തിരുവനന്തപുരം: മലയാള സിനിമയിൽ ഏറ്റവുമധികം പണം കലക്ട് ചെയ്ത സിനിമ മോഹൻലാൽ അഭിനയിച്ച പുലിമുരുകൻ ആണ്. പല ഭാഷകളിലായി മൊഴി മാറ്റി ഇറക്കിയിട്ടും ഈ സിനിമക്ക് പരമാവധി നേടാനായത് 150 കോടി രൂപ കലക്ഷനാണ്. മലയാള സിനിമയുടെ പരമാവധിയാണ് ഈ കലക്ഷൻ റെക്കോർഡെന്ന കാര്യം വ്യക്തമാണ്. ഇതിനിടെയാണ് ശ്രീകുമാർ മേനോൻ 1000 കോടി രൂപയുടെ സിനിമാ പ്രൊജക്ട് പ്രഖ്യാപിച്ചത്. മോഹൻലാലിനെ തന്നെ മുന്നിൽകണ്ടായിരുന്നു ഈ പ്രഖ്യാപനം. മലയാള സിനിമക്ക് ഇത്രയും വലിയ ബജറ്റിൽ ഒരു സിനിമ സാധിക്കുമോ എന്ന ചോദ്യം അന്നേ ഉയർന്നിരുന്നു. പലരും നെറ്റി ചുളിച്ചു. ഒടുവിൽ എംടിയുടെ തിരക്കഥയിൽ സിനിമ പുറത്തിറങ്ങുമെന്ന് പ്രഖ്യാപനം വരികയും ചെയ്തു. ലാൽ ആരാധകർ ഇതോടെ ആവേശത്തിലുമായി. ഒടുവിൽ സിനിമ അനന്തമായി നീണ്ടുപോയതോടെ എം ടി തന്നെ തിരക്കഥ തരണം എന്നാവശ്യപ്പെട്ട് രംഗത്തുവരികയായിരുന്നു.

ഇപ്പോൾ ചോദ്യം ഉയരുന്നത് നടക്കില്ലെന്ന് ഉറപ്പായിട്ടും എന്തിനാണ് ശ്രീകുമാർ മേനോൻ രണ്ടാമൂഴം സിനിമയാക്കുമെന്ന് പ്രഖ്യാപിച്ചത് എന്നാണ്. ഈ സിനിമയുടെ തുടക്കം മുതൽ തട്ടിപ്പുകൾ അരങ്ങേറിയെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. മഞ്ജു വാര്യർ വിഷയത്തിൽ ദിലീപ് ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് രണ്ടാമൂഴം ഉരുത്തിരിഞ്ഞതെന്നാണ് ആക്ഷേപം. അന്ന ഇതുമായി ബന്ധപ്പെട്ട് ഒരു വാർത്ത മറുനാടൻ പുറത്തുവിട്ടിരുന്നു.

മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തിൽ ഇയാൾക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാർ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ടായിരുന്നു. ഇതിനൊപ്പം പ്രധാന നേതാവിന്റെ മകനും-മുൻകൂർ ജാമ്യഹർജിയിൽ കാവ്യാ മാധവൻ വിശദീകരിച്ച കാര്യങ്ങളാണ് ഇവ. ദിലീപിന്റെ ഭാര്യയാണെന്ന ഒറ്റക്കാരണത്താൽ തന്നേയും കേസിൽപ്പെടുത്തി ദ്രോഹിക്കാൻ ശ്രമിക്കുകയാണെന്നു കാവ്യാ മാധവൻ അന്ന് സമർപ്പിച്ച ജാമ്യഹർജിയിൽ വിശദീകരിക്കുകയുണ്ടായി. കേസിലുൾപ്പെട്ട മാഡം താനാണെന്ന തരത്തിൽ പൾസർ സുനി പ്രചാരണം നടത്തുന്നു. ഇതിനു പൊലീസ് മൗനാനുവാദം നൽകുകയാണെന്നും കാവ്യ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.

സിനിമാ ലോകത്ത് ഏറെ ചർച്ചയായ പ്രതികാര കഥയാണ് കാവ്യ പറയാതെ പറയുന്നത്. ഇതിന്റെ സിനിമാ ലോകത്തെ ഈ ഗോസിപ്പ് കഴിഞ്ഞ മാസം മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ടാമൂഴത്തിൽ പ്രധാന വേഷം നൽകാമെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാവിന്റെ മകനെ തെറ്റിധരിപ്പിച്ച് നടത്തുന്ന നീക്കമാണ് ജനപ്രിയ നായകന്റെ അറസ്റ്റിന് പിന്നിലെന്ന് സിനിമയിലെ ദിലീപ് അനുകൂലികൾ അന്ന് പറഞ്ഞത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പങ്കില്ലെന്ന് അവരും കരുതുന്നു. എന്നാൽ എങ്ങനെ ദിലീപിനെ രക്ഷിക്കുമെന്ന് ആർക്കും അറിയില്ല. പുഷ് ശ്രീകുമാർ എന്ന ശ്രീകുമാർ മേനോന്റെ അമ്മയുടെ മരണമാണ് ദിലീപിന് ഈ ദുർഗതിയുണ്ടാക്കിയതെന്നാണ് അവർ പറയുന്നത്. ഈ ആരോപണത്തിലെ വിശദാംശങ്ങളാണ് മറുനാടൻ നേരത്തെ പുറത്തു വിട്ടത്.

ഇപ്പോഴിതാ മഞ്ജു വാര്യരുടെയും ദിലീപിന്റേയും വിവാഹമോചനത്തിലും ശ്രീകുമാർ മേനോന് പങ്കുണ്ടെന്ന് കാവ്യ ജാമ്യ ഹർജിയിലൂടെ വ്യക്തമാക്കുന്നു. അതിനിടെ ജയിൽ മോചിതനായെത്തുന്ന ദിലീപ് മഞ്ജുവുമായുള്ള വിവാഹ മോചനത്തിലെ പ്രശ്നങ്ങൾ തുറന്നു പറയുമെന്ന് സൂചനയുണ്ട്. സിനിമയിലെ പ്രമുഖൻ കഴിഞ്ഞ ദിവസം മറുനാടനെ ഇങ്ങോട്ട് ബന്ധപ്പെട്ടാണ് ഈ കഥ പറഞ്ഞു തന്നത്്. രണ്ടാമൂഴത്തിന്റെ പേരു പറഞ്ഞ് കോടിയേരിയുടെ മകൻ ബിനീഷ് കോടിയേരിയെ ശ്രീകുമാർ വിശ്വാസത്തിലെടുത്തുവെന്നാണ് അയാൾ വിശദീകരിച്ചത്. പല സിനിമാക്കാരും ഈ കഥകൾ സജീവ ചർച്ചയാണെന്ന് സമ്മതിക്കുച്ചു. ദിലീപിന് അനുകൂലമായി പലരും നിലപാട് എടുക്കാൻ കാരണം ഈ കഥയുടെ സ്വാധീനം മൂലമാണെന്നും പറയുന്നു.

രണ്ടാമൂഴം എന്ന 1000 കോടിയുടെ സിനിമയ്ക്ക് അർഹമായ മുന്നൊരുക്കങ്ങളൊന്നും നടക്കുന്നില്ല. സെറ്റു കാണലും മറ്റുമാണ് പുരോഗമിക്കുന്നത്. ബാഹുബലിക്ക് വേണ്ടി രാജമൗലി എടുത്ത എഫേർട്ട് എന്തുകൊണ്ട് രണ്ടാമൂഴത്തിനില്ലെന്നതും പലരേയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ദിലീപിന്റെ കുടുംബ പ്രശ്‌നങ്ങൾ തന്നെയാണ്രേത ശ്രീകുമാർ മേനോനും ദിലീപും തമ്മിലെ കാരണം. എല്ലാം ദിലീപ് മുൻകൂട്ടി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് മാത്രമാണ് മകളും അച്ഛനൊപ്പമുള്ളത്. ഇതിനിടെയിലാണ് സംവിധായകന്റെ അമ്മയുടെ മരണമെത്തുന്നത്. ഇത് ദിലീപിനേയും ഇയാൾ വിളിച്ചു പറഞ്ഞു. എന്നാൽ കുടുംബ പ്രശന്ങ്ങൾ കാരണം മറ്റൊരു മാനസിക അവസ്ഥയിലായിരുന്നു ദിലീപ്.

മരണ വാർത്തയോട് പൊട്ടിത്തെറിക്കുന്ന ഭാഷയിലായിരുന്നു ദിലീപിന്റെ പ്രതികരണം. സാഹചര്യങ്ങളുടെ സമ്മർദ്ദമായിരുന്നു ഇതിന് കാരണം. തെറി പോലും പറഞ്ഞുവത്രേ. അന്ന് തന്നെ ദിലീപിനെ സാമ്പത്തികമായും മാനസികമായും തകർക്കുമെന്ന് ഈ സംവിധായകൻ ശപഥം ചെയ്തു. ദിലീപിനോടും ഇത് പറഞ്ഞിരുന്നു. അടുത്ത ദിവസം മുതൽ ദിലീപ് പ്രശ്‌നങ്ങളിലേക്ക് നീങ്ങി. ഇതിന്റെ തുടർച്ചയാണ് അഴിക്കുള്ളിലാകലെന്നാണ് മറുനാടനോട് ഫോണിൽ സിനിമാ ലോകത്തെ പ്രമുഖൻ പറഞ്ഞിരുന്നത്. വിവാഹ മോചനത്തിന് ഇടയാക്കിയ കാര്യങ്ങളും വിശദീകരിച്ചു. എന്നാൽ വ്യക്തിപരമായ ഈ വിഷയങ്ങൾ മറുനാടൻ നൽകിയില്ല. അതിലേക്കുള്ള സൂചനയും കാവ്യയുടെ ജാമ്യ ഹർജിയിലുണ്ട്.

2018ൽ രണ്ടാമൂഴത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുമെന്നായിരുന്നു മോഹൻലാലിനോട് ശ്രീകുമാർ പറഞ്ഞത്. ഇതിനിടെയിൽ ഓടിയനും സംവിധാനം ചെയ്യുമെന്ന് അന്ന് ഉറപ്പു നൽകി. ഇതെല്ലാം അവശ്വസനീയമായ കാര്യങ്ങളാണ്. ഇതെല്ലാം ദിലീപിനെ കുടുക്കാനുള്ള തന്ത്രമാണോ എന്ന് കാലം തെളിക്കുമെന്നാണ് പൊതു അഭിപ്രായം. മുംബൈയിലാണ് എല്ലാ ഗൂഢാലോചനയുമെന്ന് ആദ്യമേ ദിലീപ് പറഞ്ഞതിൽ എന്തെങ്കിലും കാര്യങ്ങൾ ഉണ്ടാകുമെന്നും സിനിമാ ലോകം വിലയിരുത്തുന്നു. ശ്രീകുമാർ മേനോന്റെ രണ്ടാമൂഴം മലയാളത്തിന് താങ്ങാനാവുന്നതല്ല. അതുകൊണ്ട് തന്നെ അത്തരമൊരു പ്രോജക്ട് ഒരിക്കലും നടക്കില്ല.

മോഹൻലാലിനെ കൂടെ നിർത്താനും ദിലീപിന് സിനിമയിലുള്ള സ്വാധീനം കുറയ്ക്കാനുമുള്ള തന്ത്രങ്ങളിൽ പ്രധാനപ്പെട്ടതാണ് രണ്ടാമൂഴം സിനിമയെന്ന് കരുതുന്നവരും മലയാള സിനിമയിലുണ്ട്. 1000 കോടി രൂപയ്ക്ക് രണ്ടാമൂഴം മലയാളത്തിലെ സൂപ്പർതാരത്തെ വച്ചെടുക്കുന്നു. ബാഹുബലി പോലും ചെലവാക്കിയത് 450 കോടി രൂപയാണ്. പ്രഭാസിനെ പോലൊരു നായകനായിട്ടും ആദ്യ പതിപ്പ് നഷ്ടക്കച്ചവടമായി. രണ്ടാം ഭാഗത്തിലാണ് നേട്ടമുണ്ടായത്. രണ്ടാമൂഴത്തിന് ആകെയുള്ളത് എംടിയുടെ തിരക്കഥ മാത്രമാണ്. ആ തിരക്കഥയാണ് ഇപ്പോൾ എംടി തന്നെ തിരികെ ചോദിക്കുന്നത്.

അതുകൊണ്ട് തന്നെ രണ്ടാമൂഴം നടക്കുക പ്രായോഗികമല്ല. ദിലീപിനെതിരെ ആളുകളെ കൂട്ടാനുള്ള നീക്കമായിരുന്നു രണ്ടാമൂഴം എന്നായിരുന്നു ദിലീപ് അനുകൂലികളുടെ പക്ഷം. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. പൊലീസിനേയും സർക്കാരിനേയും സ്വാധീനിക്കാൻ പോലും ഇതിലൂടെ ചിലർ ശ്രമിച്ചത്. അവരുടെ ഗൂഢാലോചനയാണ് ദിലീപിനെ അഴിക്കുള്ളിൽ നിർത്തിയത്. വ്യക്തമായ തിരക്കഥയാണ് എല്ലാത്തിനും പിന്നിൽ. മലയാളത്തിലെ മാധ്യമങ്ങളെ സ്വാധീനിക്കാനുള്ള കരുത്തും ഈ ഗ്രൂപ്പിനുണ്ട്. പൊലീസും ശ്രീകുമാർ മേനോനും ബിനീഷും തമ്മിലെ ഗൂഢാലോചനയാണെന്ന് നേരത്തെ കാവ്യ ജാമ്യ ഹർജിയിൽ ആരോപിച്ചിരുന്നത്.

രാഷ്ട്രീയ പിന്തുണക്ക് വേണ്ടിയാണ് രണ്ടാമൂഴം പ്രഖ്യാപിച്ചതെന്ന വാദങ്ങൾക്ക് കരുത്തു പകരുന്നതാണ് തിരക്കഥാ വിവാദത്തിൽ ശ്രീകുമാര മേനോൻ നൽകുന്ന മറുപടിയും. ഒരുപാട് അന്താരാഷ്ട്ര കരാറുകളും, സങ്കീർണ്ണമായ സാമ്പത്തിക പ്ലാനുകളും ആവശ്യമായി വന്നു. ആയതിനാൽ ഞാൻ പ്രതീക്ഷിച്ചതിലും ഏറെ സമയം എടുത്തുനെന്നാണ് ശ്രീകുമാർ മേനോൻ പറയുന്ന്. അതേസമയം നിർമ്മാതാവ് ബി ആർ ഷെട്ടിയും ഇപ്പോൾ പ്രൊജക്ടുമായി സഹകരിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന സൂചന.

പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിന്റെ അവസാന ഘട്ടത്തിലാണെന്നും എത്രയും വേഗം ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പും, 2019 ജൂലൈയിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങളും നടത്തുന്നതായിരുക്കുമെന്നുമാണ് മേനോൻ പറയുന്നത്. അതേസമയം ഇനിയും കാലതാമസമുണ്ടാകുമെന്ന് സംവിധായകൻ തന്നെ പറയുന്നു. മോഹൻലാൽ ആകട്ടെ തന്റെ ഭാവി പ്രൊജക്ടിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നുമില്ല. ഇതെല്ലാം കൂട്ടിവായിക്കുന്നവരാണ് രണ്ടാമൂഴം നടക്കാത്ത പ്രൊജക്ട് ആണെന്നും വലിയൊരു പ്രോജക്ടിന്റെ ഭാഗമായെന്ന വിധത്തിലുള്ള പബ്ലിസിറ്റി സ്റ്റണ്ട് വഴി ലഭിക്കുന്ന അവസരങ്ങൾ മുതലെടുക്കുകയായിരുന്നു ശ്രീകുമാർ മേനോന്റെ ലക്ഷ്യമെന്നുമുള്ള സംശയങ്ങൾ ഉയരുന്നത്.