- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ് തീവ്രവാദികൾ ഇരുപത് മാസം ലൈംഗിക അടിമയാക്കി നിരന്തരം ബലാത്സംഗം ചെയ്തു; ഒടുവിൽ രക്ഷപെട്ട് ആശുപത്രിയിൽ എത്തിയപ്പോൾ അവിടെവെച്ച് ആശുപത്രി മേധാവിയും പീഡിപ്പിച്ചു; യസീദി പെൺകുട്ടികളുടെ ദുരിതം ലോകത്തെ അറിയിക്കാൻ തടങ്കൽകാല അനുഭവങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞു; നദിയ മുറാദിനെ തേടി സമാധാന നോബൽ സമ്മാനം എത്തിയത് ഐഎസ് തീവ്രവാദത്തിന്റെ പൈശാചിക മുഖം ലോകത്തിന് മുമ്പിൽ തുറന്നു കാട്ടിയതിന്
ന്യൂയോർക്ക്: ലോകം ഭയക്കുന്ന തീവ്രവാദമായി ഐഎസ് തീവ്രവാദം വളർന്നത് ചുരങ്ങിയ കാലം കൊണ്ടാണ്. സദ്ദാം ഹുസൈന്റെ വീഴ്‌ച്ചയോടെ ഇറാഖ് എന്ന രാജ്യം യുദ്ധക്കളമായി മാറി അരക്ഷിതമായപ്പോൾ ലോകത്തെ ഭയപ്പെടുത്തുന്ന പൈശാചിക ശക്തിയായി ഐഎസ തീവ്രവാദം വളർന്നു. ആ തീവ്രവാദത്തിന്റെ ക്രൂരത നിറഞ്ഞ മുഖം ലോകത്തെ അറിയിച്ച യസീദി പെൺകുട്ടിയാണ് ഇപ്പോൾ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ നദിയ മുറാദ്. ലൈംഗികാതിക്രമം ഒരു യുദ്ധമുറയായി കണക്കാക്കുന്നതിനെതിരെ പോരാടിയതിനാണ് യസീദി പെൺകുട്ടിയാണ് ഇവർ. എല്ലാ അർത്ഥത്തിലും അമ്പരപ്പിക്കുന്ന ജീവിത കഥയാണ് ഈ പെൺകുട്ടിക്ക് പറയാനുള്ളത്. 2014 ഓഗസ്റ്റിൽ ഇറാഖിലെ കൊച്ചോ ഗ്രാമത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് അക്രമം നടത്തി തട്ടിക്കൊണ്ടുപോയ യസീദി യുവതികളിൽ ഒരാളായിരുന്നു മുറാദ്. 2016ൽ യൂറോപ്യൻ യൂണിയന്റെ വിശിഷ്ട പുരസ്‌കാരമായ സഖറോവ് മനുഷ്യാവകാശ പുരസ്‌കാരവും മുറാദ് നേടിയിട്ടുണ്ട്. ഐഎസ് എന്നത് എത്രത്തോളം പ്രാകൃതമാണെന്ന് ലോകത്തോട് വിളിച്ചു പറയുകയായിരുന്നു ഈ പെൺകുട്ടി. മുറാദിന്റെ മാതാപിതാക്കളേയും ആറ് സഹോദരങ്ങളേയ
ന്യൂയോർക്ക്: ലോകം ഭയക്കുന്ന തീവ്രവാദമായി ഐഎസ് തീവ്രവാദം വളർന്നത് ചുരങ്ങിയ കാലം കൊണ്ടാണ്. സദ്ദാം ഹുസൈന്റെ വീഴ്‌ച്ചയോടെ ഇറാഖ് എന്ന രാജ്യം യുദ്ധക്കളമായി മാറി അരക്ഷിതമായപ്പോൾ ലോകത്തെ ഭയപ്പെടുത്തുന്ന പൈശാചിക ശക്തിയായി ഐഎസ തീവ്രവാദം വളർന്നു. ആ തീവ്രവാദത്തിന്റെ ക്രൂരത നിറഞ്ഞ മുഖം ലോകത്തെ അറിയിച്ച യസീദി പെൺകുട്ടിയാണ് ഇപ്പോൾ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ നദിയ മുറാദ്. ലൈംഗികാതിക്രമം ഒരു യുദ്ധമുറയായി കണക്കാക്കുന്നതിനെതിരെ പോരാടിയതിനാണ് യസീദി പെൺകുട്ടിയാണ് ഇവർ. എല്ലാ അർത്ഥത്തിലും അമ്പരപ്പിക്കുന്ന ജീവിത കഥയാണ് ഈ പെൺകുട്ടിക്ക് പറയാനുള്ളത്.
2014 ഓഗസ്റ്റിൽ ഇറാഖിലെ കൊച്ചോ ഗ്രാമത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് അക്രമം നടത്തി തട്ടിക്കൊണ്ടുപോയ യസീദി യുവതികളിൽ ഒരാളായിരുന്നു മുറാദ്. 2016ൽ യൂറോപ്യൻ യൂണിയന്റെ വിശിഷ്ട പുരസ്‌കാരമായ സഖറോവ് മനുഷ്യാവകാശ പുരസ്‌കാരവും മുറാദ് നേടിയിട്ടുണ്ട്. ഐഎസ് എന്നത് എത്രത്തോളം പ്രാകൃതമാണെന്ന് ലോകത്തോട് വിളിച്ചു പറയുകയായിരുന്നു ഈ പെൺകുട്ടി. മുറാദിന്റെ മാതാപിതാക്കളേയും ആറ് സഹോദരങ്ങളേയും ഐഎസ് ഭീകരർ കൊലപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് അന്ന് 21 വയസുണ്ടായിരുന്ന മുറാദിനെ തീവ്രവാദികൾ ലൈംഗിക അടിമകളാക്കിയത്. മലാല യൂസഫ്‌സായി കഴിഞ്ഞാൽ രണ്ടാമത്തെ പ്രായം കുറഞ്ഞ നൊബേൽ ജേതാവാണ് 25കാരിയായ മുറാദ്.
ഭീകരരുടെ കൈയിൽനിന്ന് രക്ഷപ്പെട്ടശേഷം യസീദി ജനതയ്ക്കുവേണ്ടി മുറാദിന്റെ നേതൃത്വത്തിൽ നടത്തിയ സാമൂഹികപ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. യസീദികളുടെ ദുരിതം ലോകത്തിന് മുമ്പിൽ അറിയിക്കുന്നതിനായി മാധ്യമങ്ങൾക്ക് മുമ്പിൽ വന്ന് തന്റെ പീഡനത്തെ കുറിച്ച് എണ്ണിപ്പറഞ്ഞ യുവതിയായിരുന്നു അവർ. 2014-ലാണ് ഇരുവരെയും ഐ.എസ്. ഭീകരർ തടവിലാക്കിയത്. തടവിലാക്കുമ്പോൾ മുറാദിന് 21 വയസ്സും ബാഷറിനു 16 വയസ്സുമായിരുന്നു. തടവിൽ പാർപ്പിക്കപ്പെട്ട് നിരന്തരം പീഡനങ്ങൾക്കും ബലാത്സംഗത്തിനും ഇരയായ ഇവർ ഇരുപതുമാസത്തിനുശേഷമാണ് രക്ഷപ്പെട്ടത്. എന്നാൽ, രക്ഷപ്പെട്ട് പുറത്തെത്തിയ ബാഷറടക്കമുള്ള ഐ.എസ്. ഇരകളെ ഒരു ഇറാഖി ആശുപത്രിമേധാവിയും തടവിലാക്കി പീഡിപ്പിക്കുകയായിരുന്നു.
ഇവിടെനിന്ന് രക്ഷപ്പെടുന്നതിനിടെ കുഴിബോംബ് പൊട്ടിത്തെറിച്ച് ലാമിയയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും മുഖത്തു പൊള്ളലേൽക്കുകയും ചെയ്തു. യസീദികൾക്കുനേരേയുള്ള ആക്രമണത്തിൽ ലോകസമൂഹം കാണിക്കുന്ന നിസ്സംഗതയിൽ നദിയ പൊതുവേദികളിൽ പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധമാണ് ലോകത്തിന് മുമ്പിൽ യസീദി പെൺകുട്ടികൾ എത്രത്തോളം പീഡനത്തിന് ഇരയാകുന്നുണ്ട് എന്ന വിവരം വെളിച്ചത്തു കൊണ്ടുവന്നത്.
യസീദിയായി ജനിച്ചത് കുറ്റമാകുമ്പോൾ..
യസീദി സ്ത്രീകളെയും പെൺകുട്ടികളെയും ഐഎസ് ഭീകരർ ലൈംഗിക അടിമകളായി ഉപയോഗിക്കുന്ന വിവരം ലോകത്തെ ഞെട്ടിച്ചത് നദിയയുടെ വാക്കുകളിലൂടെയായിരുന്നു. ഏറെ നാളത്തെ ചികിത്സക്കു ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ നദിയയുടെ വാക്കുകൾ ലോകം ഞെട്ടലോടെയാണ് കേട്ടത്.
2014ൽ ഭീകരർ തട്ടിക്കൊണ്ടു വന്ന 7000ത്തോളം യസീദി വനിതകളിൽ ഒരാൾ മാത്രമായിരുന്നു നദിയ. 2014ൽ യസീദി നഗരമായ സിഞ്ചറിൽ നിന്നും നിരവധി സ്ത്രീകളെ ലൈംഗിക അടിമകളായി ഐഎസ് ഭീകരർ തട്ടിക്കൊണ്ടു വന്നിരുന്നു. യസീദികളെ സാത്താനെ ആരാധിക്കുന്നവരായിട്ടാണ് ഐഎസ് ഭീകരർ കണക്കാക്കിയിരുന്നത്. മൊസൂളിൽ നിന്നും 120 കിലോമീറ്റർ മാത്രം അകലെയുള്ള സിഞ്ചർ ഐഎസിന്റെ ശക്തികേന്ദ്രമായിരുന്നു. ഇവിടെ എട്ടു വയസുകാരി പെൺകുട്ടിയെ പോലും ഐസിസ് ഭീകരർ ലൈഗംകിമായി ഉപയോഗിക്കുകയായിരുന്നു.
തടവിലാക്കപ്പെട്ട സമയത്ത് അനുഭവിക്കേണ്ടിവന്ന ക്രൂരതകളെക്കുറിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞ 18-കാരിയായ ലാമിയ അജി ബാഷറും 23-കാരിയായ നദിയ മുറാദും ഐസിസിന്റെ പൈശാചിക മുഖം തുറന്നുകാട്ടുന്നതിൽ വലിയ പങ്കുവഹിച്ചു. മനുഷ്യാവകാശപ്രവർത്തനത്തിനുള്ള സഖറോവ് പുരസ്‌കാരം അവരെ തേടിയെത്തിയതും ഈ ധീരതയുടെ പേരിലായിരുന്നു. ലൈംഗിക അടിമകളാക്കി നിർത്തിയ ഇവരെ ചന്തയിൽ ലേലം ചെയ്ത് വിൽക്കുന്നതും അതി ക്രൂരമായി പീഡിപ്പിക്കുന്നതും ഐസിസുകാരുടെ വിനോദമായി മാറിയ കാലമായിരുന്നു അത്. തങ്ങളെപ്പോലെ ഐസിസിന്റെ മൃഗീയ പീഡനത്തിന് ഇരകളായ ഓരോ പെൺകുട്ടിക്കും വേണ്ടിയാണ് യൂറോപ്പിലെ പരമോന്നത മനുഷ്യാവകാശ പുരസ്‌കാരമായ അന്ന് നദിയ സമർപ്പിച്ചതും.
അടിമയാക്കപ്പെട്ടതിന്റെ മൂന്നാം മാസം നദിയ രക്ഷപ്പെട്ടു. നാലുതവണ രക്ഷപ്പെടാൻ ശ്രമിച്ച് പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ മാർച്ചിൽ ലാമിയയും പുറംലോകത്തെത്തി. രക്ഷപ്പെട്ടോടുന്നതിനിടെ കുഴിബോംബ് പൊട്ടി പരിക്കേറ്റ ലാമിയയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു. ഒപ്പം രക്ഷപ്പെടാൻ ശ്രമിച്ച എട്ടുവയസ്സുകാരി അൽമാസും 20-കാരി കാതറീനും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
തടങ്കലിൽ കഴിയുമ്പോൾ ഓരോ ദിവസവും എണ്ണമറ്റ പുരുഷന്മാരാണ് തന്നെ ബലാൽസംഗം ചെയ്തിരുന്നതെന്ന് ലാമിയ പറയുന്നു. സ്ത്രീകളോടും പെൺകുട്ടികളോടും പകവീട്ടാനുപയോഗിക്കുന്ന മാർഗമായാണ് ഭീകരർ ബലാൽസംഗത്തെ കണ്ടിരുന്നത്. ഇനിയൊരിക്കലും സാധാരണ ജീവിതം സാധ്യമാകരുതെന്ന രീതിയിലായിരുന്നു പീഡനങ്ങൾ. ബോധംകെടുന്നതുവരെ ബലാൽസംഗം ചെയ്യുകയായിരുന്നു
ഭീകരരുടെ രീതി. ഓരോരുത്തർക്കും മടുക്കുമ്പോൾ മറ്റാർക്കെങ്കിലും വിൽക്കും. ലാമിയയെ നാലുതവണ ഇത്തരത്തിൽ വിറ്റു.
ഐഎസ് വിരുദ്ധപോരാട്ടം ലോകം ഏറ്റെടുത്തത് നദിയയുടെ കഥനകഥകേട്ട്
ഐഎസ് വിരുദ്ധപോരാട്ടത്തിൽ ലോകം ഇന്നേറെ മുന്നേറിയിട്ടുണ്ട്. ശക്തികേന്ദ്രങ്ങളിൽ നിന്നും ഐഎസ് തൂത്തെറിയപ്പെട്ടു. ഇങ്ങനെ ഐഎസ് വിരുദ്ധ പോരാട്ടത്തിലേക്ക് ലോകത്തെ നയിച്ചതിൽ നദിയ മുറാദിന്റെ വാക്കുകൾക്ക് നിർണായക റോളുണ്ട്. മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്ന, വംശഹത്യക്കിരയാകുന്ന, മാനഭംഗം ചെയ്യപ്പെടുന്ന, അടിമകളാക്കപ്പെടുന്ന ജനതയുടെ പ്രതീകമായിരുന്നു അവൾ. തങ്ങളുടെതായ സംസ്‌കാരവും മതവിശ്വാസങ്ങളും പിന്തുടരുന്ന യസീദികൾ വിഗ്രഹാരാധകരും സാത്താൻസേവക്കാരുമാണെന്നാണ് ഇസ്ലാമിക് സ്റ്റേറ്റ് പ്രചരിപ്പിച്ചത്. യസീദി വിശ്വാസം ഭൂമിയിയിൽ നിന്ന് തുടച്ചുമാറ്റേണ്ടത് ഇസ്്‌ലാമിന്റെ കടമയാണെന്ന് തീവ്രവാദികൾ പ്രഖ്യാപിച്ചു. അന്ന് മുടങ്ങിയതാണ് അവരുടെ ദുരിതം. 2014 ൽ സിൻജാർ മലനിരകൾക്ക് ചുറ്റുമുള്ള യസീദി മേഖലകൾ ഐഎസ് പോരാളികൾ വളഞ്ഞു. ഇറാഖ് സൈന്യവും കുർദിഷ് പെഷ്മർഗയും പിന്മാറിതോടെ നിരാലംബരായി ഈ ജനത. സ്വന്തം വാഹനമുള്ളവരും നടക്കാൻ പ്രാപ്തിയുള്ളവരുമായ പതിനായിരങ്ങൾ സിൻജാർ മലനിരകളിൽ അഭയം പ്രാപിച്ചു.
വഴിയരുകിൽ അപരിചിതരെ കണ്ടതോടെ നാദിയയും മനസിലാക്കി, ഇസ്്‌ലാമിക് സ്‌ററ്റേ്‌റ് ഭീകരർ കൊച്ചോ എന്ന തന്റെ ഗ്രാമവും പിടിച്ചെടുത്തിരിക്കുന്നു. ഗ്രാമവാസികളെ ഒന്നിച്ചു കൂട്ടിയ ഭീകരർ സ്ത്രീകളെയും പുരുഷന്മാരെയും വേർതിരിച്ചു. പുരുഷന്മാരെ വെടിവച്ച് കൊന്നു. അതിൽ നാദിയയുടെ ആറ് സഹോദരന്മാരും ഉണ്ടായിരുന്നു. സ്ത്രീകളിൽ സൗന്ദര്യമില്ലാത്തവരെന്ന് വിലയിരുത്തിയവരെയും പ്രായമായവരെയും കൊച്ചുകുഞ്ഞുങ്ങളെയും കൊന്ന് കുഴിച്ചുമൂടി. നാദിയ ഉൾപ്പെടെയുള്ള ചെറുപ്പക്കാരികളെ ഐ.എസ് അധിനിവേശ മൊസൂളിലേക്കാണ് പിന്നീട് കൊണ്ടുപോയത്. അവിടെ ഇസ്്‌ലാമിക് സ്റ്റേറ്റിന്റെ അടിമച്ചന്തയിൽ വിൽക്കപ്പെട്ടു ഈ പെൺകുട്ടി
ലൈംഗിക അടിമയെന്നാൽ ഉടമയ്ക്ക് എത്രതവണ വേണമെങ്കിലും, എപ്പോൾ വേണമെങ്കിലും മാനഭംഗം ചെയ്യാവുന്ന ഇരയെന്നർഥം. അതികൊടിയ പീഡനമായിരുന്നു അവൾക്ക് നേരിടേണ്ടി വന്നത്. നിഷേധിച്ചാൽ കൊടിയ പീഡനവും നേരിടേണ്ടി വന്നു. രക്ഷപെടാൻ ശ്രമിച്ചതിന് കൂട്ടമാനഭംഗത്തിനും ഇരയായി ഈ 21 കാരി. മറ്റൊരാൾ വിലയ്ക്ക് വാങ്ങിയതോടെ അടുത്ത സ്ഥലത്തേയ്ക്ക്. ഇങ്ങനെ മൂന്നുമാസത്തെ ദുരിതസഞ്ചാരം. മനസാന്നിധ്യം വീണ്ടെടുത്ത നാദിയ പക്ഷെ ആ വീടിന്റെ ജനാലയിലൂടെ രക്ഷപെട്ടു. ഭക്ഷണവും വെള്ളവുമില്ലാതെ പ്രാണരക്ഷാർഥം ഓടിയ പെൺകുട്ടിക്ക് അഭയം നൽകിയതും ഒരു മുസ്്‌ലിം കുടുംബം തന്നെ. അതിസാഹസികമായി ഇസ്്‌ലാമിക് സ്റ്റേറ്റിന്റെ കണ്ണ ിൽപ്പെടാതെ നാദിയയെ അവർ കുർദിസ്ഥാനിലെത്തിച്ചു. ഐഎസ് പിന്മാറിയശേഷം കൊച്ചൊയിൽ മടങ്ങിയെത്തിയ നാദിയയെ കാത്തിരുന്നത് ഹൃദയഭേദകമായ കാഴ്ചകൾ. ജനിച്ചുവളർന്ന ഗ്രാമം ശവപ്പറമ്പായി. എങ്ങും മനുഷ്യരുടെ ശരീരാവശിഷ്ടങ്ങൾ മാത്രം. അമ്മയും സഹോദർന്മാരും ബന്ധുക്കളും നഷ്ടപ്പെട്ട പെൺകുട്ടി നിസഹായയായി നിലവിളിച്ചു.
ലൈംഗിക അടിമകളാക്കപ്പെട്ട പെൺകുട്ടികൾ നേരിട്ട കൊടിയ പീഡനങ്ങൾ നാദിയ ഐക്യരാഷ്ട്രസമിതിക്ക് മുന്നിൽ വിവരിച്ചത് ശ്വാസമടക്കിപ്പിടിച്ചാണ് ലോകം കേട്ടത്. പത്തുവയസുകാരിയെ നാൽപതുകാരൻ മാനഭംഗം ചെയ്യുന്ന ഖിലാഫത്തിനെ കുറിച്ച് പറഞ്ഞപ്പോൾ നാദിയ രോഷാകുലയായി. ലൈംഗിക അടിമകളാക്കപ്പെട്ട പെൺകുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന നാദിയയുടെ ആത്മകഥയും എഴുതി. 'ദ ലാസ്റ്റ് ഗേൾ' എന്ന പുസ്തവം വായിച്ചവർ ഞെട്ടിത്തരിച്ചു. അത്രയ്ക്ക് ക്രൂരമായ കഥയായിരുന്നു അവൾക്ക് പറയാനുണ്ടായിരുന്നത്. ആരാണ് യസീദികൾക്ക് നീതി നടപ്പാക്കിത്തരിക? തങ്ങളെ മാനഭംഗം ചെയ്ത, അടിമകളാക്കിയ , മാതാപിതാക്കളെയും സഹോദരന്മാരെയും കൊന്നു തള്ളിയ ഭീകരരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമോ? നദിയ ലോകത്തോട് ചോദിച്ചു.
നയിദയുടെ പുസ്തകവും പൊള്ളുന്ന അനുഭവവുമാണ് പിന്നീട് ലോകം അവർക്ക് സുരക്ഷ ഒരുക്കാൻ കാരണമായത്. ഐഎശ് ശക്തിപ്രാപിക്കപ്പെട്ടതോടെ 5 ലക്ഷം യസീദികളാണ് പലായനം ചെയ്തത്. നിരവധി പേർ തട്ടിയെടുക്കപ്പെട്ടു. പതിനായിരങ്ങൾ കൊല്ലപ്പെട്ടു. സിൻജാറിലും നിനെവെയുമായി യസീദികളുടെ 62 കൂട്ടക്കുഴിമാടങ്ങളാണ് കണ്ടെത്തിയത്. പലതിലും ആയിരക്കണക്കിന് മൃതദേഹങ്ങൾ. ഒരു പക്ഷെ ആധുനികലോകം കണ്ട ഏറ്റവും വലിയ വംശഹത്യയായിരുന്നു ആ സമൂഹം നേരിട്ടത്.
സൈന്യത്തെ നേരിടാൻ ഐഎസ് മനുഷ്യകവചമായി ഉപയോഗിച്ചതും സ്ത്രീകളെയും കുട്ടികളെയുമാണ്. പിടിയിലായ ഭീകരരിൽ യസീദി വംശഹത്യയ്ക്ക് ചുക്കാൻപിടിച്ചവരെയും പെൺകുട്ടികളെ അടിമകളാക്കിയവരെയും പ്രത്യേകം വിചാരണ ചെയ്യണമെന്ന് നാദിയ ഉൾപ്പെടെ യസീദി ക്ഷേമത്തിനായി പ്രവർത്തിക്കുന്നവർ ഒന്നാകെ ആവശ്യപ്പെട്ടിരുന്നു. സ്വന്ത സമൂഹത്തിന് വേണ്ടി അവർ നടത്തിയ ശ്രമങ്ങളാണ് സമാധാനത്തിലുള്ള നോബൽ സമ്മാനം നേടിക്കൊടുത്തത്.