- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരന്തമേഖലയിലെ ജപ്തി നടപടികൾ അവസാനിപ്പിക്കുക: എ.ഐ.വൈ.എഫ്
കൂട്ടിക്കൽ: പ്രളയം മൂലം ദുരന്തഭൂമിയായി മാറിയ കൂട്ടിക്കൽ പഞ്ചായത്തിൽ ബാങ്കുകളും അധികാരികളും ജപ്തി നടപടികൾ സ്വീകരിച്ചു വരികയാണ്. പ്രളയം ഈ നാടിന് നൽകിയത് വലിയ ദുരന്തമാണ് റോഡുകളും പാലങ്ങളും നിരവധി വീടുകളും കൃഷിയിങ്ങളും മനുഷ്യ ജീവനുകളുൾപ്പെടെ പ്രളയം കവർന്നെടുത്തു. ആ ദുരന്ത മുഖത്തു നിന്നും നാട് അതിജീവനത്തിന്റെ പാതയിലാണ്. നാടിന്റെ പുനസൃഷ്ടിയും പുനരധിവാസവും നഷ്ടപരിഹാര തുകയുടെ വിതരണവും മുൾപ്പെടെ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല, ഈ സാഹചര്യത്തിലാണ് അധികാരികൾ ജപ്തി നടപടികളുമായി ഇവിടേയ്ക്ക് കടന്നു വരുന്നത്.
പ്രളയ ദുരന്തത്തിൽ നിന്നും കരകയറാത്ത കൂട്ടിക്കൽ പഞ്ചായത്തിലെ ജപ്തി നടപടികൾ നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് എ.ഐ.വൈ.എഫ്. കൂട്ടിക്കൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ കൂട്ടിക്കൽ വില്ലേജ് ഓഫീസിനു മുമ്പിൽ ബഹുജന ധർണ്ണ സംഘടിപ്പിച്ചത്. ജപ്തി നടപടികളുമായി വരുന്ന അധികാരികളെ തടയുമെന്ന് എ. ഐ.വൈ.എഫ് ഭാരവാഹികൾ അറിയിച്ചു.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം അഞ്ജലി ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന ധർണ്ണ ജില്ലാ പഞ്ചായത്തംഗം ശുഭേഷ് സുധാകരൻ ഉത്ഘാടനം ചെയ്തു. സിപിഐ കൂട്ടിക്കൽ ലോക്കൽ സെക്രട്ടറിയും എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറിയുമായ സനീഷ് പുതുപ്പറമ്പിൽ സ്വാഗതമാശംസിച്ചു. സിപിഐ മണ്ഡലം കമ്മറ്റിയംഗം വിനീത് പനമൂട്ടിൽ, എ .ഐ .വൈ. എഫ് മണ്ഡലം ജോ. സെക്രട്ടറി കണ്ണൻ പുലിക്കുന്ന്, എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറി അഭിജിത്ത് വിശ്വനാഥ്, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി കിരൺ രാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു മുരളി, രജനി സുധീർ, സിപിഐ ലോക്കൽ കമ്മറ്റിയംഗങ്ങളായ എ.കെ ഭാസി, റ്റി.പി റഷീദ്, മനേഷ് പെരുംമ്പള്ളി, സാബു പുതുവേൽ തുടങ്ങിയ നേതാക്കൾ അഭിവാദ്യം ചെയ്തു സംസാരിച്ചു.