- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ ആരോപണങ്ങളും കള്ളക്കേസുകളും സത്യത്തിനു മുമ്പിൽ ഇല്ലാതായപ്പോൾ അർഹതയ്ക്ക് അംഗീകാരം നൽകി ആഭ്യന്തര മന്ത്രി; ഇടവേളയ്ക്ക് ശേഷം ഐജി ശ്രീജിത്തിന് വീണ്ടും താക്കോൽ സ്ഥാനം
തിരുവനന്തപുരം: ഒരു മാദ്ധ്യമം വിചാരിച്ചാൽ എത്ര സത്യസന്ധനായ ഉദ്യോഗസ്ഥനെയും മാഫിയ തലവനാക്കാം. വേറൊരു മാദ്ധ്യമം വിചാരിച്ചാൽ ഏതൊരു കള്ളനേയും കൊള്ളക്കാരനേയും വിശുദ്ധനുമാക്കാം. മാദ്ധ്യമങ്ങളെ വിശ്വസിച്ച് സോഷ്യൽ മീഡിയ ഇതിന്റെ പ്രചരണം ഏറ്റെടുക്കുകയും ചെയ്യും. അങ്ങനെ ചില മാദ്ധ്യമ കൊട്ടേഷൻ സംഘടനകളുടെ പിടിയിൽ പെട്ട് പോയ പ്രതിഭാധന്യനായ
തിരുവനന്തപുരം: ഒരു മാദ്ധ്യമം വിചാരിച്ചാൽ എത്ര സത്യസന്ധനായ ഉദ്യോഗസ്ഥനെയും മാഫിയ തലവനാക്കാം. വേറൊരു മാദ്ധ്യമം വിചാരിച്ചാൽ ഏതൊരു കള്ളനേയും കൊള്ളക്കാരനേയും വിശുദ്ധനുമാക്കാം.
മാദ്ധ്യമങ്ങളെ വിശ്വസിച്ച് സോഷ്യൽ മീഡിയ ഇതിന്റെ പ്രചരണം ഏറ്റെടുക്കുകയും ചെയ്യും. അങ്ങനെ ചില മാദ്ധ്യമ കൊട്ടേഷൻ സംഘടനകളുടെ പിടിയിൽ പെട്ട് പോയ പ്രതിഭാധന്യനായ ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്. വിട്ടുവീഴ്ചയില്ലാത്തതും സത്യസന്ധമായ നിലപാടുകൾ എടുത്ത് ശ്രദ്ധ നേടിയ ശ്രീജിത്തിന്റെ പേരിൽ ചിലർ വ്യക്തിവൈരാഗ്യം തീർക്കാൻ അനേകം കള്ളപരാതികൾ ആണ് നൽകിയത്. അതൊക്കെ പത്രങ്ങളിൽ വലിയ വാർത്തയാവുകയും ചെയ്തതോടെ കേരളത്തിലെ മാഫിയ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായാണ് ചിത്രീകരിക്കപ്പെട്ടത്.
കുഞ്ഞാലിക്കുട്ടിയുടെ അളിയൻ ഫോൺ വിളിച്ചതിന്റെ പേരിൽ സസ്പെൻഷനിലായ ശ്രീജിത്ത് നിരപരാധിത്വം തെളിയിച്ച് മടങ്ങി വന്നത് മനുഷ്യാവകാശ കമ്മിഷൻ ഡി ഐ ജി ആയാണ്. അവിടുന്നു ഐജി പദവിയിലേയ്ക്ക് പ്രൊമേഷനും നേടിയ ശ്രീജിത്തിന് ഒടുവിൽ ആഭ്യന്തര മന്ത്രി കഴിവിനുള്ള അംഗീകാരം നൽകിയിരിക്കകയാണ്. കേസ് അന്വേഷണത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ശ്രീജിത്തിന് ക്രൈം ബ്രാഞ്ചിലെ ചുമതലയുള്ള ഐജിയായി നിയമിച്ചത് ക്രിത്യമായ ധാരണയോടെ ആണെന്നാണ് സൂചന. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് ഹർട്ട് ആൻഡ് ഹോമിസൈഡ് വിഭാഗം ഐ.ജിയായാണ് മാറ്റിനിയമിച്ചത്. മനുഷ്യാവകാശ കമ്മീഷനിലെ ജോലിക്കിടയിലും അന്വേഷണങ്ങളിൽ കാട്ടേട്ട മികവ് ശ്രീജിത്ത് പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തിലെ ഉദ്യോഗസ്ഥരെ പൊലീസിന്റെ അന്വേഷണ വിഭാഗങ്ങളിൽ നിന്ന് മാറ്റി നിർത്തുന്നത് ശരിയല്ലെന്ന അഭിപ്രായം ഡിജിപി സെൻകുമാറിനും ഉണ്ടായിരുന്നു.
മനുഷ്യാവകാശ കമ്മിഷൻ ഡിഐജി ആയിരിക്കവെ കുട്ടിക്കടത്തിൽ എടുത്ത കർക്കശമായ നിലപാടിന്റെ പേരിൽ ഒരു വിഭാഗം ശ്രീജിത്തിനെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. മനുഷ്യക്കടത്ത് എന്ന വാക്ക് ഉപയോഗിച്ചതാനാണ് അവരെ പ്രകോപിപ്പിച്ചത്. എന്നാൽ പിന്നീട് സിബിഐ പോലും ഏറ്റെടുക്കുന്ന കേസായി അതുമാറി. ആദിവാസികളും പാവപ്പെട്ടവരുമായവരുടെ കേസുകൾക്ക് എക്കാലത്തും ശ്രീജിത്ത് മുൻഗണന നൽകിയിരുന്നു. കുട്ടിക്കടത്തിലെ കോടതി ഇടപെടലുകൾക്ക് കാരണവും മുനുഷ്യാവകാശ കമ്മീഷനിൽ ഐജിയെന്ന നിലയിൽ ശ്രീജിത്ത് നടത്തിയ ഇടപെടൽ തന്നെയായിരുന്നു. വ്യക്തമായ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് തെളിവുകൾ സഹിതം ശ്രീജിത്ത് തെളിയിച്ചു. ഇതിനുള്ള അംഗീകാരം കൂടിയാണ് ആഭ്യന്തരമന്ത്രിയും ഡിജിപിയും ഇപ്പോൾ നൽകുന്നത്.
ഒരു യുവാവിനെ അറസ്റ്റ് ചെയ്ത് കുവൈറ്റിൽ കൊണ്ട് പോയി ജയിലിൽ അടച്ചു എന്ന നിലയിൽ നടന്ന വ്യാജ കേസിൽ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശ്രീജിത്തിനെ ഈയിടെയാണ് സർക്കാർ കുറ്റവിമുക്തനാക്കിയത്. ഇതോടെയാണ് കുറ്റാന്വേഷണ വിഭാഗത്തിന്റെ ചുമതലയിലേക്ക് തിരിച്ചെത്താൻ ശ്രീജിത്തിന് അവസരം ഒരുങ്ങിയത്. 2006ൽ കോട്ടയം എസ്പി ആയിരുന്നപ്പോൾ ചങ്ങനാശ്ശേരി സർകിൾ ഇൻസ്പെക്ടർ ആയിരുന്ന ബിനോയി (ഇപ്പോൾ തിരുവനന്തപുരം കൺട്രോൾ റൂം എസി) ചങ്ങനാശ്ശേരി സ്വദേശിയായ യുവാവിനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തു കുവൈറ്റിൽ കൊണ്ട് പോയി ജയിലിൽ അടുച്ചു എന്ന പേരിൽ ഉണ്ടായ കേസിലാണ് എട്ടു വർഷത്തിന് ശേഷം നീതി തേടി എത്തിയത്. ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം ആയിരുന്നു സിഐ ഇങ്ങനെ ചെയ്തത് എന്ന പേരിലായിരുന്നു സിഐക്കും ശ്രീജിത്തിനും എതിരെ പരാതി ഉയർന്നത്.
ഒരാളെ ഇവിടെ നിന്നും അനധികൃതമായി അറസ്റ്റ് ചെയ്ത് വിമാനത്താവളത്തിൽ കൊണ്ട് ഇമിഗ്രേഷൻ പരിശോധന ഒക്കെ കഴിഞ്ഞ് കുവൈറ്റിവൽ എത്തിക്കുക എന്നത് ഒട്ടും പ്രായോഗികമല്ല എന്നാലോചിക്കുക കൂടി ചെയ്യാതെയായിരുന്നു പരാതി ഉയർത്തിയത്. സിഐയെ കുവൈറ്റിലേക്ക് കൊണ്ട് പോകാനുള്ള വിസ എടുത്തുകൊടുത്തത് പോലും അറസ്റ്റിലായ യുവാവ് ആണെന്ന് പിന്നീട് വ്യക്തമാവുകയായിരുന്നു. അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാൻ കൊണ്ട് പോകുന്നയാൾ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന ആൾക്ക് വിസ എടുത്തുകൊടുക്കുമോ എന്ന സാദാചോദ്യത്തിനാണ് ഉത്തരം നിഷേധിക്കപ്പെട്ടത്. ശ്രീജിത്ത് എസ് പി ആയിരിക്കെ ഒരു കുവൈറ്റ് പൗരൻ പരാതിയുമായി എത്തിയപ്പോൾ സിഐയുടെ അടുത്തേക്ക് പറഞ്ഞയക്കുകയായിരുന്നു. സി ഐ യുവാവിനെ വിളിച്ച് വരുത്തിയെങ്കിലും അവിടെ വച്ച് പരാതി സെറ്റിൽ ചെയ്തു. എന്നാൽ ആരോപിക്കപ്പെട്ട കുറ്റത്തിൽ നിരപരാധിയാണ് എന്ന് സ്ഥാപിക്കാനായി കുവൈറ്റിലേക്ക് വരണമെന്ന് കുവൈറ്റ് പൗരന്മാർ നിർബന്ധം പിടിച്ചു. തുടർന്ന് അഭിഭാഷകനൊപ്പം കുവൈറ്റിന് പോകാൻ തീരുമാനിച്ചു.
അവസാന നിമിഷം അഭിഭാഷകന് സൗകര്യം ഇല്ലാതെ വന്ന്പ്പോൾ സിഐ തന്നെ യുവാവിനൊപ്പം കുവൈറ്റിന് പോകുകയായിരുന്നു. ഡിവൈഎസ്പി ഓഫീസിൽ നിന്ന് അഞ്ച് ദിവസത്തെ കാഷ്വൽ ലീവ് കൊടുത്താണ് സി ഐ കുവൈറ്റിന് പോയത്. വിസ എടുത്തതും ടിക്കറ്റ് എടുത്തതും ഒക്കെ യുവാവ് തന്നെയായിരുന്നു. അക്കാലത്ത് വിദേശത്ത് പോകാൻ സർക്കാരിന്റെ അനുമതി വേണമെന്ന് നിർബന്ധം ഇല്ലായിരുന്നു. സി ഐ കുവൈറ്റിന് പോയ വിവരം വാസ്തവത്തിൽ എസ് പി അറിഞ്ഞിരുന്നില്ല. കുവൈറ്റിൽ ചെന്ന് സ്ഥാപനവുമായുള്ള പ്രശ്നം പറഞ്ഞു തീർത്തു. വീണ്ടും ജോലിയിൽ കയറുകയും ചെയ്തു. തുടർന്ന് സിഐ നാട്ടിലേക്ക് മടങ്ങി. എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം മറ്റൊരു ഇടപാടിൽ സ്ഥാപന ഉടമ അയാൾക്കെതിരെ പുതിയ പരാതി നല്കുകയും പാസ്സ്പോർട്ട് പിടിച്ചുവയ്്ക്കുകയും ചെയ്തു.
ഈ കേസിൽ നിന്നും രക്ഷപെടാനായി എട്ട് മാസത്തിന് ശേഷം ശ്രീജിത്തിന്റെ നിർദ്ദേശ പ്രകാരം ഇയാളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ജയിലിൽ അടച്ചു എന്ന പേരിൽ ഇയാളുടെ സഹോദരൻ പരാതി നൽകുകയാരുന്നു. ഈ പരാതി ലഭിച്ച അന്നത്തെ എറണാകുളം ഐ ജി വിൻസന്റ് എം പോൾ, എസ് പിയുടെ അനുമതി കൂടിയാണോ സിഐ കുവൈറ്റിന് പോയത് എന്ന് അന്വേഷിക്കണമെന്ന് നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് എസ് പി ബാലചന്ദ്രനെ അന്വേഷണ സർക്കാർ ചുമതല ഏൽപിച്ചു. ഈ അന്വേഷണത്തിൽ ശ്രീജിത്തിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. സിഐ കുവൈറ്റിന് പോയത് പോലും നിയമം ലംഘിച്ചല്ലെന്നും അനുമതി വാങ്ങിയാണെന്നും അത് എസ് പി അറിയണമെന്ന് യാതൊരു നിർബന്ധവും ഇല്ലെന്നും അറസ്റ്റ് ചെയ്തുകൊണ്ട് പോയി എന്ന് വാദം പ്രായോഗികമല്ലെന്നും കാണിച്ചായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഐക്കെതിരെയുള്ള കേസ് സർക്കാർ പിൻവലിക്കുകയായിരുന്നു.
എന്നാൽ ശ്രീജിത്തിനെതിരെ ചിലർ വീണ്ടും പരാതി കൊടുത്തു കൊണ്ടിരുന്നതിനാൽ അന്വേഷണം നീണ്ട് പോയി. സിഐ വിദേശത്ത് പോയത് നിയമവിരുദ്ധം അല്ലെങ്കിൽ സിഐയെ വിദേശത്തേക്ക് വിടാൻ പ്രേരിപ്പിച്ച എസ്പിയുടെ നിർദ്ദേശം ഒട്ടും നിയമവിരുദ്ധമല്ല എന്ന വാദമാണ് അംഗീകരിക്കപ്പെട്ടത്. ഈ അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചാണ് സർക്കാർ ഈ കേസിൽ നിന്നും ഡിഐജി ശ്രീജിത്തിനെ ഒഴിവാക്കി കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയത്. ശ്രീജിത്തിനെതിരെ പകയോടെ നടക്കുന്ന ഒരു വിഭാഗം സർക്കാർ തീരുമാനത്തെ വിവാദമാക്കാൻ ശ്രമം ആരംഭിച്ചു. അതിനും സ്ത്യത്തിന്റെ പിൻബലമില്ലാത്തതിനാൽ തോൽവി സമ്മതിക്കേണ്ടി വന്നു. ശ്രീജിത്തിനെ കുറ്റവാളിയാക്കിക്കൊണ്ട് ഇത്തരം അനേകം വ്യാജ വാർത്തകൾ മുമ്പും പത്രങ്ങളിൽ വന്നത് ഇത്തരം സംഘത്തിന്റെ പ്രവർത്തനമായി ആയിരുന്നു. ശ്രീജിത്തിന് വിദേശത്ത് ബാങ്ക് അക്കൗണ്ട് ഉണ്ട് എന്ന പേരിൽ ഒരാൾ കൊടുത്ത കേസ് പിന്നീട് അങ്ങനെ ഒരു ബാങ്ക് പോലും ഇല്ല എന്ന നിലയിൽ എഴുതിത്ത്ത്ത്ത്തള്ളപ്പെട്ടു.