- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടുക്കിവരന്മാർക്ക് ഡിമാൻഡില്ല; മലയോരജില്ലയിൽ ക്രോണിക് ബാച്ചിലർമാർ അരലക്ഷത്തിലേറെ; മിക്ക വാർഡുകളിലും 35 വയസിനു മുകളിലുള്ള അമ്പതോളം വീതം ചെറുക്കന്മാർ; മുല്ലപ്പെരിയാറും കസ്തൂരിയും വരന്മാർക്ക് വെല്ലുവിളി
ഇടുക്കി: വിവാഹക്കമ്പോളത്തിൽ ഇടുക്കിയിലെ യുവാക്കൾക്ക് ഡിമാൻഡ് പോരാ. ഇടുക്കിയിലെ യുവതികൾ പോലും മുൻഗണന നൽകുന്നത് അന്യജില്ലക്കാരായ യുവാക്കൾക്കാണെന്ന വാസ്തവത്തിനു മുമ്പിൽ മലയോരനിവാസികളായ ആൺകുട്ടികളുടെ രക്ഷിതാക്കൾ പകച്ചു നിൽക്കുകയാണ്. വിവാഹപ്രായമെത്തിയ സ്ത്രീകളിൽ പകുതിയിലധികം പേർ തങ്ങളുടെ വിവാഹ പങ്കാളിക്കായി അന്യജില്ലകളിലേക്
ഇടുക്കി: വിവാഹക്കമ്പോളത്തിൽ ഇടുക്കിയിലെ യുവാക്കൾക്ക് ഡിമാൻഡ് പോരാ. ഇടുക്കിയിലെ യുവതികൾ പോലും മുൻഗണന നൽകുന്നത് അന്യജില്ലക്കാരായ യുവാക്കൾക്കാണെന്ന വാസ്തവത്തിനു മുമ്പിൽ മലയോരനിവാസികളായ ആൺകുട്ടികളുടെ രക്ഷിതാക്കൾ പകച്ചു നിൽക്കുകയാണ്. വിവാഹപ്രായമെത്തിയ സ്ത്രീകളിൽ പകുതിയിലധികം പേർ തങ്ങളുടെ വിവാഹ പങ്കാളിക്കായി അന്യജില്ലകളിലേക്കോ, മറുനാട്ടിലേക്കോ ഉറ്റുനോക്കുകയാണ്.
ഇതോടെ 'ക്രോണിക് ബാച്ചിലർ'മാരുടെ എണ്ണം അനുദിനം ഇടുക്കിയിൽ വർധിക്കുകയാണെന്ന് ഇതുസംബന്ധിച്ച പഠനങ്ങൾ തെളിയിക്കുന്നു. വിവാഹപ്രായം കഴിഞ്ഞ് പുര നിറഞ്ഞു നിൽക്കുന്ന യുവാക്കളുടെ നാടായി ജില്ല മാറുന്നവെന്ന ആശങ്ക സമുദായനേതാക്കളും പങ്കുവയ്ക്കുന്നു. പെണ്ണന്വേഷിച്ചു നടന്നു മടുത്ത് ഒടുവിൽ വിവാഹം തന്നെ വേണ്ടെന്നു വച്ച മധ്യവയ്‌സ്‌കർ ജില്ലയിൽ എല്ലായിടത്തുമുണ്ടെന്ന യാഥാർഥ്യം 'മറുനാടൻ മലയാളി'യുടെ പഠനത്തിൽ വ്യക്തമായി. എന്നാൽ ഇതിന്റെ കാരണങ്ങളിലേയ്‌ക്കോ, പരിഹാരമാർഗങ്ങളിലേയ്‌ക്കോ കടക്കുന്ന ഗൗരവമേറിയ ചർച്ച പോലും ഇനിയും ഒരിടത്തും തുടങ്ങിയിട്ടില്ല.
'ആസൂത്രിത കുടുംബം' എന്ന സങ്കൽപം കാർഷിക ജില്ലയായ ഇടുക്കിയെയും പിടികൂടിയിട്ട് രണ്ടു പതിറ്റാണ്ടിലധികമായി. മക്കളുടെ എണ്ണം സമ്പത്തായി കരുതിയ കാലഘട്ടത്തിൽനിന്ന് വ്യതിചലിച്ച്, അണുകുടുംബ സിദ്ധാന്തത്തിന്റെ പിന്നാലെ ഇടുക്കിയും സഞ്ചരിച്ചു. ആണൊന്നും പെണ്ണൊന്നും മക്കളായി മതിയെന്നും രണ്ടിൽ കൂടുതൽ കുട്ടികളുണ്ടാകുന്നത് സംസ്‌കാരശൂന്യമായ പ്രവൃത്തിയുടെ ഫലമാണെന്നും ഇവിടെയും ചിന്തിച്ചു. ഇത്തരം ചിന്തകൾ പ്രവൃത്തി പഥത്തിലെത്തിയപ്പോൾ ഇടുക്കിയിൽ ആണിനും പെണ്ണിനും ജീവിത പങ്കാളിയെ കണ്ടെത്താൻ രക്ഷിതാക്കൾ ഓട്ടം തുടങ്ങി. ഇതിനിടയിൽ വളർന്നുവന്ന സംസ്‌കാരം ഇടുക്കിയിലെ ആൺകുട്ടികൾക്ക് വിവാഹമെന്നത് കഠിനപ്രയത്‌നമായി, അണുകുടുംബ സിദ്ധാന്തത്തിന്റെ ദോഷങ്ങളിലൊന്നു മാത്രമായി.
വീടിന്റെ ഭാരം ചുമലിലേറ്റപ്പെട്ട 23 കാരനായ മൂത്ത മകനോട് പെണ്ണു കെട്ടാൻ അമ്മ പറഞ്ഞു. എന്നാൽ കുടുംബത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തിയശേഷം താൻ എപ്പോൾ തീരുമാനിച്ചാലും മൂന്നു മാസത്തിനകം കെട്ടിക്കോളാം എന്നു മകന്റെ മറുപടിയിൽ അമ്മയ്ക്ക് സന്തോഷമായി. മൂന്നു വർഷം കൊണ്ട് വീട് ഒരുവിധം കരയടുപ്പിച്ചശേഷം പൊതുപ്രവർത്തകൻ കൂടിയായ യുവാവ് പെണ്ണന്വേഷിച്ചു. എന്നാൽ കാര്യങ്ങളൊന്നും ഒത്തുവന്നില്ല. തന്റെ വാക്കുപാലിക്കാൻ യുവാവ് ഓട്ടമായി. തരക്കേടില്ലാത്ത സൗന്ദര്യവും കഴിവും ഒക്കെയുണ്ടായിട്ടും തന്റെ ജീവിതപങ്കാളിയെ തേടിപ്പിടിക്കാൻ അയാൾക്ക് അഞ്ചുവർഷം വിവാഹദല്ലാളന്മാർക്കു പിന്നാലെ നടക്കേണ്ടിവന്ന സംഭവം ജില്ലയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കട്ടപ്പനയിലുണ്ടായത് 20 വർഷം മുമ്പാണ്. ഇക്കാലത്തിനു മുമ്പേ വിവാഹ മാർക്കറ്റിൽ ഇടുക്കി യുവാക്കൾക്ക് വിലയിടിഞ്ഞു തുടങ്ങിയെന്ന സത്യത്തിലേയ്ക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്.
ജില്ലയിലെ പ്രശസ്തമായ കേന്ദ്രത്തിൽ വിവാഹപൂർവ ക്ലാസ് നടക്കുകയാണിപ്പോൾ. 46 യുവാക്കളും 31 യുവതികളുമുൾപ്പെടെ 77 പേരാണ് പങ്കെടുക്കുന്നത്. ഇതിൽ 19 യുവതികൾക്കും വിവാഹം നിശ്ചയിച്ചിരിക്കുന്നത് ഇടുക്കിക്ക് പുറത്തുള്ള യുവാക്കളുമായാണ്. പകുതിയിലേറെപ്പേർ തെരഞ്ഞെടുത്തത് അന്യജില്ലക്കാരെയോ, കേരളത്തിനു പുറത്തുള്ളവരെയോ ആയത് യാദൃച്ഛികമാകാമെങ്കിലും മൊത്തത്തിലുള്ള 'ട്രെൻഡ്' ഇതുതന്നെയാണെന്ന് ഈ രംഗവുമായി അടുത്തു പ്രവർത്തിക്കുന്നവർ പറയുന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ ശാഖകളുള്ള മാട്രിമോണിയൽ സ്ഥാപനമുടമ പറയുന്നതിങ്ങനെ: ഇടുക്കിയിൽ കച്ചവടം വളരെ മോശം, ഇവിടത്തെ പെൺകുട്ടികൾക്കാണ് ഡിമാൻഡ് കൂടുതൽ, ആണുങ്ങൾക്കു പെണ്ണുകെട്ടാൻ നല്ലനേരം നോക്കണം, അല്ലെങ്കിൽ അത്രമേൽ ചുറ്റുപാടും സാഹചര്യങ്ങളുമൊക്കണം, ജനിച്ചതും വളർന്നതും ഇവിടെയാണെങ്കിലും പുറത്തുനിന്നും ചെറുക്കനെ കിട്ടാനാണ് അവർ നോക്കുന്നത്.
2011ലെ സെൻസസ് പ്രകാരം ഇടുക്കി ജില്ലയിൽ 552808 പുരുഷന്മാരും 556169 സ്ത്രീകളുമാണുള്ളത്. 3358 സ്ത്രീകൾ എണ്ണത്തിൽ കൂടുതലുണ്ട്. 2001ലെ സെൻസസ് പ്രകാരം 993 സ്ത്രീകൾക്ക് 1000 പുരുഷന്മാർ എന്നായിരുന്നു സ്ഥിതി. എന്നാൽ 2011ൽ 1006 സ്ത്രീകൾക്ക് 1000 പുരുഷന്മാർ എന്ന നിലയിലേയ്ക്ക് മാറി. എന്നിട്ടും പെണ്ണു കിട്ടാനില്ലെന്ന വിലാപം പരക്കുന്നു. ജനന നിയന്ത്രണ പരിപാടികളും ബോധവൽകരണവും ഇടുക്കിയെ വല്ലാതെ ബാധിച്ചുവെന്നു കണക്കുകൾ വെളിവാക്കുന്നു. ഇതര ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയിലും പത്തനംതിട്ടയിലും 8 ശതമാനം കുറവുണ്ട്. 60കളിലും 70കളിലും ഏതാണ്ട് സ്ഥിരമായി നിന്നിരുന്നതാണ് ഇടുക്കിയിലെ ജനനനിരക്ക്. എൺപതുകളിൽ അതു കുറഞ്ഞു തുടങ്ങി. 87ൽ 20.01 ആയിരുന്നു. തുടർന്നിങ്ങോട്ട് ക്രമാനുഗതമായി കുറഞ്ഞു. 2008ൽ 15.74ൽ എത്തി. ഇത്രയും ഔദ്യോഗികമാണ്. തുടർന്നു 14ൽ താഴെയെത്തിയെന്നു അനൗദ്യോഗിക കണക്കുകൾ പറയുന്നു.
വിവാഹത്തിനു ശ്രമിക്കുന്ന 30നുമുകളിൽ പ്രായമുള്ള പുരുഷന്മാരുടെ എണ്ണം ഇടുക്കിയിൽ അര ലക്ഷത്തോളം വരും. സമുദായ സംഘടനകളിൽ ചിലർ ഇതേക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടെങ്കിലും വിവരങ്ങൾ പരസ്യപ്പെടുത്താൻ തയാറല്ല. ജില്ലയിലെ പ്രമുഖ സമുദായം നടത്തിയ പഠനത്തിൽ മലയോര മേഖലയിലെ നിശ്ചിത പ്രദേശത്ത്, വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന 30നും 57നും ഇടയിൽ പ്രായമുള്ള ആറായിരത്തോളം പുരുഷന്മാരുണ്ടെന്നു വ്യക്തമായി. ഇതിൽ 30നും 40നും ഇടയിൽ പ്രായമുള്ളവരാണ് 70 ശതമാനത്തിൽ അധികവും. ബഹുഭൂരിപക്ഷം പഞ്ചായത്ത് വാർഡുകളിലും 50ലേറെ പുരുഷന്മാർ 35 വയസ് കഴിഞ്ഞിട്ടും അവിവാഹിതരായി തുടരുന്നു. മാങ്കുളം, രാജാക്കാട്, പണിക്കൻകുടി, ആനക്കുളം തുടങ്ങിയ മേഖലകൾ പ്രായമേറിയ വരന്മാരുടെ ആധിക്യം കൊണ്ടു ശ്രദ്ധേയമായ പ്രദേശങ്ങളാണ്.
പുരുഷന്മാരുടെ വിവാഹ തടസങ്ങൾക്ക് കാരണങ്ങൾ പലതാണ്. ഇവയിൽ പ്രധാനം വിദ്യാഭ്യാസവും കാർഷിക വൃത്തിയുമാണ്. കൃഷിയാണെങ്കിൽ ഇപ്പോൾ വൻനഷ്ടം. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന കുടുംബത്തിലേക്കു കയറിച്ചെല്ലാൻ പെൺകുട്ടികൾക്കു താത്പര്യമില്ലാത്തതു സ്വാഭാവികം.
ബിരുദമെങ്കിലും നേടിയ ജീവിത പങ്കാളി വേണമെന്നാണ് യുവതികളുടെ ആവശ്യം. പെൺകുട്ടികൾ മിക്കവരും 18 വയസിൽ +2 പാസായിക്കഴിയും. വിവാഹം വരെയെങ്കിലും പഠിക്കട്ടെയെന്ന ചിന്തയിൽ അവർ ബിരുദ കോഴ്‌സുകൾക്കും മറ്റും പോകുമ്പോൾ ആൺകുട്ടികളിൽ നല്ലൊരു ഭാഗം ബിരുദം പൂർത്തീകരിക്കാതെ തന്നെ വരുമാനമാർഗം തേടിയിറങ്ങുന്നു. പ്രധാനമായും കൃഷിയെ ആശ്രയിക്കുന്ന ജനവിഭാഗത്തിന്റെ മക്കളിൽ നല്ല പങ്കും ഇതിലേയ്ക്കു തന്നെയാണ് നയിക്കപ്പെടുന്നത്.
ഇടുക്കിജില്ലയിലെ പ്രമുഖസമുദായമായ കത്തോലിക്കരുടെ കുടുംബങ്ങളിൽ പെൺകുട്ടികൾ +2 പഠനത്തിനു ശേഷം നഴ്‌സിംഗിനു പോകാൻ താത്പര്യം കാണിക്കുന്നു. നഴ്‌സിംഗിനുശേഷം അവരിൽ പലരും ഇംഗ്ലണ്ട്, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കു കടന്നു. സാമ്പത്തികമായി ഉയർച്ച നേടിയ അവരൊക്കെ ഇടുക്കിജില്ലയിലേക്കു മടങ്ങിവരാൻ ഉദ്ദേശിക്കുന്നില്ല. മറ്റു ജില്ലകളിൽനിന്നും നഗരപ്രദേശങ്ങളിൽനിന്നും വരനെക്കിട്ടാനുള്ള സാധ്യത കൂടുതലാണവർക്ക്.എല്ലാ സമുദായത്തിലുമുള്ള പെൺകുട്ടികൾ നഴ്‌സിംഗിനും വിദേശത്തും പോകുന്നുണ്ടെങ്കിലും കത്തോലിക്കർക്കിടയിലാണ് ഈ പ്രവണത കൂടുതൽ.
തന്നെക്കാൾ വിദ്യാഭ്യാസം വേണം പങ്കാളിക്കെന്ന സാമാന്യപെൺയുക്തി വരനെ തേടാൻ അന്യജില്ലകളിലേയ്ക്ക് തിരിയാൻ ഇടയാക്കുന്നു. കൃഷി വരുമാനമാർഗമാക്കിയ കുടുംബത്തിലെ പെൺകുട്ടികളിൽ പലർക്കും കൃഷിക്കാരനെ ഭർത്താവായി വേണ്ട. സമൂഹത്തിലെ സ്റ്റാറ്റസ്, വരുമാനത്തിലെ കുറവ്, അധ്വാനഭാരം, ആധുനിക ജീവിതശൈലിയിലെ കുറവ് തുടങ്ങിയവയാണ് കാരണമായി പറയുന്നത്. മദ്യപശീലം ഹൈറേഞ്ച് മേഖലയിൽനിന്നുള്ള വിവാഹത്തെ പെൺമക്കളുടെ രക്ഷിതാക്കൾ എതിർക്കാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
മറ്റ് സ്ഥലങ്ങളിൽ മദ്യപശീലം കുറവല്ലെങ്കിലും വൈകിട്ട് കവലകളിലും മറ്റും ഒത്തുകൂടി സുഹൃത്തുക്കളുമൊത്തുള്ള 'കുടിയും ആഘോഷപ്രകടന'വും ദുശീലമായാണ് പരിഗണിക്കപ്പെടുന്നത്. പെൺകുട്ടികൾ ജില്ലയ്ക്കു പുറത്തും വിദേശത്തുമൊക്കെ ചെറുതും വലുതുമായ ജോലിയിലേർപ്പെടുന്നരാണധികവും. ജോലിയുള്ള ഭർത്താവ് എന്ന സങ്കൽപവും ഇവിടെ വളരാൻ ഇത് കാരണമായി. ഇലക്ടീവ് ബർത് കൺട്രോൾ, വന്ധ്യംകരണം എന്നിവയും മറ്റും കാരണങ്ങളായി നിരത്തുന്നുണ്ടെങ്കിലും പരക്കെ അംഗീകരിക്കപ്പെടുന്നില്ല. എന്നാൽ ഗാഡ്ഗിൽ പ്രശ്‌നവും മുല്ലപ്പെരിയാർ ഭീഷണിയുമൊക്കെ ഇടുക്കിയിലെ വരന്മാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയെന്നത് വാസ്തവമാണ്.

Next Story