- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ 'പ്രേമ'ത്തിനെതിരെ മമ്മൂട്ടിയും രംഗത്ത്; സിനിമകൾ മോഷ്ടിക്കരുത്, അവയ്ക്ക് ആവശ്യമായ പ്രതിഫലം നൽകണമെന്ന് മെഗാ സ്റ്റാർ; ചോർന്നത് സെൻസർ ബോർഡിൽ നിന്നെന്ന് പ്രിയദർശൻ; ആന്റിപൈറസി സെൽ ക്യാമറമാനെ ചോദ്യം ചെയ്തു; ബോർഡ് അംഗങ്ങളെയും ചോദ്യം ചെയ്യും
തിരുവനന്തപുരം: നിവിൻ പോളിയുടെ സൂപ്പർഹിറ്റ് ചിത്രമായ 'പ്രേമ'ത്തിന്റെ വ്യാജ കോപ്പികൾ ഇന്റർനെറ്റിലും മറ്റുമായി വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തി രംഗത്തെത്തിയ നിർമ്മാതാവ് അൻവർ റഷീദിന്റെയും സഹപ്രവർത്തകരുടെയും ദൗത്യം വിജയത്തിലേക്ക് നീങ്ങുന്നു. ഇതുവരെ മൗനം പാലിച്ചിരുന്ന സൂപ്പർതാരങ്ങളും അൻവർ റഷീദിന്
തിരുവനന്തപുരം: നിവിൻ പോളിയുടെ സൂപ്പർഹിറ്റ് ചിത്രമായ 'പ്രേമ'ത്തിന്റെ വ്യാജ കോപ്പികൾ ഇന്റർനെറ്റിലും മറ്റുമായി വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തി രംഗത്തെത്തിയ നിർമ്മാതാവ് അൻവർ റഷീദിന്റെയും സഹപ്രവർത്തകരുടെയും ദൗത്യം വിജയത്തിലേക്ക് നീങ്ങുന്നു. ഇതുവരെ മൗനം പാലിച്ചിരുന്ന സൂപ്പർതാരങ്ങളും അൻവർ റഷീദിന് പിന്തുണയുമായി എത്തി. മെഗാ സ്റ്റാർ മമ്മൂട്ടിയാണ് വ്യാജപ്രേമത്തിന് എതിരെ ആദ്യം പ്രതികരിച്ച് രംഗത്തെത്തിയത്. സംവിധായകൻ പ്രിയദർശനും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി പൈറസിക്ക് എതിരെ ശക്തമായി പ്രതികരിച്ചത്. ആശയങ്ങളും, സിനിമകളും മോഷ്ടിക്കരുത് അവയ്ക്ക് ആവശ്യമായ പ്രതിഫലം നൽകണം മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിക്കുന്നു. അൻവറിനും ടീമിനും ഐക്യദാർഢ്യം പ്രഖ്യാക്കുന്ന മമ്മൂട്ടി പ്രേമം ടീമിന് ആശംസകളും നൽകുന്നു.
അതിനിടയിൽ പ്രേമം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ആന്റി പൈറസി സെൽ ഒരു ക്യാമറമാനെ ചോദ്യം ചെയ്തു. മലയാള സിനിമയിൽ സജീവമായ ഒരു വ്യക്തിയാണ് ഇയാൾ എന്നാണ് റിപ്പോർട്ട്. ഇയാൾ ചിത്രത്തിന്റെ ചിലഘട്ടങ്ങളിൽ സഹകരിച്ച വ്യക്തിയാണെന്നാണ് റിപ്പോർട്ട്. ഇയാളുമായി ബന്ധപ്പെട്ട് പ്രേമത്തിലെ ചില രംഗങ്ങൾ ആദ്യം ഫേസ്‌ബുക്കിൽ പ്രചരിച്ചതായി ആരോപണമുണ്ട്. കൂടാതെ സെൻസർ ബോർഡ് അംഗങ്ങളെയും, പടം എഡിറ്റ് ചെയ്ത സ്റ്റുഡിയോ അധികൃതരെയും ആന്റി പൈറസി സെൽ ചോദ്യം ചെയ്യും എന്നാണ് അറിയുന്നത്.
പ്രേമം സിനിമയുടെ കോപ്പി ചോർന്നത് സെൻസർ ബോർഡിൽ നിന്ന് തന്നെയാണ് എന്ന് വ്യക്തമാക്കിയാണ് സംവിധായകനും സിനിമയുടെ മിക്‌സിങ് നിർവഹിച്ച സ്റ്റുഡിയോയുടെ ഉടമയുമായ പ്രിയദർശൻ പ്രതികരിച്ചത്. പ്രിയദർശൻ. ഇക്കാര്യം ബോർഡ് ചെയർമാൻ തെഹ്‌ലാജ് നിഹലാനിയുമായി സംസാരിച്ചപ്പോൾ, തിരുവനന്തപുരത്തു താൻ നേരിട്ടു വന്ന് അന്വേഷണം നടത്താമെന്ന് അദ്ദേഹം ഉറപ്പു നൽകിയെന്നും പ്രിയൻ അറിയിച്ചു.
വ്യാജ സിഡി കാണുമ്പോൾ അതിൽ സെൻസർ എന്ന വാട്ടർമാർക്ക് തെളിഞ്ഞുവരുന്നതു കാണാം. ചിത്രത്തിന്റെ മിക്‌സിങ്ങിനു നൽകിയ പ്രിന്റായിരുന്നു ചോർന്നതെങ്കിൽ അതിൽ മിക്‌സിങ് എന്നു കാണുമായിരുന്നു. ഡബ്ബിങ് സമയത്തു ചോർന്നതായിരുന്നുവെങ്കിൽ ഡബ്ബിങ് എന്ന വാട്ടർമാർക്ക് തെളിഞ്ഞുവരും. ഇതിൽ നിന്നും മനസിലാകുന്നത് പടം ചോർന്നത് സെൻസർ ബോർഡ് ഓഫിസിൽ നിന്നും തന്നെയാണ് എന്നാണ്.
Stop Piracy! You don't want us to steal ideas, don't steal our films! Give every film it's due ! I support Anwar and Team Premam. Good luck to Nivin and Alphonse and everyone from Premam
Posted by Mammootty on Friday, July 3, 2015
സെൻസർ ബോർഡ് ഓഫിസിൽ നിന്നു പടം ചോർന്നതു ഏറെ ഗുരുതരമായ സംഭവമാണ്. ഇതിനെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ കോടികൾ മുടക്കിയെടുക്കുന്ന സിനിമകൾ പുറത്ത് ആർക്കെങ്കിലും മറിച്ചുവിൽക്കുന്ന സാഹചര്യം നാളെ ഉണ്ടാകും. സിനിമാരംഗത്തെ പലരും വാസ്തവം അറിയാതെയാണു തന്നെ കുറ്റപ്പെടുത്തുന്നതെന്നും പ്രിയൻ അഭിപ്രായപ്പെട്ടു.
സിനിമയുടെ വ്യാജൻ പുറത്തുവിട്ടത് സംവിധായകൻ പ്രിയദർശനാണെന്ന ആരോപണവുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷവൻ പ്രസിഡന്റ് ലിബർട്ടി ബഷീർ രംഗത്തെത്തിയിരുന്നു. സംവിധായകരായ പ്രിയദർശന്റെയും ബി ഉണ്ണികൃഷ്ണന്റെയും സ്ഥാപനങ്ങളിൽ നിന്നുമാണ് പ്രിന്റ് ചോർന്നതെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ലിബർട്ടി ബഷീർ ആവശ്യപ്പെട്ടിരുന്നു. പ്രേമം സിനിമയുടെ പ്രിന്റുകൾ ചോർന്നത് പ്രിയദർശന്റെ ചെന്നൈയിലുള്ള ലാബിൽ നിന്നോ ബി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള വിസ്മയ സ്റ്റുഡിയോയിൽ നിന്നുമാകാമെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ലിബർട്ടി ബഷീർ ആവശ്യപ്പെട്ടു. ലിബർട്ടി ബഷീറിന്റെ ആരോപണത്തോടെയാണ് പ്രിയദർശൻ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.