- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്‌കോഡയിലൊക്കെ യാത്ര ചെയ്തിരുന്ന ഞാൻ ഇപ്പോൾ യാത്ര ചെയ്യുന്നത് മാരുതി ആൾട്ടോയിലാണ്..! തെറ്റ് ചെയ്തിട്ടാണ് ഈ മോശം അവസ്ഥയെങ്കിൽ സങ്കടമില്ലായിരുന്നു'; 26 ലോറികൾ സ്വന്തമായി ഉണ്ടായിരുന്നിട്ടും ഒന്നു പോലും നിരത്തിലിറക്കാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലായ ഒരു മലയാളി വ്യവസായിയുടെ രോദനം; ഡ്രൈവർമാരുടെ സമരം മൂലം കോടികളുടെ കടക്കാരനായ സത്യശീലന്റെ കദനകഥ
തിരുവനന്തപുരം: സ്‌കോഡയിലൊക്കെ യാത്ര ചെയ്തിരുന്ന ഞാൻ ഇപ്പോൾ യാത്ര ചെയ്യുന്നത് മാരുതി ആൾട്ടോയിലാണ്. തെറ്റ് ചെയ്തിട്ടാണ് ഈ മോശം അവസ്ഥയുണ്ടായതെങ്കിൽ ഇത്ര സങ്കടം വരില്ലായിരുന്നു. ഒരു തൊഴിലാളിക്കും 5 പൈസ പോലും കൊടുക്കാൻ ബാക്കിയില്ല, പക്ഷേ ഈ അവസ്ഥ ഭീകരമാണ്. തൊഴിൽ സമരം കാരണം കടക്കെണിയിലായ ട്രക്ക് ഉടമയായ റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥൻ സത്യശീലന്റെ വാക്കുകളാണിത്. സമരം കാരണം വന്നു ചേർന്നതു കോടികളുടെ ബാധ്യതയാണ്. വാഹനം ഓടിക്കാതെ ഡ്രൈവർമാർ സമരം ചെയ്തപ്പോൾ ലോഡ് പോയില്ലെന്ന കാരണത്താൽ കമ്പനി കരാർ റദ്ദാക്കി. 26 ലോറികൾ സ്വന്തമായി ഉണ്ടായിരുന്നിട്ടും ഇപ്പോൾ ഒന്നുപോലും നിരത്തിലിറക്കാൻ കഴിയാത്ത അവസ്ഥയിൽ ആത്മഹത്യ അല്ലാതെ മറ്റ് വഴിയെന്തെന്ന് ആലോചിക്കുകയാണ് താനെന്ന് സത്യശീലൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അഞ്ചു ലോറികൾ ഒരു വർഷമായി പ്ലാന്റിൽ പിടിച്ചിട്ടിരിക്കുന്നു. ടെർമിനേറ്റു ചെയ്തതിനാൽ മറ്റു വാഹനങ്ങളും ഓടാൻ അനുവദിക്കുന്നില്ല.വീടും സ്ഥലും വാഹനങ്ങളും ജപ്തിയായി. ബാങ്കിൽ നിന്നു അറസ്റ്റു വാറണ്ടും വന്നു. ഇനി എന്തു ചെയ്യണമ
തിരുവനന്തപുരം: സ്‌കോഡയിലൊക്കെ യാത്ര ചെയ്തിരുന്ന ഞാൻ ഇപ്പോൾ യാത്ര ചെയ്യുന്നത് മാരുതി ആൾട്ടോയിലാണ്. തെറ്റ് ചെയ്തിട്ടാണ് ഈ മോശം അവസ്ഥയുണ്ടായതെങ്കിൽ ഇത്ര സങ്കടം വരില്ലായിരുന്നു. ഒരു തൊഴിലാളിക്കും 5 പൈസ പോലും കൊടുക്കാൻ ബാക്കിയില്ല, പക്ഷേ ഈ അവസ്ഥ ഭീകരമാണ്. തൊഴിൽ സമരം കാരണം കടക്കെണിയിലായ ട്രക്ക് ഉടമയായ റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥൻ സത്യശീലന്റെ വാക്കുകളാണിത്. സമരം കാരണം വന്നു ചേർന്നതു കോടികളുടെ ബാധ്യതയാണ്. വാഹനം ഓടിക്കാതെ ഡ്രൈവർമാർ സമരം ചെയ്തപ്പോൾ ലോഡ് പോയില്ലെന്ന കാരണത്താൽ കമ്പനി കരാർ റദ്ദാക്കി. 26 ലോറികൾ സ്വന്തമായി ഉണ്ടായിരുന്നിട്ടും ഇപ്പോൾ ഒന്നുപോലും നിരത്തിലിറക്കാൻ കഴിയാത്ത അവസ്ഥയിൽ ആത്മഹത്യ അല്ലാതെ മറ്റ് വഴിയെന്തെന്ന് ആലോചിക്കുകയാണ് താനെന്ന് സത്യശീലൻ മറുനാടൻ മലയാളിയോട് പറഞ്ഞു.
അഞ്ചു ലോറികൾ ഒരു വർഷമായി പ്ലാന്റിൽ പിടിച്ചിട്ടിരിക്കുന്നു. ടെർമിനേറ്റു ചെയ്തതിനാൽ മറ്റു വാഹനങ്ങളും ഓടാൻ അനുവദിക്കുന്നില്ല.വീടും സ്ഥലും വാഹനങ്ങളും ജപ്തിയായി. ബാങ്കിൽ നിന്നു അറസ്റ്റു വാറണ്ടും വന്നു. ഇനി എന്തു ചെയ്യണമെന്ന് സർക്കാർ പറയണം.മേനംകുളം ബിപിസിഎൽ എൽപിജി ബോട്ടലിങ് പ്ലാന്റിലെ ട്രക്ക് ഉടമ സത്യശീലൻ തന്റെ ദുരിതം മറുനാടൻ മലയാളിയോട് തുറന്നു പറഞ്ഞു. ആത്മഹത്യ മാത്രമേ ഇനി പരിഹാരമുള്ളൂവെന്ന് കാട്ടി മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിക്കും കത്തും നൽകി. അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ് ഈ കുടുംബം. വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മൂന്നു തവണ പരാതിയുമായി കയറിയിറങ്ങി എന്നിട്ടും സർക്കാർ കനിഞ്ഞില്ല.സാമ്പത്തികമായി ഒന്നും ചെയ്യേണ്ട വാഹനങ്ങൾ നിരത്തിലറക്കാൻ സർക്കാർ സഹായിക്കണം ഇതാണു സത്യശീലന്റെ ആവശ്യം.
ഡ്രൈവർമാർ സമരം ചെയ്തതിന്റെ പേരിൽ പ്ലാന്റിൽ നിന്നു പുറത്താക്കപ്പെട്ട മൂന്നു ട്രക്ക് ഉടമകളിൽ ഒരാളാണ് സത്യശീലൻ.ബാങ്കിൽ നിന്നു ലോൺ എടുത്ത വാങ്ങിയ അഞ്ചു ലോറികൾ ഒരു വർഷമായി പ്ലാന്റിൽ പിടിച്ചിട്ടിരിക്കുന്നു.കമ്പനി ടെർമിനേഷൻ നടപടി സ്വീകരിച്ചതിനാൽ സംസ്ഥാനത്തെ മറ്റു പ്ലാന്റുകളിലും വാഹനം ഓടിക്കാൻ കഴിയില്ല.ലോറികൾ നിരത്തിലിറക്കാൻ കഴിത്തതിനാൽ ബാങ്കിലെ ലോണുകളും മുടങ്ങി.കാനറാ ബാങ്കിന്റെയും സഹകരണ ബാങ്കിന്റെയും ജപ്തി നടപടിക്കു പിന്നാലെ പഞ്ചാബ് നാഷണൽ ബാങ്ക് അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചു.
സിസി മുടങ്ങിയ രണ്ടു ലോറികൾ ഫിനാൻസുകാർ കൊണ്ടുപോയി.താമസിക്കുന്ന സ്ഥലവും വീടും വിറ്റ് കടബാധ്യത തീർക്കാനാണു സത്യശീലന്റെ തീരുമാനം.പക്ഷേ തൊഴിലാളികൾ പണിമുടക്കിയതിന്റെ പേരിൽ തന്നെ പുറത്താക്കിയ നടപടി പിൻവലിച്ചു വാഹനങ്ങൾ ഓടിക്കാൻ സമ്മതിക്കണം.അതിനു സർക്കാർ ഇടപെടണമെന്നാണു ഇദ്ദേഹത്തിന്റെ ആവശ്യം.തൊഴിലാളികൾ ആവശ്യപ്പെടുന്ന കൂലി വർധന അംഗീകരിക്കാൻ തയ്യാറാണെന്ന് ലേബർ കമ്മീഷ്ണർക്കു രേഖാമൂലം എഴുതി നൽകി.ഇതു പരിഗണിച്ചു സത്യശീലനെ തിരിച്ചെടുക്കണമെന്ന് ലേബർ കമ്മീഷണറും കമ്പനിയോട് ആവശ്യപ്പെട്ടു.എന്നിട്ടും കമ്പനി വിട്ടുവീഴ്‌ച്ചയ്ക്കു തയ്യാറായില്ല.
പട്ടാളത്തിൽ നിന്നു വിരമിച്ചു നാട്ടിലെത്തിയ ശേഷം വിവിധ ബാങ്കുകളിൽ നിന്നു വായ്പയെടുത്തു ലോറികൾ വാങ്ങി.പ്ലാന്റിലെ കരാർ ഏറ്റെടുത്ത ശേഷമാണ് ജീവിതം പച്ചപിടിച്ചു തുടങ്ങിയത്. പത്തുവർഷം വാഹനം ഓടിച്ചു കിട്ടിയ സമ്പാദ്യവും പുതിയ ലോറികൾ വാങ്ങാനായി തന്നെ ചിലവഴിച്ചു.ബാങ്ക് ലോണുകൾ മുടക്കമില്ലാതെ പോകുന്നതിനിടെയാണു കൂലി വർധനവിന്റെ പേരിൽ പണിമുടക്കു തുടങ്ങിയത്.അടിക്കടി ഉണ്ടാകുന്ന സമരങ്ങൾ കുറച്ചു ദിവസങ്ങൾക്കകം പരിഹരിച്ചു പോകാറാണു പതിവ്.
എന്നാൽ കഴിഞ്ഞ വർഷം നടന്ന പണിമുടക്ക് മാസങ്ങളോളം നീണ്ടു.പലവട്ടം ചർച്ചകൾ നടന്നു.ലേബർ കമ്മീഷ്ണറുടെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ മറ്റു കരാറുകാർ വിട്ടു നിന്നപ്പോൾ സത്യശീലൻ മാത്രം പങ്കെടുത്തു.പിന്നീട് കൂലി വർധനവ് അംഗീകരിച്ചതായി ലേബർ കമ്മീഷ്ണർക്കു ഇദ്ദേഹം എഴുതി നൽകി.എന്നാൽ ഉദ്യോഗസ്ഥൻ യഥാസമയം ഇതു തൊഴിലാളികളെ അറിയിച്ചില്ല.അതിന്റെ പേരിൽ ചില തൊഴിലാളികൾ മറ്റു പ്ലാന്റുകളിലേക്കു ചേക്കേറി.വാഹനം ഓടിയില്ല എന്ന കാരണത്താൽ 12.5 ലക്ഷം രൂപ കമ്പനി പിഴ ഈടാക്കി സത്യശീലനെയും മറ്റു രണ്ടുപേരെയും കമ്പനി പുറത്താക്കി.മാസങ്ങൾക്കു ശേഷം ലേബർ കമ്മീഷ്ണർ സത്യശീലനെ തിരിച്ചെടുക്കണമെന്ന് രേഖാമൂലം കമ്പനിക്കു കത്തും നൽകി.എന്നിട്ടും ടെർമിനേഷൻ പിൻവലിക്കാനോ വാഹനങ്ങൾ വിട്ടുനൽകാനോ അധികൃതർ തയ്യാറായില്ല
ട്രാൻസ്പോർട് ബിസിനസിലേക്ക് കടന്നത് തൊണ്ണൂറുകളിൽ
ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ടിച്ച ശേഷം നാട്ടിൽ തിരിച്ചെത്തിയ സത്യശീലൻ സ്വന്തമായി എന്തെങ്കിലും ഒരു ബിസിനസ് എന്ന ചിന്തയിലേക്ക് എത്തുകയായിരുന്നു. പട്ടാളത്തിൽ സേവനം അനുഷ്ഠിച്ചതിന്റെ ബാക്കിയും, പിന്നെ ചില ലോണുകളും, കുടുംബ സ്വത്ത് വിറ്റുമൊക്കെയാണ് ബിസിനസിനുള്ള മൂലധനം കണ്ടെത്തിയത്. ശ്രീനിലയം ട്രാൻസ്പോർട് എന്ന സ്ഥാപനം ആരംഭിച്ചപ്പോൾ ഒരു ലോറി മാത്രമായിരുന്നു ആദ്യം. പിന്നീട് അത് തിരുവനന്തപുരം കെല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലായി ബിപിസിഎൽ, ഐഒസി ബോട്ടിലിങ് പ്ലാന്റുകളിൽ ഓടുന്ന 26 ലോറികളുടെ വലിയ സംരഭമായി മാറുകയായിരുന്നു. തൊഴിലാളി സമരത്തിൽ അവർക്ക് അനുകൂലമായ നിലപാടെടുത്തിട്ടും മറ്റ് കോൺട്രാക്ടർമാർ പിടിവാശി കാരണം സത്യശീലനും കുരുക്കിൽ പെടുകയായിരന്നു.
ആർഭാടത്തോടെ കഴിഞ്ഞ കുടുംബം ഇപ്പോൾ പൊതുപരിപാടികളിൽ പോലും പങ്കെടുക്കാറില്ല
മിലിട്ടറി സർവ്വീസിൽ നിന്നും തിരികെ എത്തി ബിസിന്സ് നടത്തുന്ന കുടുംബം. സത്യശീലനും ഭാര്യ ഇന്ദിരയും മൂന്ന് പെൺമക്കളും ഒരു ആൺകുട്ടിയുമടങ്ങിയ കുടുംബം നാട്ടിലെ പ്രമാണികൾ തന്നെയായിരുന്നു. 12 വർഷങ്ങൾക്ക് മുൻപ് ഏക മകൻ ബൈക്ക് അപകടത്തിൽ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചതിന് ശേഷം കുടുംബം മുന്നോട്ട് പോവുകയായിരുന്നു. ഏന്നാൽ ഇപ്പോൾ രാവിലെ ആകുമ്പോൾ തന്നെ വീട്ടിൽ കടക്കാരുടെ നീണ്ട നിരയാണ് എന്ന് സത്യശീലനും കുടുംബവും പറയുന്നു. ഭക്ഷണം കഴിക്കാനോ പോലും തോന്നാത്ത നിലയിലേക്കാണ് ഇപ്പോൾ ഈ കുടുംബം.