- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഗാലാൻഡ് പൊലീസ് ട്രക്കിൽ നികുതി വെട്ടിച്ച് തുണിയും സ്വർണ്ണവും കടത്തി; ശബരിമലയുടെ പേരിൽ നിലം നികത്തി ഹോട്ടൽ നിർമ്മാണം; കള്ളപ്പണം പലിശയ്ക്ക് കൊടുത്ത് ഇരട്ടിപ്പിക്കാൻ മണിമുറ്റം ഫിനാൻസ്; പിള്ള സാറിനെ ബിനാമിയാക്കി ശത കോടീശ്വരനായത് പ്രതിപക്ഷത്തെ പ്രധാനിയോ? ശ്രീവൽസം ഗ്രൂപ്പിന്റെ ആസ്തി ഞെട്ടിക്കുന്നത്
കൊച്ചി: ഒമ്പതു സ്റ്റാർ ഹോട്ടലുകളും മണിമുറ്റം ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനവും ഉൾക്കൊള്ളുന്ന വമ്പൻ വ്യവസായ ഗ്രൂപ്പായിരുന്നു ശ്രീവൽസം. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാവിന്റെ ബിനാമിയാണെന്ന് മുമ്പ് ആരോപണമുയർന്ന സ്ഥാപനം. മണിമുറ്റം ഫിനാൻസിലൂടെ ചിട്ടി നടത്തി പടർന്ന് പന്തലിച്ച പ്രസ്ഥാനം. അപ്പോഴൊന്നും ശ്രീവത്സം ഗ്രൂപ്പ് ചെയർമാൻ എം.കെ. രാജേന്ദ്രൻ പിള്ളയുടെ സാമ്പത്തിക കരുത്ത് ഇത്രയേറെയുണ്ടെന്ന് ആരും കരുതിയില്ല. ഇയാളുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 400 കോടിയുടെ സ്വത്ത് വിവരം സംബന്ധിച്ച രേഖകൾ ലഭിച്ചതായി സൂചന. ഇതോടെ രണ്ടായിരം കോടിയോളം രൂപയുടെ സ്വത്തിന് ഇയാൾ ഉടമായായിരുന്നുവെന്നാണ് ഉയരുന്ന വിലയിരുത്തൽ. നാഗാലാൻഡ് പൊലീസിൽ അഡീഷണൽ എസ്‌പിയായി വിരമിച്ച ഇയാൾ കരാറടിസ്ഥാനത്തിൽ സർവീസിൽ തുടരുകയാണ്. പന്തളം സ്വദേശിയാണ്. വ്യാഴാഴ്ചയാണ് ഇയാളുടെ ഇരുപത്തിയേഞ്ചാളം സ്ഥാപനങ്ങളിൽ വകുപ്പ് പരിശോധന നടത്തിയത്. പന്തളത്തെ വീട്ടിൽ നാഗാലാൻഡ് പൊലീസിന്റെ ഒരു ട്രക്കുണ്ടായിരുന്നു. ഇത് എന്തു കൊണ്ടുവന്നതാണ
കൊച്ചി: ഒമ്പതു സ്റ്റാർ ഹോട്ടലുകളും മണിമുറ്റം ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനവും ഉൾക്കൊള്ളുന്ന വമ്പൻ വ്യവസായ ഗ്രൂപ്പായിരുന്നു ശ്രീവൽസം. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ നേതാവിന്റെ ബിനാമിയാണെന്ന് മുമ്പ് ആരോപണമുയർന്ന സ്ഥാപനം. മണിമുറ്റം ഫിനാൻസിലൂടെ ചിട്ടി നടത്തി പടർന്ന് പന്തലിച്ച പ്രസ്ഥാനം. അപ്പോഴൊന്നും ശ്രീവത്സം ഗ്രൂപ്പ് ചെയർമാൻ എം.കെ. രാജേന്ദ്രൻ പിള്ളയുടെ സാമ്പത്തിക കരുത്ത് ഇത്രയേറെയുണ്ടെന്ന് ആരും കരുതിയില്ല. ഇയാളുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ 400 കോടിയുടെ സ്വത്ത് വിവരം സംബന്ധിച്ച രേഖകൾ ലഭിച്ചതായി സൂചന. ഇതോടെ രണ്ടായിരം കോടിയോളം രൂപയുടെ സ്വത്തിന് ഇയാൾ ഉടമായായിരുന്നുവെന്നാണ് ഉയരുന്ന വിലയിരുത്തൽ.
നാഗാലാൻഡ് പൊലീസിൽ അഡീഷണൽ എസ്‌പിയായി വിരമിച്ച ഇയാൾ കരാറടിസ്ഥാനത്തിൽ സർവീസിൽ തുടരുകയാണ്. പന്തളം സ്വദേശിയാണ്. വ്യാഴാഴ്ചയാണ് ഇയാളുടെ ഇരുപത്തിയേഞ്ചാളം സ്ഥാപനങ്ങളിൽ വകുപ്പ് പരിശോധന നടത്തിയത്. പന്തളത്തെ വീട്ടിൽ നാഗാലാൻഡ് പൊലീസിന്റെ ഒരു ട്രക്കുണ്ടായിരുന്നു. ഇത് എന്തു കൊണ്ടുവന്നതാണെന്ന് വ്യക്തമായിട്ടില്ല. നാഗാലാന്റ് പൊലീസിനെ കൈവള്ളയിൽ ഇട്ടായിരുന്നു ഇയാളുടെ പ്രവർത്തനം. കടത്തിന് വേണ്ടിയാകാം നാഗാലാന്റ് പൊലീസിന്റെ ട്രക്ക് ഇവിടെ എത്തിയതെന്ന നിഗമനത്തിലാണ് ആദായ നികുതി വകുപ്പ്. നാഗാലാന്റിലെ ചില രാഷ്ട്രീയക്കാരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനത്ത് സ്വാധീനമുള്ള കേരളത്തിലെ മുതിർന്ന നേതാവുമായും ശ്രീവൽസം ഗ്രൂപ്പിന് അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. ഈ വഴിക്കും അന്വേഷണങ്ങൾ നടക്കും.
പലയിടങ്ങളിൽ നിന്നായി കറൻസിയും സ്വർണവും വസ്ത്രവും പതിവായി കേരളത്തിലെത്തിച്ചിരുന്നത് പൊലീസ് ട്രക്കിലാണ്. നികുതി വെട്ടിക്കാനായിരുന്നു ഇതെന്നാണ് സൂചന. പത്ത് വർഷത്തിലധികമായി പൊലീസ് ട്രക്കിലാണ് നാഗാലൻഡിൽനിന്നും പന്തളത്തേക്ക് സാധനങ്ങൾ കടത്തിയിരുന്നത്. കറൻസിയും സ്വർണവുമുൾപ്പെടെ പൊലീസ് സുരക്ഷയോടെ എത്തിയിരുന്നുവെന്നാണ് ആദായനികുതി വകുപ്പിന്റെ സ്ഥിരീകരണം. വീട്ടുമുറ്റത്ത് നാഗാലൻഡ് പൊലീസിന്റെ ട്രക്ക് കണ്ടെത്തിയതോടെ പതിവായി സാധനങ്ങൾ കടത്തിയിരുന്നുവെന്ന് വ്യക്തമായി. ചെക് പോസ്റ്റിൽ പൊലീസ് വാഹനം ആരും തടയില്ല. അങ്ങനെ നികുതി വെട്ടിച്ചു കൊണ്ടു വരുന്ന സാധനങ്ങൾ കൂടിയ വിലയ്ക്ക് വിൽക്കുകയും ചെയ്തു. ഇതിനൊപ്പമാണ്
നാഗാലാൻഡിന് കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ടുകൾ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പിള്ളയുടെ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചതായി ആരോപണമുണ്ട്. ഇതിന്റെ ഭാഗമായി കൂടിയായിരുന്നു പരിശോധന. നാഗാലാൻഡിൽ പുറത്തുനിന്നുള്ളവർക്ക് സ്ഥലം വാങ്ങാൻ കഴിയില്ല. എന്നാൽ, അവിടത്തെ ആദിവാസികളെ ബിനാമി ഉടമകളാക്കിയാണ് ചില ബിസിനസുകൾ നടത്തിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കോൺസ്റ്റബിളായി സർവീസിൽ കയറിയ ഒരാൾക്ക് ഊഹിക്കാൻപോലും കഴിയാത്തവിധത്തിൽ പിള്ള സമ്പാദിച്ചു കൂട്ടിയെന്നാണ് ആദായനികുതി വകുപ്പ് വിലയിരുത്തുന്നത്. ഇവിടെ നിന്നും കടത്തിയ പണം തന്ത്രപരമായി മണിമുറ്റം ഫിനാൻസിലൂടെ ഇരട്ടിപ്പിച്ചു. ജൂവലറി, വസ്ത്രശാലകൾ, ആറന്മുളയിലും നാഗാലാൻഡിലും സ്‌കൂൾ, റിസോർട്ടുകൾ തുടങ്ങി വിവിധ മേഖലകളിൽ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്.
നോട്ട് അസാധുവാക്കിയ സമയത്ത് പിള്ളയും ബന്ധുക്കളുടെ സ്ഥാപനങ്ങളും ചേർന്ന് 50 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയിരുന്നു. ഇതാണ് വിനയായത്. ഇതോടെ ആദായനികുതി വകുപ്പ് നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം റെയ്ഡ് നടന്നപ്പോൾ 100 കോടി വെളിപ്പെടുത്താമെന്ന് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു. മലേഷ്യയൽ രണ്ടുകോടി രൂപ നിക്ഷേപിച്ചതിന്റെ വിവരങ്ങളും പരിശോധകസംഘത്തിനു ലഭിച്ചിട്ടുണ്ട്.ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലും കേരളത്തിൽ പന്തളം, മാവേലിക്കര ഭാഗങ്ങളിലും പന്തളത്തെ പിള്ളയുടെ വീട്ടിലുമാണ് വ്യാഴാഴ്ച രാവിലെ മുതൽ പരിശോധന നടന്നത്. ഡൽഹിയിൽ മൂന്നും ബെംഗളൂരുവിൽ രണ്ടും ഫ്ലാറ്റുകൾ ഉണ്ട്. ബെംഗളൂരുവിൽ വാണിജ്യസ്ഥാപനങ്ങളുമുണ്ട്. മസൂറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങളുണ്ട്. 'പിള്ള സാർ' എന്നാണ് എല്ലായിടത്തും അറിയപ്പെടുന്നത്. പിള്ളയുടെ മക്കളായ അരുൺരാജ്, വരുൺരാജ് എന്നിവർക്കെതിരെ വകുപ്പ് കേസെടുത്തിട്ടുണ്ട്. ഇതിൽ വരുൺ രാജാണ് ഗ്രൂപ്പ് എംഡി.
പന്തളത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം പാർക്ക് ചെയ്യുന്നതിനായി പഞ്ചായത്ത് സഹായത്തോടെ നിലംനികത്തിയിരുന്നു. രണ്ട് വർഷത്തിനു ശേഷം പാർക്കിങ് അനുവദിക്കാനാകില്ലെന്ന് അറിയിച്ച് അവിടെ ഹോട്ടൽ നിർമ്മാണം തുടങ്ങി. കൂറ്റൻ ചുറ്റുമതിലുണ്ടാക്കി ഏക്കർക്കണക്കിന് ഭൂമി മണ്ണിട്ട് വീണ്ടും നികത്തി. നിയമലംഘനം കണ്ടെത്തിയതോടെ കുളനട പഞ്ചായത്ത് സ്റ്റോപ്പ് മെമോ നൽകുകയായിരുന്നു. അതേസമയം, പരിശോധനയിൽ ആദായനികുതി വകുപ്പ് ക്രമക്കേടൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ശ്രീവൽസം ഗ്രൂപ്പിന്റെ നിലപാട്. കണക്കുകളിലെ അവ്യക്തത പരിഹരിക്കാൻ സമയം നൽകിയിട്ടുണ്ടെന്നും ഇവർ പറയുന്നു.
എന്നാൽ വിരമിച്ച ഉദ്യോഗസ്ഥന്റെ വീട്ടുമുറ്റത്ത് നാഗാലാൻഡ് പൊലീസ് ട്രക്കെങ്ങനെയെത്തിയെന്ന കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. രാജേന്ദ്രൻ പിള്ളയുടേയും കുടുംബാംഗങ്ങളുടേയും പേരിലാണ് ശ്രീവൽസം ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ. നാഗാലാൻഡ് പൊലീസിൽ പിള്ളസർ എന്നാണ് രാജേന്ദ്രൻപിള്ള അഥവാ എംകെആർ പിള്ള അറിയപ്പെടുന്നത്. നാഗാലാന്റിൽ അഡീഷണൽ എസ്‌പിയായിരുന്നു എംകെആർ പിള്ള സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരുലും വൻതോതിൽ ബിനാമി പണം സ്വരൂപിച്ചുവെന്ന സംശയമാണ് ഉയർന്നിട്ടുള്ളത്. റെയ്ഡ് അതീവ ഗൗരവമായ വിഷയമായി ബന്ധപ്പെട്ടതാണെന്നും ദേശീയ പ്രാധാന്യമുള്ളത് ആണെന്നുമാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്.
കേരളത്തിലെ മിക്ക മുഖ്യധാരാ മാധ്യമങ്ങൾക്കും പ്രിയങ്കരനായിരുന്നു പിള്ള. പല പത്രസ്ഥാപനങ്ങളുടേയും സ്‌കൂളുകളുമായി ബന്ധപ്പെട്ട പത്രപ്രചാരണത്തിന്റെ സ്പോൺസറായിരുന്നു പിള്ള. പ്രത്യേകിച്ചും പന്തളം മേഖലയിൽ. സമാന രീതിയിൽ ചാനലുകളുടെ പരിപാടികളിലും സ്പോൺസറായിരുന്നു. ഇവരുടെ ആഭിമുഖ്യത്തിൽ നടന്ന സേവന പ്രവർത്തനങ്ങളിലും പണം ചെലവഴിച്ചതിലൂടെ ഇടയ്ക്കിടെ മാധ്യവാർത്തകളിലും നിറഞ്ഞിരുന്നു.