കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ ചെറിയാര ഗവൺമെന്റ് എൽ. പി. സ്‌കൂളിൽ പഠിപ്പുമുടക്കാൻ കാരണക്കാർ വിദ്യാർത്ഥികളോ രാഷ്ട്രീയക്കാരോ അല്ല. ഓട്ടുറുമ എന്നു വിളിക്കപ്പെടുന്ന ശല്യക്കാരായ ഒരു കൂട്ടം വണ്ടുകളാണ്. ഇവയുടെ ശല്യം കാരണം സ്‌കൂളിൽ അദ്ധ്യയനം മുടങ്ങുകയും ഒടുവിൽ ക്ലാസ് നടത്താൻ സ്‌കൂളിനു വെളിയിൽ പോകേണ്ടിവരികയും ചെയ്്തു. ഈ വർഷവും സ്‌കൂൾ തുറന്നിട്ട് കുട്ടികൾ മുറ്റത്തും വരാന്തയിലുമിരുന്നാണു പഠിക്കുന്നത്.

കയ്യൂർ ചീമേനി പഞ്ചായത്തിലെ ഈ വിദ്യാലയത്തിൽ മാത്രമല്ല സമീപത്തെ മറ്റു ചില വീടുകളിലും ഓട്ടുറുമ ശല്യം വ്യാപകമായിരിക്കുകയാണ്. രണ്ടു വീട്ടുകാർ രാത്രി കിടക്കുന്നതു പുറത്താണ്. ചിലർ ലൈറ്റൊക്കെ ഓഫാക്കി വളരെ കഷ്ടപ്പെട്ടാണ് ഉറങ്ങുന്നത്. മഴ തുടങ്ങിയതോടെ കൂട്ടമായെത്തിയ ഓട്ടുറുമ എന്ന മുപ്് ളി വണ്ട് സ്‌കൂളിനകത്തെ ചുവരുകളിലും ഓടിന്നടിയിലും പ്രധാനാദ്ധ്യാപികയുടെ ഓഫീസലമാരയിലും താവളമുറപ്പിച്ചിരിക്കയാണ്. പതിനായിരക്കണക്കിന്, ലക്ഷക്കണക്കിന്, കൂട്ടമായെത്തുന്ന വണ്ടുകളെ തൂത്തുവാരി തീയിട്ടാലും മണിക്കൂറുകൾക്കകം ഇരട്ടിയോളമായി വീണ്ടും പ്രത്യക്ഷപ്പെടുന്നു.

ശരീരത്തിൽ ഈ വണ്ടുകളുടെ സ്രവം തട്ടിയാൽ പൊള്ളലും ചൊറിച്ചിലുമുണ്ടാകുന്നു. ഇതിന്റെ രൂക്ഷഗന്ധം സഹിച്ചുവേണം കുട്ടികൾക്ക് ക്ലാസിലിരിക്കാൻ. സമീപത്തെ ചില വീടുകളിൽനിന്നും ആളുകൾ മാറിത്താമസിക്കുകയാണ്. എന്നാൽ ആരോഗ്യവകുപ്പിന് ഇക്കാര്യത്തിൽ കാര്യമായ പരിഹാരം നിർദ്ദേശിക്കാനില്ല. മനുഷ്യരുടെ സ്വൈര്യജീവിതത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ജീവിയാണ് മുപ് ളി വണ്ട്. ഓട്ടുറുമ, ഓലച്ചാത്തൻ, ഓലപ്രാണി, കരിഞ്ചെള്ള് എന്നിങ്ങനെ ദേശ വ്യത്യാസമനുസരിച്ച് പല പേരുകളിൽ ഈ വണ്ട് അറിയപ്പെടുന്നു. റബ്ബർതോട്ടങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നതെങ്കിലും കേരളത്തിലെല്ലായിടത്തും ഈ വണ്ടിനെ കാണാൻ സാധിക്കും. ലുപ്രോപ്‌സ് കാർട്ടിക്കോളിസ് /ലുപ്രോപ്‌സ് ട്രിസ്റ്റിസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഇവയെ കേരളത്തിൽ ആദൃമായി മുപഌ റബ്ബർ തോട്ടത്തിൽ കണ്ടതിനാലാണ് മുപ് ളി വണ്ട് എന്ന പേര് വന്നത്.

ഡിസംബർ അവസാനത്തോടെ റബ്ബറിന്റെ ഇല പൊഴിയും സമയത്താണ് തോട്ടങ്ങളിൽ മുപ് ളി വണ്ടുകൾ പ്രത്യക്ഷപ്പെടുന്നത്. റബ്ബറിൽനിന്നും പൊഴിഞ്ഞുവീഴുന്ന വാടിയ തളിരിലകളാണ് ഇവയുടെ ആഹാരം. കൂടാതെ റബ്ബറിന്റെ കരിയിലകൾ ഇവയുടെ വളർച്ചയ്ക്ക് അനുകൂല സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. തോട്ടങ്ങളിൽ പ്രതൃക്ഷപ്പെട്ട് രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ഒറ്റയ്‌ക്കോ കൂട്ടമായോ കരിയിലയുടെ അടിയിൽ മുട്ടയിടുന്നു. ഒരു പെൺ വണ്ട് പത്തു മുതൽ പതിനഞ്ച് വരെ മുട്ടകളിടാറുണ്ട്. മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾക്ക് വെളുത്തനിറവും ഒരു മില്ലീമീറ്റർ വരെ നീളവുമുണ്ടാകാറുണ്ട്.

മുട്ടവിരിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽതന്നെ കറുപ്പു നിറമായി മാറുന്ന പുഴുക്കൾ വാടിയ തളിരിലകൾ ഭക്ഷണമാക്കി തുടങ്ങും. ഒരു മാസത്തിനുള്ളിൽ വളർച്ചയുടെ അഞ്ചു ഘട്ടങ്ങൾ പൂർത്തിയാക്കുന്നു. പ്യൂപ്പകൾ മൂന്നു ദിവസം കഴിയുന്നതോടെ തവിട്ടു നിറമുള്ള വണ്ടുകളായി മാറുന്നു. രാത്രിയേയും വേനലിനേയും ഇഷ്ടപ്പെടുന്ന മുപഌ വണ്ടുകൾക്ക് മഴയും തണുപ്പും അസഹ്യമാണ്. തെക്കൻ കേരളത്തിൽ ഏപ്രിൽ മാസത്തോടെ ലഭിക്കുന്ന മഴ മൂലം വണ്ടുകൾ തോട്ടം വിട്ട് സമീപങ്ങളിലെ വീടുകളിലും കെട്ടിടങ്ങളിലും കുടിയേറുന്നു. എന്നാൽ വടക്കൻ കേരളത്തിൽ വേനൽ മഴ ശക്തമല്ലാത്തതിനാൽ തോട്ടങ്ങളിൽതന്നെ കഴിയുകയും വംശവർധന ക്രമാതീതമാവുകയും ചെയ്യുന്നു. അതിനാലാണ് വടക്കൻ കേരളത്തിൽ ഇവയുടെ ശല്യം അതി രൂക്ഷമാവുന്നത്.

വയനാട്ടിൽ തിരുനെല്ലി ചോലവനങ്ങളിൽനിന്നും ല്യൂപ്‌റോപ്‌സ് ദേവഗിരിയൻസിസ് എന്ന പുതിയ ഇനം വണ്ടിനെക്കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഈ ശല്യക്കാർ മനുഷൃരുടെ സ്വൈര്യജീവിതത്തിന് തടസ്സമുണ്ടാക്കാം. സർക്കാരും ആരോഗൃവകുപ്പും അതീവ ഗൗരവത്തോടെ ഈ ഭീഷണിയെ നേരിടേണ്ട അവസ്ഥയാണുള്ളത്.