- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കൻ മലയാളിയുടെ വീട് വാടയ്ക്ക് എടുത്ത് 'സെക്സ് റാക്കറ്റ്'; കസ്റ്റമേഴ്സിനെ ആകർഷിക്കുന്നത് അന്യസംസ്ഥാന യുവതികളെയും കോളേജ് കുമാരിമാരെയും മുൻനിർത്തി; 25 വർഷമായി വാണിഭ മേഖലയിൽ സജീവമായ 'താത്ത' രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും പ്രിയങ്കരി; പൊലീസ് പിടിച്ചപ്പോഴെല്ലാം ചെറിയ ഇടവേളയിൽ അജ്ഞാതവാസം: പാറ്റൂരിലെ നസീമ താത്ത ഒരു ചെറിയ മീനല്ല!
തിരുവനന്തപുരം: പാറ്റൂരിൽ കഴിഞ്ഞ ദിവസം പിടിയിലായ 'താത്ത' പല ഉന്നതരുടേയും അടുത്തയാളെന്ന് പൊലീസ്. രാഷ്ട്രീയക്കാരും അഭിഭാഷകരും സർക്കാർ ഉദ്യോഗസ്ഥരും വരെ ഇവരുടെ വേണ്ടപ്പെട്ടവുടെ പട്ടികയിലുണ്ടെന്നും പേട്ട സർക്കിൾ മറുനാടൻ മലയാളിയോട് പറഞ്ഞു. പെൺവാണിഭ സംഘങ്ങളിൽ തന്നെ നഗരത്തിലെ ഏറ്റവും പ്രധാന കണ്ണിയാണ് നെടുമങ്ങാട് സ്വദേശിനിയായ താത്ത എന്നറിയപ്പെടുന്ന 54 വയസ്സുകാരിയായ നസീമ. ഒപ്പമുണ്ടായിരുന്ന മൂന്ന് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങുന്ന എട്ടംഗ സംഘം കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്. ഇരുപത്തിയഞ്ച് വർഷത്തോളമായ നസീമ ഈ മേഖലയിൽ സജീവമായി നിൽക്കുന്നതാണെന്നും നഗരത്തിലെ പല ഉന്നതർക്കും ബിസിനസുകാർക്കുമെല്ലാം ഇവരെ അടുത്തറിയാം. കോളേജ് പെൺകുട്ടികളെയാണ് താത്ത പ്രധാനമായും സംഘത്തിലെത്തിക്കാൻ ശ്രമിച്ചതും പിന്നീട് പലർക്കും കാഴ്ചവെച്ചതും. ഇവരുടെ ഭർത്താവും രണ്ട് പെൺമക്കളും നെടുമങ്ങാട് തന്നെയാണ് താമസം. 29ാം വയസ്സിൽ ഈ മേഖലയിലെത്തിയ ഇവർക്കെതിരെ നഗരത്തിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും കേസുണ്ടെന്നും പേട്ട സിഐ സുരേഷ് മ
തിരുവനന്തപുരം: പാറ്റൂരിൽ കഴിഞ്ഞ ദിവസം പിടിയിലായ 'താത്ത' പല ഉന്നതരുടേയും അടുത്തയാളെന്ന് പൊലീസ്. രാഷ്ട്രീയക്കാരും അഭിഭാഷകരും സർക്കാർ ഉദ്യോഗസ്ഥരും വരെ ഇവരുടെ വേണ്ടപ്പെട്ടവുടെ പട്ടികയിലുണ്ടെന്നും പേട്ട സർക്കിൾ മറുനാടൻ മലയാളിയോട് പറഞ്ഞു. പെൺവാണിഭ സംഘങ്ങളിൽ തന്നെ നഗരത്തിലെ ഏറ്റവും പ്രധാന കണ്ണിയാണ് നെടുമങ്ങാട് സ്വദേശിനിയായ താത്ത എന്നറിയപ്പെടുന്ന 54 വയസ്സുകാരിയായ നസീമ. ഒപ്പമുണ്ടായിരുന്ന മൂന്ന് സ്ത്രീകളും നാല് പുരുഷന്മാരുമടങ്ങുന്ന എട്ടംഗ സംഘം കഴിഞ്ഞ ദിവസമാണ് പൊലീസിന്റെ പിടിയിലായത്.
ഇരുപത്തിയഞ്ച് വർഷത്തോളമായ നസീമ ഈ മേഖലയിൽ സജീവമായി നിൽക്കുന്നതാണെന്നും നഗരത്തിലെ പല ഉന്നതർക്കും ബിസിനസുകാർക്കുമെല്ലാം ഇവരെ അടുത്തറിയാം. കോളേജ് പെൺകുട്ടികളെയാണ് താത്ത പ്രധാനമായും സംഘത്തിലെത്തിക്കാൻ ശ്രമിച്ചതും പിന്നീട് പലർക്കും കാഴ്ചവെച്ചതും. ഇവരുടെ ഭർത്താവും രണ്ട് പെൺമക്കളും നെടുമങ്ങാട് തന്നെയാണ് താമസം. 29ാം വയസ്സിൽ ഈ മേഖലയിലെത്തിയ ഇവർക്കെതിരെ നഗരത്തിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും കേസുണ്ടെന്നും പേട്ട സിഐ സുരേഷ് മറുനാടനോട് പറഞ്ഞു. എത്ര വലിയ കേസായാലും വലിയ അഭിഭാഷക വൃന്ദം തന്നെ ഒപ്പമുള്ളത്കൊണ്ട് ഇവർ പുഷ്പം പോലെ പുറത്ത് വരുന്നതാണ് പതിവ്.
നഗരം കേന്ദ്രീകരിച്ചാണ് നസീമയുടെ വാണിഭസംഘം പ്രവർത്തിച്ചിരുന്നത്. നഗരത്തിലെ വലിയ വീടുകൾ വാടകയ്ക്കെടുത്ത് താമസിച്ചാണ് ഇവർ ആവിശ്യക്കാർക്ക് സൗകര്യമൊരുക്കിയിരുന്നത്. ഒരിക്കൽ ഒരു കേസിൽ പൊലീസ് പിടിയിലായാൽ പുറത്തിറങ്ങി മൂന്ന് മാസം വരെ അജ്ഞാത കേന്ദ്രത്തിലാണ് താത്തയുടെ വാസം. പിന്നീട് പുറത്ത് വന്ന് വേറെ ഏരിയയിൽ താമസം ആരംഭിച്ച് വീണ്ടും വർക്ക് തുടങ്ങുന്നതാണ് രീതി. ഭർത്താവുമായും മക്കളുമായും അവരുടെ കുടുംബവുമായും അടുത്ത ബന്ധമൊന്നും ഇവർ കഴിഞ്ഞ കുറച്ച് കാലങ്ങളായി പുലർത്തിയിരുന്നില്ല. ഒരു കേസിൽ അകത്തായാൽ പുറത്തിറങ്ങി വീണ്ടും ഇത്തരം പ്രവർത്തികൾ തുടരുന്ന ഇവർക്കെതിരെ അൻപതോളം കേസുകളുണ്ടെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസം പിടിയിലായ പാറ്റൂരിലെ വീട്ടിലാണ് കഴിഞ്ഞ മൂന്ന് മാസങ്ങളായി ഇവരും സഹോദരിയും മകനും താമസിച്ചിരുന്നത്. ഒരു അമേരിക്കൻ മലയാളിയുടെ വീട് 15000 രൂപ മാസവാടക നൽകിയാണ് താമസത്തിനെന്ന് പറഞ്ഞ് എടുത്തത്. മൂന്ന് മാസം മുൻപാണ് വീടെടുത്തതെങ്കിലും ഒരാഴ്ച മുൻപാണ് ഇവർ ഇവിടെ താമസത്തിനെത്തിയത്. വൈകുന്നേരങ്ങളിൽ വീട്ടിൽ സ്ഥിരമായി ആളുകളെത്തുതകയും നിരവധി വാഹനങ്ങൾ വരികയും ചെയ്തതോടെയാണ് നാട്ടുകാർക്കും പൊലീസിനും സംശയം തോന്നിയത്. തുടർന്ന് സിഐ നേരിട്ട് നടത്തിയ റെയ്ഡിലാണ് എറണാകുളം, ബാംഗ്ലൂർ സ്വദേശികളായ പെൺകുട്ടിളേയും നെടുമങ്ങാട് സ്വദേശികളായ സലിംഖാൻ, കിഷോർ കുമാർ, പേരൂർക്കട സ്വദേശിയായ വിനേഷ് തമ്പാനൂർ സ്വദേശിയായ ജയകുമാർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഫോൺ വഴിയാണ് ആവശ്യക്കാരെ കണ്ടെത്തി കച്ചവടം ഉറപ്പിച്ച് വീട്ടിലേക്ക് എത്തിക്കുന്നത്. ഏതാനം മാസങ്ങൾക്ക് മുൻപ് മെഡിക്കൽകോളേജ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. പുരുഷന്മാരെ വശീകരിച്ച് ഹോട്ടൽ മുറികളിലെത്തിച്ച് അവരുടെ സ്വർണ്ണാഭരണങ്ങളും മറ്റും കൈക്കലാക്കുന്നതും ഇവരുടെ രീതിയായിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയാണ് ഇവർ പാറ്റൂരിലെത്തിയത്.പിടിയിലാകുമ്പോൾ ഇവരിൽ നിന്നും പണവും ഗർഭനിരോധന ഉറകളും കണ്ടെത്തിയിരുന്നു. ഇമ്മോറൽ ട്രാഫിക് ആക്റ്റ് പ്രകാരം കേസെടുത്ത ഇവരെ ഇപ്പോൾ പൂജപ്പുര വനിത സെൻട്രൽ ജയിലിൽ ആണ് പാർപ്പിച്ചിട്ടുള്ളത്.കോടതിയിലും ജയിലിലും ഇവരെ കൊണ്ട് പോയപ്പോൾ നിരവധി പേർ ഇവരെ കാണാനെത്തിയെന്നും പൊലീസ് പറയുന്നു.