- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജാകർമ്മികളുമായുള്ള സഹവാസം പൂജാരിയാക്കി; അമ്പലത്തിൽ പൂജാരിയായപ്പോൾ ദർശനത്തിനെത്തുന്ന പെൺകുട്ടികളെ വളച്ചു വീഴ്ത്തി'; ആദ്യ ഒളിച്ചോട്ടം പത്താംക്ലാസിൽ പഠിക്കുമ്പോൾ; ഏഴ് വർഷത്തിനിടെ വിവാഹം കഴിച്ചത് മൂന്ന് തവണ; പണവും സ്വർണവും മാനവും കവർന്ന ശേഷം മുങ്ങുന്നത് പതിവാക്കി: കടയ്ക്കാവൂരിൽ പിടിയിലായ കല്യാണ തട്ടിപ്പ് വീരന്റെ കഥ കേട്ട് ഞെട്ടി നാട്ടുകാർ
തിരുവനന്തപുരം: കടയ്ക്കാവൂരിൽ വിവാഹ തട്ടിപ്പ് നടത്തിയിന് പിടിയിലായ പൂജാരി ആദ്യം ഒളിച്ചോടിയത് പത്താം ക്ലാസിൽ പഠിക്കുമ്പോൾ. ഏഴ് വർഷത്തിനിടെ മൂന്ന് പേരെ കല്യാണം കഴിച്ച് മുങ്ങിയ കൊല്ലം ക്ലാപ്പന സ്വദേശി അജീഷ് പൊലീസ് പിടിയിലായത് കഴിഞ്ഞ ദിവസമാണ്. തന്നെ വിവാഹം കഴിച്ച് രണ്ട് കുട്ടികളുമായ ശേഷം സ്വർണ്ണവും പണവുമായി മുങ്ങിയ ഭർത്താവ് ആലപ്പുഴ സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്ത് താമസിക്കുന്നുവെന്നറിഞ്ഞതോടെയാണ് രണ്ടാം ഭാര്യയും തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശിയുമായ പെൺകുട്ടി നൽകിയ പരാതിയിൽ ഇയാൾ പിടിയിലായത്. പൊലീസ് പിടിയിലായപ്പോഴാണ് മൂന്ന് തവണ വിവാഹം കഴിച്ചുവെന്നും മൂന്ന് കുട്ടികളുടെ അച്ഛനാണെന്നും പുറത്തറിയുന്നത്. 25കാരനായ അജീഷ് പത്താം ക്ളാസിൽ ഒളിച്ചോടിയ ശേഷം നാടുമായോ വീടുമായോ അധികം ബന്ധം പുലർത്തിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വിവാഹം കഴിഞ്ഞ് കുറച്ച് കാലം പെൺകുട്ടികൾകൊപ്പം താമസിച്ച ശേഷം പിന്നീട് പണവും സ്വർണവുമായി മുങ്ങുന്നതാണ് പൂജാരിയുടെ രീതി. കൊല്ലം കരുനാഗപ്പള്ളി ക്ളാപ്പനയിൽ പടീറ്റതിൽ വീട്ടിൽ അജീഷ്
തിരുവനന്തപുരം: കടയ്ക്കാവൂരിൽ വിവാഹ തട്ടിപ്പ് നടത്തിയിന് പിടിയിലായ പൂജാരി ആദ്യം ഒളിച്ചോടിയത് പത്താം ക്ലാസിൽ പഠിക്കുമ്പോൾ. ഏഴ് വർഷത്തിനിടെ മൂന്ന് പേരെ കല്യാണം കഴിച്ച് മുങ്ങിയ കൊല്ലം ക്ലാപ്പന സ്വദേശി അജീഷ് പൊലീസ് പിടിയിലായത് കഴിഞ്ഞ ദിവസമാണ്. തന്നെ വിവാഹം കഴിച്ച് രണ്ട് കുട്ടികളുമായ ശേഷം സ്വർണ്ണവും പണവുമായി മുങ്ങിയ ഭർത്താവ് ആലപ്പുഴ സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്ത് താമസിക്കുന്നുവെന്നറിഞ്ഞതോടെയാണ് രണ്ടാം ഭാര്യയും തിരുവനന്തപുരം കടയ്ക്കാവൂർ സ്വദേശിയുമായ പെൺകുട്ടി നൽകിയ പരാതിയിൽ ഇയാൾ പിടിയിലായത്. പൊലീസ് പിടിയിലായപ്പോഴാണ് മൂന്ന് തവണ വിവാഹം കഴിച്ചുവെന്നും മൂന്ന് കുട്ടികളുടെ അച്ഛനാണെന്നും പുറത്തറിയുന്നത്.
25കാരനായ അജീഷ് പത്താം ക്ളാസിൽ ഒളിച്ചോടിയ ശേഷം നാടുമായോ വീടുമായോ അധികം ബന്ധം പുലർത്തിയിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വിവാഹം കഴിഞ്ഞ് കുറച്ച് കാലം പെൺകുട്ടികൾകൊപ്പം താമസിച്ച ശേഷം പിന്നീട് പണവും സ്വർണവുമായി മുങ്ങുന്നതാണ് പൂജാരിയുടെ രീതി. കൊല്ലം കരുനാഗപ്പള്ളി ക്ളാപ്പനയിൽ പടീറ്റതിൽ വീട്ടിൽ അജീഷ് എന്ന പൂജാരി വിവാഹം തൊഴിലാക്കി മാറ്റിയത് 18ാം വയസ്സിലാണ്. ഏഴ് വർഷത്തിനിടെ മൂന്ന് കല്യാണം. മൂന്ന് കുട്ടികൾ. എല്ലായിടത്ത് നിന്നും ലക്ഷങ്ങൾ അടിച്ച് മാറ്റി മുങ്ങുകയും ചെയ്തു.
കൊല്ലം വള്ളിക്കാവിൽ നിന്നായിരുന്നു ആദ്യവിവാഹം. ആ ബന്ധത്തിൽ ഒരു കുട്ടിയായതോടെ പതിനഞ്ച് പവൻ സ്വർണവും എഴുപത്തയ്യായിരം രൂപയുമായി മുങ്ങി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഈ ഒരു പെൺകുട്ടിയുമായി ഒളിച്ചോടാൻ ശ്രമിക്കുകയും പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെതുടർന്ന് പൊലീസ് പിടികൂടി ഇരുവരേയും വീടുകളിലേൾപ്പിച്ചു. പിന്നീട് കുറച്ച്കാലം അജീഷിനെ നാട്ടുകാർ കണ്ടെിട്ടില്ല. പിന്നീട് 18യാം വയസ്സിലാണ് ഇയാൾ വിവാഹിതനായത്. ബ്രാഹ്മണ കുടുംബത്തിലല്ല ജനിച്ചതെങ്കിലും ചെറുപ്പത്തിൽ തന്നെ ഇയാൾ പൂജാ കർമ്മങ്ങളുമായി നടക്കുകയായിരുന്നു. പൂജയ്ക്ക് പോകുന്നവരുടെ സഹായിയായി കൂടിയായിരുന്നു തുടക്കം. ആദ്യ ഭാര്യയിൽ ഒരു കുഞ്ഞുണ്ടായെങ്കിലും പിന്നീട് ഇവിടെ നിന്നും ഇയാൾ മുങ്ങുകയായിരുന്നു.
പിന്നീട് കടയ്ക്കാവൂരിലെ ഒരു ക്ഷേത്രത്തിൽ പൂജാരിയുടെ വേഷമാണ് അജീഷ് സ്വീകരിച്ചത്. അവിടെ സ്ഥിരമായി ക്ഷേത്ര ദർശന്തതിന് വന്നിരുന്ന ദളിത് പെൺകുട്ടിയുമായി ഇയാൾ സൗഹൃദത്തിലായി. പിന്നീട് ഇതേ പെൺകുട്ടിയെ പ്രണയിച്ച് രണ്ടാം വിവാഹം. രണ്ട് കുട്ടികളായപ്പോൾ അവിടന്നും പണവുമായി മുങ്ങി. മൂന്നാമത്തെ വിവാഹം ആലപ്പുഴയിലെ എഴുപുന്നയിൽ നിന്ന്. മൂന്നാം ഭാര്യയ്ക്കൊപ്പം കഴിയുന്നതിനിടെ രണ്ടാം ഭാര്യ പൊലീസിൽ പരാതി നൽകി. അങ്ങിനെ കടയ്ക്കാവൂർ പൊലീസ് പിടികൂടി. സ്ത്രീധനമായി കിട്ടുന്ന പണവുമായി ആഡംബര ജീവിതമായിരുന്നു പൂജാരിയുടെ രീതി.
ഇയാൾക്ക് അച്ഛനും അമ്മയും രണ്ട് സഹോദരന്മാരുമാണുള്ളത്. അച്ഛൻ ഹൈദരാബാദിലെ ഒരു കമ്പനിയിലാണ് നീണ്ട കാലം ജോലി ചെയ്തിരുന്നത്. അ്മ്മ കയറ് പിരിക്കുന്ന ജോലിയും ചെയ്തിരുന്നു. കുടുബത്തിനെ കുറിച്ചും സഹോദരങ്ങളെകുറിച്ചും നാട്ടിൽ വളരെ നല്ല അഭിപ്രായമാണ്. പണ്ട് നാട് വിട്ട് പോയ ശേഷം ഇടയ്ക്ക് നാട്ടിലേക്ക് വന്നാലും അജീഷ് വീട്ടിലേക്ക് പോയിരുന്നില്ല. തിരുവനന്തപുരത്ത് ഉണ്ട് എന്ന് മാത്രമാണ് നാട്ടുകാർക്കുണ്ടായിരുന്ന വിവരം.നാട്ടിൽ വലിയ സൗഹൃദങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ഇയാൾക്ക്.പ്രതിക്കെതിരെ ഐപിസി 498എ, 493, 494, 495 എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. റിമാൻഡ് ചെയ്ത പ്രതിയെ ഇപ്പോൾ ആറ്റിങ്ങൽ സബ്ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.