- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുമ്പാവൂർ സ്വദേശിയുമായുള്ള ആദ്യ വിവാഹം തകർന്നു; വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയുള്ള രണ്ടാം ദാമ്പത്യവും അധികം നീണ്ടില്ല; വീടിന്റെ മുകളിൽ വാടകക്കാരനായ പ്രശാന്തുമായി പ്രണയത്തിലായത് കുടുംബത്തിന് മൊത്തം പ്രിയങ്കരനായ മാറിയപ്പോൾ; ഒടുവിൽ സംശയ രോഗിയായ കാമുകനാൽ ദാരുണാന്ത്യം: ചെറായിയിൽ കൊല്ലപ്പെട്ട ശീതളിന്റെ കഥ
തിരുവനന്തപുരം: ചേറായി സ്വദേശികളെ ഞെട്ടിച്ച കൊലപാതകമാണ് ഇന്നലെ കടപ്പുറത്തുണ്ടായത്. ശീതൾ എന്ന 29കാരിയാണ് കാമുകനാൽ കുത്തേറ്റ് കൊല്ലപ്പെട്ടത്. ആധുനിക കാലത്തെ വഴിവിട്ട പ്രണയങ്ങളുടെ പ്രതിഫലനമായി ഈ കൊലപാതകത്തെ വിലയിരുത്തുന്നവരുമുണ്ട്. എന്നാൽ, സൽസ്വഭാവിയായി നടിച്ച് ഒരു യുവതിയുമായി അടുത്ത് അവൾ തന്നിൽ നിന്നും അകലുന്നു എന്ന് തോന്നിയപ്പോഴായിരുന്നു പ്രതിയായ പ്രശാന്ത് അരുകൊലയ്ക്ക് മുതിർന്നത്. ജീവിതത്തിൽ ദുരന്തങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു ശീതൾ എന്ന പെൺകുട്ടിക്ക് പിണഞ്ഞത്. രണ്ട് തവണ വിവാഹം കഴിച്ചെങ്കിലും രണ്ടും പരാജയപ്പെട്ടതോടെ ദുരിതപൂർണമാകുകയായിരുന്നു അവരുടെ ജീവിതം. ഇങ്ങനെ ദാമ്പത്യ ജീവിതം വാഴില്ല എന്ന് കരുതിയിരുന്ന സമയത്താണ് കാമുകനായി പ്രശാന്ത് അവതരിക്കുന്നത്. ഈ പ്രണയത്തിലെ കലഹം തന്റെ അന്ത്യമാകുമെന്ന് ശീതൾ ഒരിക്കലും കരുതിയില്ല. പെരുമ്പാവൂർ സ്വദേശിയായ ഭർത്താവ് രഞ്ജിത്തായിരുന്നു ശീതളിന്റെ ആദ്യത്തെ വിവാഹം. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട് ഈ ബന്ധത്തിൽ. എന്നാൽ അസ്വാരസ്യങ്ങൾ ഈ വിവാഹ ജീവിതത്തിൽ പതിവായതോടെ അ
തിരുവനന്തപുരം: ചേറായി സ്വദേശികളെ ഞെട്ടിച്ച കൊലപാതകമാണ് ഇന്നലെ കടപ്പുറത്തുണ്ടായത്. ശീതൾ എന്ന 29കാരിയാണ് കാമുകനാൽ കുത്തേറ്റ് കൊല്ലപ്പെട്ടത്. ആധുനിക കാലത്തെ വഴിവിട്ട പ്രണയങ്ങളുടെ പ്രതിഫലനമായി ഈ കൊലപാതകത്തെ വിലയിരുത്തുന്നവരുമുണ്ട്. എന്നാൽ, സൽസ്വഭാവിയായി നടിച്ച് ഒരു യുവതിയുമായി അടുത്ത് അവൾ തന്നിൽ നിന്നും അകലുന്നു എന്ന് തോന്നിയപ്പോഴായിരുന്നു പ്രതിയായ പ്രശാന്ത് അരുകൊലയ്ക്ക് മുതിർന്നത്.
ജീവിതത്തിൽ ദുരന്തങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു ശീതൾ എന്ന പെൺകുട്ടിക്ക് പിണഞ്ഞത്. രണ്ട് തവണ വിവാഹം കഴിച്ചെങ്കിലും രണ്ടും പരാജയപ്പെട്ടതോടെ ദുരിതപൂർണമാകുകയായിരുന്നു അവരുടെ ജീവിതം. ഇങ്ങനെ ദാമ്പത്യ ജീവിതം വാഴില്ല എന്ന് കരുതിയിരുന്ന സമയത്താണ് കാമുകനായി പ്രശാന്ത് അവതരിക്കുന്നത്. ഈ പ്രണയത്തിലെ കലഹം തന്റെ അന്ത്യമാകുമെന്ന് ശീതൾ ഒരിക്കലും കരുതിയില്ല.
പെരുമ്പാവൂർ സ്വദേശിയായ ഭർത്താവ് രഞ്ജിത്തായിരുന്നു ശീതളിന്റെ ആദ്യത്തെ വിവാഹം. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട് ഈ ബന്ധത്തിൽ. എന്നാൽ അസ്വാരസ്യങ്ങൾ ഈ വിവാഹ ജീവിതത്തിൽ പതിവായതോടെ അധികം നീണ്ടില്ല ഈ ബന്ധം. ആദ്യ വിവാഹബന്ധം വേർപെടുത്തിയതിനെ തുടർന്ന് മകനോടൊപ്പം വരാപ്പുഴ മുട്ടിനകത്തെ നടുവത്തുശ്ശേരി വീട്ടിൽ അച്ഛനുമമ്മയ്ക്കുമൊപ്പമാണ് കഴിഞ്ഞിരുന്നത്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി രണ്ടാമതും വിവാഹം കഴിച്ചു. എന്നാൽ അവിടെയും ദൗർഭാഗ്യമായിരുന്നു ശീതളിന്. ഇവിടെയും അസ്വാരസ്യങ്ങൾ വില്ലനായി ആ ബന്ധവും അധിക കാലം വീണ്ടു നിന്നില്ല.
വിവാഹശേഷവും അച്ഛനുമമ്മയ്ക്കുമൊപ്പം തന്നെ കഴിയേണ്ടി വന്നതിലുള്ള നിരാശ ശീതളിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സ്വന്തമായി ഒരു ജോലിയെന്ന മോഹമായിരുന്ന ഈ യുവതിക്ക് ഉണ്ടായിരുന്നത്. സ്വന്തമായി ജോലി നേടിയെടുക്കും എന്നുറപ്പിച്ച് ആലുവായിലുള്ള പിഎസ്‌സി കോച്ചിങ് സെന്ററിൽ ചേർന്ന് പഠിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രശാന്തുമായി സൗഹൃദത്തിലാകുന്നത്. വരാപ്പുഴയിൽ കേബിൾ നെറ്റ് വർക്ക് ജോലിക്കാരനാണ് കോട്ടയം സ്വദേശി പ്രശാന്ത്. പ്രശാന്തും സുഹൃത്തും ഒരു വർഷം മുമ്പാണ് ശീതളിന്റെ വീടിന്റെ മുകളിൽ വാടകക്കാരനായിട്ടെത്തിയത്. സ്വഭാവത്തിൽ ഏറെ മാന്യത പുലർത്തിയിരുന്ന പ്രശാന്തുമായി ശീതളിന് അടുപ്പമുള്ള വിവരം അയൽവാസികൾക്കോ വീട്ടുകാർക്കോ അറിയില്ലായിരുന്നു.
സൗഹൃദം അടുപ്പത്തിലേക്കും അഭിപ്രായ വ്യത്യാസങ്ങളിലേക്കും കടന്നുവെന്നാണ് പ്രശാന്ത് പൊലീസിന് നൽകിയ മൊഴി. ഈ ബന്ധം വളർന്നതോടൊപ്പം പ്രശാന്തിന്റെ സംശയരോഗവും വർദ്ധിച്ചു. രണ്ട് തവണ ഭർത്താവ് വാഴാത്തവൾ എന്നു പറഞ്ഞ് അവഹേളിക്കുന്ന ഘട്ടത്തിലേക്കും കാര്യമെത്തി. ഇതോടെയാണ് പ്രശാന്തിൽ നിന്നും അകലം പാലിക്കാൻ ഇടയ്ക്ക് ശീതൾ ശ്രമിച്ചു. എന്നാൽ പിന്നീടും സ്‌നേഹത്തോടെ പെരുമാറിയപ്പോൾ അവൾ കാമുകനെ വിശ്വസിക്കുകയായിരുന്നു.
ശീതളിനും കുടുംബത്തിനും പല കാര്യങ്ങളിലും സഹായം നൽകിയിരുന്ന ആളായിരുന്നു പ്രശാന്ത്. അതുകൊണ്ട് വീട്ടുകാരും യുവാവിനെ വിശ്വസിച്ചു. ഏറെ കാലമായി അടുപ്പമുണ്ടായിരുന്നതായും എന്നാൽ അകാരണമായി ശീതൾ തന്നിൽ നിന്നും അകലുന്നെന്ന തോന്നലിൽ ആണ് കൊല ചെയ്യാൻ ഉറപ്പിച്ചത്. ഇതിന് വേണ്ടി ശരിക്കും പദ്ധതികളും തയ്യാറാക്കിയിരുന്നു. സ്‌നേഹം തന്നെയാണ് യുവാവ് അവിടെ ആയുധമാക്കിയത്.
ശീതളും പ്രശാന്തും ഒന്നിച്ചാണ് ബീച്ചിലേക്ക് എത്തിയത്. വളരെ സൗഹാർദപരമായി നീങ്ങുന്നതിനിടെ പ്രശാന്ത്, ഒരു സമ്മാനം തരാമെന്നും പറഞ്ഞ് കണ്ണടച്ചുനിൽക്കാൻ ശീതളിനോട് ആവശ്യപ്പെട്ടു. കണ്ണടച്ചുനിന്ന ശീതളിനെ പ്രശാന്ത് പല തവണ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ ഭയന്ന ശീതൾ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആറോളം മുറിവ് ഏൽപിച്ചശേഷം പ്രശാന്ത് ഓടി രക്ഷപ്പെട്ടു.സമീപത്തുണ്ടായിരുന്ന റിസോർട്ടിലേക്ക് ഓടിക്കയറിയ ശീതളിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് മരിച്ചത്.
ൃആലുവയിൽ പിഎസ്‌സി കോച്ചിങ് സെന്ററിലേക്ക് എന്നു പറഞ്ഞാണ് വെള്ളിയാഴ്ചയും ശീതൾ പുറപ്പെട്ടത്. ശീതളിന്റെ അച്ഛൻ ഷാജിയാണ് പ്രാർത്ഥിക്കാനുണ്ടെന്നു പറഞ്ഞപ്പോൾ തിരുമുപ്പം ക്ഷേത്രത്തിനു മുമ്പിൽ കൊണ്ടുവിട്ടതും. പിന്നെ കേൾക്കുന്നത് മകൾക്ക് ചെറായി ബീച്ചിൽ വച്ച് കുത്തേറ്റെന്ന വാർത്തയാണ്. സ്വന്തം വീടിനു മുകളിൽ മകളുടെ ഘാതകനെ പൊറുപ്പിക്കേണ്ടിവന്നതിൽ നെഞ്ചുപൊട്ടി കരയുകയാണ് ശീതളിന്റെ മാതാപിതാക്കൾ.
തിരുമുപ്പത്തുനിന്ന് ശീതൾ പ്രശാന്തിന്റെ ആവശ്യപ്രകാരം ചെറായി ബീച്ചിലേക്ക് സംസാരിക്കാൻ പോയതാണ്. ഒരു മണിക്കൂറിലേറെ ബീച്ചിൽ ചെലവഴിച്ച ശേഷമാണ് കൊല നടക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്. കൊല നടത്താൻ പ്രശാന്ത് ഒരാഴ്ചയായി പദ്ധതി ഇട്ടിരുന്നതായും പറയുന്നു. ഇതിനായി പ്രശാന്ത് കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. സ്‌നേഹം നടിച്ച ശീതളിനൊപ്പം പ്രശാന്ത് ചെറായി ഗൗരീശ്വരക്ഷേത്രത്തിൽ തൊഴുതതിനു ശേഷമാണ് 10നു ബീച്ചിലേക്ക് ശീതളിനെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീടാണ് സമ്മാനം നൽകാൻ കണ്ണടച്ച് നിൽ്കകാൻ പറഞ്ഞ് ശീതളിനെ പല തവണ കുത്തിയത്. മുട്ടിനകം സെന്റ് ജോസഫ്സ് എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി അർജുനാണ് ഏകമകൻ.