വില്ലൻ വേഷത്തിൽ ബാലൻ കെ നായരോളം തിളങ്ങിയ മറ്റൊരു നടൻ ഉണ്ടാകില്ല. മേക്കപ്പ് അഴിച്ചുവച്ച് നാട്ടിൻപുറത്തുകൂടി ബാലൻ കെ നായർ നടന്നുപോയപ്പോൾ കുട്ടികൾ പേടിച്ചു കരഞ്ഞ കഥ അദ്ദേഹം തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. അത് തന്നിലെ വില്ലത്തരത്തിന് കിട്ടിയ അംഗീകാരമായാണ് അദ്ദേഹം തന്നെ കരുതിയത്. ഇങ്ങനെയുള്ള പിതാവിൽ നിന്നു തന്നെയാണ് മേഘനാഥനും സിനിയമിലേക്ക് ചുവടിവച്ചത്. പിതാവിനെ പോലെ വില്ലൻ വേഷങ്ങൾ തന്നെയായിരുന്നു മേഘനാഥനെയും തേടിയെത്തിയത്. ശ്രദ്ധേയമായ വേഷങ്ങളും ചെയ്തു. എന്നാൽ ന്യൂജനറേഷനിലേക്ക് സിനിമ ചുവടുവച്ചതോടെ മേഘനാഥൻ പതിയ സിനിയമിൽ നിന്നും അപ്രത്യക്ഷനായി. ഇപ്പോൾ സിനിമാ ജീവിതം ഉപേക്ഷിച്ച് കർഷകനായും ബിസിനസുകാരനായും സ്വസ്ഥജീവിതം നയിക്കുകയാണ് ബാലൻ കെ നായരുടെ മകൻ.

സിനിമാ അഭിനയം ഉപേക്ഷിച്ച് കർഷകനാകാൻ മേഘനാഥനെ പ്രേരിപ്പിച്ചത് സിനിയമിലെ കയ്‌പ്പേറിയ അനുഭവങ്ങൾ തന്നെയായിരുന്നു. കയ്‌പ്പേറിയ അനുഭവങ്ങൾ ധാരാളമുണ്ടെങ്കിലും ചിലപ്പോൾ എല്ലാം വെട്ടിത്തുറന്ന് പറയണമെന്ന് തോന്നും. പിന്നെത്തോന്നും ആളുകളുടെ വെറുപ്പ് സമ്പാദിക്കണ്ടെന്ന്. അതുകൊണ്ടാണ് താൻ സിനിയമിലെ ദുരനുഭവങ്ങളെ കുറിച്ച് മിണ്ടാത്തതെന്നാണ് മേഘാനാഥൻ  കന്യകയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

താൻ എങ്ങനെ സിനിമ വിട്ടുഎന്ന കാര്യം വിളിച്ചുപറഞ്ഞാലും അത് കേൾക്കാൻ ആർക്കും താത്പര്യം കാണില്ല. പിന്നെ പറയുന്നവർ കുറ്റക്കാരാകും. ചില സന്ദർഭങ്ങളിൽ വല്ലാതെ വിഷമിച്ചിട്ടുണ്ട്. എങ്കിലും എല്ലാം കടിച്ച് പിടിച്ച് നിൽക്കും. സിനിമ ഒരു പ്രത്യേക ലോകമാണ്. അത് തിരിച്ചറിഞ്ഞാൽ സങ്കടം തോന്നില്ലെന്നതാണ് സത്യം- സിനിയമിലെ വില്ലൻ ജീവിതത്തിൽ സങ്കടങ്ങൾ ഒരുപാടുള്ള പാവപ്പെട്ടവരാനാകുന്നു.

സിനിയമിൽ ബാലൻ കെ നായരുടെ മകൻ എന്ന പരിഗണന തന്നെയാണ് എനിക്ക് കിട്ടിയതെന്നാണ് മേഘാനാഥൻ പറയുന്നത്. അച്ഛനോടുള്ള സ്‌നേഹവും ആദരവും എനിക്ക് കിട്ടിയിട്ടുണ്ട്. അച്ഛന്റെ ശബ്ദത്തോട് സാമ്യമുള്ളതാണ് എന്റെ ശബ്ദമെന്നൊക്കെ പറഞ്ഞ് കേൾക്കുമ്പോൾ സന്തോഷമാണ്. ആദ്യ ചിത്രമായ എംടി ഹരിഹരൻ സാറിന്റെ പഞ്ചാഗ്നിയിലേ ഇങ്ങനൊരു സന്തോഷം അനുഭവിക്കാനായി. എന്നാൽ സിനിമ ഒരു ബിസിനസ് മാത്രമായി മാറിയതോടെ നല്ല ചില ഗുണങ്ങളും സിനിയമ്ക്ക് നഷ്ടമായി. വെറും കച്ചവടമായതോടെ എല്ലാ പരിഗണനകളും നഷ്ടമായി. ഒന്നും അതിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയാതെയായി. ഇന്ന് സിനിമ വെറും കച്ചവടം മാത്രമാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നതായും മേഘനാഥൻ പറയുന്നു.

20 വർഷത്തോളമായി ഞാൻ സിനിയമുടെ ഭാഗമായിട്ട്. നാല്പതോളം സിനിമകളിൽ അഭിനയിച്ചു. പഞ്ചാഗ്നി, ചെങ്കോൽ, ഈ പുഴയും കടന്ന്, വാസന്തിയിം ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ സിനിമകളിൽ നല്ല വേഷങ്ങൾ കിട്ടി. വില്ലനാണെങ്കിലും നല്ല വേഷമായിരുന്നു. സിനിയമിൽ തനിക്ക് വലിയ സൗഹൃദങ്ങൾ ഇല്ല. അതുകൊണ്ട് ഇനിയൊരു വേഷം തന്നെ തേടിയെത്തുമോ എന്ന അമിതപ്രതീക്ഷ മേഘനാഥനില്ല.

സിനിയമിലും വില്ലന്മാർ തന്നെയായിരുന്നു തന്റെ ചങ്ങാതിമാർ. ബാബുരാജ്, സ്ഫടികം ജോർജ്, അബു സലിം ഇവരാണ് എന്റെ പ്രിയ ചങ്ങാതിമാർ. ഇവരുമായി ഇപ്പോഴും അടുത്ത ബന്ധമുണ്ട്. അടുത്തിടെ ചില ഉദ്ഘാടനസമ്മേളനങ്ങളിൽ ഒരുമിച്ചാണ് പോകുന്നത്. ഒരാളെ വിളിച്ചാൽ ഞങ്ങൾ ഒരുമിച്ച് എത്താമെന്നു പറയും. ഞങ്ങൾ നാലുപേരും ചേർന്നാണ് ഒന്നുരണ്ട് സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്തതെന്നും മേഘനാഥൻ പറയുന്നു.

അടുത്ത കാലത്തായി എനിക്ക് വില്ലൻ വേഷങ്ങളും കുറഞ്ഞുവരികയാണ്. മലയാളി സിനിയമിൽ ഇപ്പോൾ അന്യഭാഷാചിത്രങ്ങളിലെ വില്ലന്മാരാണ് വരുന്നത്. അത്തരം വില്ലന്മാരുടെ സഹായി എന്നതിനാണ് എന്നെപ്പോലുള്ളവരെ വിളിക്കുന്നത്. അതിൽ വിഷമമുണ്ട്. ബാബുരാജ്, സ്ഫടികം ജോ്രഡജ്, അബുസലിം, ക്യാപ്റ്റൻ രാജു അങ്ങനെ മലയാളത്തിൽ ധാരാളം വില്ലന്മാരുണ്ട്. എന്നാൽ സമീപകാലത്തായി ഇവരെയെല്ലാം സിനിമ തഴയുകയാണ്. മറ്റ് ഭാഷകളിലേക്ക് സിനിമ റീമേക്ക് ചെയ്യുന്ന കച്ചവടതന്ത്രം ഉള്ളതുകൊണ്ടാണ് മലയാളത്തിലെ വില്ലന്മാരെ തഴഞ്ഞിട്ട് മറ്റുവില്ലന്മാരെ കൊണ്ടുവരുന്നത്. അതിനോട് എനിക്ക് കൂടുതൽ അമർഷമുണ്ട്.

സിനിയമിൽ അവസരം കുറഞ്ഞപ്പോൾ പല ജോലികളും നോക്കി മേഘനാഥൻ. ജ്യേഷ്ഠന് നാട്ടിൽ കോൺട്രാക്ട് വർക്കുണ്ട്. ഇടയ്ക്ക് ഞാനും ചേട്ടനെ സഹായിക്കാൻ പോകാറുണ്ട്. സിനിമ ഉള്ളപ്പോൾ സിനിയമ്ക്ക് പോകും. അല്ലാത്തപ്പോൾ ചേട്ടന്റെ കൂടെ ജോലിക്ക് പോകും. സിനിമകൊണ്ട് മാത്രം ജീവിതം കിട്ടില്ല. അതുകൊണ്ട് കൃഷിക്കാരനാണെന്ന് പറയാനും മേഘനാഥന് മടിയില്ല. നെല്ലാണ് കൃഷി ചെയ്യുന്നത്. പണ്ടു മുതലേ കൃഷിയോട് അടുപ്പമുണ്ട്. ഇപ്പോൾ നെൽകൃഷിയും വാഴക്കൃഷിയുമായൊക്കെയായി നല്ലൊരു കർഷകനാണ് മേഘനാഥൻ. സുസ്മിതയാണ് മേഘനാഥന്റെ ജീവിതസഖി. മകൾ പാർവ്വതി +2വിന് പഠിക്കുന്നു. ഷൊർണ്ണൂരിൽ അമ്മ ശാരദയ്ക്ക് ഒപ്പമാണ് താമസം.