- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാപിതാക്കളെ നിഷ്ഠൂരം കൊന്ന് റബർ തോട്ടത്തിലെ പൊട്ടക്കിണറ്റിൽ തള്ളിയത് 13 ദിവസം മുമ്പ്; നാട്ടുകാർ ചോദിച്ചപ്പോൾ തെരുവുനായകളെ കൊന്നിട്ടതാണെന്ന് പറഞ്ഞു; ദുർഗന്ധം അസഹ്യമായപ്പോൾ ജെസിബി കൊണ്ടു വന്ന് കിണർ മൂടി: പന്തളത്ത് മാതാപിതാക്കളെ കൊന്ന് കിണറ്റിൽ തള്ളിയ മജോ മറ്റൊരു ജിൻസൻ രാജ
പത്തനംതിട്ട: മാതാപിതാക്കളെ അടിച്ചു കൊന്ന് പൊട്ടക്കിണറ്റിൽ തള്ളിയ മകൻ 13 ദിവസം കഴിഞ്ഞ് വിവരം പുറംലോകത്തെ അറിയിച്ച ശേഷം പൊലീസിൽ കീഴടങ്ങി. പന്തളം പെരുമ്പുളിക്കൽ എൻഎസ്എസ് പോളിടെക്നിക്കിന് സമീപം കാഞ്ഞിരവിളയിൽ ജോൺ (65), ഭാര്യ ലീലാമ്മ (60) എന്നിവരെയാണ് ഇളയമകൻ മാത്യു ജോൺ (മജോ-28) കൊലപ്പെടുത്തിയത്. ഇവരുടെ തന്നെ റബർതോട്ടത്തിലെ പൊട്ടക്കിണറ്റിൽ തള്ളിയ മൃതദേഹം ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ മജോ തന്നെ ജെസിബി വിളിച്ചു കൊണ്ടു വന്ന് മൂടുകയായിരുന്നു. ഇതിന് ശേഷം വിദേശത്തുള്ള മൂത്ത സഹോദരൻ ലിജോയെ വിളിച്ച് താൻ മാതാപിതാക്കളെ കൊലപ്പെടുത്തിയ വിവരം അറിയിച്ചു. ഇയാൾ നാട്ടിലുള്ള ബന്ധുക്കളെ വിളിച്ച് ഇക്കാര്യം പരിശോധിക്കാൻ നിർദ്ദേശം നൽകുന്നതിനിടെ മജോ നാടകീയമായി പന്തളം പൊലീസിൽ കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരം കവടിയാറിൽ മാതാപിതാക്കളെ നിഷ്ഠുരം കൊലപ്പെടുത്തിയ കേദൽ ജിൻസൺ രാജയുടേതിന് സമാനമായ സംഭവമാണ് പന്തളത്തും അരങ്ങേറിയത്. പൊലീസിന്റെ പ്രാഥമിക നിഗമനം ഇങ്ങനെ: ഗൾഫിലായിരുന്ന മജോ മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത
പത്തനംതിട്ട: മാതാപിതാക്കളെ അടിച്ചു കൊന്ന് പൊട്ടക്കിണറ്റിൽ തള്ളിയ മകൻ 13 ദിവസം കഴിഞ്ഞ് വിവരം പുറംലോകത്തെ അറിയിച്ച ശേഷം പൊലീസിൽ കീഴടങ്ങി. പന്തളം പെരുമ്പുളിക്കൽ എൻഎസ്എസ് പോളിടെക്നിക്കിന് സമീപം കാഞ്ഞിരവിളയിൽ ജോൺ (65), ഭാര്യ ലീലാമ്മ (60) എന്നിവരെയാണ് ഇളയമകൻ മാത്യു ജോൺ (മജോ-28) കൊലപ്പെടുത്തിയത്. ഇവരുടെ തന്നെ റബർതോട്ടത്തിലെ പൊട്ടക്കിണറ്റിൽ തള്ളിയ മൃതദേഹം ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ മജോ തന്നെ ജെസിബി വിളിച്ചു കൊണ്ടു വന്ന് മൂടുകയായിരുന്നു.
ഇതിന് ശേഷം വിദേശത്തുള്ള മൂത്ത സഹോദരൻ ലിജോയെ വിളിച്ച് താൻ മാതാപിതാക്കളെ കൊലപ്പെടുത്തിയ വിവരം അറിയിച്ചു. ഇയാൾ നാട്ടിലുള്ള ബന്ധുക്കളെ വിളിച്ച് ഇക്കാര്യം പരിശോധിക്കാൻ നിർദ്ദേശം നൽകുന്നതിനിടെ മജോ നാടകീയമായി പന്തളം പൊലീസിൽ കീഴടങ്ങുകയായിരുന്നു. തിരുവനന്തപുരം കവടിയാറിൽ മാതാപിതാക്കളെ നിഷ്ഠുരം കൊലപ്പെടുത്തിയ കേദൽ ജിൻസൺ രാജയുടേതിന് സമാനമായ സംഭവമാണ് പന്തളത്തും അരങ്ങേറിയത്.
പൊലീസിന്റെ പ്രാഥമിക നിഗമനം ഇങ്ങനെ: ഗൾഫിലായിരുന്ന മജോ മാസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ 23 ന് അച്ഛനും അമ്മയുമായി ഇയാൾ വാക്കേറ്റം നടത്തി. തർക്കം മുറുകുന്നതിനിടെ പിതാവിനെ ഇയാൾ അടിച്ചു വീഴ്‌ത്തി. അടിയേറ്റ ജോൺ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ലീലാമ്മ ഇതിന് ദൃക്സാക്ഷി ആയതാണ് അവരെയും കൊലപ്പെടുത്താൻ കാരണമായതെന്ന് കരുതുന്നു.
ഈ ദിവസങ്ങളിൽ മജോയുടെ ഭാര്യയും മക്കളും വീട്ടിലില്ലായിരുന്നു. ഇവർ കോട്ടയത്തുള്ള സ്വന്തം വീട്ടിലായിരുന്നു. കൊലപാതകം നടത്താൻ മജോയ്ക്ക് ഇതും തുണയായി. കൊലയ്ക്ക് ശേഷം രണ്ടു മൃതദേഹങ്ങളും വലിച്ചിഴച്ച് സമീപത്തു തന്നെയുള്ള ഇവരുടെ റബർതോട്ടത്തിൽ പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു. രണ്ടു ദിവസത്തിന് ശേഷം റബർ ടാപ്പിങിനെത്തിയ തൊഴിലാളി കിണറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്ന കാര്യം മജോയെ അറിയിച്ചു. താൻ കുറേ തെരുവുനായകളെ വിഷം വച്ചു കൊന്നു പൊട്ടക്കിണറ്റിൽ തള്ളിയിട്ടുണ്ടെന്ന് ഇയാൾ ടാപ്പിങ്ങുകാരനോട് പറഞ്ഞു. ചോദിച്ചവരോടെല്ലാം ഇതേ മറുപടിയാണ് നൽകിയത്.
ദുർഗന്ധം അസഹ്യമായതിനെ തുടർന്ന് ഇന്നു രാവിലെ മജോ തന്നെ ജെസിബി വിളിച്ചു കൊണ്ടു വന്ന് കിണർ മണ്ണിട്ടു മൂടി. ജെസിബി ഡ്രൈവറോടും പട്ടിയെ കൊന്ന് കുഴിച്ചിട്ടിരിക്കുകയാണെന്നാണ് ഇയാൾ പറഞ്ഞത്. കിണർ മണ്ണിട്ട് നിരപ്പാക്കിയ ശേഷമാണ് വിദേശത്തുള്ള സഹോദരൻ ലിജോയെ വിളിച്ചത്.
ലിജോ ബന്ധുക്കളെ വിവരം അറിയിക്കുന്നതിനിടെ മജോ സ്റ്റേഷനിൽ എത്തി കീഴടങ്ങുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധിയും കുടുംബകലഹവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ എസ്‌പി പികെ ജഗദീശ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പൊലീസ് ചോദ്യം ചെയ്യുന്നു.