാടി ആരംഭിക്കുന്നത്.
സമഗ്രമായ ഡയറിയ നിയന്ത്രണം ഉറപ്പുവരുത്തുന്നതിനായി ലോകാരോഗ്യ സംഘടനയും യൂണിസെഫ് 7 പോയിന്റ് പ്ലാനും ആദ്യമായാണ് ഇത്തരമൊരു പരിപാടി നടപ്പിലാക്കുന്നത്. ആർ.ബിയാണ് സ്റ്റോപ് ഡയറിയ പ്രോഗ്രാമിന് വേണ്ട സാമ്പത്തിക സഹായങ്ങൾ നൽകുന്നത്. ആരോഗ്യ പരിപാലനത്തിനും ശുചിത്വത്തിനുമായി തയ്യാറാക്കിയ രണ്ട് പുതിയ ഉത്പ്പന്നങ്ങളും അവതരിപ്പിച്ചു. വീടുകളിൽ വൃത്തിയാക്കുന്നതിനും കൈകാലുകൾ കഴുകുന്നതിനും കൊച്ചു കുട്ടികൾക്ക് പോലും ഉപയോഗിക്കാവുന്ന ജെം പ്രൊട്ടക്ഷൻ ബാറാണ് അവതരിപ്പിച്ച ഉത്പ്പന്നങ്ങളിൽ ഒന്ന്. അണുബാധ തടയുന്നതിനായി ടോയ്‌ലെറ്റുകളിലും മറ്റും ഉപയോഗിക്കാവുന്ന ടോയ്‌ലെറ്റ് പൗഡറാണ് രണ്ടാമത്തെ ഉത്പ്പന്നം.
ലോകത്ത് ഓരോ വർഷവും അഞ്ച് വയസിൽ താഴെയുള്ള 5,67,00 കുട്ടികളാണ് ഡയറിയ മൂലം മണപ്പെടുന്നത്. അതായത് ഓരോ മണിക്കൂറിലും 64 കുട്ടികൾ വീതം ഈ രോഗം കാരണം ജീവൻ നഷ്ടപ്പെടുന്നു. ഇന്ത്യയിൽ ഓരോ വർഷവും 1,23,68 കുട്ടികളാണ് മരിക്കുന്നത്. അഞ്ച് വയസിൽ താഴെയുള്ള കുട്ടികളിൽ 48 ശതമാനവും ഡയറിയ മൂലമാണ് മരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. ഈ ദുരന്തത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തിനായാണ് സേവ് ദി ചിൽഡ്രനും ആർബിയും ഇന്ത്യൻ ഗവൺമെന്റുമായും മറ്റ് പങ്കാളികളുമായും ചേർന്ന് 7 പോയിന്റ് പ്ലാൻ നടപ്പിലാക്കുന്നത്.
'ആർ ബി ഇന്ത്യയുമായി ചേർന്ന് 1.5 മില്യണോളം കുട്ടികളിലേക്ക് എത്തിച്ചേരുന്ന ഈ പരിപാടിയുമായി മുന്നോട്ട് പോകുന്നതിൽ സേവ് ദി ചിൽഡ്രൻ തികഞ്ഞ സന്തോഷത്തിലാണ്. ഡയറിയ മൂലം രാജ്യത്ത് ഓരോ വർഷവും ഉണ്ടാകുന്ന ശിശുമരണങ്ങൾ കുറയ്ക്കുന്നതിനായി ഇന്ത്യൻ സമൂഹത്തിൽ സുസ്ഥിരമായ ശുചീകരണ ശീലങ്ങൾ വികസിപ്പിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്,' സേവ് ദി ചിൽഡ്രൻ ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് തോമസ് ചാണ്ടി അഭിപ്രായപ്പെട്ടു.
'2010 മുതൽ സേവ് ദി ചിൽഡ്രൻ പ്രോഗ്രാമിന് ആർബി സാമ്പത്തിക സഹായങ്ങൾ നൽകുകയാണ്. ഇന്ത്യയിലെ ജീവിതങ്ങളിൽ അവരുടെ പ്രവർത്തനങ്ങൾ വരുത്തിയ വ്യത്യാസങ്ങൾ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്. ആർബിയും സേവ് ദി ചിൽഡ്രനും ചേർന്ന് ശുദ്ധജലം, ശുചിത്വം, ആരോഗ്യ പരിപാലനം എന്നിവയുടെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞാൽ രാജ്യത്തെ ഡയറിയ മൂലമുള്ള ശിശുമരണങ്ങൾ കുറയ്ക്കാൻ കഴിയും.' ആർബി ഇന്ത്യ ചീഫ് എക്‌സിക്യൂട്ടീവ് നിതീഷ് കപൂർ പറഞ്ഞു.
'ആർബിയും സേവ് ദി ചിൽഡ്രനും ചേർന്നുള്ള ഈ മികച്ച പങ്കാളിത്തത്തിലൂടെ ഡയറിയ മൂലമുള്ള മരണനിരക്ക് കുറയ്ക്കാൻ സാധിക്കും. സ്വകാര്യ മേഖലയ്ക്കും സന്നദ്ധ സംഘടനകൾക്കും കുട്ടികളുടെ ജീവിതത്തിൽ എങ്ങനെ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നതിന് ഒരു മാതൃകയായിരിക്കും ഈ സംരംഭം,' സേവ് ദി ചിൽഡ്രൻ യു.കെ ചീഫ് എക്‌സിക്യൂട്ടീവ് ജസ്റ്റിൻ ഫോർസിത് പറഞ്ഞു. 'ആരോഗ്യകമായ ജീവിതത്തിനും സന്തോഷകരമായ കുടുംബങ്ങൾക്കും വേണ്ടി നവീനങ്ങളായ സൊലൂഷനുകൾ സൃഷ്ടിച്ച് വ്യത്യസ്തത കൈവരിക്കുക എന്ന ലക്ഷ്യമാണ് ആർബിക്ക് ഉള്ളത്. ലാഭത്തിനപ്പുറം സാമൂഹിക പുരോഗതി കൈവരിക്കുന്നതിന് സംഭാവനകൾ നൽകുക എന്നത് ഞങ്ങളെപ്പോലുള്ള ബിസിനസ്സുകാരുടെ ഉത്തരവാദിത്തമാണെന്ന് ഞാൻ വിശ്വസിക്കുന്നു,' ആർബി ചീഫ് എക്‌സിക്യൂട്ടീവ് രാകേഷ് കപൂർ അഭിപ്രായപ്പെട്ടു.