- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷങ്ങൾ ചാക്കിൽകെട്ടി സൂക്ഷിച്ചു; കൂട്ടിരുന്നത് മൂർഖൻ പാമ്പും; കാടുകയറി പരിസരം വൃത്തിയാക്കാനെത്തിയവരുടെ ഇടപെടലിൽ മഹാത്മ ജനസേവന കേന്ദ്രത്തിലായി; അമ്മ മരിച്ചിട്ടും തിരിഞ്ഞു നോക്കാതെ മക്കൾ; ഓമല്ലൂർ ഇലവുംകണ്ടത്തിൽ അന്നമ്മ ഇനി ഓർമ്മ
പത്തനംതിട്ട: തനിച്ചു താമസിച്ചിരുന്ന വയോധികയുടെ കാടുപിടിച്ച്, ഇടിഞ്ഞു വീഴാറായ വീട്ടിനുള്ളിൽ ഉണ്ടായിരുന്നത് രണ്ടര ലക്ഷം രൂപ. ഇതിന് പുറമേയും ഈ വയോധികയ്ക്ക് വേറേയും സമ്പാദ്യങ്ങൾ ഉള്ളതായി നാട്ടുകാർ കണ്ടെത്തി. ബാങ്കുകളിൽ നിക്ഷേപവും ഷെയർ ബോണ്ടുകളും ഈ തൊണ്ണൂറുകാരിയുടെ പേരിലുണ്ടായിരുന്നു. എന്നിട്ടും ദുരിത ജീവിതമായിരുന്നു അന്നമ്മയ്ക്ക്. ഒടുവിൽ ഈ വയോധിക മരണത്തിന് കീഴടങ്ങി. പൊട്ടിപ്പൊളിഞ്ഞ്, കാടുകയറിയ വീട്ടിൽ ലക്ഷക്കണക്കിനു രൂപ കാത്തുവച്ച ഓമല്ലൂർ പുത്തൻപീടിക സ്വദേശി അന്നമ്മ മാമനു മഹാത്മ ജനസേവനകേന്ദ്രത്തിലാണ് അന്ത്യ ദിനങ്ങൾ കഴിഞ്ഞത്. വാർത്തയറിഞ്ഞ് ബന്ധുക്കളും സംരക്ഷകരും രംഗത്തെത്തിയെങ്കിലും പൊലീസും സാമൂഹികനീതിവകുപ്പും ഇടപെട്ട് ഇവരെ മഹാത്മയിലാക്കുകയായിരുന്നു. എത്തിയവരിൽ പലർക്കും പണം എവിടെയെന്നായിരുന്നു അറിയേണ്ടത്. മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയിട്ടില്ല. അന്നമ്മയുടെ രണ്ടുമക്കളിൽ ഒരാൾ മരിച്ചു. ഭർത്താവും മറ്റൊരു മകളും വർഷങ്ങളായി എവിടെയാണെന്നറിയില്ല. മൃതദേഹം മൗണ്ട് സിയോൺ മെഡിക്കൽ കോളജ് മോർച്ചറിയിൽ. ആരും
പത്തനംതിട്ട: തനിച്ചു താമസിച്ചിരുന്ന വയോധികയുടെ കാടുപിടിച്ച്, ഇടിഞ്ഞു വീഴാറായ വീട്ടിനുള്ളിൽ ഉണ്ടായിരുന്നത് രണ്ടര ലക്ഷം രൂപ. ഇതിന് പുറമേയും ഈ വയോധികയ്ക്ക് വേറേയും സമ്പാദ്യങ്ങൾ ഉള്ളതായി നാട്ടുകാർ കണ്ടെത്തി. ബാങ്കുകളിൽ നിക്ഷേപവും ഷെയർ ബോണ്ടുകളും ഈ തൊണ്ണൂറുകാരിയുടെ പേരിലുണ്ടായിരുന്നു. എന്നിട്ടും ദുരിത ജീവിതമായിരുന്നു അന്നമ്മയ്ക്ക്. ഒടുവിൽ ഈ വയോധിക മരണത്തിന് കീഴടങ്ങി. പൊട്ടിപ്പൊളിഞ്ഞ്, കാടുകയറിയ വീട്ടിൽ ലക്ഷക്കണക്കിനു രൂപ കാത്തുവച്ച ഓമല്ലൂർ പുത്തൻപീടിക സ്വദേശി അന്നമ്മ മാമനു മഹാത്മ ജനസേവനകേന്ദ്രത്തിലാണ് അന്ത്യ ദിനങ്ങൾ കഴിഞ്ഞത്.
വാർത്തയറിഞ്ഞ് ബന്ധുക്കളും സംരക്ഷകരും രംഗത്തെത്തിയെങ്കിലും പൊലീസും സാമൂഹികനീതിവകുപ്പും ഇടപെട്ട് ഇവരെ മഹാത്മയിലാക്കുകയായിരുന്നു. എത്തിയവരിൽ പലർക്കും പണം എവിടെയെന്നായിരുന്നു അറിയേണ്ടത്. മൃതദേഹം ഏറ്റെടുക്കാൻ ആരും എത്തിയിട്ടില്ല. അന്നമ്മയുടെ രണ്ടുമക്കളിൽ ഒരാൾ മരിച്ചു. ഭർത്താവും മറ്റൊരു മകളും വർഷങ്ങളായി എവിടെയാണെന്നറിയില്ല. മൃതദേഹം മൗണ്ട് സിയോൺ മെഡിക്കൽ കോളജ് മോർച്ചറിയിൽ. ആരും അന്വേഷിച്ചെത്തിയില്ലെങ്കിൽ നിയമപരമായ അനുമതികളോടെ സംസ്‌കാരം നടത്തുമെന്ന് മഹാത്മ ജനസേവനകേന്ദ്രം അധികൃതർ അറിയിച്ചു. അന്നമ്മയുടെ സമ്പാദ്യമായ 2.89 ലക്ഷം രൂപ ജനസേവനകേന്ദ്രത്തിനു കൈമാറിയിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ പഞ്ചായത്തംഗം ലക്ഷ്മി മനോജിന്റെ നേതൃത്വത്തിൽ ഇവരുടെ വീടും പരിസരവും വൃത്തിയാക്കിയപ്പോഴാണു ചാക്കിൽ കെട്ടിയും കൂട്ടിയിട്ട നിലയിലുമായി രണ്ടരലക്ഷത്തോളം രൂപ കണ്ടെത്തിയത്. ഇതിനു സമീപം ഒരു മൂർഖൻ പാമ്പുമുണ്ടായിരുന്നു. എസ്.ബി.ടി. ജീവനക്കാരിയായിരുന്ന അന്നമ്മ വിരമിച്ചശേഷം വീട്ടിൽ തനിച്ചായിരുന്നു. വൻതുക കൈവശമുണ്ടായിരുന്നിട്ടും മാസങ്ങളോളം ഭക്ഷണവും ജലപാനവുമില്ലാതെ ദുരിതജീവിതമാണ് ഇവർ നയിച്ചിരുന്നത്. പത്രമാധ്യമങ്ങളിൽ വാർത്ത വന്നിട്ടും മക്കലാരും ഇവരെ അന്വേഷിച്ചെത്തിയില്ല.
ഒക്ടോബറിൽ വീട് വൃത്തിയാക്കാൻ തുനിഞ്ഞ നാട്ടുകാർ കണ്ടത് ചിതലരിച്ച നോട്ടുകെട്ടുകളാണ്. പൊട്ടിയതും പൊളിഞ്ഞതും നശിച്ചതുമുൾപ്പെടെയുള്ള നോട്ടുകൾ മുഴുവൻ എണ്ണിത്തീർന്നപ്പോൾ 2.50 ലക്ഷം രൂപ. ഇതിന് പുറമേ 10 ഡോളറും വിവിധ കമ്പനികളുടെ ഷെയർ ബോണ്ടുകളും സമ്പാദ്യത്തിലുണ്ടായിരുന്നു. പട്ടണി മരണങ്ങളുടെ വാർത്തകളെത്തിയതോടെയാണ് ആരും തിരിഞ്ഞു നോക്കാത്ത വീട്ടിലേക്ക് നാട്ടുകാരുടെ ഇടപെടലുണ്ടായത്. വയോധിക കൊടിയ ദാരിദ്രത്തിലാണെന്ന വിശ്വാസത്തിലായിരുന്നു ഇടപെടൽ. എന്നാൽ കണ്ടത് സമ്പത്തുകളും. ഇതോടെ ഏവരും ഞെട്ടി.
വർഷങ്ങളായി ഇവർ ഒറ്റയ്ക്കാണു താമസം. കാടുകയറി മൂടിയ ഇവരുടെ വീട് പരിസരവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. നാട്ടുകാർ പഞ്ചായത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുടുംബശ്രീ പ്രവർത്തകർ വീടു വൃത്തിയാക്കാനെത്തിയിരുന്നു. ഈ സമയമാണ് വീടിന്റെ മൂലയിൽ അടുക്കിയ നിലയിൽ നോട്ടുകെട്ടുകൾ കണ്ടത്. മുൻപ് എസ്.ബി.ടിയിൽ തൂപ്പുകാരിയായിരുന്നു ഇവർ. ഭർത്താവ് പത്തനംതിട്ട കാതോലിക്കറ്റ് കോളജ് ജീവനക്കാരനും. അയൽക്കാരുമായോ നാട്ടകാരുമായോ ഇവർക്ക് അടുപ്പമുണ്ടായിരുന്നില്ല.