- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
250 സീറ്റോടെ ബിജെപി മുന്നണി മുൻപിൽ എത്തുമെന്ന് പറഞ്ഞ 2004ൽ അധികാരം പിടിച്ചത് കോൺഗ്രസ് മുന്നണി; ഒറ്റയ്ക്ക് ബിജെപി ഭൂരിപക്ഷം നേടുമെന്ന് എല്ലാവരും പ്രവചിച്ച 2014ൽ മോദി അജയ്യനായി; ബിഹാറിൽ തൂക്കുസഭ പ്രഖ്യാപിച്ചിടത്ത് ലാലുവും നിതീഷും തൂത്തുവാരി; എഎപിക്ക് കഷ്ടി ഭൂരിപക്ഷം പറഞ്ഞിടത്ത് ഡൽഹി തൂത്തുവാരി; 2017ൽ തൂക്കുസഭ പ്രഖ്യാപിച്ചിടത്ത് യുപിയിൽ ബിജെപി നടത്തിയത് തൂത്തുവാരൽ: എക്‌സിറ്റ് പോളുകൾ എതിരായപ്പോൾ ബിജെപിയുടെ പ്രതീക്ഷ മുഴുവൻ മുൻകാലങ്ങളിൽ പിഴച്ചു പോയ പ്രവചനങ്ങളിൽ
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലിൽ വിജയം ആർക്കായിരിക്കും? ഇന്നലെ വൈകുന്നേരത്തോടെ പുറത്തുവന്ന എക്‌സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത് കോൺഗ്രസിന്റെ ശക്തമായ തിരിച്ചു വരവിനെയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് കരുതുന്നത്. എന്നാൽ, ഈ എക്‌സിറ്റ് പോളുകളെ എളുപ്പത്തിൽ വിശ്വാസിക്കാൻ സാധിക്കാത്ത അഴസ്ഥയമുണ്ട്. ഇതിന് കാരണങ്ങൾ പലതാണ്. പലപ്പോഴും എക്‌സിറ്റ് പോളുകൾ അമ്പേ പരാജയപ്പെട്ടിട്ടുണ്ട് എന്നതു തന്നെയാണ് ഇതിന്റെ ആധാരം. വോട്ടർമാരുടെ വിധിയെഴുത്തിന്റെ ഏകദേശ രൂപമാണ് എക്‌സിറ്റ് പോളുകൾ എങ്കിലും പല സമയത്തും പ്രവചനങ്ങൾ പാളിയിട്ടുണ്ടെന്നതാണ് ഇതിന്റെ ചരിത്രം. അങ്ങനെയുള്ള ചരിത്രം ബിജെപിക്ക് പ്രതീക്ഷക്ക് ഇട നൽകുന്നതാണ്. 2004 ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ തുടങ്ങിയാണ് ഈ ചരിത്രം. ബിജെപി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. 240 മുതൽ 250 വരെ സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചനം. ഫലം വന്നപ്പോൾ കോൺഗ്രസും സഖ്യകകക്ഷികളും ചേർന്ന് 216 സീറ്റുകൾ നേടി. ബിജെപി.ക്ക് അന്ന് ലഭിച്ചതാ
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലിൽ വിജയം ആർക്കായിരിക്കും? ഇന്നലെ വൈകുന്നേരത്തോടെ പുറത്തുവന്ന എക്‌സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത് കോൺഗ്രസിന്റെ ശക്തമായ തിരിച്ചു വരവിനെയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് കരുതുന്നത്. എന്നാൽ, ഈ എക്‌സിറ്റ് പോളുകളെ എളുപ്പത്തിൽ വിശ്വാസിക്കാൻ സാധിക്കാത്ത അഴസ്ഥയമുണ്ട്. ഇതിന് കാരണങ്ങൾ പലതാണ്. പലപ്പോഴും എക്‌സിറ്റ് പോളുകൾ അമ്പേ പരാജയപ്പെട്ടിട്ടുണ്ട് എന്നതു തന്നെയാണ് ഇതിന്റെ ആധാരം.
വോട്ടർമാരുടെ വിധിയെഴുത്തിന്റെ ഏകദേശ രൂപമാണ് എക്‌സിറ്റ് പോളുകൾ എങ്കിലും പല സമയത്തും പ്രവചനങ്ങൾ പാളിയിട്ടുണ്ടെന്നതാണ് ഇതിന്റെ ചരിത്രം. അങ്ങനെയുള്ള ചരിത്രം ബിജെപിക്ക് പ്രതീക്ഷക്ക് ഇട നൽകുന്നതാണ്. 2004 ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ തുടങ്ങിയാണ് ഈ ചരിത്രം. ബിജെപി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. 240 മുതൽ 250 വരെ സീറ്റുകൾ നേടുമെന്നായിരുന്നു പ്രവചനം. ഫലം വന്നപ്പോൾ കോൺഗ്രസും സഖ്യകകക്ഷികളും ചേർന്ന് 216 സീറ്റുകൾ നേടി. ബിജെപി.ക്ക് അന്ന് ലഭിച്ചതാകട്ടെ 187 സീറ്റുമാത്രവും. കോൺഗ്രസ് സഖ്യം 170 മുതൽ 205 സീറ്റുവരെ നേടുമെന്നായിരുന്നു എക്‌സിറ്റ് പോളുകൾ പറഞ്ഞിരുന്നത്.
ഇതിന് ശേഷം 2014 ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രവചനം പാളി. ബിജെപി. നേതൃത്വത്തിലുള്ള സഖ്യത്തിന് ഭൂരിപക്ഷമെന്ന് പ്രവചനം. എന്നാൽ, ബിജെപി.ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ആരും പറഞ്ഞില്ല. ഫലം വന്നപ്പോൾ എൻ.ഡി.എ. 300 സീറ്റുകൾക്കുമുകളിൽ നേടി. ബിജെപി. ഒറ്റയ്ക്കുതന്നെ കേവലഭൂരിപക്ഷം സ്വന്തമാക്കുകയും ചെയ്തു.
2015-ലെ ബിഹാർ നിയമസഭാതിരഞ്ഞെടുപ്പാണ് എക്‌സിറ്റ് പോളുകളെ പൂർണമായും വിശ്വസിക്കാൻ പറ്റില്ലെന്ന പറയാൻ പറ്റുന്ന മറ്റൊരു സംഭവം. തൂക്കുസഭയാണ് എല്ലാ എക്‌സിറ്റ്‌പോളുകളും പ്രവചിച്ചത്. എന്നാൽ, ആർ.ജെ.ഡി.-ജെ.ഡി.യു.-കോൺഗ്രസ് സഖ്യം മികച്ച ഭൂരിപക്ഷത്തിൽ ജയം സ്വന്തമാക്കി. 2015-ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലും എക്‌സിറ്റ് പോളുകളുടെ കണക്കുകൂട്ടൽ തെറ്റി. എ.എ.പി.ക്ക് ഭൂരിപക്ഷമെന്ന് പ്രവചനം. ഒരു എക്‌സിറ്റ്‌പോൾമാത്രം പാർട്ടിക്ക് 50-നുമുകളിൽ സീറ്റുകിട്ടുമെന്നും പറഞ്ഞു. തിരഞ്ഞെടുപ്പിൽ 70 അംഗ സഭയിൽ എ.എ.പി. 67 സീറ്റും തൂത്തുവാരി.
2017 യു.പി. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ എക്‌സിറ്റ് പോളുകളും തൂക്കുസഭയ്ക്കായിരുന്നു സാധ്യത പറഞ്ഞത്. ബിജെപി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും പറഞ്ഞിരുന്നു. ഫലം വന്നപ്പോൾ ബിജെപി. മുന്നൂറിലധികം സീറ്റുകൾ നേടി. എക്‌സിറ്റ് പോൾ പ്രവചനങ്ങളേക്കാൾ വളരെ വലിയ വിജയമാണ് ബിജെപി. സ്വന്തമാക്കിയത്.
എക്‌സിറ്റ് പോൾ ചരിത്രം ഇങ്ങനെയാണെന്നിരിക്കവേ കോൺഗ്രസിന് ആശങ്കകൾക്കും വകുപ്പുണ്ടെന്ന് വ്യക്തം. എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ കോൺഗ്രസിന് ആശ്വാസം. രാജസ്ഥാൻ കോൺഗ്രസ് നേടുമെന്ന് എല്ലാ സർവേഫലങ്ങളും ഉറപ്പിച്ചു പറയുമ്പോൾ മധ്യപ്രദേശിലും ചത്തീസ്ഗഡിലും കനത്തവെല്ലുവിളിയാണ് പാർട്ടി ബിജെപിക്ക് ഉയർത്തിയത്. മധ്യപ്രദേശിലും ചത്തീസ്ഗഢിലും രണ്ടു സർവേകൾ വീതം രണ്ടു പാർട്ടികൾക്കും ഭൂരിപക്ഷം പറയുന്നു. പക്ഷേ കൂടുതൽ ആധികാരികമെന്ന് പറയുന്ന സർവേകൾ കോൺഗ്രസിന് വിജയം പ്രവചിക്കുന്നത് പാർട്ടി ക്യാമ്പുകളിൽ ആവേശമുയർത്തിയിട്ടുണ്ട്.
തെലുങ്കാനയിൻ ടിആർഎസിന് ഭരണത്തുടർച്ചയുണ്ടാവും. ഇവിടെ രണ്ടാമതെത്തുക പ്രതിപക്ഷ സഖ്യമാണ്. ബിജെപിക്ക് കേവലം എഴുസീറ്റുകൾ മാത്രമാണ് ഇവിടെ പ്രവചിക്കപ്പെട്ടത്. മീസോറാമിൽ മീസോനാഷണൽ ഫ്രണ്ടിനാണ് ഭൂരിപക്ഷം പ്രവവിക്കുന്നത്. ഇവിടെ കോൺഗ്രസിന് അധികാരം പോവും. കോൺഗ്രസിന് ആശ്വാസം പകരമ്പോഴും ബിജെപിക്ക് ഞെട്ടലാണ് സർവേ ഉണ്ടാക്കിയത്. ഇതിൽ മധ്യപ്രദേശിലും ചത്തീസ്ഗഢിലും കടുത്ത മൽസരമാണ് സർവേകൾ പ്രവചിക്കുന്നത്.
വോട്ടെടുപ്പ് അവസാനിച്ച് അര മണിക്കൂറിന് ഉള്ളിൽ തന്നെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടാൻ ഇക്കുറി തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നു. വൈകുന്നേരം അഞ്ചര ആയപ്പോൾ തന്നെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. ഇന്ത്യാ ടുഡേ ആണ് ആദ്യ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടത്.
മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ഫലങ്ങളിൽ രണ്ടെണ്ണം കോൺഗ്രസിനും രണ്ടെണ്ണം ബിജപിക്കും ഒപ്പം. റിപ്പബ്ലിക് ടിവി ജൻ കി ബാത്ത്, ടൈംസ് നൗ സിഎൻഎക്‌സ് എന്നിവ ബിജെപിക്കൊപ്പവും ഇന്ത്യ ന്യൂസ് എംപി, ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ കോൺഗ്രസിനൊപ്പവുമാണ്.എന്നാൽ കൂടതൽ ആധികാരമന്ന് കണക്കാക്കുന്ന ഇന്ത്യ ടുഡെ ആക്‌സിസ് മൈ ഇന്ത്യ സർവേ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നതാണ് പാർട്ടികേന്ദ്രങ്ങൾക്ക് ആശ്വാസമായിട്ടുള്ളത്.
രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് രണ്ടു സർവേകകളും പ്രവചിക്കുന്നത്. ഇന്താടുഡെയും ടൈംസ് നൗ സിഎൻഎസ് എക്‌സിറ്റ്‌പോളുകൾ പ്രവചിക്കുന്നു. രാജസ്ഥാനിൽ ബിജെപി തന്നെ തോൽവി സമ്മതിച്ച മട്ടാണ്. അതേസമയം ഛത്തീസ്‌ഗഡിൽ ഒപ്പത്തിനൊപ്പമെന്നാണ് റിപ്പോർട്ടുകൾ. ഛത്തീസ്‌ഗഡിൽ ബിജെപി ഭരണം നിലനിർത്തുമെന്നാണ് ടൈംസ് നൗ സിഎൻ എക്‌സ്, ഇന്ത്യ ടിവി എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുമ്പോൾ റിപ്പബ്ലിക് സീ വോട്ടർ, ന്യൂസ് നേഷൻ എന്നിവ കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്.