- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മാമൂലുകളിൽ മുറുകെ പിടിച്ച് അഴിമതിയിലൂടെ കള്ളപ്പണം ഉണ്ടാക്കുന്ന സർവരുടെയും നാഭിക്ക് ചവിട്ടി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ; മുൻ രാജാവിന്റെ രണ്ട് മക്കൾ അടക്കം 49 പേരെ അകത്താക്കിയതിനൊപ്പം ബിൻലാദൻ കുടുംബത്തിന്റെ കോടികളുടെ ആസ്തിയിലും കൈവച്ചു; ലണ്ടൻ അടക്കം ലോകം എമ്പാടും സ്വത്തുക്കൾ സമ്പാദിച്ച രാജകുടുംബാംഗത്തിനും പണികിട്ടി; സൗദിയെ മാറ്റി മറിക്കാൻ പുറപ്പെട്ട എംബിഎസ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് രണ്ടും കൽപ്പിച്ച്; പ്രതീക്ഷയോടെ ലോകം
ജിദ്ദ: തീവ്ര ഇസ്ലാമികതയെ കൈവിട്ട് മിതവാദപരമായ സമീപനത്തിലേക്ക് സൗദിയെ മാറ്റിയെടുക്കുമെന്ന വിപ്ലവകരമായ നിലപാടെടുത്ത സൗദിയിലെ കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ദൃഢനിശ്ചയത്തോടെയാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. മാമൂലുകളിൽ മുറുകെ പിടിച്ച് അഴിമതിയിലൂടെ കള്ളപ്പണം ഉണ്ടാക്കുന്ന സർവരുടെയും നാഭിക്ക് ചവിട്ടുകയാണ് സൽമാൻ രാജകുമാരൻ ഇപ്പോൾ ചെയ്തിരിക്കുന്നത്. അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് സൗജി അറേബ്യ എന്ന രാജ്യം. ഇപ്പോഴും 21ാം നൂറ്റാണ്ടിലെ ചിന്താഗതിക്കൊപ്പം എത്താതിരുന്ന രാജ്യമെന്നായിരുന്നു സൗദിക്കുണ്ടായിരുന്ന ചീത്തപ്പേര്. ഇത് മാറ്റാൻ ശ്രമിക്കുകയാണ് മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. അഴിമതി തടയാൻ വേണ്ടിയുള്ള ശ്രമങ്ങളും ശക്തമാക്കിയതിന്റെ ഭാഗമായി രാജകുമാരന്മാർ അടക്കം 11 പേർ അറസ്റ്റിലായതായത് അന്തർദേശീയ മാധ്യമങ്ങളും ആഘോഷമാക്കി. മറ്റൊരു രാജകുമാരനടക്കം 49 പേരെ അകത്താക്കിയതിനൊപ്പം ബിൻലാദൻ കുടുംബത്തിന്റെ കോടികളുടെ ആസ്തിയിലും ഇദ്ദേഹം കൈവച്ചിരിക്കുകയാണ്.
ജിദ്ദ: തീവ്ര ഇസ്ലാമികതയെ കൈവിട്ട് മിതവാദപരമായ സമീപനത്തിലേക്ക് സൗദിയെ മാറ്റിയെടുക്കുമെന്ന വിപ്ലവകരമായ നിലപാടെടുത്ത സൗദിയിലെ കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ദൃഢനിശ്ചയത്തോടെയാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. മാമൂലുകളിൽ മുറുകെ പിടിച്ച് അഴിമതിയിലൂടെ കള്ളപ്പണം ഉണ്ടാക്കുന്ന സർവരുടെയും നാഭിക്ക് ചവിട്ടുകയാണ് സൽമാൻ രാജകുമാരൻ ഇപ്പോൾ ചെയ്തിരിക്കുന്നത്.
അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് സൗജി അറേബ്യ എന്ന രാജ്യം. ഇപ്പോഴും 21ാം നൂറ്റാണ്ടിലെ ചിന്താഗതിക്കൊപ്പം എത്താതിരുന്ന രാജ്യമെന്നായിരുന്നു സൗദിക്കുണ്ടായിരുന്ന ചീത്തപ്പേര്. ഇത് മാറ്റാൻ ശ്രമിക്കുകയാണ് മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. അഴിമതി തടയാൻ വേണ്ടിയുള്ള ശ്രമങ്ങളും ശക്തമാക്കിയതിന്റെ ഭാഗമായി രാജകുമാരന്മാർ അടക്കം 11 പേർ അറസ്റ്റിലായതായത് അന്തർദേശീയ മാധ്യമങ്ങളും ആഘോഷമാക്കി. മറ്റൊരു രാജകുമാരനടക്കം 49 പേരെ അകത്താക്കിയതിനൊപ്പം ബിൻലാദൻ കുടുംബത്തിന്റെ കോടികളുടെ ആസ്തിയിലും ഇദ്ദേഹം കൈവച്ചിരിക്കുകയാണ്. ലണ്ടൻ അടക്കം ലോകം എമ്പാടും സ്വത്തുക്കൾ സമ്പാദിച്ച രാജകുടുംബാംഗത്തിനും ഇതിന്റെ ഭാഗമായി പണികിട്ടിയിട്ടുണ്ട്. സൗദിയെ മാറ്റി മറിക്കാൻ പുറപ്പെട്ട എംബിഎസ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് രണ്ടും കൽപ്പിച്ചാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഇതോടെ ലോകം നിറഞ്ഞ പ്രതീക്ഷയിലായിരിക്കുകയാണ്.
അഴിമതിക്കെതിരായ മുഖം നോക്കാത്ത നീക്കം
ഇത്തരത്തിൽ അഴിമതിക്കെതിരെയുള്ള കടുത്ത നീക്കത്തിലൂടെ തന്റെ അധികാരം ഒന്ന് കൂടി ഉറപ്പിക്കുകയാണ് ബിൻ സൽമാൻ ചെയ്തിരിക്കുന്നത്. രാജ്യത്തെ അഴിമതിരഹിതമാക്കി നവീകരിക്കുന്നതിന് വേണ്ടി അഴിമതിക്കാരായ നിരവധി പരമ്പരാഗത വാദികളെയാണ് ഇദ്ദേഹം ഇക്കഴിഞ്ഞ ദിവസങ്ങൾക്കിടെ അഴിക്കുള്ളിലാക്കിയിരിക്കുന്നത്. തലസ്ഥാനമായ റിയാദിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളുള്ള രാജകുടുബാംഗം അൽവഹീദഗ് ബിൻ തലാൽ രാജകുമാരനെയാണ് ബിൻ സൽമാൻ അഴിമതിയുടെ പേരിൽ അറസ്റ്റ് ചെയ്യിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരിലൊരാളായ തലാലിന്റെ ഉടമസ്ഥതയിലുള്ളതാണ് ലണ്ടനിലെ ഏറ്റവും മികച്ച ഹോട്ടലുകളിലൊന്നായ സവോയ്.
സൗദിയിലെ ഏറ്റവും പരമ്പരാഗതവാദികളായ സുന്നി ഇസ്ലാം വഹാബിസത്തോട് കൂറ് പുലർത്തുന്ന പരമ്പരാഗത വാദികളെയാണ് അഴിമതിക്കെതിരായ യജ്ഞത്തിന്റെ ഭാഗമായി ബിൻ സൽമാൻ ഇപ്പോൾ അകത്താക്കിയിരിക്കുന്നത്. ഇവരെ തടവിലാക്കിയതിലൂടെ രാജ്യത്തെ ആധുനിക വൽക്കരിക്കാനുള്ള തന്റെ നീക്കം എളുപ്പമാക്കാമെന്നാണ് ബിൻ സൽമാൻ കണക്ക് കൂട്ടുന്നത്. ഇതിലൂടെ രാജ്യത്ത് ശേഷിക്കുന്ന തീവ്രവാദത്തെ കൂടി ഇല്ലായ്മ ചെയ്യാനും ഇദ്ദേഹം ലക്ഷ്യമിടുന്നുണ്ട്. സൗദിയിൽ സ്ത്രീകൾക്ക് മേലുള്ള ഡ്രൈവിങ് വിലക്ക് അടുത്തിടെ എടുത്ത് മാറ്റിയത് രാജകുമാരന്റെ പരിഷ്‌കരണ പദ്ധതികളുടെ തുടക്കമെന്നോണമായിരുന്നു. ഇതിന് പുറമെ 500 ബില്യൺ ഡോളർ മുതൽ മുടക്കി രാജ്യത്ത് പുതിയൊരു നിക്ഷേപകസൗഹൃദ ബിസിനസ് സോണും നഗരവും സ്ഥാപിക്കാനും രാജകുമാരൻ ഒരുങ്ങുന്നുണ്ട്. റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണശ്രമം ഉണ്ടായതിന് പിറകേയാണ് പതിനൊന്ന് സൗദി രാജകുമാരന്മാരെ അറസ്റ്റ് ചെയ്തത്. നിലവിലെ മന്ത്രിസഭയിൽ വിവിധ പദവികൾ വഹിക്കുന്ന നാല് പേരും മുൻ മന്ത്രിമാരായ ഏഴ് പേരും അടക്കം പതിനൊന്ന് രാജകുമാരന്മാർ അറസ്റ്റിലായെന്നാണ് സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള അൽ-അറേബ്യ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തത്
അതേസമയം ആരൊക്കെയാണ് അറസ്റ്റിലായതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. എന്നാൽ, രാജകുമാരന്മാരിലെ സമ്പന്നനായ അൽ വാലിദ് ബിൻ തലാൽ അറസ്റ്റ് ചെയ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. രാജകുമാരാന്മാരെ അറസ്റ്റ് ചെയ്തത് കൂടാതെ സൗദി നാഷണൽ ഗാർഡ് മേധാവി, നാവികസേനാ മേധാവി, ധനമന്ത്രി എന്നിവരെ തൽസ്ഥാനത്ത് നിന്ന് മാറ്റി. അപ്രതീക്ഷിതമായി സൗദിയിൽ ഉണ്ടായ നീക്കങ്ങൾ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കയാണ്. മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പുതുതായി രൂപീകരിച്ച അഴിമതി വിരുദ്ധ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേറ്റതിന് പിറകേയാണ് രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടികൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ നടന്ന വിവിധ അഴിമതികളിൽ കമ്മീഷൻ നടത്തിയ അന്വേഷണത്തിന് തുടർച്ചയാണ് രാജകുമാരന്മാരുടെ അറസ്റ്റെന്നാണ് സൗദി പ്രസ്സ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത്.
വിഷൻ 2030 എന്നാണ് തന്റെ സ്വപ്‌ന പദ്ധതികൾക്ക് രാജകുമാരൻ പേര് നൽകിയിരിക്കുന്നത്. ഇവിടെ വർഷങ്ങൾക്ക് മുമ്പ് പരമ്പരാഗത വാദികൾ നിരോധിച്ച മ്യൂസിക് കൺസേർട്ടുകൾ ഉടൻ തിരിച്ച് കൊണ്ട് വരും. തുടർന്ന് സിനിമയും സൗദികളുടെജീവിതത്തിന്റെ ഭാഗമാക്കിത്തീർക്കാനും ബിൻ സൽമാൻ നീക്കം നടത്തുന്നുണ്ട്. ഇപ്പോൾ അഴിമതിയുടെ പേരിൽ അഴിക്കുള്ളിലായിരിക്കുന്നവരിൽ മുൻ ധനകാര്യ മന്ത്രിയായ അൽഅസാഫും ഉൾപ്പെടുന്നു. ധനകാര്യ മന്ത്രി അഡെൽ ഫകിയെഹ്, മുൻ റിയാദ് ഗവർണറായ പ്രിൻസ് തുർകി ബിൻ അബ്ദുല്ലാ, മുൻ ഹെഡ് ഓഫ് റോയൽ കോർട്ട് ഖാലിദ് അൽടുവായ്ജിറി തുടങ്ങിയ പ്രമുഖരും അറസ്റ്റിലായിട്ടുണ്ട്.
ബിൻലാദൻ ഗ്രൂപ്പിനെയും ഞെട്ടിച്ച നീക്കം
കൊല്ലപ്പെട്ട ഭീകരൻ ഒസാമ ബിൻ ലാദന്റെ സഹോദരനും സൗദി ബിൻലാദിൻ കൺസ്ട്രക്ഷൻ ഗ്രൂപ്പിന്റെ ചെയർമാനുമായ ബകർ ബിൻ ലാദനും അറസ്റ്റിലായ പ്രമുഖരിൽ പെടുന്നു. ഇവരുടെ പേരിലുള്ള സ്വത്തും കണ്ട് കെട്ടിയിട്ടുണ്ട്. ഇതിന് പുറമെ രാജ്യത്തെ നാഷണൽ ഗാർഡ് മിനിസ്റ്ററായ പ്രിൻസ് മിതെബ് ബിൻ അബ്ദുല്ല, നേവി കമാൻഡർ അഡ്‌മിറൽ അബ്ദുള്ളാ ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽസുൽത്താൻ എന്നിവരെ യാതൊരു വിധ വിശദീകരണവും നൽകാതെ സ്ഥാനത്ത് നിന്നും മാറ്റിയിട്ടുണ്ട്. രാജ്യത്ത് നിർണായകമായ ഒരു ആന്റികറപ്ഷൻ കമ്മീഷൻ രൂപീകരിക്കപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ഈ അറസ്റ്റുകൾ ഉണ്ടായിരിക്കുന്നത്.
സൗദിയിലെ 11 രാജകുമാരന്മാരുടെയും 38 മുുൻ ഗവൺമെന്റ്മിനിസ്റ്റർമാരുടെയും അക്കൗണ്ടുകൾ സൗദി ഒഫീഷ്യലുകൾ ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്. 62 കാരനായ ബിൻ തലാൽ ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൾ അസീസ് അൽസൗദിന്റെ പേരക്കുട്ടികളിലൊരാളാണ്. 1980കളിലായിരുന്നു തലാൽ ശ്രദ്ധേയനായിത്തീർന്നത്. ബ ിസിനസിലും രാഷ്ട്രീയത്തിലും ഇയാൾ അനിവാര്യ ഘടകമായിത്തീർന്ന കാലമായിരുന്നു അത്. യുഎസ് പ്രസിഡൻ്‌തെരഞ്ഞെടുപ്പിനിടയിൽ അദ്ദേഹം ട്രംപിനെ ട്വിറ്ററിലൂടെ രൂക്ഷ വിമർശനം നടത്തി ശ്രദ്ധേയനായിരുന്നു.
ട്രംപിന്റെ രക്ഷകൻ അൽവാലീദ് രാജകുമാരനെയും തൊട്ടു എംബിഎസ്
സൗദി അറേബ്യയിൽ നടന്ന അഴിമതി വിരുദ്ധ വേട്ടയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ രാജകുമാരന്മാരിൽ വ്യവസായ പ്രമുഖനും ശതകോടീശ്വരനുമായ അൽവാലീദ് ബിൻ തലാലും ഉൾപ്പെട്ടിരുന്നു. ലോകത്തിലെ വൻ സമ്പന്നരുടെ പട്ടികയിൽപ്പെടുന്നയാളാണ് കിങ്ഡം ഹോൾഡിങ്സ് കമ്പനിയുടെ ചെയർമാനായ അൽവാലീദ് ബിൻ തലാൽ.
ഫോർബ്സിന്റെ കണക്ക് പ്രകാരം 1700 കോടി ഡോളറാണ് അൽവലീജിന്റെ ആസ്തി. ആപ്പിളിനും ട്വിറ്ററിനും പുറമെ മാധ്യമ ഭീമനായ റുപർട്ട് മർഡോക്കിന്റെ കോർപ്പറേഷനിലും അൽവലീദിന്റെ ഓഹരിയുണ്ട്. യുഎസ് പ്രസിഡന്റാവും മുമ്പ് ഡൊണാൾഡ് ട്രംപ് കടക്കെണിയിലാകപ്പെട്ടപ്പോൾ സാമ്പത്തികമായി സഹായിച്ചത് അൽവാലീദാണ്. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ട്രംപ് തീരുമാനിച്ചതിൽ അഭിപ്രായവ്യത്യാസമുണ്ടായതോടെ ഇരുവരും ശത്രുക്കളായി.
അറസ്റ്റ് വാർത്തെയിതോടെ കിങ്ഡം ഹോൾഡ്സിന്റെ ഓഹരിവിലയിൽ 9.9 ശതമാനത്തിന്റെ ഇടിവ് നേരിട്ടു. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമിതിയുടെ (സുപ്രീംകമ്മിറ്റി) ഉത്തരവിനെ തുടർന്നായിരുന്നും അൽവാലീദ് അടക്കമുള്ളവർക്കെതിരെയുള്ള നടപടി. അറസ്റ്റിലായവരുടെ ബാങ്ക അക്കൗണ്ടുകൾ മരവിപ്പിക്കും. ഇവരുടെ അഴിമതിക്കേസുകളിലുൾപ്പെട്ട വസ്തുവകകൾ രാജ്യത്തിന്റെ സ്വത്തായി രജിസ്റ്റർ ചെയ്യുമെന്നും സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.
രാജകുടുംബത്തിലെ ഉന്നതർക്ക് നേരെ നടപടിയുണ്ടായതിന് പിറകേ ജിദ്ദ വിമാനത്താവളത്തിലെ സ്വകാര്യവിമാനങ്ങൾ എല്ലാം സുരക്ഷസേന നിയന്ത്രണത്തിലാക്കിയതായാണ് സൂചന. നടപടി നേരിടുന്നവർ രാജ്യം വിട്ടു പോകാതിരിക്കാനായിരുന്നു ഈ മുൻകരുതൽ. കഴിഞ്ഞ സെപ്റ്റംബറിലും അധികാരകേന്ദ്രത്തിൽ നിർണായക സ്വാധീനമുള്ള 32-ഓളം പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിരിക്കുന്നത്. പ്രമുഖ വ്യവസായി കൂടിയായ അൽ-വാലീദ് ബിൻ തലാൽ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന വാർത്ത ഗൾഫ് വ്യവസായലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. 81 വയസ്സുള്ള സൽമാൻ രാജാവ് കഴിഞ്ഞ ജൂലൈയിലാണ് സഹോദരപുത്രന് പകരം മകനായ മുഹമ്മദ് ബിൻ സൽമാനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചത്. രാജകുമാരന്റെ വരവിന് ശേഷം വൻതോതിലുള്ള സാമ്പത്തിക-സാമൂഹിക പരിഷ്‌കരണ നടപടികൾക്കാണ് സൗദ്ദി അറേബ്യ സാക്ഷ്യം വഹിച്ചത്.
കർക്കശമായ ശരീയത്ത് നിയമങ്ങൾ എല്ലാം അഴിച്ച് പണിഞ്ഞ് സൗദി അടിമുടി മാറാൻ പോവുകയാണ്. ഇതിന്റെ ഭാഗമായി സ്ത്രീക്കും പുരുഷനും സമത്വം നൽകും. മനുഷ്യാവകാശങ്ങൾക്കും വികസനത്തിനും ഊന്നൽ നൽകുകയും ചെയ്യും. ലോകത്തെ യാഥാസ്ഥിതിക ഇസ്ലാമികതയുടെ പ്രതീകമായിരുന്നു സൗദി മൊത്തത്തിൽ അഴിച്ച് പണിയലിന് വിധേയമാകാൻ പോവുകയാണ്. ഇതിനെ തുടർന്ന് ഇതിന്റെയെല്ലാം പ്രേരകശക്തിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാനെ ലോകം പ്രതീക്ഷയോടെ ഉറ്റ് നോക്കാൻ തുടങ്ങിയിട്ടുണ്ട്. പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി സിനിമയും സംഗീതവും ഇവിടെ നിയമാനുസൃതമാക്കുന്നതാണ്.
ഇതിനെതിരെ പരമ്പരാഗത വിശ്വാസികളായ ചിലർ മുറുമുറുക്കുന്നുണ്ടെങ്കിലും അവരുടെ ശബ്ദം എവിടെയും എത്തുന്നില്ല. രാജകുമാരനെ കടുത്ത ഭാഷയിൽ വിമർശിച്ച ചിലരെ തടവിലാക്കിയിട്ടുമുണ്ട്. ആഗോള മൂലധനത്തെയും നിക്ഷേപകരെയും സൗദിയിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനും സൗദിയെ ലോകത്തിലെ മികച്ച ഒരു നിക്ഷേപ കേന്ദ്രമാക്കുന്നതിനും വേണ്ടിയും ബിൻ സൽമാൻ പ്രയത്നം തുടങ്ങിയിട്ടുണ്ട്. ഇത് വഴി മുസ്ലീങ്ങളല്ലാത്ത ടൂറിസ്റ്റുകളെയും ഇവിടേക്ക് ആകർഷിക്കാൻ അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്. വർഷങ്ങളായി പരമ്പരാഗത വിശ്വാസങ്ങളാൽ വീർപ്പ് മുട്ടുന്ന സൗദിയെ മിതവാദപരമായ ഇസ്ലാമിലേക്ക് നയിക്കുമെന്ന പ്രഖ്യാപനം നടത്തിയ ബിൻ സൽമാൻ ലോകത്തിന്റെ മുഴുവൻ കൈയടി നേടിയെടുത്തിരുന്നു.