- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'നീ നിന്റെ പാടു നോക്കി പോടാ' എന്ന് പറഞ്ഞ് അമ്മ; അച്ഛനോട് പറയാനായി ഫോൺ എടുത്തപ്പോൾ പ്രശാന്ത് കാർ മുന്നോട്ടെടുത്ത് എന്നെ ഇടിച്ചു; സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത ഭാര്യ മകനേയും വകവരുത്താൻ ശ്രമിച്ചു: മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച വനിതാ ഡോക്ടർ രശ്മി പിള്ളയുടെ മകൻ മറുനാടനോട്
കൊല്ലം: മദ്യപിച്ച് വാഹനമോടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ചു തകർക്കുകയും ബൈക്ക് യാത്രക്കാരനെ പരിക്കേൽപ്പിക്കുകയും ചെയ്ത ഡോ: രശ്മി പിള്ളയുടെ ക്രൂരതകളുടെ കഥകൾ ഓരോന്നായി പുറത്തുവരികയാണ്. ഭർത്താവിനെ കൊല്ലാനായി ക്വട്ടേഷൻ കൊടുത്തതിനു പിന്നാലെ സ്വന്തം മകനെ കൊല്ലാനും ശ്രമം നടത്തിയെന്ന ആക്ഷേപമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കാമുകനുമായി ചേർന്ന് കാറിൽ മദ്യപിച്ച് അരുതാത്ത രീതിയിൽ കണ്ടത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മകനെ അപായപ്പെടുത്താൻ രശ്മിയും കാമുകനും ശ്രമിച്ചത്. 2016 മാർച്ച് 31 നായിരുന്നു സംഭവം. രശ്മിയുടെ ഡീലർഷിപ്പിലുള്ള കുറ്റിവട്ടത്തെ പ്രീപരമേശ്വരാ ഫ്യുവൽസ് എന്ന പെട്രോൾ പമ്പിൽ വച്ച് രശ്മിയുടെ കാമുകൻ പ്രശാന്ത് ബി.ഡി.എസിന് പഠിക്കുന്ന മകൻ മാധവ് സുനിലിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കാറിടിച്ചതിനെത്തുടർന്നു താഴെ വീണ മാധവിനെ വീണ്ടും ഇടിക്കാനായി ശ്രമിച്ചപ്പോൾ അവൻ ഒഴിഞ്ഞുമാറുകയായിരുന്നു. ' അമ്മയുടെ ഉടമസ്ഥതയിലുള്ള ശ്രീ പരമേശ്വരാ പെട്രോൾ പമ്പിൽ അമ്മയെ കാണാനായി പോയതായിരുന്നു. അവിടെ അമ്മയ
കൊല്ലം: മദ്യപിച്ച് വാഹനമോടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ചു തകർക്കുകയും ബൈക്ക് യാത്രക്കാരനെ പരിക്കേൽപ്പിക്കുകയും ചെയ്ത ഡോ: രശ്മി പിള്ളയുടെ ക്രൂരതകളുടെ കഥകൾ ഓരോന്നായി പുറത്തുവരികയാണ്. ഭർത്താവിനെ കൊല്ലാനായി ക്വട്ടേഷൻ കൊടുത്തതിനു പിന്നാലെ സ്വന്തം മകനെ കൊല്ലാനും ശ്രമം നടത്തിയെന്ന ആക്ഷേപമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കാമുകനുമായി ചേർന്ന് കാറിൽ മദ്യപിച്ച് അരുതാത്ത രീതിയിൽ കണ്ടത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മകനെ അപായപ്പെടുത്താൻ രശ്മിയും കാമുകനും ശ്രമിച്ചത്.
2016 മാർച്ച് 31 നായിരുന്നു സംഭവം. രശ്മിയുടെ ഡീലർഷിപ്പിലുള്ള കുറ്റിവട്ടത്തെ പ്രീപരമേശ്വരാ ഫ്യുവൽസ് എന്ന പെട്രോൾ പമ്പിൽ വച്ച് രശ്മിയുടെ കാമുകൻ പ്രശാന്ത് ബി.ഡി.എസിന് പഠിക്കുന്ന മകൻ മാധവ് സുനിലിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കാറിടിച്ചതിനെത്തുടർന്നു താഴെ വീണ മാധവിനെ വീണ്ടും ഇടിക്കാനായി ശ്രമിച്ചപ്പോൾ അവൻ ഒഴിഞ്ഞുമാറുകയായിരുന്നു.
' അമ്മയുടെ ഉടമസ്ഥതയിലുള്ള ശ്രീ പരമേശ്വരാ പെട്രോൾ പമ്പിൽ അമ്മയെ കാണാനായി പോയതായിരുന്നു. അവിടെ അമ്മയുടെ കെഎൽ 23 ജി 7711 എന്ന നമ്പറിലുള്ള കാർ കിടക്കുന്നത് കണ്ടു. അമ്മ കാറിനകത്തുണ്ടോയെന്നു നോക്കാനായി അടുത്തേക്കു ചെന്നപ്പോൾ ഡ്രൈവർ സീറ്റിൽ ഇരുന്ന അമ്മയുടെ സുഹൃത്ത് പ്രശാന്ത് എന്റെ നേരെ ഒരു ചുറ്റിക എടുത്തു വീശി, പെട്ടെന്ന് ഞാൻ ഒഴിഞ്ഞുമാറി. ഈ സമയം പമ്പിന്റെ ഓഫീസിൽ നിന്നും ഇറങ്ങി വന്ന അമ്മയോട് പ്രശാന്ത് എന്നെ ഉപദ്രവിക്കാൻ ശ്രമിച്ച കാര്യം പറഞ്ഞു.
എന്നാൽ, 'നീ നിന്റെ പാടു നോക്കി പോടാ' എന്ന് പറഞ്ഞ് കാറിലേക്ക് കയറി. അച്ഛനോട് ഇക്കാര്യം പറയാനായി ഫോൺ ചെയ്ത സമയം പ്രശാന്ത് കാർ മുന്നോട്ടെടുത്ത് എന്നെ ഇടിക്കുകയായിരുന്നു. കാർ ഇടതുകാലിൽ തട്ടിയതിനെ തുടർന്ന് തെറിച്ചു വീണ എന്റെ നേർക്ക് വീണ്ടും കാർ കയറ്റാൻ ശ്രമം നടത്തി. ഒഴിഞ്ഞു മാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു'... രശ്മിയുടെ മകൻ മാധവ് മറുനാടൻ മലയാളിയോട് പറഞ്ഞു.
2016 ജനുവരി 27നു രാത്രി 11.30 ന് തോപ്പിൽ കടവിൽ വച്ച് മാധവും സഹോദരൻ രാഘവും രശ്മിയെ മദ്യപിച്ച് അരുതാത്ത രീതിയിൽ പ്രശാന്തിനൊപ്പം ചേർന്ന് കണ്ടതിനെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പക മൂലമാവാം ഇത്തരത്തിൽ പ്രവർത്തിക്കാൻ കാരണമെന്ന് കാട്ടി ഡി.ജി.പിക്കും ചവറ പൊലീസിലും പരാതി നൽകുകയും ചെയ്തു. ഇതിന്റെ അന്വേഷണം നടന്നുവരികയാണ്.
ഇതോടെ രശ്മിയുടെ രണ്ടു മക്കളും ഹൈക്കോടതിയെ സമീപിച്ച് പൊലീസ് പ്രൊട്ടക്ഷൻ നേടിയിരിക്കുകയാണ്. രശ്മിയുടെ മകനെ ആക്രമിച്ച പ്രശാന്ത് ഏതാനും മാസങ്ങൾക്ക് മുൻപ് ആത്മഹത്യ ചെയ്തിരുന്നു. രശ്മിയും പ്രശാന്തും ചേർന്ന് കൊല്ലം പട്ടത്താനത്ത് ആർപി മോട്ടോഴ്‌സ് എന്ന സ്ഥാപനം തുടങ്ങുകയും ഗവൺമെന്റ് രജിസ്റ്റേഡ് റെന്റ് എ കാർ എന്ന ബോർഡ് വക്കുകയും ചെയ്തു. എന്നാൽ ഗവൺമെന്റ് ഇങ്ങനെ ഒരു അംഗീകൃത സർവ്വീസ് നടത്താൻ അനുമതി നൽകിയിട്ടില്ലെന്ന് മറുനാടൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.