- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹാറ ഗ്രൂപ്പ് തലവനെ അഴിക്കുള്ളിലാക്കിയ മിടുക്കൻ; കശുവണ്ടി കോർപ്പറേഷനിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ഭരണക്കാരുടെ കണ്ണിൽ കരടായി; ആയോധന കലകളിൽ അഗ്രഗണ്യൻ: വ്യാജപരാതിയുടെ അടിസ്ഥാനത്തിൽ രാജി എഴുതി നൽകിയ അഡീഷണൽ ചീഫ് സെക്രട്ടറി; വിരമിക്കൽപ്രായം 62 ആയി ഉയർത്താനിരിക്കേ, ഒറ്റദിവസത്തെ വ്യത്യാസത്തിൽ നഷ്ടമാകുന്നത് രണ്ട് കൊല്ലവും; കെഎം എബ്രഹാമിന് പിണറായി സർവ്വീസ് നീട്ടികൊടുക്കുമോ?
തിരുവനന്തപുരം : അഖിലേന്ത്യാ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വിരമിക്കൽപ്രായം 62 ആയി ഉയർത്താനിരിക്കേ, ഒറ്റദിവസത്തെ വ്യത്യാസത്തിൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിനു രണ്ടുവർഷം നഷ്ടമാകും. 31-നാണ് ഏബ്രഹാം വിരമിക്കുന്നത്. മുമ്പ് ഒരിക്കൽ മാത്രമാണു ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക കാലാവധി ദീർഘിപ്പിച്ചിട്ടുള്ളത്. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കേ, ചീഫ് സെക്രട്ടറി കെ.ബി. രവീന്ദ്രൻനായരുടെ കാലാവധിയാണ് ഒരുവർഷം നീട്ടിയത്. പിണറായി സർക്കാർ ഇത് ചെയ്ത് എബ്രഹാമിന്റെ സർവ്വീസ് നീട്ടികൊടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. പുതുവത്സരദിനത്തിൽ ഐ.പി.എസ്/ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വിരമിക്കൽപ്രായം 60-ൽനിന്ന് 62 ആക്കി പ്രഖ്യാപനം നടത്താനുള്ള തയ്യാറെടുപ്പിലാണു കേന്ദ്രസർക്കാർ. എന്നാൽ, പുതുവത്സരദിനം ഞായറാഴ്ചയായതിനാൽ പിറ്റേന്നാകും പ്രഖ്യാപനം നടപ്പാക്കുക. 31-ന്, ശനിയാഴ്ച വിരമിക്കുന്ന ഏബ്രഹാമിന് ഒറ്റദിവസത്തെ വ്യത്യാസത്തിൽ രണ്ടുവർഷം നഷ്ടമാകരുതെന്ന നിലപാടിലാണ് ഐ.എ.എസ്. അസോസിയേഷൻ. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടതു മുഖ്യമന്ത്രിയുടെ ഓഫ
തിരുവനന്തപുരം : അഖിലേന്ത്യാ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വിരമിക്കൽപ്രായം 62 ആയി ഉയർത്താനിരിക്കേ, ഒറ്റദിവസത്തെ വ്യത്യാസത്തിൽ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമിനു രണ്ടുവർഷം നഷ്ടമാകും. 31-നാണ് ഏബ്രഹാം വിരമിക്കുന്നത്. മുമ്പ് ഒരിക്കൽ മാത്രമാണു ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക കാലാവധി ദീർഘിപ്പിച്ചിട്ടുള്ളത്. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരിക്കേ, ചീഫ് സെക്രട്ടറി കെ.ബി. രവീന്ദ്രൻനായരുടെ കാലാവധിയാണ് ഒരുവർഷം നീട്ടിയത്. പിണറായി സർക്കാർ ഇത് ചെയ്ത് എബ്രഹാമിന്റെ സർവ്വീസ് നീട്ടികൊടുക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.
പുതുവത്സരദിനത്തിൽ ഐ.പി.എസ്/ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വിരമിക്കൽപ്രായം 60-ൽനിന്ന് 62 ആക്കി പ്രഖ്യാപനം നടത്താനുള്ള തയ്യാറെടുപ്പിലാണു കേന്ദ്രസർക്കാർ. എന്നാൽ, പുതുവത്സരദിനം ഞായറാഴ്ചയായതിനാൽ പിറ്റേന്നാകും പ്രഖ്യാപനം നടപ്പാക്കുക. 31-ന്, ശനിയാഴ്ച വിരമിക്കുന്ന ഏബ്രഹാമിന് ഒറ്റദിവസത്തെ വ്യത്യാസത്തിൽ രണ്ടുവർഷം നഷ്ടമാകരുതെന്ന നിലപാടിലാണ് ഐ.എ.എസ്. അസോസിയേഷൻ. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടതു മുഖ്യമന്ത്രിയുടെ ഓഫീസാണെങ്കിലും വിരമിക്കൽപ്രായം വർധിപ്പിച്ചുകൊണ്ടുള്ള തീരുമാനം പ്രധാനമന്ത്രിയുടെ ഓഫീസ് പ്രഖ്യാപിച്ചില്ലെങ്കിൽ സർക്കാർ കുഴയും. മംഗളത്തിൽ ചീഫ് റിപ്പോർട്ടർ എസ് നാരായണനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
അഖിലേന്ത്യാ സർവീസിലെ മികച്ച ഉദ്യോഗസ്ഥരിൽ ഒരാളായി പേരെടുത്ത കെ.എം. ഏബ്രഹാമിനു ചീഫ് സെക്രട്ടറി പദവിയിൽ മൂന്നുമാസം മാത്രമാണു ലഭിച്ചത്. അദ്ദേഹത്തിന്റെ സേവനം സർക്കാർ കുറേക്കൂടി പ്രയോജനപ്പെടുത്തേണ്ടതാണെന്ന നിലപാടിലാണ് ഐ.എ.എസ്. അസോസിയേഷൻ. മുമ്പ് അദ്ദേഹത്തെ വിജിലൻസ് കേസുകളിൽ കുടുക്കാനുള്ള നീക്കത്തിനെതിരേ അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു.
കേസുകൾ പിന്നീട് കോടതി തള്ളുകയും ചെയ്തു. ധനകാര്യവിദഗ്ധനായ ഏബ്രഹാം സെബി ചെയർമാനായിരിക്കേയാണു സഹാറ മേധാവി സുബ്രതോ റോയിയുടെ അഴിമതി പുറത്തുകൊണ്ടുവന്നത്. അങ്ങനെ രാജ്യാന്തര തലത്തിൽ പേരെടുത്ത ഉദ്യോഗസ്ഥനാണ് വിരമിക്കുന്നത്.
തിരുവനന്തപുരം അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റ ദിവസം വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട വെടിവയ്‌പ്പോടെയാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ഇപ്പോൾ ഓഖി ചുഴലിക്കാറ്റോടെ ഔദ്യോഗികജീവിതം അവസാനിക്കുന്നു. സർവീസ് നീട്ടിക്കിട്ടാതിരിക്കുന്നതാണു സന്തോഷം. ആത്മാർഥമായിത്തന്നെയാണ് ഇതു പറയുന്നതെന്നും കെ എം എബ്രഹാം പറയുന്നതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു.
കാൺപുർ ഐ.ഐ.ടിയിൽനിന്ന് എം.ടെക്കും മിഷിഗൺ സർവകലാശാലയിൽനിന്നു പിഎച്ച്.ഡിയും അമേരിക്കയിൽനിന്നു ലൈസൻസ്ഡ് ഇന്റർനാഷണൽ ഫിനാൻഷ്യൽ അനലിസ്റ്റ് സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിന് ആക്കം കൂട്ടിയ കിഫ്ബിയുടെ ഉപജ്ഞാതാവും കെ.എം. ഏബ്രഹാമാണ്. സഹാറ ഗ്രൂപ്പ് തലവൻ സുബ്രതോ റോയിയെ ജയിലിലാക്കിയ കെ എം എബ്രഹാമിന്റെ നീക്കങ്ങളാണ് കശുവണ്ടി കോർപ്പറേഷനിലെ അഴിമതി പുറത്തു കൊണ്ടുവന്നത്. അന്ന് മുതൽ കേരളത്തിലെ ചിലരുടെ കണ്ണിലെ കരടായി എബ്രഹാം. ആരോപങ്ങൾ അതി ശക്തമായി എബ്രഹാമിനെതിരേയും ഉയർത്തി. ഈ ഘട്ടത്തിൽ മുഖ്യമന്ത്രിക്ക് രാജിയും കൊടുത്തു. എന്നാൽ രാജി സർക്കാർ സ്വീകരിച്ചില്ല.
സെബിയിൽ ആയിരിക്കെ വളരെ യാദൃശ്ചികമായാണ് എബ്രഹാം സഹാറയുടെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടത്തിയത്. ഒരു ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഓഹരി മൂല്യം ഉയർത്താൻ വേണ്ടി റിയൽ എസ്റ്റേറ്റ് കമ്പനിയായ സഹാറ പ്രൈം സിറ്റി ലിമിറ്റഡ് ഡ്രാഫ്റ്റ് റെഡ് ഹേറിങ് പ്രോസ്പെക്ടസ് സമർപ്പിച്ചപ്പോഴാണ് ഈ തെളിവുകൾ പുറത്തു വന്നത്. സെബിയുടെ അനുമതി ഇല്ലാതെ 'പൂർണമായും മാറ്റാവുന്ന കടപ്പത്രങ്ങൾ' വഴി പൊതു ജനങ്ങളിൽ നിന്നു വൻതോതിൽൽ പണം സമാഹരിക്കുന്ന ഈ രണ്ടു അസോസിയേറ്റ് കമ്പനികളുടെ മുഴുവൻ വിശദാംശങ്ങളും അവർ ഈ അപേക്ഷയിൽ വെളിപ്പെടുത്തിയിരുന്നു.
സഹാറ കേസിൽ അവസാനമായി നല്കിയ ഉത്തരവ് എബ്രാഹാമിന്റെ ധൈര്യത്തിനും തൊഴിൽ നൈപുണ്യത്തിനും മികച്ച സാക്ഷ്യപത്രമാണ്. കടപ്പത്രം അവരുടെ സ്വകാര്യ നടപടി മാത്രമാണെന്ന സഹാറയുടെ വാദം അവർ തന്നെ നല്കിയ രേഖകളിലൂടെ വെളിപ്പെടുന്ന, ലക്ഷക്കണക്കിനു ആളുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന തെളിവിലൂടെ വളരെ ഫലപ്രദമായി എബ്രഹാം തകർത്തു. കേരളത്തിൽ കശുവണ്ടി വികസന കോർപറേഷനിൽ കോടികളുടെ ക്രമക്കേടാണ് വിവിധ അന്വേഷണങ്ങളിൽ എബ്രഹാം കണ്ടെത്തിയത്. ഇതും സിബിഐ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തി.
സംസ്ഥാനത്തെ ധനകാര്യ വകുപ്പിനെ പരിക്കുകകൾ കൂടാതെ മുന്നോട്ടു നയിച്ച വ്യക്തിയാണ് എബ്രഹാം. കേരളകേഡറിലെ മികച്ച ഉദ്യോഗസ്ഥരിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന കെ.എം.എബ്രഹാം കേന്ദ്ര ധനവകുപ്പിലെ ദീർഘകാലം ചെലവിട്ട ശേഷമാണ് സംസ്ഥാനസർക്കാരിന്റെ അമരത്തേക്ക് വരുന്നത്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും സർക്കാരിനെ തപ്പിതടയാതെ മുന്നോട്ട് നയിച്ചത് കെഎം.എബ്രഹാമിന്റെ നേതൃപാടവം കൊണ്ട് കൂടിയാണ്. ഈ സർക്കാരിലും കഴിഞ്ഞ സർക്കാരിലും അദ്ദേഹം ധനവകുപ്പ് സെക്രട്ടറിയായിരുന്നു. അതിന് ശേഷമാണ് ചീഫ് സെക്രട്ടരി പദത്തിലെത്തിയത്. ആയോധനകലകളിലും പ്രാവീണ്യമുണ്ട് എബ്രഹാമിന്.