- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരിക്കലും ഒരാളോടും ഇങ്ങനെ ചെയ്യരുത്; ഭാര്യയുടെ രാഷ്ട്രീയ ഭാവി തകർക്കാൻ അദ്ധ്യാപകനെതിരേ വിദ്യാർത്ഥിനിയെ കൊണ്ട് പീഡനക്കേസ് കൊടുപ്പിച്ചു: കോൺഗ്രസ് രാഷ്ട്രീയത്തിലെ നാറിയ കളികൾ പുറത്ത്
പത്തനംതിട്ട: ഭാര്യയുടെ രാഷ്ട്രീയഭാവി തകർക്കാൻ അദ്ധ്യാപകനെതിരേ ബാലികയെ കൊണ്ട് പീഡനക്കേസ് കൊടുപ്പിക്കുക. പിന്നീട് വലിയ കുറ്റവാളിയെപ്പോലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരിക്കാൻ ഇലന്തൂരിലെ കോൺഗ്രസ് നേതാക്കൾ കളിച്ചത് ഒരു കുടുംബത്തിന്റെ ഭാവി കൊണ്ടായിരുന്നു. നാണക്കേടു കൊണ്ട് പുറത്തിറ
പത്തനംതിട്ട: ഭാര്യയുടെ രാഷ്ട്രീയഭാവി തകർക്കാൻ അദ്ധ്യാപകനെതിരേ ബാലികയെ കൊണ്ട് പീഡനക്കേസ് കൊടുപ്പിക്കുക. പിന്നീട് വലിയ കുറ്റവാളിയെപ്പോലെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക. തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതിരിക്കാൻ ഇലന്തൂരിലെ കോൺഗ്രസ് നേതാക്കൾ കളിച്ചത് ഒരു കുടുംബത്തിന്റെ ഭാവി കൊണ്ടായിരുന്നു. നാണക്കേടു കൊണ്ട് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിൽ ഇന്നലെ പ്രസ് ക്ലബിലെത്തിയ അദ്ധ്യാപകനും ഭാര്യയും പൊട്ടിക്കരഞ്ഞു. തകർന്നത് ഇവരുടെ രാഷ്ട്രീയഭാവി മാത്രമല്ല, ജീവിതം കൂടിയാണ്. ഇടപ്പരിയാരം എസ്.എൻ.ഡി.പി.എച്ച്.എസിലെ അദ്ധ്യാപകനായ കെ.ജി. റെജിയെ ആണ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റ് ചെയ്തത്. റെജിയുടെ ഭാര്യ നിലവിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്‌സണാണ്.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തനിക്കോ ഭാര്യ ശ്രീകലയ്‌ക്കോ സീറ്റ് ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ ചില കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ഗൂഢാലോചനയ്ക്ക് പിന്നിൽ പ്രവർത്തിച്ചതെന്ന് റെജി ആരോപിച്ചു. പ്രമാദമായ വാസുക്കുട്ടി വധക്കേസിലെ മുഖ്യപ്രതിയുടെ മകളാണ് തനിക്കെതിരെ ആരോപണവുമായി രംഗത്തു വന്നതെന്നും റെജി പറഞ്ഞു. മാസങ്ങൾക്കു മുമ്പ് തലവേദനയെ തുടർന്ന് സ്‌കൂളിൽ അവശയായി കിടന്ന പെൺകുട്ടിക്ക് അദ്ധ്യാപകനെന്ന നിലയിൽ നെറ്റിയിൽ വിക്‌സ് പുരട്ടി കൊടുക്കുക മാത്രമാണ് താൻ ചെയ്തത്. പിതാവിനെ വിളിക്കണോ എന്ന് ചോദിച്ചപ്പോൾ കുട്ടി വേണ്ടെന്ന് മറുപടി പറഞ്ഞു. ഉത്തരവാദിത്തമുള്ള ഒരു അദ്ധ്യാപകൻ എന്ന നിലയിൽ കുട്ടിയെ ആശ്വസിപ്പിക്കുയും ചെയ്തു.
എന്നാൽ ഒരുമാസം കഴിഞ്ഞതോടെ ഈ സംഭവം മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ച് പെൺകുട്ടിയും പിതാവും രംഗത്തെത്തുകയായിരുന്നു. ക്ലാസിൽ പതിവായി സ്വർണമാല അണിഞ്ഞെത്തിയിരുന്ന പെൺകുട്ടിയോട് അതു പാടില്ലെന്ന് പലകുറി താൻ ഉപദേശിച്ചിരുന്നു. സ്വർണമാല അണിഞ്ഞ് സ്‌കൂളിൽ എത്തുന്നതിൽ നിന്നും പെൺകുട്ടിയെ പിന്തിരിപ്പിക്കണമെന്ന പിതാവിന്റെ നിർദേശത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ പെൺകുട്ടി ഒരിക്കൽ പോലും അനുസരിക്കാൻ തയാറായില്ലെന്നു മാത്രമല്ല ഉപദേശത്തോട് നീരസത്തോടെയാണ് പ്രതികരിച്ചിരുന്നത്. ഇത് മനസിലാക്കിയ താൻ പിന്നീട് അത്തരത്തിലുള്ള ഉപദേശത്തിൽ നിന്നും പിന്മാറുകയായിരുന്നു.
ചിലരുടെ അഴിമതിയെയും തൻപ്രമാണിത്തത്തേയും എതിർത്തതിനുള്ള പ്രതികാരമായിരുന്നു ആരോപണങ്ങൾക്കു പിന്നിൽ. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇപ്പോൾ ബ്ലോക്ക് മെമ്പറായ ഭാര്യ ശ്രീകലയോ താനോ മത്സരിക്കാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടായിരുന്നു അവർ കരുക്കൾ നീക്കിയിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്‌സണായിരുന്ന ശ്രീകലയെ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയായും ഇക്കുറി പരിഗണിച്ചിരുന്നു. ഇതിന് തടയിടാനാണ് സുഖമില്ലാതെ കിടന്ന കുട്ടിയെ പരിചരിച്ചതിനെ തെറ്റായ രീതിയിൽ അവർ വ്യാഖ്യാനിച്ചത്. ഇതിന് വൻ പ്രചാരണം നൽകിയ അവർ കവലകൾ തോറും മൈക്ക് വച്ച് ലൈംഗിക പീഡനം നടത്തിയെന്ന് ആരോപിച്ച് തന്നെയും കുടുംബത്തേയും തേജോവധം ചെയ്യുകയായിരുന്നു. സംഭവം കേസായതോടെ ഒരു അഭിഭാഷകന്റെ നിർദ്ദേശപ്രകാരം സ്ഥലത്തു നിന്നും മാറി നിൽക്കാൻ താൻ നിർബന്ധിതനാവുകയായിരുന്നുവെന്നും കെ.ജി. റെജി പറഞ്ഞു.
റിമാൻഡ് കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയ തനിക്ക് വധഭീഷണി നിലനൽക്കുന്നതായും കെ.ജി. റെജി വെളിപ്പെടുത്തി. ടാറ്റാ സുമോയിൽ എത്തുന്ന ഗുണ്ടകൾ വീടിന്റെ പരിസരത്ത് രാത്രികാലങ്ങളിൽ താവളമടിക്കുകയാണ്. വീട്ടിൽനിന്നും പുറത്തിറങ്ങുന്നതുതന്നെ ഏറെ ഭയന്നാണ്. തന്നെ കള്ളക്കേസിൽ കുടുക്കിയവർ ഇപ്പോൾ നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. പ്രചാരണം നടക്കുന്നതിനാലാണ് അവരുടെ പേരുകൾ വെളിപ്പെടുത്താത്തത്. ഈ തെരഞ്ഞെടുപ്പിൽ താനോ ഭാര്യ ശ്രീകലയോ മത്സരിക്കാനിരുന്ന ഇലന്തൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ സ്ഥാനാർത്ഥികൾ ആരും നിൽക്കാനില്ലാത്തതിനാൽ സമീപ വാർഡിൽ നിന്നും മറ്റൊരാളെത്തിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായതെന്നും അവർ ആരോപിച്ചു.