- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഞ്ചാവ് കച്ചവടത്തിന് സൂപ്പർ ബ്രാൻഡ് നെയിമിനെ കൂട്ടുപിടിച്ച് മയക്കുമരുന്ന് മാഫിയ; അന്യസംസ്ഥാനത്ത് നിന്നുള്ള കടത്തിലൂടെ ഇരിട്ടി ലാഭം; മാവോയിസ്റ്റുകളും വരുമാനമുണ്ടാക്കാൻ ഇടുക്കി ഗോൾഡിനെ കൂട്ടുപിടിക്കുന്നു
തൊടുപുഴ: ഇടുക്കി വീണ്ടും കഞ്ചാവ് കച്ചവടത്തിന്റെ കേന്ദ്രസ്ഥാനമാകുന്നു. ഇടുക്കിയിൽ കഞ്ചാവ് കൃഷി കുറഞ്ഞെങ്കിലും ഈ ബ്രാൻഡ് നെയിമിന്റെ നേട്ടമുണ്ടാക്കാനാണ് മയക്കുമരുന്ന് ലോബിയുടെ ശ്രമം. ഇതോടെ നീണ്ട ഇടവേളയ്ക്കു ശേഷം ഇടുക്കിയിൽ വീണ്ടും കഞ്ചാവ് ലോബി ശക്തമായി. കഴിഞ്ഞ വർഷം ജില്ലയിൽ രജിസ്റ്റെർ ചെയപെട്ടത് 900 ഓളം കേസുകൾ.ഏറ്റവും കൂടുതൽ കേസ്
തൊടുപുഴ: ഇടുക്കി വീണ്ടും കഞ്ചാവ് കച്ചവടത്തിന്റെ കേന്ദ്രസ്ഥാനമാകുന്നു. ഇടുക്കിയിൽ കഞ്ചാവ് കൃഷി കുറഞ്ഞെങ്കിലും ഈ ബ്രാൻഡ് നെയിമിന്റെ നേട്ടമുണ്ടാക്കാനാണ് മയക്കുമരുന്ന് ലോബിയുടെ ശ്രമം. ഇതോടെ നീണ്ട ഇടവേളയ്ക്കു ശേഷം ഇടുക്കിയിൽ വീണ്ടും കഞ്ചാവ് ലോബി ശക്തമായി. കഴിഞ്ഞ വർഷം ജില്ലയിൽ രജിസ്റ്റെർ ചെയപെട്ടത് 900 ഓളം കേസുകൾ.ഏറ്റവും കൂടുതൽ കേസ് രജിസ്റ്റെർ ചെയ്തത് കട്ടപ്പന പൊലീസ് സ്റ്റേഷനിൽ 56 കേസുകൾ. ഇടുക്കി ഗോൾഡിന് വിപണയിൽ ആവശ്യക്കാരും കൂടുകയാണ്. പക്ഷേ ഇവരിൽ ഭൂരിഭാഗം പേർക്കും ഇടുക്കി ഗോൾഡെന്ന പേരിൽ ലഭിക്കുന്നത് വ്യാജനും. മാവോയ്‌സിറ്റുകളുടെ പ്രധാന വരുമാനമാർഗ്ഗമായി കഞ്ചാവ് മാറുന്നതാണ് ഇതിന് കാരണം.
1980 കളിൽ ഇടുക്കിയിൽ കഞ്ചാവ് കൃഷി വ്യാപകം ആയിരുന്നു.നീല ചടയൻ എന്ന മുന്തിയ കഞ്ചാവ് ആയിരുന്നു പ്രധാന കൃഷി ഇനം. ഇത് പുറം വിപണിയിൽ ഇടുക്കി ഗോൾഡ് എന്ന പേരിൽ ആണ് അറിയപെട്ടിരുന്നത്. മതികെട്ടാൻ, കംബകല്ല് ,കടവരി ,സൂര്യനെല്ലി ഇവിടങ്ങളിൽ ആയിരുന്നു പ്രധാന കഞ്ചാവ് പാടങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ പിന്നീടു കെ.കരുണാകരൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് 1-9-1990 ൽ മുണ്ടിഎരുമയിൽ സംസ്ഥാനത്ത് ആദ്യമായി നകൊർറ്റിക് എന്‌ഫോര്‌സേമെന്റ്‌റ് സ്‌കോഡു നിലവിൽ വന്നു.
ഇതോടെ ജില്ലയിൽ കഞ്ചാവ് വേട്ട വ്യാപകമായി. കഞ്ചാവ് കൃഷി ഇല്ലാതായി. എന്നാൽ പിന്നീട് 22 അംഗങ്ങൾ മാത്രമുള്ള ആധുനിക ആയുധങ്ങൾ ഇല്ലാത്ത ചോർനൊലികുന്ന വാടക കെട്ടിടത്തിൽ കിടക്കുന്ന എൻഫോഴ്‌സ്‌മെന്റ് വിഭാഗം നിർജീവമായി. ഇതോടെ കഞ്ചാവ് ലോബി വീണ്ടും ഇടുക്കിയിൽ പിടി മുറുക്കി. പക്ഷെ ഇത്തവണ അന്യ സംസ്ഥാനങ്ങൾ അയ ആന്ധ്ര, ഒഡീഷ, തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കഞ്ചാവ് ഇടുക്കിയിൽ എത്തിച്ച് ഇടുക്കി ഗോൾഡ് എന്ന പേരിൽ വിറ്റഴിക്കുന്ന പുതിയ തന്ത്രതിനാണ് മയക്കുമരുന്ന് മാഫിയ ആവിഷ്‌കരിച്ചത്. ഇടുക്കി ഗോൾഡെന്ന ബ്രാൻഡ് നെയിമിന് മയക്ക് മുരുന്ന് വിപണിയുലുള്ള പ്രിയമാണ് ഇതിന് കാരണം.
ഇടുക്കിയിൽ കഞ്ചാവ് കൃഷി നഷ്ടം ആണ്്. കഞ്ചാവ് ചെടിയിൽ നിന്നും വിളവു എടുക്കാൻ 6 മാസം വേണം. അത്രയും നാൾ തോട്ടങ്ങളിൽ കാവലിനു കിടക്കേണ്ടി വരുന്നവരുടെയും കൃഷികരുടെയും ചെലവ് ഇതെല്ലം കണക്കു കൂടുമ്പോൾ ഒരു കിലോ കഞ്ചാവിനു 15000 രൂപക്കടുത്തു ചെലവ് വരും എന്ന് പഴയ കഞ്ചാവ് കൃഷിക്കാർ പറയുന്നു. എന്നാൽ ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലെ നക്‌സൽ , മാവോയിസ്റ്റ് മേഖലകളിൽ കഞ്ചാവ് വ്യാപകമായി കൃഷി ചെയുന്നു. ഇവിടെ നിന്നും ഒരു കിലോ കഞ്ചാവ് 1500 രൂപയ്ക്കു കിട്ടും. അതുകൊണ്ട് തന്നെ അന്യസംസ്ഥാന കഞ്ചാവ് ഇടുക്കിയിലെത്തിച്ച് കൂടതൽ കാശിന് വിൽക്കുകയാണ് കഞ്ചാവ് ലോബി.
കുമളി, കംബംമെട്ടു, ബോഡിമെട്ടു തുടങ്ങിയ അതിർത്തികൾ വഴിയും മറ്റു കാനന പാതകൾ വഴിയും അന്യസംസ്ഥാനത്ത് നിന്ന് കഞ്ചാവ് ജില്ലയിലേക്ക് കടത്തുന്നു. കടത്തുന്നതിനായി കഞ്ചാവ് ലോബി ഉപയോഗികുന്നത് കോളേജ് കുട്ടികളെയും സ്ത്രീ കളെയുമാണ്. പിടിയിൽ ആകുന്നവർ ഏറെയും ഇവരാണെന്നു കണക്കുകളും സൂചിപിക്കുന്നു. ഒരു കിലോ കഞ്ചാവ് കടത്തിയാൽ 1500 മുതൽ 2000 രൂപ വരെ ഇവർക്ക് ലഭിക്കും. പൊലീസിന്റെ പിടിയിൽ ഇവർപെട്ടാലും കഞ്ചാവ് ലോബിയെ കുറിച്ച് അധികം വിവരം കിട്ടാറില്ല. അതിനു കാരണം അതിർത്തികളിൽ എത്തുന്ന ഇവർക്ക് അന്യസംസ്ഥാനത്തുള്ള ആളുകളാണ്് കഞ്ചാവ് കൈമാറുന്നത്. ഇവരുടെ പേരോ ഊരോ കഞ്ചാവ് കടത്തുന്നവർക്ക് അറിയില്ല.
കഞ്ചാവുമായി പിടിക്കപ്പെട്ടാലും നിയമത്തിലെ പഴുതുകൾ ഇവര്ക് തുണയാകുന്നു. ഒരു കിലോ കഞ്ചാവിനു താഴെയാണ് കൈവശം വച്ചതെങ്കിൽ 3 മാസം ആണ് തടവ്. പലപ്പോഴും ഇത് കൈകൂലിക്കും ഇട നല്കുന്നു. പിടിക്കപ്പെടുന്നവർ വീണ്ടും കടത്തുകാർ ആകുന്നു. ഇതിലും ഞെട്ടിപിക്കുന വിവരമാണ് മറ്റൊന്ന്. വിവിധ സംസ്ഥാനങ്ങളിൽ കഞ്ചാവ് കൃഷികിടയിൽ പിടിക്കപെട്ടവരിൽ ഏറയും രാജാക്കാട്, മുന്നാർ, രാജകുമാരി, കൊന്നത്തടി , പണിക്കൻകുടി തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ള ഇടുക്കി കാരാണ് എന്നതാണ്. ഇടുക്കിയിൽ എത്തുന്ന അന്യ സംസ്ഥാന കഞ്ചാവ്, ഓയിൽ യും , ഇടുക്കി ഗോൾഡ് യും മറ്റ് സംസ്ഥാനങ്ങളിലേക് പോകുന്നു. ബംഗലുരു ആണ് പ്രധാന വിപണി.
മാവോയിസ്റ്റുകൾ തങ്ങളുടെ പ്രധാന വരുമാന മാര്ഗമായി കഞ്ചാവ് കൃഷി കാണുന്നതും. കേരളം അതിന്റെ പ്രധാന വിപണി ആകുകയും ചെയുമ്പോൾ കഞ്ചാവിനു ഒപ്പം മാവോ വാദികളും പല രൂപത്തിൽ ഇവിടെ താവളം ആക്കുന്നു ഉണ്ടെന്നതാണ് യാഥാർത്ഥ്യം.