- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിയനാണെന്ന് ഉറപ്പുവരുത്താൻ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മാത്രം അംഗത്വം; ഓരോ മിനിറ്റിലും അപ്‌ഡേഷൻ; എല്ലാ അംഗങ്ങളും ആക്റ്റീവ്; സങ്കിയും കൊങ്ങിയും കമ്മിയും സുഡാപ്പിയുമില്ലാത്ത സംഘം; എല്ലാവർക്കും ഉള്ളത് കുടിയേ കുറിച്ച് മാത്രമുള്ള ചിന്തകളും അറിവുകളും; ചോദിക്കാനും പറയാനും ആരുമില്ലാത്ത കുടിയന്മാർക്ക് വേണ്ടി കുടിയന്മാർ തുടങ്ങിയ കുടിയന്മാരുടെ ഗ്രൂപ്പ് ആരുടേയും സഹായമില്ലാതെ രണ്ടുലക്ഷം കടന്നു; ഗ്ളാസിലെ നുരയും പാത്രത്തിലെ കറിയും വാർത്തയാകുമ്പോൾ
ജിഎൻപിസി എന്ന പേര് കേട്ട് ആഗോള കുത്തക കമ്പനി ആണോ എന്ന് തെറ്റി ധരിക്കണ്ട. ഫേസ്‌ബുക്കിലെ മലയാളികളുടെ ഒരു പുതിയ ഗ്രൂപ്പ് ആണ്. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത കുടിയന്മാർക്ക് വേണ്ടി കുടിയന്മാരാൽ തുടങ്ങിയ കുടിയന്മാരുടെ ഗ്രൂപ്പ്. തിരുവനന്തപുരം സ്വദേശിയും ബിസിനസുകാരനും ആയ അജിത് കുമാർ എന്ന വ്യക്തി തുടങ്ങിയ ഗ്രൂപ്പ് രണ്ടു ലക്ഷം അംഗങ്ങളിൽ എത്തി നിൽക്കുന്നു. ഒരു ലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷം എത്താൻ കേവലം ഒരു ആഴ്ച ആണ് എടുത്തത്. ഈ ഗ്രൂപ്പിൽ മറ്റു ഗ്രൂപ്പുകൾ പോലെ വെറുതെ ആളുകളെ ആഡ് ചെയ്യാൻ പറ്റില്ല . അഡ്‌മിൻ ചോദിക്കുന്ന ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം നൽകി, അവരുടെ സമ്മതത്തോടു കൂടി മാത്രമേ ഇതിൽ മെമ്പർ ആകാൻ പറ്റു. അതായത് ഗ്രുപ്പിലെ രണ്ടു ലക്ഷം മെമ്പറും ആക്റ്റീവ് ആയ ഒരു ഗ്രൂപ്പ് അതാണ് ഈ ഗ്രൂപ്പിന്റെ സവിശേഷത. എന്താണീ ജിഎൻപിസി? ഗ്ലാസിലെ നുരയും പാത്രത്തിലെ കറിയും അതാണ് ജിഎൻപിസി. ഭക്ഷണം , പാനീയം, യാത്ര ഈ മൂന്ന് ആശയങ്ങൾ ആണ് ഈ ഗ്രൂപ്പ് മുൻപോട്ടു വയ്ക്കുന്നത്. മലയാളത്തിലെ ഏറ്റവും അച്ചടക്കമുള്ള ഫേസ്‌ബുക് ഗ്രൂപ്പ്.
ജിഎൻപിസി എന്ന പേര് കേട്ട് ആഗോള കുത്തക കമ്പനി ആണോ എന്ന് തെറ്റി ധരിക്കണ്ട. ഫേസ്‌ബുക്കിലെ മലയാളികളുടെ ഒരു പുതിയ ഗ്രൂപ്പ് ആണ്. ആരും ചോദിക്കാനും പറയാനും ഇല്ലാത്ത കുടിയന്മാർക്ക് വേണ്ടി കുടിയന്മാരാൽ തുടങ്ങിയ കുടിയന്മാരുടെ ഗ്രൂപ്പ്. തിരുവനന്തപുരം സ്വദേശിയും ബിസിനസുകാരനും ആയ അജിത് കുമാർ എന്ന വ്യക്തി തുടങ്ങിയ ഗ്രൂപ്പ് രണ്ടു ലക്ഷം അംഗങ്ങളിൽ എത്തി നിൽക്കുന്നു. ഒരു ലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷം എത്താൻ കേവലം ഒരു ആഴ്ച ആണ് എടുത്തത്. ഈ ഗ്രൂപ്പിൽ മറ്റു ഗ്രൂപ്പുകൾ പോലെ വെറുതെ ആളുകളെ ആഡ് ചെയ്യാൻ പറ്റില്ല . അഡ്‌മിൻ ചോദിക്കുന്ന ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം നൽകി, അവരുടെ സമ്മതത്തോടു കൂടി മാത്രമേ ഇതിൽ മെമ്പർ ആകാൻ പറ്റു. അതായത് ഗ്രുപ്പിലെ രണ്ടു ലക്ഷം മെമ്പറും ആക്റ്റീവ് ആയ ഒരു ഗ്രൂപ്പ് അതാണ് ഈ ഗ്രൂപ്പിന്റെ സവിശേഷത.
എന്താണീ ജിഎൻപിസി?
ഗ്ലാസിലെ നുരയും പാത്രത്തിലെ കറിയും അതാണ് ജിഎൻപിസി. ഭക്ഷണം , പാനീയം, യാത്ര ഈ മൂന്ന് ആശയങ്ങൾ ആണ് ഈ ഗ്രൂപ്പ് മുൻപോട്ടു വയ്ക്കുന്നത്. മലയാളത്തിലെ ഏറ്റവും അച്ചടക്കമുള്ള ഫേസ്‌ബുക് ഗ്രൂപ്പ്. ഓരോ മിനിറ്റുലും അപ്‌ഡേഷൻ നടക്കുന്ന ഗ്രൂപ്പ്. അതാണ് ജിഎൻപിസി (ഗ്ലാസിലെ നുരയും പാത്രത്തിലെ കറിയും). പരസ്പരം തെറിവിളിയില്ല. മതം പറഞ്ഞു ചർച്ചയില്ല, സങ്കിയില്ല കൊങ്ങിയില്ല കമ്മിയില്ല സുഡാപ്പിയില്ല. എല്ലാവർക്കും ഒരേ വികാരം ഒരേ ചിന്തകൾ. കുടിയന്മാർ അവരുടെ അനുഭവങ്ങൾ പങ്കു വയ്ക്കുന്നു. പഴയ കാല കുടിയന്മാർ മദ്യപാനത്തിന്റെ ഗുണദോഷങ്ങൾ വിവരിക്കുന്നു.
പരിചയ സമ്പന്നരായ കുടിയന്മാർ പുതിയ പുതിയ മിക്‌സിങ് രീതികൾ പരിചയപ്പെടുത്തുന്നു. ബ്രാൻഡുകൾ പരിചയപെടുത്തുന്നു. ലോക്കൽ അടിച്ചു നടക്കുന്നവർ പ്രവാസി മലയാളികൾ അപ്‌ഡേറ്റ് ചെയ്യുന്ന ബ്രാൻഡുകൾ കണ്ടു അന്തം വിടുന്നു. ഓരോരുത്തരും കുടിക്കുന്നതിനു ഒപ്പം ടച്ചിങ്സ് അടിക്കുന്ന പോലെ ഗ്രൂപ്പിൽ ലൈവ് അപ്‌ഡേറ്റ് വിടുന്നു. ഓരോ മെമ്പറും ആവേശപൂർവം ലൈക് അടിക്കുന്നു കമന്റ് ഇടുന്നു കോൾമയിർ കൊള്ളുന്നു. നിരുപദ്രവകരമായ ട്രോളുകൾ അല്ലാതെ ആരും ആരെയും ഒരു ജാതിയെയോ മതത്തെയോ രാഷ്ട്രീയക്കാരെയോ കളിയാക്കാറോ ഇല്ല.
പാരിസിലെ ഈഫൽ ഗോപുരത്തിന്റെ ചുവട്ടിൽ നിന്നും ഒരു മെമ്പർ ബിയർ കഴിക്കുന്ന ഫോട്ടോ അപ്ലോഡ് ആക്കി അടുത്ത സെക്കൻഡിൽ കേരളത്തിലെ ഒരു കുഗ്രാമത്തിൽ നിന്നും ബീഫും പൊറാട്ടയും കൂട്ടി നാടൻ കള്ളു കുടിക്കുന്ന ഫോട്ടോ മറ്റൊരാൾ അപ്ലോഡ് ചെയ്യുന്നു. കുറച്ചു കാലമായി ഉറങ്ങി കിടന്ന ഗ്രൂപ്പ് പെട്ടന്ന് സജീവമാകുകയും അതോടു കൂടി മെമ്പർ ആകാൻ ഉള്ള തിക്കി തിരക്ക് ആരംഭിക്കുകയും ആയിരുന്നു. കഴിഞ്ഞ ദിവസം ഒരു ലക്ഷം മെമ്പർ തികഞ്ഞത് ഗ്രൂപ്പിൽ ലൈവ് ഡിജെയോട് കൂടെ ആണ് ആഘോഷിച്ചത്, ഗ്രൂപ്പ് മെമ്പറുടെ ഡിജെ 45 മിനുട്ടോളം നീണ്ടു.
വെറും കുടിയന്മാരുടെ ഗ്രൂപ്പ് അല്ല
വെറും കുടിയന്മാരുടെ ഗ്രൂപ്പ് എന്ന് പറഞ്ഞു എഴുതിത്ത്ത്ത്ത്തള്ളാൻ വരട്ടെ. വരാൻ പോകുന്ന ഒരു വിപ്ലവത്തിന്റെ തീപ്പൊരികൾ ഗ്രൂപ്പ് കാണിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം ഒരു ഗ്രൂപ്പ് മെമ്പർ തന്റെ തൊഴിൽ നഷ്ട്ടപെട്ട വിവരം സങ്കടത്തോടെ ഗ്രൂപ്പിൽ ഷെയർ ചെയ്തു. അംഗങ്ങൾ അതൊരു അഭിമാന പ്രശ്നമായി എടുത്തു ഷെയർ ചെയ്തു, റെക്കമെന്റ് ചെയ്തു. 600 ഓളം ജോബ് ഓഫറുകൾ മണിക്കൂറുകൾക്കുള്ളിൽ. അന്ന് തന്നെ പുതിയ ജോലിയും ശരിയായി. കുടിയന്മാരുടെ മനസ്സ് അത് കാണാതെ പോവരുതെന്നാണ് ഗ്രൂപ്പ് അംഗങ്ങൾ പറയുന്നത്.
തീർന്നില്ല ഈ ഗ്രൂപ്പ് മുന്നോട്ടു വയ്ക്കുന്നത് വലിയ സാധ്യതകൾ കൂടെ ആണ്. സാധാരണ തൊഴിലാളി മുതൽ മൾട്ടി നാഷണൽ കമ്പനി മുതലാളി വരെ മെമ്പർ ആയ ഈ ഗ്രൂപ്പിൽ കേരളത്തിലെ ടൂറിസം മേഖലയുടെ കണ്ണ് വീണു കഴിഞ്ഞു. ഗ്രൂപ്പ് മെമ്പേഴ്‌സിന് യാത്ര, ഭക്ഷണ, പാനീയ ഓഫറുകളും ഡിസ്‌കൗണ്ടുകളുമായി ഹോട്ടൽ, ബാർ മാനേജ്‌മെന്റ്കൾ വന്നു തുടങ്ങി. ചിലപ്പോൾ സ്വന്തമായി ഒരു ബ്രാൻഡ്, അല്ലെങ്കിൽ സ്വന്തമായി ഒരു കമ്പനി അത് ജിഎൻപിസി പ്രാവർത്തികം ആക്കിയേക്കാം. നാളെ ഒരു പക്ഷെ റോഡ് സൈഡിൽ തലയുയർത്തി നിൽക്കുന്ന GNPC ബാറുകളും ഹോട്ടലുകളും. അതാണ് ഓരോ ഗ്രൂപ്പ് മെമ്പറുടെയും സ്വപ്നം.
സാദാ കുടിയന്മാർ മുതൽ, കോടീശ്വരന്മാർ മുതൽ വൻകിട മധ്യ കമ്പനികളിലെ മിക്‌സിങ് പ്രൊഡക്ഷൻ യൂണിറ്റിലെ ജീവനക്കാർ വരെ മെമ്പർ ആയ, 200 രാജ്യങ്ങളിലും മെമ്പർമാരുള്ള അച്ചടക്കവും, വർഗ സ്‌നേഹവും കൈ മുതലായ ഈ ഗ്രൂപ്പിന്റെ അത് സാധിക്കുക തന്നെ ചെയ്യുമെന്നാണ് ഗ്രൂപ്പ് അംഗങ്ങളുടെ പ്രതീക്ഷ. ഗ്രൂപ്പിനെ ഒരു സ്ലോഗനിൽ വിശേഷിപ്പിക്കുന്നതും ഇങ്ങനെ: 'DIVIDED BY BRANDS UNITED BY GNPC'. അജിത് കുമാർ എന്ന അഡ്‌മിനൊപ്പം സിബി രാജൻ, വിനി അജിത്, ഗിരീഷ് രാജേന്ദ്രൻ, ജേക്കബ് ആൻഡ്ര്യൂ, ആനന്ദ് ഭാസി, ഉമേഷ് കൃഷ്ണൻ, റെൻസി തോമസ്, ലിന്റ എന്നിരാണ് ഈ ക്‌ളോസ്ഡ് ഫേസ്‌ബുക്ക് ഗ്രൂപ്പിന്റെ മോഡറേറ്റർമാർ. നൂതനമായ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനൊപ്പം പരസ്പരം സഹായിക്കുകയും ചെയ്യുന്ന വലിയൊരു സംഘമായി ഈ ഗ്രൂപ്പ് മാറിക്കൊണ്ടിരിക്കുകയാണിപ്പോൾ.
ഗ്രൂപ്പിന്റെ ലിങ്ക് ചുവടെ: