- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വീടിനാവശ്യമായ ബെഡ്ഷീറ്റ് മുതൽ അടുക്കളയിൽ ഉപയോഗിക്കുന്ന ടവൽ വരെ നിർമ്മിച്ചു വിപണണം ചെയ്യും; വീട്ടമ്മമാർക്ക് ഒരു മാതൃകയുമായി സ്പർശ്; തിരുവനന്തപുരത്ത് തുടങ്ങിയ സംരംഭത്തിന്റെ ഉൽപ്പന്നങ്ങൾ വിവിധ നഗരങ്ങളിൽ പ്രദർശിപ്പിക്കും; നാല് സ്ത്രീകൾ ചേർന്നു തുടങ്ങിയ ഒരു സ്ഥാപനത്തിന്റെ വിജയഗാഥ
തിരുവനന്തപുരം: വീട്ടമ്മമാർക്ക് ഒരു മാതൃകയുമായി സ്പർശ്. തിരുവനന്തപുരം ജില്ലയിലെ നാലു വീട്ടമ്മമാർ ചേർന്നുനടത്തുന്ന സംരംഭമാണ് സ്പർശ്. ഒരു വീടിനാവശ്യമായ ബെഡ്ഷീറ്റ് മുതൽ അടുക്കളയിൽ ഉപയോഗിക്കുന്ന ടവൽ വരെയുണ്ട് ഇവിടെ. പത്തുവർഷമായി ഈ സുഹൃത്തുക്കൾ, സ്പർശ് എന്ന സംരംഭത്തിന്റെ വിജയ കുതിപ്പുമായി മുന്നോട്ട് പോകുന്നു. നമ്മുടെ വീട്ടമ്മമാർ വീട്ടിൽ തളച്ചിടുമ്പോഴും അടുക്കളയിൽ മാത്രം ജീവിതം ഉപേക്ഷിക്കുമ്പോഴും ഈ നാലു സ്ത്രീകൾ മറ്റ് വീട്ടമ്മമാർക്ക് വല്യ മാതൃകയാണ്.സുനു മാത്യൂസ് ,ഷീബ ,ബീന ഫൈസൽ, ലത കുര്യൻ എന്നിവരാണ് സ്പർശ് എന്ന പെൺ സംരംഭത്തിന്റെ നെടും തൂണുകൾ ഇന്ത്യയിലെ പല സ്ഥലങ്ങളും സന്ദർശിച്ച് ശേഖരിക്കുന്ന തുണിത്തരങ്ങൾ ഉപയോഗിച്ചാണ് അവർ വീട്ടാവശ്യങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ നിർമ്മിക്കുന്നത്. ഒരു വീടിനാവശ്യമായ ബെഡ്ഷീറ്റ്, ടേബിൾ ഷീറ്റ്, ടേബിൾ കവർ, ടവൽ, നൈറ്റ് ഡ്രസ്സ്, കിച്ചൻ ഡ്രസ്സ്, ടിഷ്യു കവർ, ടേബിൾ മാറ്റ്, കിച്ചൻ ടവൽ ,കിച്ചൻ ,ഫ്രിഡ്ജ് കവർ ,തുടങ്ങിയ ഒട്ടേറെ സാധനങ്ങൾ സ്പർശ് എന്ന സംരംഭത്തിലൂടെ ഈ വനിതകൾ നിർമ്മിക്കുന
തിരുവനന്തപുരം: വീട്ടമ്മമാർക്ക് ഒരു മാതൃകയുമായി സ്പർശ്. തിരുവനന്തപുരം ജില്ലയിലെ നാലു വീട്ടമ്മമാർ ചേർന്നുനടത്തുന്ന സംരംഭമാണ് സ്പർശ്. ഒരു വീടിനാവശ്യമായ ബെഡ്ഷീറ്റ് മുതൽ അടുക്കളയിൽ ഉപയോഗിക്കുന്ന ടവൽ വരെയുണ്ട് ഇവിടെ. പത്തുവർഷമായി ഈ സുഹൃത്തുക്കൾ, സ്പർശ് എന്ന സംരംഭത്തിന്റെ വിജയ കുതിപ്പുമായി മുന്നോട്ട് പോകുന്നു. നമ്മുടെ വീട്ടമ്മമാർ വീട്ടിൽ തളച്ചിടുമ്പോഴും അടുക്കളയിൽ മാത്രം ജീവിതം ഉപേക്ഷിക്കുമ്പോഴും ഈ നാലു സ്ത്രീകൾ മറ്റ് വീട്ടമ്മമാർക്ക് വല്യ മാതൃകയാണ്.സുനു മാത്യൂസ് ,ഷീബ ,ബീന ഫൈസൽ, ലത കുര്യൻ എന്നിവരാണ് സ്പർശ് എന്ന പെൺ സംരംഭത്തിന്റെ നെടും തൂണുകൾ
ഇന്ത്യയിലെ പല സ്ഥലങ്ങളും സന്ദർശിച്ച് ശേഖരിക്കുന്ന തുണിത്തരങ്ങൾ ഉപയോഗിച്ചാണ് അവർ വീട്ടാവശ്യങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ നിർമ്മിക്കുന്നത്. ഒരു വീടിനാവശ്യമായ ബെഡ്ഷീറ്റ്, ടേബിൾ ഷീറ്റ്, ടേബിൾ കവർ, ടവൽ, നൈറ്റ് ഡ്രസ്സ്, കിച്ചൻ ഡ്രസ്സ്, ടിഷ്യു കവർ, ടേബിൾ മാറ്റ്, കിച്ചൻ ടവൽ ,കിച്ചൻ ,ഫ്രിഡ്ജ് കവർ ,തുടങ്ങിയ ഒട്ടേറെ സാധനങ്ങൾ സ്പർശ് എന്ന സംരംഭത്തിലൂടെ ഈ വനിതകൾ നിർമ്മിക്കുന്നു. ഇന്ത്യയിലെ പലയിടങ്ങളിലും സന്ദർശിച്ചാണ് ഇവർ ഇതിനു വേണ്ടിയുള്ള തുണിത്തരങ്ങൾ കണ്ടെത്തുന്നത്. ഈ തുണികൾ ഡിസൈൻ ചെയ്ത് കളർ എന്നിവ തീരുമാനിച്ച് ശേഷം വീട്ടമ്മമാർ തന്നെ സ്റ്റിച്ച് ചെയ്ത നിർമ്മിക്കുന്നതാണ് ഈ ഉൽപ്പന്നങ്ങൾ.
ഓരോ വർഷം കഴിയുമ്പോൾ പുതിയ ഉത്പന്നങ്ങൾ കൊണ്ട് വരാനും, ഉൽപ്പന്നങ്ങളിൽ പുതുമകൾ കൊണ്ട് വരാനും ഇവർ ശ്രദ്ധിക്കാറുണ്ട്. സ്വന്തം താല്പര്യങ്ങൾ മാത്രമല്ല മറ്റു വീട്ടമ്മമാർക്കും ജോലി കൊടുത്തുകൊണ്ടാണ് സ്പർശ് മുന്നോട്ട് പോകുന്നത്. തുണിത്തരങ്ങൾ ഡിസൈൻ ചെയ്യുന്നത് മുതൽ നിർമ്മിക്കുന്നത് വരെ നിരവധി വീട്ടമ്മമാർ ആണ് ഈ സംരംഭത്തിൽ ഏർപെട്ടിരിക്കുന്നത്. അവർക്ക് അതിന് ശമ്പളവും നൽകുന്നുണ്ട്. ഉൽപ്പന്നങ്ങളുടെ വിൽപ്പനയുടെ ഭാഗമായി പതിനഞ്ചോളം ഫെസ്റ്റുകൾ കേരളത്തിൽ പലയിടങ്ങളിലായി നടത്തിക്കഴിഞ്ഞു. കേരളത്തിന് പുറത്തും പ്രദർശനങ്ങൾ നടത്താറുണ്ട്. എറണാകുളം, കോട്ടയം, തിരുവനന്തപുരം, ബാംഗ്ലൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും ഇവർ പ്രദർശനങ്ങൾ നടത്തിവരുന്നത്.
ഇരുപത് വർഷമായി സുഹൃത്തുക്കളായി കഴിയുന്ന ഇവരുടെ സൗഹൃദ കൂട്ടായ്മയും പറയാതെ വയ്യ. സ്പര്ശിന് ആവശ്യമായ സാധനങ്ങൾ വാങ്ങാനായി പുറത്തു പോകുന്നത് മുതൽ യാത്ര ചെയ്യുന്നതും, മുതൽ മുടക്കുന്നതും എല്ലാം ഒരേ പോലെയാണ്. നാലുപേരും ഒരുപോലെ ചിന്തിച്ച് ഒരു പോലെ തന്നെയാണ് ബിസിനസും മുന്നോട്ടും പോകുന്നത്. ബിസിനസ് ഇത്ര വളർന്നിട്ടും സൗഹൃദത്തിന് കോട്ടമൊന്നു വരാതെയാണ് മുന്നോട്ട് പോകുന്നത്. വിഷമങ്ങളും സന്തോഷവും ഒരുപോലെ പങ്കുവച്ചാണ് ഈ നാലു കൂട്ടുകാരികൾ ഇന്നും മുന്നോട്ട് പോകുന്നത്.