- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ശബ്ദം കേട്ടാൽ അറിയാത്ത മലയാളികൾ ഉണ്ടോ ഈ ലോകത്ത്; ആശയും ബാലകൃഷ്ണനും വാ തുറന്നാൽ ആര് റേഡിയോ ഓഫ് ചെയ്യും? റേഡിയോ പരിപാടിയിലൂടെ സൂപ്പർസ്റ്റാറുകളായ ബാലകൃഷ്ണന്റേയും ആശാ ലതയുടേയും കഥ
കൊച്ചി: അറബ് രാഷ്ട്രങ്ങളിൽ മലയാളം സ്വകാര്യ റേഡിയോകൾക്കു ലഭിച്ച വൻ ജനപിന്തുണ പിന്നിട് കേരളത്തിലും റേഡിയോ വിപ്ലവത്തിന് ആവേശമായി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഏതാണ്ട് പന്ത്രണ്ടോളം സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷനുകളും അതിനെക്കാൾ കൂടുതൽ ഓൺലൈൻ റേഡിയോകളും അതിനോടൊപ്പം ആകാശവാണി എഫ്എം സ്റ്റേഷനുകളും ഇപ്പോൾ കേരളത്തിൽ നിലവിലുണ്ട്. ഇതിൽ ല
കൊച്ചി: അറബ് രാഷ്ട്രങ്ങളിൽ മലയാളം സ്വകാര്യ റേഡിയോകൾക്കു ലഭിച്ച വൻ ജനപിന്തുണ പിന്നിട് കേരളത്തിലും റേഡിയോ വിപ്ലവത്തിന് ആവേശമായി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഏതാണ്ട് പന്ത്രണ്ടോളം സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷനുകളും അതിനെക്കാൾ കൂടുതൽ ഓൺലൈൻ റേഡിയോകളും അതിനോടൊപ്പം ആകാശവാണി എഫ്എം സ്റ്റേഷനുകളും ഇപ്പോൾ കേരളത്തിൽ നിലവിലുണ്ട്. ഇതിൽ ലോകമെമ്പാടുമുള്ള റേഡിയോ ആരാധകരെ സൃഷ്ടിക്കാൻ ജോയ് ആലുക്കാസ് റേഡിയോയിലൂടെയും ആകാശവാണി എഫ്എം നിലയത്തിലൂടെയും ജനപ്രിയമായ ഹലോ ജോയ് ആലുക്കാസ് എന്ന പ്രോഗ്രാമിന് സാധിക്കുനുണ്ട്.
ആശാ ലതയും ബാലകൃഷ്ണനും അവതാരകരാകുന്ന ഈ റേഡിയോ പരിപാടിക്ക് ഇത്രത്തോളം ജനപിന്തുണ കിട്ടാൻ കാരണം തികച്ചും ജനകീയമായ ഇവരുടെ അവതരണമാണ് എന്ന് ആശാലത പറയുന്നു. ഫോണിലൂടെയും കത്തിലൂടെയുമൊക്കെ ചിരി പടർത്തുന്ന ഇവരുടെ മധുര സംഭാഷണങ്ങളും അതിനോടൊപ്പം നിരവധി ആളുകളുടെ വിഷമങ്ങൾ മനസിലാക്കി ഒട്ടനവധി ചാരിറ്റി പ്രവർത്തങ്ങളും ഈ ജനപ്രിയ റേഡിയോ പ്രോഗ്രാമിലൂടെ നടക്കുന്നുണ്ട് .ആദ്യ സമയങ്ങളിൽ ഇതിന്റെ മുഴുവൻ ചുമതലയും താൻ ഒറ്റക്ക് കൊണ്ടുനടക്കുകയായിരുന്നു. പിന്നിട് ബാലകൃഷ്ണൻ എത്തുകയായിരുന്നു. പരസ്പരം ചോദ്യങ്ങളും കത്തുകളുടെ മറുപടികളും ആളുകളിലേക്ക് അങ്ങനെ എത്തുമ്പോൾ അത് കുടുതൽ ആവേശമായി.
പഴയ ആകാശവാണിയിലെ പോലെ എഴുത്ത് ഭാഷ ഉപയോഗിക്കാതെ ഇപ്പോഴത്തെ എഫ്എം റേഡിയോ ജോക്കികളെപ്പോലെ എന്തെങ്കിലും ഒന്ന് പറഞ്ഞു പോകാതെയും ഒരു പ്രത്യേക രീതിയിൽ വളരെ ജനകീയമാക്കാൻ നോക്കിയതാണ് ഈ പ്രോഗ്രാം ലോകം മുഴുവൻ ജനപ്രിയമാർജിക്കാൻ കാരണം എന്നാണ് ആശയുടെ വിലയിരുത്തൽ. പാട്ടു കേൾക്കാൻ മാത്രമാണ് എഫ്എം എന്നുള്ള കാഴ്ചപ്പാടുകൾ പല എഫ്എം റേഡിയോകളും കേരളത്തിൽ വിലയിരുത്തുമ്പോൾ കേൾവിക്കാരന്റെ സന്തോഷങ്ങളും വിഷമങ്ങളും ആശംസകളും ഒരുപോലെ പ്രാധാന്യം നൽകി എഴുത്ത് മൊഴിയിൽ നിന്നും വാക്ക്‌മൊഴിയിലൂടെ കൊണ്ടുപോകാൻ ഇവർ ശമിക്കുന്നത് എന്നതാണ് ഇവരെ ആളുകൾ ഇഷ്ടപ്പെടാൻ കാരണം.
മുംബൈയിൽ ജോലിയുള്ള ഭർത്താവിൽ നിന്നും ലഭിച്ച എയിഡ്‌സ് രോഗവും അഞ്ചു വയസുകാരിയായ മകളുടെ വിദ്യാഭാസ പ്രശ്‌നങ്ങളും ഓർത്തു ഭയന്ന് ഇവർക്കയച്ച ആത്മഹത്യാ കുറിപ്പും എയിഡ്‌സ് എന്ന വൈറസിനെ നശിപ്പിക്കാൻ നാളെ രാവിലെ ചിലപ്പോൾ കടുപിടുത്തത്തിനു സാധിച്ചേക്കാം എന്ന ഇവരുടെ മറുപടിയും ഈ വാർത്ത ഏറ്റെടുത്ത ശ്രോതാക്കളുടെ സഹായത്തോടെ പരിഹാരം കണ്ടെടുത്തതുമെല്ലാം ഇവരെ തികച്ചും ജാനകിയ റേഡിയോ ജോക്കികൾ ആക്കി മാറ്റി.
ശ്രോതാക്കൾക്ക് ഒരു അവതാരകർ എന്നതിലുപരി അവരുടെ സ്വന്തം ഒരാൾ എന്ന സാമീപ്യമായി മാറാൻ സാധിച്ചതാണ് കേൾവിക്കാരും ആരാധകരും കൂടുവാൻ ഒരു കാരണമായി ബാലകൃഷൻ കാണുന്നത്. വലിയ ഒറ്റപ്പെടലിൽ തങ്ങൾ അവർക്ക് ആശ്വാസം ആകാറുണ്ട് എന്നതാണ് ഇവരിൽ നിന്ന് കിട്ടുന്ന സ്‌നേഹപ്രകടനങ്ങൾ സൂചിപ്പിക്കുന്നതെന്ന് ആശയും ബാലാകൃഷണനും സമ്മതിക്കുന്നു. തങ്ങൾ ആശയും ബാലകൃഷ്ണനും ആണെന്ന് ആദ്യമായി തിരിച്ചറിഞ്ഞ ആരാധകരുടെ റെസ്‌പോൺസ് വളരെ വൈകാരികമായിരിക്കും. പലരും കെട്ടിപ്പിടിക്കുകയും കരയുകയും വരെ ചെയ്ത അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നു ബാലകൃഷ്ണൻ സമ്മതിക്കുന്നു.
1999 ൽ കേരള പ്രസ് അക്കാദമിയിൽ ജേർണലിസം പൂർത്തിയാക്കി ദുബായിൽ റേഡിയോ വാർത്ത വായനക്കാരനായിട്ടായിരുന്നു ബാലകൃഷ്ണന്റെ ആദ്യത്തെ റേഡിയോ കാൽവെയ്പ്. ഈ റേഡിയോയിൽ തന്നെ അന്ന് സായന്തനം എന്ന പ്രോഗ്രാം ആശാ ലതയോടൊപ്പം ചെയ്തു തുടങ്ങിയതാണ് ജീവിതത്തിൽ വഴിത്തിരിവാകുന്നത്. ഇവരുടെ സൗഹൃദത്തിന് ഇപ്പോൾ തന്നെ 19 വർഷത്തെ ആയുസുണ്ട്. ദുബായിൽ നിന്നു പിന്നീടു കേരളത്തിൽ ആകാശവാണി കൊച്ചി എഫ്എമ്മിൽ സ്‌പോൺസർ ചെയ്ത ആശ തുടങ്ങിവച്ച പ്രോഗ്രാമിലേക്ക് ബാലകൃഷ്ണനെയും പിന്നിട് ആശ ക്ഷണിക്കുകയായിരുന്നു.
പിന്നിട് ജോയ് ആലുക്കാസ് സ്വന്തമായി ഓൺലൈൻ റേഡിയോ തുടങ്ങിയപ്പോൾ ലോകം മുഴുവനും ആരാധകരായി. ഇവരുടെ കെമിസ്ട്രി വർക്കൗട്ട് ആകുന്നതിന്റെ പ്രധാന കാരണം ഇവർ രണ്ടും മലബാറുകാരായതുകൊണ്ടാവാം എന്നാണ് ബാലകൃഷ്ണൻ പറയുന്നത്. ഓൺലൈൻ റേഡിയോ സോഷ്യൽ മീഡിയയെപ്പോലെ പെട്ടന്നുള്ള റെസ്‌പോൺസുള്ളതാണെന്ന അനുഭവങ്ങൾ ഇവർക്കുണ്ട്. റേഡിയോ വഴി വന്ന കത്തിൽ ജപ്തിനടപടികൾ കാരണം വിഷമം അനുഭവിക്കുന ഒരു യുവതിയുടെ പ്രശ്‌നം അതിന്റെ എല്ലാ വികാരങ്ങളും ഉൾക്കൊണ്ട് അവതരിപ്പിച്ചു ജപ്തി നടപടികൾ ആറു മാസത്തേക്ക് നിർത്തിവച്ചു പിന്നിട് അതിനുള്ള സഹായങ്ങൾ ആരാധകരുടെ ഭാഗത്തുനിന്നുണ്ടായി കടം വീട്ടിയ അനുഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ടെന്നു ബാലകൃഷ്ണൻ പറഞ്ഞു.
ആകാശവാണിയുടെ പാരമ്പര്യ രീതിയിൽ നിന്നും മാറി ചിന്തിച്ചു പുതിയ ഒരാശയത്തിൽ കത്തുകളും ഫോൺ വിളികളുമായി തുടങ്ങിയ പ്രോഗ്രാം അന്ന് പിന്നിട് വന്ന പല റേഡിയോ ചാനലുകളും അനുകരിക്കുന്നത് എന്നാണ് ഇവർ പറയുന്നത്. താനൊരു പാട്ടുകാരിയായതുകൊണ്ട് പാട്ട് പാടാനേ സാധിക്കൂ അല്ലാതെ റേഡിയോ അവതരണത്തിന് വലിയ സഹായം ആയിട്ടില്ല എന്ന് ആശ ലത സമ്മതിക്കുന്നു. ജനങ്ങൾ ശ്രദ്ധിക്കുന്ന നല്ലൊരു റേഡിയോ ജോക്കി ആവാൻ സാധിച്ചത് ചെറുപ്പം മുതലേയുള്ള വായനാശീലവും ജനകീയമായ ജീവിതവും ആണന്നു ഇവർ രണ്ടുപേരും അടിവരയിട്ടു പറയുന്നു.
നല്ല ശബ്ദം മാത്രം പോരാ നല്ലൊരു റേഡിയോ അവതാരകനാവാൻ അതിനോടൊപ്പം സാമൂഹിക വീക്ഷണവും വേണം അല്ലെങ്കിൽ റേഡിയോ പാട്ട് മാത്രം കേൾക്കുന്ന ഒരു മാദ്ധ്യമമാവാൻ കാരണമാക്കാൻ കാരണം എന്നാണ് ഇവർ വിലയിരുത്തുന്നത്. ഇതിനെല്ലാം ഉപരിയായി നമ്മുടെ സംസാരത്തിന് ആത്മാവുണ്ടായിരിക്കണം. ഇപ്പോഴത്തെ ന്യൂ ജെനറേഷന് എഫ്എം ജോക്കികൾ പ്രോഗ്രാമിന് വേണ്ടി ആകെ അശ്രയിക്കുന്നത് ഇന്റർനെറ്റ് മാത്രമാണ്. വായനാശീലവും പൊതുജന ഇടപെടലുകളും ഇവർക്കു വളരെ കുറവാണെന്ന് ബാലകൃഷൻ പറഞ്ഞു. ഇതിനു കാരണം പൊതുവേയുള്ള ജീവിത സാഹചര്യങ്ങൾ ആണെന്നു ആശാലത സമ്മതിക്കുന്നു. വളർന്നു വരുന്ന രീതിയിൽ കുടുതലായും സമൂഹ മാദ്ധ്യമങ്ങളാണ് എല്ലാം എന്ന് ഇപ്പോഴത്തെ ജനത വിശ്വസിക്കുന്നു. അതാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇവർക്കു തോന്നുകയും ചെയ്യുന്നു എന്നതാണ് കാരണമായി ഇവർ കാണുന്നത്.
ചാരിറ്റി പ്രവർത്തനം നടത്താനായി ഇപ്പോൾ പ്രോഗ്രാം പോകുന്ന എല്ലാ സ്ഥലങ്ങളിലും ശ്രോതാക്കളുടെ തന്നെ കൂട്ടായ്മകൾ ഉണ്ട്. പ്രോഗ്രാമിലൂടെ വരുന്ന കത്തുകളിലും ഫോൺകോളുകളിലൂടെയും അറിയുന്ന പ്രശ്‌നങ്ങൾ നേരിട്ട് അറിഞ്ഞു പരിഹരിക്കാൻ ഈ കൂട്ടായ്മക്ക് കുറച്ചൊക്കെ സാധിക്കുന്നുമുണ്ട്. ബാലകൃഷ്ണനും ആശാലതയും വെറും റേഡിയോ ജോക്കികൾ മാത്രമല്ല. ആയിരം മുഖമുള്ള അവതാരകൻ എന്ന റേഡിയോ ജീവിതങ്ങളെക്കുറിച്ചുള്ള പുസ്തകം എഴുതുന്നത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ ബാലകൃഷ്ണൻ. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഒരു പരസ്യ കമ്പനി ഉടമയാണ് കാസർഗോഡ് സ്വദേശി ബാലകൃഷ്ണൻ. ഔദ്യോഗിക ചുമതലകൾ എല്ലാം ഉപേക്ഷിച്ചു ഇപ്പോൾ പൂർണമായും കേരളത്തിലെയും മറുനാട്ടിലേയും വിഷമം അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്ക് ആശ്രയമാകുന്ന ചാരിറ്റി പ്രവർത്തങ്ങളുമയി മുന്നോട്ട് പോകുകയാണ് ആശാ ലത.
ക്ലോക്കിലേക്ക് നോക്കി റേഡിയോ ഓൺ ചെയ്തു ചിരിയും ചിന്തയും ആളുകളുടെ പ്രശ്‌നവും അറിയാൻ കാത്തിരിക്കുന്ന റേഡിയോ ശ്രോതാക്കൾ ഇവർക്കു കുടുകയല്ലാതെ കുറയുന്നില്ല. ആശയും ബാലകൃഷ്ണനും നമ്മളിൽ ഒരാളുടെ ശബ്ദം എന്ന് മനസ്സിൽ തൊട്ടു വിശ്വസിക്കുന്നതുകൊണ്ടാണ് ഇത് വലിയ കൂട്ടായ്മകൾക്കും ജനപിന്തുണയ്ക്കും കാരണമാകുന്നത്.