- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ തേടി അച്ഛനും അമ്മയും കേരളത്തിൽ എത്തിയതോടെ മകളുടെ പഠനം പുലാമന്തോൾ സ്‌കൂളിൽ; മലയാളികളെ പോലും അമ്പരപ്പിക്കുന്ന ഭാഷാ മികവ് നേടി അദ്ധ്യാപകരുടെ പ്രിയങ്കരിയായി; മലയാളത്തെ അത്രമേൽ സ്നേഹിച്ച അസംകാരി ഹിമാദ്രിക്ക് റിപ്പബ്ലിക് ദിനത്തിൽ കൂടിക്കാഴ്ച്ചക്ക് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി
മലപ്പുറം: റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള ക്ഷണം ലഭിച്ച സന്തോഷത്തിലാണ് അസം സ്വദേശിനി ഹിമാദ്രി മാജി. മലയാളികളെ പിന്നിലാക്കി മലയാളത്തെ നെഞ്ചിലേറ്റിയെന്നതാണ് മുഖ്യമന്ത്രിയുടെ ക്ഷണം ഹിമാദ്രിയെ തേടിയെത്താൻ കാരണം. മലപ്പുറം പുലാമന്തോൾ പാലൂരിൽ താമസമാക്കിയ അഭിലാഷ് മാജിയുടെയും പുരോബിയുടെയും മകളാണ് ഹിമാദ്രി മാജി. തൊഴിൽ തേടി അച്ഛനും അമ്മയും കേരളത്തിൽ എത്തിയതോടെ ഹിമാദ്രിയുടെ പഠനം പുലാമന്തോളിലെ സ്‌കൂളുകളിലായിരുന്നു. എന്നാൽ മലയാളികളെ ബഹുദൂരം പിന്നിലാക്കുന്നതായിരുന്നു ഹിമാദ്രിയുടെ ഭാഷാ മികവ്. വിവിധ ഭാഷാ പുരസ്‌കാരങ്ങൾ ഇതിനോടകം ഹിമാദ്രിയെ തേടിയെത്തിയിട്ടുണ്ട്. ഹിമാദ്രിയുടെ മലയാള പ്രേമം കണക്കിലെടുത്താണ് റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താൻ ക്ഷണമുള്ളത്. കൂലിവേലക്കാരനായ അഭിലാഷ് മാജിയും കുടുംബവും വാടക ക്വാർട്ടേഴ്സിലാണ് താമസം. 11 വർഷം മുമ്പ് അസമിലെ ഗുലഹട്ടിൽ നിന്ന് ഉപജീവനമാർഗം തേടി കേരളത്തിലെത്തിയതാണ് ഹിമാദ്രിയുടെ കുടുംബം. നാലാം ക്ലാസ് വരെ പാ
മലപ്പുറം: റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള ക്ഷണം ലഭിച്ച സന്തോഷത്തിലാണ് അസം സ്വദേശിനി ഹിമാദ്രി മാജി. മലയാളികളെ പിന്നിലാക്കി മലയാളത്തെ നെഞ്ചിലേറ്റിയെന്നതാണ് മുഖ്യമന്ത്രിയുടെ ക്ഷണം ഹിമാദ്രിയെ തേടിയെത്താൻ കാരണം. മലപ്പുറം പുലാമന്തോൾ പാലൂരിൽ താമസമാക്കിയ അഭിലാഷ് മാജിയുടെയും പുരോബിയുടെയും മകളാണ് ഹിമാദ്രി മാജി. തൊഴിൽ തേടി അച്ഛനും അമ്മയും കേരളത്തിൽ എത്തിയതോടെ ഹിമാദ്രിയുടെ പഠനം പുലാമന്തോളിലെ സ്‌കൂളുകളിലായിരുന്നു.
എന്നാൽ മലയാളികളെ ബഹുദൂരം പിന്നിലാക്കുന്നതായിരുന്നു ഹിമാദ്രിയുടെ ഭാഷാ മികവ്. വിവിധ ഭാഷാ പുരസ്‌കാരങ്ങൾ ഇതിനോടകം ഹിമാദ്രിയെ തേടിയെത്തിയിട്ടുണ്ട്. ഹിമാദ്രിയുടെ മലയാള പ്രേമം കണക്കിലെടുത്താണ് റിപ്പബ്ലിക് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താൻ ക്ഷണമുള്ളത്. കൂലിവേലക്കാരനായ അഭിലാഷ് മാജിയും കുടുംബവും വാടക ക്വാർട്ടേഴ്സിലാണ് താമസം. 11 വർഷം മുമ്പ് അസമിലെ ഗുലഹട്ടിൽ നിന്ന് ഉപജീവനമാർഗം തേടി കേരളത്തിലെത്തിയതാണ് ഹിമാദ്രിയുടെ കുടുംബം. നാലാം ക്ലാസ് വരെ പാലൂർ എൽ.പി സ്‌കൂളിൽ പഠിച്ച ഹിമാദ്രി അഞ്ചാം ക്ലാസ് മുതൽ പുലാമന്തോൾ ഗവ.ഹൈസ്‌കൂളിലാണ് പഠിക്കുന്നത്.
സ്‌കൂളിൽ ചേർക്കുമ്പോൾ ഭാഷ പ്രശ്നമാവുമെന്ന് എല്ലാവരും കരുതിയെങ്കിലും ഹിമാദ്രി ക്ലാസിലെ കുട്ടികളെയെല്ലാം മലയാളത്തിൽ പിന്നിലാക്കി. നാട്ടിൽ നിന്നെത്തി ഇവിടെ സ്‌കൂളിൽ ചേർത്തിയെങ്കിലും ചുരുങ്ങിയ വർഷത്തിനുള്ളിൽൽ മടങ്ങി പോകാനാണ്ഹിമാദ്രിയുടെ കുടുംബം തിരുമാനിച്ചിരുന്നത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞതോടെ ഹിമാദ്രിയുടെ കുടുംബം പാലൂരിലെ വാടക താമസം സ്ഥിരമാക്കി. മലയാളത്തെ സ്നേഹിച്ച ഹിമാദ്രിയും കുടുംബവും നാട്ടുകാർക്കും കണ്ണിലുണ്ണിയായി.
ഇപ്പോൾ ആറ് വർഷമായി നാട്ടിൽ പോയിട്ട്. ഇതിനകം പന്മന രാമചന്ദ്രൻ നായർ ഫൗണ്ടേഷഷന്റെ പ്രഥമ മലയാള ഭാഷാ പുരസ്‌കാരം ഉൾപ്പടെ ഭാഷയുമായി ബന്ധപ്പെട്ട് ഒട്ടേറെ പുരസ്‌കാരങ്ങൾ ഹിമാദ്രി നേടിയിട്ടുണ്ട്. പഠനത്തിൽ മികവു പുലർത്തുന്നതിനൊപ്പം ഒട്ടേറെ മലയാളം കയ്യക്ഷര, വായനാ മത്സരങ്ങളിൽ മലയാളികളെ പിന്തള്ളി ഹിമാദ്രി മാജി മുന്നിലെത്തിയിരുന്നു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചക്കൊപ്പം ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൽ ചർച്ച ചെയ്യുന്ന പ്രതിവാര സംവാദ പരിപാടിയിലും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കും. മുഖ്യമന്ത്രിയെ അടുത്ത്കാണാനും സംസാരിക്കാനും കിട്ടുന്ന ഭാഗ്യാവസരത്തിനായി കാത്തിരിക്കുകയാണ് ഹിമാദ്രി. മാതാപിതാക്കൾക്കും അദ്ധ്യാപകരായ മണിലാൽ , പ്രമോദ് എന്നിവർക്കൊപ്പം ഹിമാദ്രി മാജി 25ന് ട്രെയിനിൽ തിരുവനന്തപുരത്തേക്കു പോകും.