- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറുമാടത്തിൽ കുടുംബവുമൊത്ത് സ്ഥിരതാമസം; സ്കൂളിൽ അയയ്ക്കാതെ കുട്ടികൾക്ക് വിദ്യാഭ്യാസം; പ്രകൃതി സംരക്ഷണത്തിന് രണ്ടേകാൽ ഏക്കറിൽ ജൈവഗ്രാമം; മോഹനൻ എന്ന പരിസ്ഥതി സ്നേഹിയുടെ വിശേഷങ്ങൾ
പാലക്കാട്: മരത്തിന്് മുകളിൽ കെട്ടിയുണ്ടാക്കിയ ഏറുമാടത്തിൽ ജീവിതം, മക്കളെ സ്‌കൂളിലയക്കാതെ പ്രകൃതിയിൽ നിന്നു തന്നെ വിദ്യാഭ്യാസം നൽകൽ, പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതിയുമായി പരിപൂർണമായി ഇണങ്ങി ജീവിക്കുക, പ്രകൃതി സംരക്ഷണവും ജൈവജീവിത രീതികളുമായി പൂർണമായും ഒരു ജൈവഗ്രാമം. ഒറ്റപ്പാലത്തിനടുത്ത് മാന്നന്നൂരിൽ കാർത്ത്യായനി ക്ഷേത്രത്ത
പാലക്കാട്: മരത്തിന്് മുകളിൽ കെട്ടിയുണ്ടാക്കിയ ഏറുമാടത്തിൽ ജീവിതം, മക്കളെ സ്‌കൂളിലയക്കാതെ പ്രകൃതിയിൽ നിന്നു തന്നെ വിദ്യാഭ്യാസം നൽകൽ, പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതിയുമായി പരിപൂർണമായി ഇണങ്ങി ജീവിക്കുക, പ്രകൃതി സംരക്ഷണവും ജൈവജീവിത രീതികളുമായി പൂർണമായും ഒരു ജൈവഗ്രാമം. ഒറ്റപ്പാലത്തിനടുത്ത് മാന്നന്നൂരിൽ കാർത്ത്യായനി ക്ഷേത്രത്തിന് സമീപം ഭാരതപ്പുഴക്കും റെയിൽവേ പാളത്തിനും ഇടക്കാണ്് ഈ ജൈവഗ്രാമം.
കൊല്ലം ചവറ സ്വദേശിയായ മോഹനനാണ് ഇത്തരമൊരു ആശയത്തിന് തുടക്കം കുറിച്ചത്. പിന്നീട് ഫേസ്‌ബുക്ക് ഉൾപ്പടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ സമാന ചിന്തയുള്ളവരെ കൂട്ടായ്മയിലേക്ക് എത്തി ചേരുകയായിരുന്നു. കേരളത്തിലെ തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തു നിന്നുള്ളവർ ചേർന്ന് ഇവിടെ രണ്ടേകാൽ ഏക്കർ ഭൂമി വാങ്ങിയാണ് ജൈവഗ്രാമത്തിന് തുടക്കം കുറിച്ചത്. ഒരു വർഷംമുമ്പാണ് മോഹൻ ഇവിടെ എത്തിയത്. പുതുവത്സര ദിനത്തിൽ ജൈവഗ്രാമത്തിൽ നിർമ്മിച്ച ഏറുമാടത്തിലേക്ക് മോഹനും കുടുംബവും താമസം മാറി.
നിലമ്പൂർ വനത്തിലെ ആദിവാസികൾ നിർമ്മിക്കുന്ന തരത്തിലുള്ള ഏറുമാടമാണ് നിർമ്മിച്ചത്.മോഹനും ഭാര്യ രുക്മിണിയും രണ്ട് പെൺമക്കളും ഇവിടെയാണ് താമസം. ഈ വർഷം തന്നെ ബാക്കി 14 പേരുടെ താമസ കേന്ദങ്ങളും ഇതിനകത്ത് ഉയർന്നു വരും. എല്ലാം പ്രകൃതിക്ക് യോജിക്കുന്ന വിധത്തിലുള്ള പ്രകൃതി സൗഹ്യദ കേന്ദ്രങ്ങൾ. കളിമണ്ണിലും മരങ്ങളിലും പുല്ലുകളിലും നിർമ്മിക്കുന്ന ചാണകം മെഴുകിയ തറയുള്ള സ്വപ്‌നക്കൂടുകൾ. മരങ്ങൾ എന്നു പറയുമ്പോൾ വീടുണ്ടാക്കാൻ വേണ്ടി വെട്ടിയെടുക്കുന്ന വിധത്തിലുള്ളവയല്ല. ഏറുമാടത്തിന് പുറമെ എങ്ങിനെ പ്രകൃതിസൗഹ്യദ വീടുകൾ ഉണ്ടാക്കാം എന്നതിനെ കുറിച്ച് പഠനം നടത്തുകയാണ് മറ്റംഗങ്ങൾ ഇപ്പോൾ. വീട് നിർമ്മിച്ച് കഴിഞ്ഞാൽ പൂർണമായും മണ്ണിനും പ്രകൃതിക്കും ഇണങ്ങി അവരും ഈ ജൈവഗ്രാമത്തിൽ താമസം തുടങ്ങും.
പൂർണമായും പ്രകൃതിയെന്നു പറയുമ്പോൾ ക്യത്രിമെന്നു കരുതുന്ന ഒന്നിനെയും സ്വീകരിക്കാൻ ഇവർ തയ്യാറല്ല. സ്‌കൂൾ സിലബസിനും പാഠപുസ്തകത്തിനും പുറത്തു വരുമ്പോൾ മാത്രമേ മനുഷ്യന് യഥാർത്ഥ വിഷയങ്ങൾ പഠി്ക്കാൻ കഴിയൂ എന്നു വിശ്വസിക്കുന്നതിനാൽ മോഹന്റെ രണ്ട് പെൺമക്കളേയും സ്‌കൂളിലേക്ക് അയക്കുന്നില്ല. 17 വയസുള്ള മൂത്തമകൾ സൂര്യ കല്ല്യ എട്ടിൽ പഠിത്തം നിർത്തി. അനിയത്തി ശ്രേയ കല്ല്യ രണ്ടിലും പഠിത്തം നിർത്തി. ഇവരുടെ പാഠശാലയിപ്പോൾ പ്രകൃതിയാണ്. പ്രകൃതിയുമായി മനുഷ്യനെ കൂടുതൽ ബന്ധപ്പെടുത്തുന്നത് കൃഷിയായതിനാൽ കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രകൃതിയിൽ നിന്നു പഠിക്കുന്നത്.
മനുഷ്യന്റെ ചിന്താശേഷി പുറത്തെടുക്കാൻ കഴിയാത്ത നിലയിലാണ് സ്‌കൂൾ സിലബസുകൾ, അതുകൊണ്ട് തന്നെ പ്രകൃതിയിൽ നിന്നുള്ള പഠനം കൊണ്ടെ സമൂഹത്തിൽ മാറ്റം വരുവെന്ന് ഇവർ വിശ്വസിക്കുന്നു. ജൈവഗ്രാമത്തിൽ പച്ചക്കറി കൃഷിയും കരയിലുള്ള നെൽകൃഷിയുമുണ്ട്. വഴുതന, വെണ്ട, പയർ, പച്ചമുളക്, ചീര, മത്തൻ, കുമ്പളം, വെള്ളരി, കൂർക്ക, തുടങ്ങിയ പച്ചകറികളും 5 സെന്റ് ഭൂമിയിൽ കരനെൽ കൃഷിയും നടത്തുന്നുണ്ട്. കൂടാതെ വിവിധ പച്ചമരുന്ന് കൃഷികളും നടത്തി വരുന്നു. പറയുന്നത് ഒന്ന് ജീവിക്കുന്നത് മറ്റൊരു വിധത്തിൽ എന്നാകരുത് എന്ന് ചിന്തിക്കുന്നതുകൊണ്ടാണ് ഇങ്ങിനെ പ്രകൃതിക്ക് കീഴ്‌പ്പെട്ട് ജീവിക്കുന്നതെന്ന് മോഹൻ പറഞ്ഞു.
പ്രകൃതിയുമായി ഇണങ്ങി എങ്ങിനെ മുന്നോട്ട് പോകാം എന്ന അന്വേഷണം കൂടിയാണ് ഈ ജീവിതം. രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരും ചില പ്രകൃതി സ്‌നേഹികൾ എന്നു പറയുന്നവർ കൂടി പറയുന്നതല്ല പ്രവർത്തിക്കുന്നത്. അങ്ങിനെ സമൂഹം കരുതുന്നുമുണ്ട്. പ്രകൃതി സ്‌നേഹിയെന്ന് പറയുമ്പേൾ പ്രകൃതിക്ക് കീഴ്‌പ്പെട്ട് ജീവിക്കണം. പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ നിരവധി യാത്രകൾ നടത്താറുണ്ട്.യാത്രകൾ ചെയ്യാത്ത സമയത്ത് മക്കളും ഭാര്യയുമായി ജൈവഗ്രാമത്തിൽ ഉണ്ടാകും. ജൈവഗ്രാമം എന്ന പേര് ഇപ്പോൽ നാട്ടുകാർ നൽകിയ പേരാണ്. വരുന്ന മാർച്ച് മാസത്തോടെ ജൈവഗ്രാമത്തിന് അനുയോജ്യമായ പുതിയ പേര് നൽകും.
കടകളിൽ നിന്ന് സാധന വാങ്ങി ഉപയോഗിക്കുന്നതിനോടും ജൈവഗ്രാമത്തിലുള്ളവർക്ക് യോജിപ്പില്ല. പ്രകൃതിക്ക് ഇണങ്ങുന്ന സാധനങ്ങളെ വാങ്ങി ഉപയോഗിക്കു. കാര്യങ്ങൾ ഇങ്ങിനെയാണെങ്കിലും പ്രകൃതിയുമായി ബന്ധം കൂടി സാമൂഹ്യവ്യവസ്ഥിതിയിൽ നിന്ന് മാറി ജീവിക്കാനും താൽപ്പര്യമില്ല. മൊബൈൽ ഉൾപ്പടെയുള്ള എല്ലാ സാങ്കേതിക വിദ്യയും വൈദ്യുതിയും ഉപയോഗിക്കുന്നുണ്ട്. ജൈവഗ്രാമത്തിൽ സമാന ചിന്താഗതിക്കാരുമായുള്ള കൂടിക്കാഴ്‌ച്ചയും സംവാദങ്ങളും എല്ലാം സംഘടിപ്പിക്കാറുണ്ട്. കഴിഞ്ഞ മാസം സാമൂഹിക പ്രവർത്തക ദയാബായ് ജൈവഗ്രാമം സന്ദർശിച്ചിരുന്നു.