- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹലോ ബോണിയാണോ ..? എനിക്കു നിങ്ങളുടെ വണ്ടി കിട്ടിയാൽ കൊള്ളാമെന്നുണ്ട്; തന്നെ വിളിച്ചിത് ചാക്കോച്ചനെന്ന് വിശ്വസിക്കാനാകാതെ ബോണി; തന്റെ ഇഷ്ടപ്പെട്ട ബൈക്കിന് വേണ്ടി ബോണിയുടെ ആഗ്രഹം നിറവേറ്റി കുഞ്ചാക്കോ ബോബനും; അനിയത്തിപ്രാവിലെ ബൈക്ക് കുഞ്ചാക്കോ ബോബൻ സ്വന്തമാക്കിയ കഥ
തിരുവനന്തപുരം: മലയാള സിനിമയിൽ 25 വർഷം പൂർത്തിയാക്കുകയാണ് മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോബോബൻ.മലയാള സിനിമാ ചരിത്രത്തിൽ കാൽനൂറ്റാണ്ട് പിന്നിടുന്ന വേളയിൽ തന്റെ പതിവ് രീതികൾ വിട്ട് മേക്കോവറിനുള്ള ശ്രമത്തിലാണ് താരം.താരത്തിന്റെ പുതിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ അതിന്റെ ഉദാഹരണവുമാണ്.കുഞ്ചാക്കോ ബോബനു ഒപ്പം തന്നെ അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ് അനിയത്തിപ്രാവിനും 25 വർഷം തികയുകയാണ്.ഇപ്പോഴിത താരത്തിനും ചിത്രത്തിനും ഒപ്പം തന്നെ ശ്രദ്ധ നേടുകയാണ് മറ്റൊരാൾ കൂടി.വേറാരുമല്ല ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ സന്തത സഹചാരിയായിരുന്ന ചുവന്ന സ്പ്ലൻഡർ ബൈക്ക് തന്നെ..
ആ ചുവന്ന ബൈക്ക് ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ് താരം.ആലപ്പുഴ സ്വദേശി ബോണി എന്ന യുവാവിൽ നിന്നാണ് ഇ ബൈക്ക് ചാക്കോച്ചൻ സ്വന്തമാക്കിയത്.ആലപ്പുഴയിലെ സ്വകാര്യ വാഹനഷോറൂമിലെ ജീവനക്കാരനാണ് ബോണി.ആ കഥ ബോണി പറയുന്നു..''ഞാൻ ജോലി ചെയ്യുന്ന ഷോപ്പിലെ എംഡിയുെട പേരിലായിരുന്നു ഈ ബൈക്ക്. 2006 ലാണ് വണ്ടി കാണുന്നത്. സാറിനോട് ഈ വണ്ടി കൊടുക്കുന്നുണ്ടോ എന്നു ചോദിച്ചു.ചുവപ്പു നിറമായതിനാൽ പലർക്കും ഈ വണ്ടിയോട് വലിയ താൽപര്യമില്ലായിരുന്നു.
എന്നാൽ ഞാൻ വാങ്ങിയ ശേഷമാണ് അനിയത്തിപ്രാവിലെ വണ്ടിയാണെന്ന് പലരും അറിയുന്നത്. കുറേ യുട്യൂബ് ചാനലുകൾ വന്ന് ഇത് ഷൂട്ട് ചെയ്തിരുന്നു.അങ്ങനെയാണ് ഇതിനെക്കുറിച്ച് കുറേപേർ അറിഞ്ഞത്.ഒരു ദിവസം കുഞ്ചാക്കോ ബോബൻ എന്നെ ഫോണിൽ വിളിച്ചു, ഹലോ ബോണിയാണോ, എനിക്ക് നിങ്ങളുടെ വണ്ടി കിട്ടിയാൽ കൊള്ളാം എന്നു പറഞ്ഞു. ഇതാരാ എന്നു ചോദിച്ചപ്പോൾ ചാക്കോച്ചനാണെന്ന് മറുപടി.
ആരെങ്കിലും പറ്റിക്കുന്നതായിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. പറ്റിക്കുന്നതല്ല, ഞാൻ നേരിട്ട് വിളിച്ചതാണെന്ന് അദ്ദേഹവും പറ?ഞ്ഞു. മറുപടി പെട്ടെന്ന് പറഞ്ഞാൽ നന്നായിരുന്നുവെന്നും വണ്ടി എത്രയും പെട്ടെന്നു വേണമെന്നും അദ്ദേഹം പറഞ്ഞു.എന്റെ ഒരാളെ അങ്ങോട്ടു വിട്ടാൽ വണ്ടി കൈമാറ്റം ചെയ്തു തരാമോ എന്നു ചോദിച്ചു. രണ്ടു ദിവസത്തെ സമയം ഞാനും ചോദിച്ചു. പക്ഷേ അദ്ദേഹത്തിന് ഈ ബൈക്ക് എത്രയും പെട്ടെന്നു തന്നെ വേണമായിരുന്നു.
ഒരുദിവസം മുഴുവൻ ആലോചിച്ചു. അദ്ദേഹം പിറ്റേദിവസം എന്നെ വിളിച്ചു, ആളെ വിട്ടിട്ടുണ്ടെന്നു പറഞ്ഞു. അങ്ങനെ ആള് ഇവിടെ വന്നു. എന്നെ കണ്ടു സംസാരിച്ചു. എന്താ ഡിമാൻഡ്, ക്യാഷ് വേണോ എന്ന് ചോദിച്ചു.ക്യാഷ് അല്ല, എനിക്കൊരു പുതിയ വണ്ടി കിട്ടിയാൽ നന്നായിരിക്കും എന്നു പറഞ്ഞു. ഈ ബൈക്കിലാണ് ഞാൻ ജോലിക്കു പോകുന്നത്. പകരം പുതിയൊരു ബൈക്ക് കിട്ടിയാൽ ജോലി തടസ്സമില്ലാതെ പോകുമെന്ന് ഞാൻ പറഞ്ഞു.
വീണ്ടും ചാക്കോച്ചൻ വിളിച്ചു, ബോണിക്ക് ഇഷ്ടമുള്ള വണ്ടി എടുത്തുകൊള്ളാൻ പറഞ്ഞു. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തുനിന്നു തന്നെ വണ്ടി വാങ്ങാനായിരുന്നു എനിക്ക് ആഗ്രഹം. അങ്ങനെ സ്‌പ്ലെൻഡറിന്റെ പുതിയ മോഡൽ തന്നെ തിരഞ്ഞെടുത്തു. ക്യാഷ് എല്ലാം അപ്പോൾത്തന്നെ അവർ അയച്ചുകൊടുത്തുവെന്നും ബോണി പറയുന്നു.
25 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷം ചാക്കോച്ചന്റെ പുതിയ ചിത്രമായ ന്ന താൻ കേസ് കൊട് ലൊക്കേഷനിൽ വച്ച് നടന്നു.