- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
54 ദിവസം ജയിലിൽ കിടന്ന് ഒരുസുപ്രഭാതത്തിൽ യഥാർഥ പ്രതിയെ പിടികൂടിയപ്പോൾ ഞെട്ടിയത് താജുദ്ദീൻ; കടയിൽ ചായ കുടിച്ചിരിക്കുമ്പോൾ പിടിച്ചുകൊണ്ടുപോയി ജയിലിൽ അടച്ച ചന്ദ്രന് ഇന്നും അറിയില്ല എന്തായിരുന്നു കേസെന്ന്; കള്ളന്മാരെന്ന് മുദ്രകുത്തി പുച്ഛത്തോടെ ചിരിക്കുന്ന നാട്ടുകാരുടെ മനസ് എങ്ങനെ മാറ്റിയെടുക്കാൻ? പൊലീസിന്റെ ആളുമാറി അറസ്റ്റുകളിൽ പെട്ടുപോയ 'കുപ്രസിദ്ധ പയ്യൻ'മാരുടെ കഥ
പാലക്കാട്: രാജ്യത്തെ ഏറ്റവും പ്രചാരമുള്ള 'പൊലീസ് ഫേസ്‌ബുക്ക് പേജ്' എന്ന നേട്ടം കൈവരിച്ച കേരള പൊലീസ് ഫേസ്‌ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്. ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ പേജിനെ(NYPD) പിന്തള്ളി കേരള പൊലീസ് പേജ് ലോകത്തിലെ തന്നെ പൊലീസ് ഫേസ്‌ബുക്ക് പേജുകളിലൊന്നായി മുന്നേറുകയാണ്. അതെ സമയം പൊലീസിന്റെ മുന്നേറ്റം ഫേസ്‌ബുക്കിൽ മാത്രമേ ഉള്ളൂ എന്നും ഫേസ്‌ബുക്കിന്റെ വിർച്വൽ റിയാലിറ്റിക്ക് പുറത്ത് കേരള പൊലീസിനിത് ചീത്തപേരിന്റെ ആവർത്തനകാലമാണ് എന്ന വിമർശനവും ഉയരുന്നുണ്ട്. അതിന്റെ അവസാനത്തെ ഉദാഹരണങ്ങളായി നെയ്യാറ്റിൻകരയിലെ സനലിന്റെ കൊലപാതകവും പാലക്കാട്, കണ്ണൂർ ജില്ലകളിലായി നടന്ന ആള് മാറി അറസ്റ്റുകളും ചൂണ്ടിക്കാണിക്കുന്നവരും ഏറെയാണ്. 54 ദിവസം ജയിലിൽ കിടന്ന് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ യഥാർത്ഥ പ്രതിയെ പിടികൂടിയതിന്റെ ഞെട്ടലിൽ നിന്ന് താജുദ്ദീൻ ഇനിയും മുക്തനായിട്ടില്ല. ചക്കരക്കല്ലിലെ വിവാദമായ മാലമോഷണക്കേസിൽ ആദ്യം അറസ്റ്റിലാവുകയും പിന്നീട് നിരപരാധി എന്ന് തെളിയുകയും ചെയ്ത ആളാണ് താജുദ്ദീ
പാലക്കാട്: രാജ്യത്തെ ഏറ്റവും പ്രചാരമുള്ള 'പൊലീസ് ഫേസ്‌ബുക്ക് പേജ്' എന്ന നേട്ടം കൈവരിച്ച കേരള പൊലീസ് ഫേസ്‌ബുക്ക് പേജ് ലോക നെറുകയിലേയ്ക്ക് കുതിക്കുകയാണ്. ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ പേജിനെ(NYPD) പിന്തള്ളി കേരള പൊലീസ് പേജ് ലോകത്തിലെ തന്നെ പൊലീസ് ഫേസ്‌ബുക്ക് പേജുകളിലൊന്നായി മുന്നേറുകയാണ്. അതെ സമയം പൊലീസിന്റെ മുന്നേറ്റം ഫേസ്‌ബുക്കിൽ മാത്രമേ ഉള്ളൂ എന്നും ഫേസ്‌ബുക്കിന്റെ വിർച്വൽ റിയാലിറ്റിക്ക് പുറത്ത് കേരള പൊലീസിനിത് ചീത്തപേരിന്റെ ആവർത്തനകാലമാണ് എന്ന വിമർശനവും ഉയരുന്നുണ്ട്. അതിന്റെ അവസാനത്തെ ഉദാഹരണങ്ങളായി നെയ്യാറ്റിൻകരയിലെ സനലിന്റെ കൊലപാതകവും പാലക്കാട്, കണ്ണൂർ ജില്ലകളിലായി നടന്ന ആള് മാറി അറസ്റ്റുകളും ചൂണ്ടിക്കാണിക്കുന്നവരും ഏറെയാണ്.
54 ദിവസം ജയിലിൽ കിടന്ന് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ യഥാർത്ഥ പ്രതിയെ പിടികൂടിയതിന്റെ ഞെട്ടലിൽ നിന്ന് താജുദ്ദീൻ ഇനിയും മുക്തനായിട്ടില്ല. ചക്കരക്കല്ലിലെ വിവാദമായ മാലമോഷണക്കേസിൽ ആദ്യം അറസ്റ്റിലാവുകയും പിന്നീട് നിരപരാധി എന്ന് തെളിയുകയും ചെയ്ത ആളാണ് താജുദ്ദീൻ. പത്തു വർഷം മുമ്പത്തെ മോഷണ കേസിൽ ആദ്യം അറസ്റ്റിലാവുകയും പത്തു ദിവസത്തിനു ശേഷം നിരപരാധി എന്ന് തെളിഞ്ഞതോടെ പൊലീസ് തന്നെ ഇടപെട്ടു മോചിപ്പിച്ച കാഞ്ഞിരപ്പുഴ പൂഞ്ചോല പാമ്പൻതോട് ആദിവാസി കോളനിയിലെ ചന്ദ്രനും സമാനമായ അനുഭവങ്ങളാണ് പറയാനുള്ളത്.
സംഭവത്തെ കുറിച്ച് ചന്ദ്രൻ പറയുന്നത് ഇങ്ങനെയാണ് 'കാഞ്ഞിരത്തെ കടയിൽ ചായ കുടിച്ചിരിക്കുമ്പോഴാണു ബൈക്കിലെത്തിയ പൊലീസ് പിടിച്ചുകൊണ്ടുപോയത്. രാധാകൃഷ്ണനല്ലേ എന്നു ചോദിച്ചപ്പോൾ അല്ല ചന്ദ്രനാണെന്നു പറഞ്ഞു. റേഷൻ കാർഡിലും ആധാർ കാർഡിലും ചന്ദ്രൻ എന്നാണെന്നു പറഞ്ഞിട്ടും പൊലീസുകാർ കേട്ടില്ല. പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടും കാര്യമായി ഒന്നും ചോദിച്ചില്ല. പിന്നെ കോടതിയിൽ കൊണ്ടുപോയി. അവിടെനിന്നു ജയിലിലേക്കും. എന്താണു കേസെന്ന് ഇപ്പോഴും അറിയില്ല'. നിരപരാധിയായ ചന്ദ്രനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നു ചന്ദ്രന്റെ സഹോദരൻ സുന്ദരൻ, അമ്മാവൻ രാജൻ എന്നിവർ പറഞ്ഞു. സംഗതി വിവാദമായതോടെ ജയിലിൽ നിന്ന് ഇറക്കിയ ചന്ദ്രനെ പൊലീസ് പാലക്കാട് റോഡിൽ കല്ലടിക്കോട്ട് ഇറക്കിവിട്ടതായും പരാതിയുണ്ട്.
54 ദിവസം ജയിലിൽ കിടന്ന് പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ യഥാർത്ഥ പ്രതിയെ പിടികൂടിയതിന്റെ ഞെട്ടലിൽ നിന്ന് ഇനിയും താജുദ്ദീൻ മുക്തമായിട്ടില്ല. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ചതിൽ വേദനകളൊന്നും ഇല്ല. വിധിയെന്നോർത്ത് സമാധാനിക്കും. പക്ഷേ കള്ളനെന്ന ധാരണയിലെ തുറിച്ചു നോക്കലുകളിൽ നിന്നും കള്ളന്റെ കുടുംബമെന്ന് മുദ്രകുത്തി വിളിച്ചവരുടെയും മനസ് എങ്ങനെ മാറ്റിയെടുക്കുമെന്നതാണ് താജുദ്ദീനെ അലട്ടുന്ന പ്രശ്നം. ജൂലൈ അഞ്ചിന് ഉച്ചയ്ക്കാണ് താജുദ്ദീനിന്റെ ജീവിതം വഴിമാറ്റിയ കവർച്ച നടന്നത്.
ബസിറങ്ങി പോവുകയായിരുന്ന മുണ്ടല്ലൂർ സ്വദേശിനി രാഖി ഷാജിയുടെ അഞ്ചര പവൻ മാല സ്‌കൂട്ടറിലെത്തിയ ആൾ തട്ടിപ്പറിച്ചെടുത്തു. പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ ചക്കരക്കൽ പൊലീസ് ശേഖരിച്ചു. വെളുത്ത നിറത്തിലുള്ള സ്‌കൂട്ടറിൽ താടിയും കഷണ്ടിയും കണ്ണടയുമുള്ള ഒരാൾ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തി. മാല നഷ്ടപ്പെട്ട വീട്ടമ്മയുടെ മൊഴിയോട് സാദൃശ്യം തോന്നിയതിനാൽ ദൃശ്യങ്ങൾ അവരെയും കാണിച്ചപ്പോൾ പ്രതിയാണെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തു. പിന്നീട് നാട്ടുകാരെ ദൃശ്യങ്ങൾ കാണിച്ചതോടെയാണ് താജൂദ്ദീനിലേക്ക് പൊലീസെത്തുന്നത്. താജുദ്ദീന്റെ കുടുംബത്തെയും ദൃശ്യങ്ങൾ കാണിച്ചപ്പോൾ അവരും താജുദ്ദീൻ തന്നെയെന്ന് ശരിവച്ചു. ഇതോടെ താജുദ്ദീന്റെ കറുത്ത ദിനങ്ങളുടെ ആരംഭമാവുകയായിരുന്നു.
കുറ്റം ആവർത്തിച്ച് നിഷേധിച്ചെങ്കിലും കോടതി ചെവികൊണ്ടില്ല. 54 ദിവസം ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങാനായത്. ജാമ്യത്തിലിറങ്ങിയ ശേഷം താൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി താജുദ്ദീൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ താജുദ്ദീൻ നിരപരാധിയാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു. ഇതേത്തുടർന്ന് ചക്കരക്കൽ എസ്‌ഐ. ബിജുവിനെ കണ്ണൂർ ട്രാഫിക്കിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. കണ്ണൂർ ഡിവൈ.എസ്‌പി. പി.പി. സദാനന്ദനായിരുന്നു പിന്നീട് കേസിന്റെ ചുമതല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതിയുടെ ചിത്രവും ചരിത്രവും ഉൾപ്പടെ ലഭിച്ചത്. നഷ്ട്ടപ്പെട്ട സൽപേര് താജൂദ്ദീനും കുടുംബത്തിന് ആര് എങ്ങനെ തിരികെ നൽകുമെന്ന ചോദ്യമാണ് ഇപ്പോൾ താജുദ്ദീനെ അലട്ടുന്നത്.
താജുദ്ദീൻ നിരപരാധിയാണെന്ന വിധത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്കെതിരേയും നേരത്തെ പൊലീസ് കേസെടുത്തിരുന്നു. നിയമപോരാട്ടം തുടരുമെന്നുറപ്പിച്ച് താജുദ്ദീൻ മാധ്യമങ്ങളിലൂടെ അറിയിക്കുകയും മനുഷ്യാവകാശ, ബാലാവകാശ കമ്മീഷനുകളിൽ പരാതി നൽകുകയും ചെയ്തതോടെയാണ് നടപടിക്കു പൊലീസ് നിർബന്ധിതമായത്.
അടിയന്തരാവസ്ഥയുടെ നാളുകളിൽ കക്കയം ക്യാംപിൽ കൊല്ലപ്പെട്ട രാജന്റെ രക്തസാക്ഷിത്വവും ഈച്ചരവാരിയരുടെ പോരാട്ടവും എന്നും ഇടതുപക്ഷത്തിന് ആവേശം പകരുന്ന ഇന്ധനമായിരുന്നു. കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ രാജനെ ആളുമാറിയാണു കസ്റ്റഡിയിലെടുത്തത്. വരാപ്പുഴയിൽ എസ്.ആർ. ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ പൊലീസ് പിടികൂടിയതും അങ്ങനെയാണ്. രണ്ടുപേരും ഇന്നു ജീവിച്ചിരിപ്പില്ല. ഈച്ചരവാരിയരുടേതടക്കമുള്ള പോരാട്ടങ്ങളുടെ ഫലമായിക്കൂടി വന്ന ഇടതു സർക്കാരുകളിൽ ഏറ്റവുമൊടുവിലത്തേതായ പിണറായി വിജയൻ മന്ത്രിസഭ, പൊലീസ് പീഡനങ്ങളുടെ പേരിലാണു പ്രതിക്കൂട്ടിൽ നിൽക്കുന്നത്. തുടർച്ചയായി ഉണ്ടായ കസ്റ്റഡി മരണങ്ങളാണ് സർക്കാരിന്റെ ശോഭ കെടുത്തിയത്.
എൽഡിഎഫ് സർക്കാർ അധികാരത്തിലേറി ആറ് മാസം പ്രായമാകുമ്പോഴേക്കും ആറ് ലോക്കപ്പ് മരണങ്ങളാണ് കേരളത്തിലുണ്ടായത്. ശ്രീജിത്തിന്റെ കേസിനുശേഷം പുറത്തുവന്നതു മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലുള്ള ഓട്ടോ ഡ്രൈവർ ഉനൈസിന്റെ മരണമാണ്. പൊലീസ് മർദനമാണു കാരണമെന്നു ബന്ധുക്കൾ പരാതിപ്പെട്ടിരിക്കുന്നു. പാവറട്ടിയിൽ വച്ച് അറസ്റ്റിലായ വിനായകൻ, തലശ്ശേരിയിൽ പിടിയിലായ കാളിമുത്തു, വണ്ടൂർ സ്റ്റേഷനിൽ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട അബ്ദുൽ ലത്തീഫ് ഇങ്ങനെ നീണ്ട നിര തന്നെയുണ്ട്. ഏറ്റവും ഒടുവിൽ നെയ്യാറ്റിൻകരയിലെ സനലും. ഇതിനെല്ലാം പുറമെയാണ് പൊലീസിന്റെ അനാസ്ഥ മൂലമുള്ള ആള് മാറി അറസ്റ്റുകൾ.
തിയേറ്ററിൽ പ്രദർശനം തുടരുന്ന 'ഒരു കുപ്രസിദ്ധ പയ്യൻ' ജയേഷിന്റെ കഥയാണ്. കേരളത്തെ നടുക്കിയ കോഴിക്കോട്ടെ പ്രമാദമായ 'സുന്ദരിയമ്മ കൊലക്കേസാണ്' മധുപാൽ സംവിധാനം ചെയ്ത 'ഒരു കുപ്രസിദ്ധ പയ്യൻ' കഥാ തന്തുവാക്കിയത്. ടൊവിനോ തോമസ് അവതരിപ്പിച്ച അജയൻ എന്ന നായക കഥാപാത്രം ജയേഷും. ചെയ്യാത്ത തെറ്റിന് പൊലീസ് ബലിയാടാക്കിയ, ഒടുവിൽ കോടതി വെറുതെ വിട്ട, അനാഥനായ അജയൻ ജയേഷിന്റെ കൃത്യം പകർപ്പാണ്. സിനിമ തീയറ്ററിൽ കയ്യടി മേടിക്കുമ്പഴും കേരളത്തിലെ പൊലീസ് ആളുമാറി അറസ്റ്റിന്റെ തിരക്കഥ ഒരുക്കുന്ന തിരക്കിൽ തന്നെയാണ്.