- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലിദ്വീപിലെ ഇരുമ്പഴിക്കുള്ളിൽ ഒരു ജയചന്ദ്രൻ മാത്രമല്ല; നിരപരാധികളായ രണ്ട് കുടുംബങ്ങൾ കൂടി നീതി തേടി രംഗത്ത്; രാജേഷിന്റേയും റുബീനയുടേയും കണ്ണുനീർ ആരു കാണും
തിരുവനന്തപുരം : മാലി ദ്വീപിലെ ജയിലിൽ കിടന്ന് പീഡനം അനുഭവിച്ച ജയചന്ദ്രൻ മൊകേരി ജയിൽ മോചിതനായി നാട്ടിലെത്തിയത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലിനെ തുടർന്നാണ്. നിരപരാധികളായ മലയാളികൾ ഇനിയും മാലിയിലെ ജയിലുകളിൽ ക്രൂരതകൾ അനുഭവിച്ച് കിടക്കുന്നു. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടലുകൾ നടത്തിയാലേ ഇവർക്ക് മോചനം സാധ്യമാകു. ചെയ്യാത്
തിരുവനന്തപുരം : മാലി ദ്വീപിലെ ജയിലിൽ കിടന്ന് പീഡനം അനുഭവിച്ച ജയചന്ദ്രൻ മൊകേരി ജയിൽ മോചിതനായി നാട്ടിലെത്തിയത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇടപെടലിനെ തുടർന്നാണ്. നിരപരാധികളായ മലയാളികൾ ഇനിയും മാലിയിലെ ജയിലുകളിൽ ക്രൂരതകൾ അനുഭവിച്ച് കിടക്കുന്നു. സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടലുകൾ നടത്തിയാലേ ഇവർക്ക് മോചനം സാധ്യമാകു. ചെയ്യാത്ത കുറ്റത്തിന് ജയിലിലടയ്ക്കപ്പെട്ട രണ്ട് മലയാളികളെ മോചിപ്പിക്കാനുറച്ച് ജയചന്ദ്രൻ മൊകേരി സജീവ ഇടപെടലുകളുമായി രംഗത്തുണ്ട്.
തങ്ങളുടെ അനുഭവത്തെക്കാൾ ക്രൂരമാംവിധം രണ്ട് മലയാളികൾ മാലദ്വീപ് ജയിലിൽ വേദന തിന്നുന്നത ജയചന്ദ്രൻ മൊകേരിയും മൊയ്തുവാണിമേലും പറഞ്ഞു. ഇവർ അടുത്തെങ്ങും മോചിതരാകരുതെന്ന ലാക്കോടെ പുനർവിചാരണയ്‌ക്കൊരുങ്ങുകയാണ് ജയിലധികൃതരെന്നും ഇവർ വിശദീകരിക്കുന്നു. കോട്ടയംകാരൻ രാജേഷും തിരുവനന്തപുരത്തുകാരി റുബീനയുമാണ് അവർ. കോട്ടയം അരീക്കര കെ.ടി. ഭാസ്‌കരൻ ശാരദ ദമ്പതികളുടെ മകനാണ് 33കാരനായ രാജേഷ് (33). വർക്കല ഓടയം സ്വദേശിനിയാണ് റുബീന.
ഇന്ത്യാ ഗവൺമെന്റ് നിർമ്മിച്ചു നൽകിയ ഇന്ദിരാഗാന്ധി മെമോറിയൽ ഹോസ്പിറ്റലിലെ ചീഫ് ലാബ് ടെക്‌നിഷ്യനാണ് രാജേഷ്. ഭാര്യ മഞ്ചു അവിടെ നഴ്‌സായിരുന്നു. മാലദ്വീപുകാരിയായ ലാബ് ടെക്‌നിഷ്യൻ തയ്യാറാക്കിയ തെറ്റായ രക്തപരിശോധനാ റിപ്പോർട്ടിൽ ഒപ്പുവച്ച കുറ്റത്തിന് 2014 ഫെബ്രുവരി 27ന് പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു രാജേഷിനെ. എന്നാൽ, തെറ്റായ റിപ്പോർട്ട് തയ്യാറാക്കിയ മാലിക്കാരിയെ പ്രതിചേർത്തില്ല. രാജേഷ് കുറ്റംചെയ്തുവെന്നതിന് തെളിവില്ലെന്നു പറഞ്ഞ ക്രിമിനൽ കോടതി, ഇക്കഴിഞ്ഞ ഫെബ്രുവരി 16 ന് രാജേഷിനെ കുറ്റവിമുക്തനാക്കുകയും കേസ് പ്രോസിക്യൂട്ടർ ജനറലിന് കൈമാറുകയും ചെയ്തു. എന്നാൽ, രാജേഷിനെ മോചിപ്പിക്കാനോ, പാസ്‌പോർട്ട് തിരിച്ചു കൊടുക്കാനോ ഇന്ത്യാ വിരുദ്ധനായ പ്രോസിക്യൂട്ടർ ജനറൽ തയ്യാറായില്ല.
കേസ് വീണ്ടും അന്വേഷിക്കാനും പുനർ വിചാരണ നടത്താനുമായി രാജേഷിനെ ജയിലിൽത്തന്നെയിടാനാണ് പ്രോസിക്യൂട്ടർ ജനറലിന്റെ നീക്കം. ഒന്നര വർഷത്തെ ജയിൽ വാസവും ആയിരം മാലദ്വീപ് റൂഫിയയുമാണ് രാജേഷിന് പരമാവധി കിട്ടാവുന്ന ശിക്ഷ. ഷഫീന ബീവിയുടെ മൂന്നു പെൺമക്കളിൽ ഇളയവളായ റുബീന (30) 2010 ജൂൺ 28 മുതൽ ജയിലിലാണ്. ദാരിദ്ര്യംമൂലം കിമിതു ദ്വീപുകാരനായ ജാബിർ ഹസന് വിവാഹംകഴിച്ചു കൊടുത്തതാണ് . 2008 ജൂണിൽ തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ വച്ചായിരുന്നു നിക്കാഹ്. ഒമ്പതുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചുവെന്നാണ് കുറ്റം.
എന്നാൽ, താൻ കുഞ്ഞിനെ കൊന്നിട്ടില്ലെന്നും ഭർത്താവ് ചതിച്ചെന്നുമാണ് റുബീന പറയുന്നത്. ഭർത്താവിനെ പ്രതിയാക്കിയിട്ടില്ല. രണ്ട് നഴ്‌സുമാരുടെ മൊഴി മാത്രം ആശ്രയിച്ചാണ് കൊലക്കുറ്റം ചുമത്തിയത്. കുട്ടിയുടെ മൃതദേഹം പരിശോധിച്ച ഡോക്ടറുടെ മൊഴിയെടുക്കുകയോ വിസ്തരിക്കുകയോ ചെയ്തില്ല. കേസിന്റെ വിചാരണ വേളയിൽ മലയാളം മാത്രമറിയാവുന്ന റുബീനയ്ക്ക് ദ്വിഭാഷിയെയോ അഭിഭാഷകനെയോ അനുവദിച്ചില്ല.