- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീരപുരുഷന്മാർ പോലും പകച്ച് നിൽക്കുന്ന ആഴക്കടലിൽ ചെറുവള്ളത്തിലെത്തി പോരാടുന്നതു കൊമ്പൻ സ്രാവുകളോട്; ഭർത്താവിനൊപ്പമുള്ള കടൽയാത്ര ഒരു ദിശാസൂചിക പോലും ഉപയോഗിക്കാതെ; കടലിൽ നിന്ന് വാരുന്നത് പുരുഷന്മാരെക്കാൾ മത്സ്യം; ഇന്ത്യയിലെ ആദ്യ വനിത 'ഫിഷർ വുമൺ' രേഖ നാട്ടുകാർക്ക് എന്നും അത്ഭുതം; ശബരിമലയിൽ കയറാതിരിക്കാൻ ഒരു വിഭാഗം സ്ത്രീകൾ സമരം ചെയ്യുമ്പോൾ ചേറ്റുവ കടപ്പുറത്തെ ഒരു പെൺപുലിയുടെ കഥ ചർച്ചയാക്കി സോഷ്യൽ മീഡിയ
തൃശ്ശൂർ: സ്ത്രീ ശാക്തീകരണത്തിന്റെ പുന്നൻ മാർഗങ്ങൾ തേടി മുന്നേറുന്ന സമൂഹമാണ് കേരളം. ഡ്രൈവിങ് ആയാലപം ജനപ്രതിനിധിയായലും, കായിക മത്സരങ്ങൾ ആയാലും അങ്ങനെ ആണുങ്ങൾക്ക് മാത്രം ചെയ്യാൻ കഴിഞ്ഞിരുന്ന വിവിധ മേഖലകളിൽ സ്ത്രീകൾ ഇന്ന് കഴിവ് തെളിയിച്ച് മുന്നേറുകയാണ്. ശരി നിങ്ങൾക്ക് കടലിൽ പോയി മീൻ പിടിക്കാൻ ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് മുന്നിൽ പെൺകുട്ടികൾ ഒന്ന് പിന്നോട്ട് നിൽക്കും. എന്നാൽ ഈ ചോദ്യം ചാവക്കാട് സ്വദേശിയായ രേഖയോടാണെങ്കിൽ വള്ളവും വലയുമായി അവർ മുന്നോട്ട് വരും. അതെ ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ മത്സ്യബന്ധന വനിത തൊഴിലാളിയാണ് രേഖ കടൽ തിരമാലകളോട് പോരാടി നാല് മക്കളെ വളർത്താനുള്ള 45കാരിയായ രേഖയുടെ നെട്ടോട്ടം നേരം വെളുക്കുമ്പോൾ തന്നെ തുടങ്ങും. നേരം വെളുക്കുമ്പോൾ തന്നെ തന്റെ മത്സ്യബന്ധനത്തിനുള്ള വലയുമായി ചേറ്റുവ കടപ്പുറത്ത് അവർ ഉണ്ടാകും ഭർത്താവ് കാർത്തികേയന് ഒപ്പമാണ് തങ്ങളുടെ പഴയ ബോട്ടിൽ അവർ ആഴക്കടലിലേക്ക് മീൻ പിടിക്കാൻ പോകുന്നത്. ഒരു ദിശാ സൂചികയുടെയും സഹായമില്ലാതെ 20 മുതൽ 30 നോട്ടിക്കൽ മൈൽ വരെ ഈ ദമ്പതികൾ
തൃശ്ശൂർ: സ്ത്രീ ശാക്തീകരണത്തിന്റെ പുന്നൻ മാർഗങ്ങൾ തേടി മുന്നേറുന്ന സമൂഹമാണ് കേരളം. ഡ്രൈവിങ് ആയാലപം ജനപ്രതിനിധിയായലും, കായിക മത്സരങ്ങൾ ആയാലും അങ്ങനെ ആണുങ്ങൾക്ക് മാത്രം ചെയ്യാൻ കഴിഞ്ഞിരുന്ന വിവിധ മേഖലകളിൽ സ്ത്രീകൾ ഇന്ന് കഴിവ് തെളിയിച്ച് മുന്നേറുകയാണ്. ശരി നിങ്ങൾക്ക് കടലിൽ പോയി മീൻ പിടിക്കാൻ ധൈര്യമുണ്ടോ എന്ന ചോദ്യത്തിന് മുന്നിൽ പെൺകുട്ടികൾ ഒന്ന് പിന്നോട്ട് നിൽക്കും. എന്നാൽ ഈ ചോദ്യം ചാവക്കാട് സ്വദേശിയായ രേഖയോടാണെങ്കിൽ വള്ളവും വലയുമായി അവർ മുന്നോട്ട് വരും. അതെ ഇന്ത്യയിലെ ആദ്യത്തെ ആഴക്കടൽ മത്സ്യബന്ധന വനിത തൊഴിലാളിയാണ് രേഖ
കടൽ തിരമാലകളോട് പോരാടി നാല് മക്കളെ വളർത്താനുള്ള 45കാരിയായ രേഖയുടെ നെട്ടോട്ടം നേരം വെളുക്കുമ്പോൾ തന്നെ തുടങ്ങും. നേരം വെളുക്കുമ്പോൾ തന്നെ തന്റെ മത്സ്യബന്ധനത്തിനുള്ള വലയുമായി ചേറ്റുവ കടപ്പുറത്ത് അവർ ഉണ്ടാകും ഭർത്താവ് കാർത്തികേയന് ഒപ്പമാണ് തങ്ങളുടെ പഴയ ബോട്ടിൽ അവർ ആഴക്കടലിലേക്ക് മീൻ പിടിക്കാൻ പോകുന്നത്. ഒരു ദിശാ സൂചികയുടെയും സഹായമില്ലാതെ 20 മുതൽ 30 നോട്ടിക്കൽ മൈൽ വരെ ഈ ദമ്പതികൾ തുഴഞ്ഞ് പോകും. പരമ്പരാഗതമായി കിട്ടിയ അറിവും കടലമ്മയുടെ തുണയുമാണ് തങ്ങൾക്ക് എന്നാണ് രേഖയുടെ മറുപടി.
തന്റെ ഭർത്താവിനൊപ്പം വള്ളത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ പണി നിർത്തി പോവുകയും പുതിയ പണിക്കാർക്ക് കൊടുക്കാൻ വേണ്ട ശമ്പളം ഇല്ലാതെ ബുദ്ധിമുട്ടിയതിനെ തുടർന്ന് 10 വർഷം മുൻപാണ് ഭർത്താവിനെ സഹായിക്കാൻ രേഖ തീരുമാനിച്ചത്. സംസ്ഥാനത്തെ ഫിഷറീസ് ഡിപാർട്‌മെന്റിന്റെ ലൈസൻസ് ലഭിക്കുന്ന ആദ്യത്തെ വനിതയാണ് രേഖ. ഈ അടുത്താണ് കേന്ദ്ര മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് രേഖയെആദരിച്ചിരുന്നു.
പുഴകളിലും ചെറുതൊടുകളിലുമൊക്കെ മത്സ്യബന്ധനം നടത്തുന്ന നിരവധി സ്ത്രീകളുണ്ടെങ്കിലും ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ഏക ഇന്ത്യൻ വനിത രേഖയാണ്. സാധാരണ സ്ത്രീകൾ പോകാത്ത ഈ ജോലിക്ക് പ്രതികൂല കാലാവസ്ഥയെപ്പോലും മറികടന്നാണ് രേഖ കടലിലേക്ക് പോകുന്നത്. മീൻപിടിക്കുന്ന കാര്യത്തിൽ പുരുഷന്മാർക്കൊപ്പം തന്നെ മിടുക്കും രേഖയ്ക്കുണ്ട്. ശബരിമലയിൽ അനുകൂല വിധി ലഭിച്ചിട്ടും സ്ത്രീകൾ സന്നിധാനത്ത് എത്താൻ പോലും കഴിയാതെ വരുമ്പോഴാണ് ആഴക്കടലിൽ കൊമ്പൻ സ്രാവുകളുമായി മൽപ്പിടുത്തം നടത്തി രേഖ എന്ന സ്ത്രീ വ്യത്യസ്തയാകുന്നത്