- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ പ്രായത്തിൽ അമ്മൂമ്മയ്ക്ക് എന്തിനാ മാല? ചോദ്യം കഴിഞ്ഞതും കൂളായി രണ്ടരപ്പവന്റെ മാല കവർന്നതും കണ്ണടച്ചുതുറക്കും മുമ്പേ; നാട്ടുകാർ ഓടിക്കൂടിയപ്പോൾ മുങ്ങിയിട്ട് പൊങ്ങിയത് രാജസ്ഥാനിൽ; വീണുപോയ ബാഗിലെ സിംകാർഡ് തുമ്പാക്കി പൊലീസ് വലവിരിച്ചപ്പോൾ കോന്നിയിൽ കുടുങ്ങിയത് വിചിത്രസ്വഭാവമുള്ള കള്ളൻ
പത്തനംതിട്ട: വീട് വാടകയ്ക്ക് എടുത്ത് മൂന്നു മാസം താമസിക്കുക. നാട്ടുവഴികളെല്ലാം പരിചയമായിക്കഴിയുമ്പോൾ പതുക്കെ മോഷ്ടിക്കാൻ ഇറങ്ങുക. തൊടുപുഴ തെക്കുംഭാഗം പുത്തൻ പുരയ്ക്കൽ സോണിയെന്നു വിളിക്കുന്ന ജോബി ജോൺ (37) ഒരു പ്രത്യേകതരം കള്ളനാണ്. വാടകവീട്ടിൽ താമസിച്ച് മോഷണം നടത്തുന്ന ജോബി കഴിഞ്ഞ മാസം 24 ന് രാവിലെ ബന്ധുവീട്ടിൽ പോകാനിറങ്ങിയ കോന്നി കൂടലിലുള്ള വയോധികയുടെ മാല മോഷ്ടിച്ചത് വളരെ കൂളായിട്ടാണ്. എറണാകുളത്തുകൊണ്ടുപോയി അതു വിറ്റ് നേരെ രാജസ്ഥാന് വച്ചു പിടിച്ചു. മൊബൈൽ ടവർ നോക്കി പ്രതിയെ നിരീക്ഷിച്ചു വന്ന പൊലീസ് വിരിച്ച വലയിലേക്ക് തനിയെ വന്നു ചാടുകയും ചെയ്തു ഈ വെറൈറ്റി കള്ളൻ. 24 ന് രാവിലെ 6.30 ന് ബന്ധുവീട്ടിലേക്ക് പോകാൻ റോഡിലൂടെ നടക്കുമ്പോൾ കൂടൽ സ്റ്റേഡിയം ജങ്ഷൻ ആശീർവാദ് വീട്ടിൽ ജാനകിയമ്മയു(72)ടെ മുന്നിലെത്തിയ ജോബി ജോൺ അമ്മയ്ക്ക് എന്തിനാണീ മാല എന്നു ചോദിച്ച് കഴുത്തിൽ കിടന്ന രണ്ടര പവന്റെ സ്വർണമാല തട്ടിയെടുത്ത് നടന്നു പോവുകയായിരുന്നു. നിസഹായയായ ജാനകിയമ്മ വീട്ടിൽ തിരികെച്ചെത്തി വിവരം പറഞ്ഞു. പിന്നെ ആളെക്കൂ
പത്തനംതിട്ട: വീട് വാടകയ്ക്ക് എടുത്ത് മൂന്നു മാസം താമസിക്കുക. നാട്ടുവഴികളെല്ലാം പരിചയമായിക്കഴിയുമ്പോൾ പതുക്കെ മോഷ്ടിക്കാൻ ഇറങ്ങുക. തൊടുപുഴ തെക്കുംഭാഗം പുത്തൻ പുരയ്ക്കൽ സോണിയെന്നു വിളിക്കുന്ന ജോബി ജോൺ (37) ഒരു പ്രത്യേകതരം കള്ളനാണ്.
വാടകവീട്ടിൽ താമസിച്ച് മോഷണം നടത്തുന്ന ജോബി കഴിഞ്ഞ മാസം 24 ന് രാവിലെ ബന്ധുവീട്ടിൽ പോകാനിറങ്ങിയ കോന്നി കൂടലിലുള്ള വയോധികയുടെ മാല മോഷ്ടിച്ചത് വളരെ കൂളായിട്ടാണ്. എറണാകുളത്തുകൊണ്ടുപോയി അതു വിറ്റ് നേരെ രാജസ്ഥാന് വച്ചു പിടിച്ചു. മൊബൈൽ ടവർ നോക്കി പ്രതിയെ നിരീക്ഷിച്ചു വന്ന പൊലീസ് വിരിച്ച വലയിലേക്ക് തനിയെ വന്നു ചാടുകയും ചെയ്തു ഈ വെറൈറ്റി കള്ളൻ.
24 ന് രാവിലെ 6.30 ന് ബന്ധുവീട്ടിലേക്ക് പോകാൻ റോഡിലൂടെ നടക്കുമ്പോൾ കൂടൽ സ്റ്റേഡിയം ജങ്ഷൻ ആശീർവാദ് വീട്ടിൽ ജാനകിയമ്മയു(72)ടെ മുന്നിലെത്തിയ ജോബി ജോൺ അമ്മയ്ക്ക് എന്തിനാണീ മാല എന്നു ചോദിച്ച് കഴുത്തിൽ കിടന്ന രണ്ടര പവന്റെ സ്വർണമാല തട്ടിയെടുത്ത് നടന്നു പോവുകയായിരുന്നു.
നിസഹായയായ ജാനകിയമ്മ വീട്ടിൽ തിരികെച്ചെത്തി വിവരം പറഞ്ഞു. പിന്നെ ആളെക്കൂട്ടി കാറിൽ തെരച്ചിൽ ആരഗഭിച്ചു. മോഷ്ടാവിനെ കണ്ടെത്താൻ കഴിയാതെ വന്നതോടെ പൊലീസിൽ പരാതി കൊടുക്കാൻ തീരുമാനിച്ചു. ഇതിനായി കൂടൽ പൊലീസ് സ്റ്റേഷൻ നടയിൽ എത്തിയപ്പോൾ ദാ, അവിടെ ചുറ്റിപ്പറ്റി നിൽക്കുന്നു മോഷ്ടാവ് ജാനകിയമ്മയെ തിരിച്ചറിഞ്ഞ ഇയാൾ ഒറ്റയോട്ടം. നാട്ടുകാർ ബഹളം വച്ച് പിന്നാലെ കൂടിയതോടെ കുരങ്ങയം റോഡിലെത്തി അവിടൂത്തെ റബർ തോട്ടത്തിൽ വച്ചു വേഷം മാറി രക്ഷപ്പെടുകയായിരുന്നു.
ഇതിനിടയിൽ ഇവിടെ വീണു പോയ ബാഗാണ് ജോബിയെ കുടുക്കിയത്. ബാഗിൽ ഉണ്ടായിരുന്ന മൊബൈൽ സിം കാർഡ് വച്ച് നടത്തിയ അന്വേഷണത്തിൽ നിന്നും മോഷ്ടാവിന്റെ വിലാസവും, ഫോട്ടോയും ലഭിച്ചു. ഈ ഫോട്ടോ ജാനകിയമ്മ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് വേറെ സിം കാർഡ് ഉള്ളതായി മനസിലായി. ഇതിന്റെ മൊബൈൽ ടവർ ലൊക്കേഷൻ പൊലീസ് നിരീക്ഷിച്ചു തുടങ്ങി. ഇതിനിടെ എറണാകുളത്ത് ചെന്ന് മാല വിറ്റ ശേഷം കർണാടക, രാജസ്ഥാൻ, മധുര, ചെങ്കോട്ട എന്നിവിടങ്ങളിലൂടെ കറങ്ങി തിങ്കളാഴ്ച രാത്രി ഏഴരയോടെ കെഎസ്ആർടിസി ബസിൽ തൊടുപുഴയിലേക്ക് പോകാനായി വരുമ്പോൾ പത്തനാപുരത്തു വച്ചാണ് പൊലീസ് പിടികൂടിയത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തൊടുപുഴ പൊലീസ് സ്റ്റേഷനിൽ രണ്ട് വാഹന മോഷണക്കേസിലും, ഉദയംപേരൂരിൽ മോഷണ കേസിലും ഇയാൾ പ്രതിയാണ്. ഒരോ പ്രദേശത്തും എത്തി മൂന്നു മാസം വാടകയ്ക്ക് താമസിച്ച ശേഷം മോഷണം നടത്തി മുങ്ങുകയാണ് പതിവ്.