- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഠനകാലത്ത് ബാസക്കറ്റ് ബോൾ കളിയും നോവലെഴുത്തും; സൗദിയിൽ എത്തിയപ്പോൾ പലവ്യഞ്ജനത്തിലെ പാക് കുത്തക തകർത്ത് ബിസിനസിൽ കൈവച്ചു; അച്ചാറും കറിപൗഡറുമായി അറബികളുടെ മനംകവർന്ന് താരമായി; ആദ്യ സൗദി ഇൻവെസ്റ്റ്മെന്റ് ലൈസൻസ് കയ്യിലെത്തിയതോടെ ആഗോള പ്രശസ്തനും; അശരണരുടെ കണ്ണീരൊപ്പിയത് കോടികൾ ചെലവിട്ട്; സഭാ തർക്കത്തിൽ കിട്ടിയത് വില്ലൻ പരിവേഷം; സഹോദരങ്ങൾക്കെതിരെ പരാതി കൊടുത്തതിലും സർവ്വത്ര ദുരൂഹത; അങ്കമാലിക്കാരൻ വർഗീസ് മൂലൻ എങ്ങനെ ആഗോള ഭീമനായി?
കൊച്ചി: ബാസ്‌ക്കറ്റ് ബോൾ കളിക്കാരനായിരുന്നു വർഗീസ് മൂലൻ. പഠനകാലത്ത് നോവലെഴുതിയിരുന്ന വ്യവസായി. കോളേജ് കാലത്തിന് ശേഷം എത്തിയത് ഇന്ത്യൻ എക്സ്പ്രസിൽ പത്രക്കാരനായി. മലയാള മനോരമയുമായും ചേർന്ന് പ്രവർത്തിച്ചു. അതിന് ശേഷം ബിസിനസ്സിലേക്ക് കടന്നു. തൊട്ടതെല്ലാം പൊന്നാക്കി. അങ്കമാലിയിലെ മൂലൻ സൗദിയിൽ എത്തിയത് 1981ലായിരുന്നു. ഇവിടെനിന്ന് പുതിയൊരു വിജയ ചരിത്രം വർഗ്ഗീസ് എഴുതി ചേർത്തു. രാജ്യാന്തര തലത്തിൽ പടർന്ന പന്തലിച്ച വ്യവസായ സാമ്രാജ്യം കെട്ടിപ്പൊക്കി. അങ്കമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂലൻസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വർഗ്ഗീസ് മൂലനെന്ന വർഗീസ് സെബാസ്റ്റ്യൻ ശതകോടികളുടെ ആസ്തിയുള്ള മലയാളി വ്യവസായിയാണ്. മരിച്ചു പോയ പിതാവിന്റെ ഒത്താശയോടെ സഹോദരങ്ങൾ 80 കോടിയോളം രൂപയുടെ സ്വത്ത് കബളിപ്പിച്ചെടുത്തതായാണ് പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങുമ്പോൾ ചർച്ചയാകുന്നത് സാമൂഹിക-രാഷ്ട്രീയ-മത മേഖലയിലെ മൂലന്റെ ബന്ധമാണ്. സഹോദരങ്ങളുമായി എന്തുകൊണ്ട് ഇത്തരത്തിലൊരു തർക്കം മൂലനുണ്ടായി എന്ന് പോലും അജ്ഞാതമാണ്. സീറോ മലബാ
കൊച്ചി: ബാസ്‌ക്കറ്റ് ബോൾ കളിക്കാരനായിരുന്നു വർഗീസ് മൂലൻ. പഠനകാലത്ത് നോവലെഴുതിയിരുന്ന വ്യവസായി. കോളേജ് കാലത്തിന് ശേഷം എത്തിയത് ഇന്ത്യൻ എക്സ്പ്രസിൽ പത്രക്കാരനായി. മലയാള മനോരമയുമായും ചേർന്ന് പ്രവർത്തിച്ചു. അതിന് ശേഷം ബിസിനസ്സിലേക്ക് കടന്നു. തൊട്ടതെല്ലാം പൊന്നാക്കി. അങ്കമാലിയിലെ മൂലൻ സൗദിയിൽ എത്തിയത് 1981ലായിരുന്നു. ഇവിടെനിന്ന് പുതിയൊരു വിജയ ചരിത്രം വർഗ്ഗീസ് എഴുതി ചേർത്തു. രാജ്യാന്തര തലത്തിൽ പടർന്ന പന്തലിച്ച വ്യവസായ സാമ്രാജ്യം കെട്ടിപ്പൊക്കി.
അങ്കമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂലൻസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വർഗ്ഗീസ് മൂലനെന്ന വർഗീസ് സെബാസ്റ്റ്യൻ ശതകോടികളുടെ ആസ്തിയുള്ള മലയാളി വ്യവസായിയാണ്. മരിച്ചു പോയ പിതാവിന്റെ ഒത്താശയോടെ സഹോദരങ്ങൾ 80 കോടിയോളം രൂപയുടെ സ്വത്ത് കബളിപ്പിച്ചെടുത്തതായാണ് പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങുമ്പോൾ ചർച്ചയാകുന്നത് സാമൂഹിക-രാഷ്ട്രീയ-മത മേഖലയിലെ മൂലന്റെ ബന്ധമാണ്. സഹോദരങ്ങളുമായി എന്തുകൊണ്ട് ഇത്തരത്തിലൊരു തർക്കം മൂലനുണ്ടായി എന്ന് പോലും അജ്ഞാതമാണ്. സീറോ മലബാർ സഭാ നേതൃത്വവുമായി ബന്ധപ്പെട്ട് ഏറെ അടുപ്പം മൂലനുണ്ട്. സഭയിലെ സ്വത്ത് തർക്കത്തിൽ ചില കേന്ദ്രങ്ങൾ വില്ലൻ സ്ഥാനത്ത് നിർത്തിയും മൂലനയായിരുന്നു. സാസ്‌കാരികമായ ഇടപെടലിനൊപ്പം കഷ്ടത അനുഭവിക്കുന്നവർക്ക് സ്വാന്തനമെത്തിച്ചും മൂലൻ വാർത്താ താരമായിട്ടുണ്ട്.
അൽ-സലേഹ് ഗ്രൂപ്പ് ഓഫ് കമ്പനിയിൽ മാനേജരായിട്ടായിരുന്നു വർഗ്ഗീസിന്റെ പ്രവാസ ജീവിതം തുടങ്ങിയത്. 1986ൽ സുഗന്ധവ്യജ്ഞന കയറ്റുമതിയുടെ സാധ്യത തേടി കച്ചവടത്തിലേക്ക് ഇറങ്ങി. പലവ്യജ്ഞനകച്ചവടത്തിന്റെ സാധ്യതയും സൗദിൽ കണ്ടെത്തി. അങ്ങനെ കച്ചവടക്കാരനായ വർഗ്ഗീസ് 1987ൽ അച്ചറു കമ്പനിക്ക് തുടക്കമിട്ടു. വിജ്. ജയ്, റോമ, പിന്നെ മൂലൻസും ഇതെല്ലാം വമ്പൻ ഹിറ്റായി മാറി. ഗൾഫിലെ ഭക്ഷ്യ വിതരക്കാരിൽ ഒന്നാമനായതോടെ വർഗ്ഗീസ് തന്റെ വ്യവസായ മേഖലയും വിപൂലികരിച്ചു. എൺപതുകളിൽ ഗൾഫ് രാജ്യങ്ങളിൽ പാക്കിസ്ഥാനിൽ നിന്നെത്തിക്കുന്ന ഭക്ഷ്യവസ്തുക്കൾക്കായിരുന്നു പ്രിയം കൂടുതൽ. മലയാളികൾ പോലും പാക്കിസ്ഥാൻ വസ്തുക്കൾക്ക് പിന്നാലെയായിരുന്നു. മാധ്യമ രംഗത്തെ പ്രവർത്തന മികവുമായെത്തിയ മൂലൻ വമ്പൻ പരസ്യങ്ങളിലൂടെ വിപണി കൈയടക്കി. മതപരമായ പ്രത്യേകതകൾ പോലും മനസ്സിലാക്കി വിപണയിൽ ഇപടെൽ നടത്തി. അങ്ങനെ ഇന്ത്യാക്കാർക്കും അറബികൾക്കും മസാലയും കറി പൗഡറും പ്രിയപ്പെട്ടതായി. തൊണ്ണൂറുകളുടെ മധ്യത്തോടെ മൂലൻസ് അന്താരാഷ്ട്ര ബ്രാൻഡായി മാറി.
ഇന്ന് 350ഓളം ഉൽപ്പനങ്ങൾ നിർമ്മിക്കുന്നുണ്ട് മൂലൻസ് ഗ്രൂപ്പ്. 35ഓളം രാജ്യങ്ങളിൽ ശാഖകൾ. ആയിരക്കണക്കിന് പേർക്ക് ജോലിയും നൽകുന്നു. മൂലൻസ് ഫാമില മാർട്ടും മൂലൻസ് ഹൈപ്പർ മാർക്കറ്റുകളും നാട്ടിലും സജീവമാക്കി. സൗദി ഇൻവെസ്റ്റ്മെന്റ് ലൈസൻസ് കിട്ടുന്ന ആദ്യ ഇന്ത്യാക്കാരനാണ് മൂലൻ. സൗദി ചേമ്പർ ഓഫ് കോമേഴ്സിൽ 2001മുതൽ അംഗം. ദമാമിൽ പൂർണ്ണമായും സ്വന്തം നിക്ഷേപത്തിൽ ദി ഹൗസ് ഓഫ് സ്പൈസിസ് ഫാക്ടറി ലിമിറ്റഡ് എന്ന പേരിൽ ഫാക്റി ഉണ്ടാക്കി. 900 കോടി രൂപ വിലമതിക്കുന്നതാണ് ഇന്ന് ഈ ഫ്ക്ടറി. ഗ്ലോബൽ മലയാളി കൗൺസിലന്റെ ചെയർമാനെന്ന നിലയിൽ പ്രവാസികളെ സംഘടിപ്പിക്കുന്നതിലും മുന്നിൽ നിന്നു. ജെയിനാണ് ഭാര്യ. മകൻ വിജയ്. മകൾ ഡോ ജയശ്രീ വർഗ്ഗീസ് മൂലനും. ഇതിന് പുറത്തേക്ക് സഹോദരങ്ങളും. ഇവരും വളർന്ന് പന്തലിച്ചത് മൂലന്റെ കരുത്തിലാണ്.
മകൻ വിജയ് യുടെ വിവാഹത്തിന് വ്യത്യസ്തമായൊരു സ്‌നേഹവിരുന്നൊരുക്കുകയാണ് വർഗീസ് മൂലൻ ശ്രദ്ധേയനായത്. വർഗീസ് മൂലൻ ഫൗണ്ടേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന 'ടച്ച് എ ഹാർട്ട് ' സൗജന്യ ചികിത്സാ സഹായ പദ്ധതിയിലാണ് 18 വയസ്സിനു താഴെയുള്ള ഹൃദ്രോഗികളായ 60 കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സകൾ സൗജന്യമായി നൽകിയത്. 015 ജനവരിയിൽ വിവാഹിതരാകുന്ന എല്ലാ മത വിഭാഗങ്ങളിൽ നിന്നുമുള്ള 25 നിർധന ദമ്പതിമാർക്ക് പതിനായിരം രൂപ വീതനും നൽകി. ഇതിനൊപ്പം നന്മമരം പോലുള്ള പരിസ്ഥിതി പദ്ധതികളും നാട്ടിൽ അവതരിപ്പിച്ചു.
ലഹരിമുക്തം കേരളത്തിനായി പൊലീസുമായി സഹകരിച്ച് വഴികാട്ടിയായും എത്തി. ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് സംഗീതവും നൽകി. വായനയും സംഗീതവും എഴുത്തും ബിസിനസ്സുമായി മൂപ്പൻ മുന്നോട്ട് നീങ്ങി. മകൾ ഡോ. ജയ്ശ്രീയ്ക്ക് വിവാഹ സമ്മാനമായി നൽകാൻ ഉദ്ദേശിച്ച ബെൻസ് കാറിന്റെ വിലയാണ് കാരുണ്യപ്രവർത്തനത്തിന് മാറ്റിവച്ചത്. 2014 ലും 2015 ലും ഹൃദ്രോഗ ചികിത്സയ്ക്ക് ഒരു കോടി രൂപ വീതം ഫൗണ്ടേഷൻ നൽകിയിരുന്നു. വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം, വസ്ത്രമില്ലാത്തവർക്ക് ഉടുക്കാൻ വസ്ത്രം എന്ന ലക്ഷ്യവുമായി അങ്കമാലി പൗരാവലി സംഘടിപ്പിച്ച നന്മമരം സഹായ പദ്ധതിക്ക് പിന്നിലും മൂലനായിരുന്നു.
ഇതിനിടെയാണ് എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടിൽ വർഗ്ഗീസ് മൂലന്റെ പേരും ചർച്ചയാത്. മാർട്ടിൻ പയ്യപ്പള്ളിയായിരുന്നു ഈ കേസിലെ പരാതിക്കാരൻ. ഇദ്ദേഹത്തിന് വർഗ്ഗീസ് മൂലനുമായുള്ള ബന്ധം ചിലർ ചർച്ചയാക്കി. അങ്കമാലി -പെരുമ്പാവൂർ -ചാലക്കുടി പടർന്നുകിടക്കുന്ന മൂലൻസ് ഫാമിലി മാർട്ടിന്റെ ഉടമ വർഗീസ് മൂലന്റെ അടുപ്പക്കാരനാണ് മാർട്ടിൻ എന്ന് പോലും വാർത്തകളെത്തി. എന്നാൽ വിവാദങ്ങളിൽ നിന്ന് മാറി നിൽക്കുകയാണ് മൂലൻ ചെയ്ത്. കർദിനാൽ മാർ ആലഞ്ചേരിയുമായി ബന്ധപ്പെട്ട് പല കഥകളെത്തി. കോടതികളിൽ വ്യവഹാര ഇടപെടുകൾ നടത്തുന്ന നന്ദകുമാറുമായി മൂലന് സൗഹൃദം ഉണ്ടെന്ന വാദവുമെത്തി. ഇതിന് ശേഷമാണ് ഇപ്പോഴത്തെ കുടുംബ സ്വത്ത് വിവാദം.
1981 മുതൽ വിദേശത്ത് ജോലി ചെയ്തിരുന്ന പരാതിക്കാരൻ പിതാവിന്റെ പേരിൽ നാട്ടിലേക്ക് അയച്ചു നൽകിയ പണം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കളും, ബിസിനസിൽ ഒപ്പം ചേർന്ന സഹോദരങ്ങൾ കബളിപ്പിച്ചും കോടികൾ തട്ടിയെടുത്തെന്നാണ് ആരോപണം. 1985 ൽ സൗദിയിലെ അൽകോബാറിൽ സൂപ്പർമാർക്കറ്റ് സ്ഥാപിച്ചാണ് ഗ്രൂപ്പ് ബിസിനസ് രംഗത്തേക്ക് കടന്നത്. സഹോദരങ്ങളായ ജോസ്, സാജു, ജോയ് എന്നിവരെ പലകാലയളവിലായി ബിസിനസിൽ ഒപ്പം ചേർത്തു. 1987 ൽ ഗ്രൂപ്പ് കയറ്റുമതിയും തുടങ്ങി. നാട്ടിൽ ഇതിന്റെ ചുമതലയും സഹോദരങ്ങളെ ഏൽപ്പിച്ചു. ഇതിനിടെ, മായം കലർന്ന ഭക്ഷ്യ വസ്തുക്കൾ കയറ്റി അയച്ചത് മൂലം സൗദിയിൽ കേസും ഉണ്ടായി. സഹോദരങ്ങൾക്ക് ബിസിനസ് നടത്തണമെന്നുള്ള പിതാവിന്റെ ആവശ്യം പരിഗണിച്ചാണ് ഭാഗം വെക്കാനായി പിതാവ് ദേവസ്സിയുടെ പേരിൽ മുക്ത്യാർ എഴുതി നൽകിയത്.
എന്നാൽ പിതാവിനെ ഭീഷണിപ്പെടുത്തി മുക്ത്യാർ ഉപയോഗിച്ച് സ്വത്തുക്കൾ സഹോദരങ്ങൾ എഴുതി വാങ്ങിയെന്നാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പിതാവിന് ഒപ്പിട്ടു നൽകിയ ബ്ലാങ്ക് പേപ്പറുകളും തട്ടിപ്പിന് ഉപയോഗപ്പെടുത്തി. ,മൂലൻസ് എക്സിം ഇന്റർ നാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിൽ നിന്നും സഹോദരങ്ങൾ ഒഴിവാക്കിയതായും പരാതിയിൽ പറയുന്നു.