- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോസഫും മാണിയും ഒരുമിച്ച് രാജി വച്ച് പുറത്തു നിന്നും പിന്തുണയ്ക്കാൻ ആലോചന; ജോസഫ് വിസമ്മതിച്ചാൽ അഞ്ച് എംഎൽഎമാർ മുന്നണി വിടും; വിജിലൻസ് കുറ്റപത്രം കാട്ടി മാണിയെ വിരട്ടാൻ സമ്മർദ്ദം; പ്രതിസന്ധി ഒഴിവാക്കാൻ തിരിക്കിട്ട ചർച്ചകൾ; തീരുമാനം പരമാവധി വൈകിപ്പിക്കാൻ മുഖ്യമന്ത്രി
തിരുവനന്തപുരം: പിസി ജോർജിനെ കൈവിടാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തയ്യാറായില്ലെങ്കിൽ സംസ്ഥാന രാഷ്ട്രീയത്തിൽ എന്തു സംഭവിക്കും? ഒരു എംഎൽഎ യുഡിഎഫ് വിട്ടാലും ഒന്നും സംഭവിക്കാത്ത സാഹചര്യത്തിൽ ജോർജിനെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പിന്തുണയ്ക്കുന്നു. ബാർ കോഴയിൽ തനിക്കെതിരെ യുഡിഎഫിനുള്ളിൽ
തിരുവനന്തപുരം: പിസി ജോർജിനെ കൈവിടാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തയ്യാറായില്ലെങ്കിൽ സംസ്ഥാന രാഷ്ട്രീയത്തിൽ എന്തു സംഭവിക്കും? ഒരു എംഎൽഎ യുഡിഎഫ് വിട്ടാലും ഒന്നും സംഭവിക്കാത്ത സാഹചര്യത്തിൽ ജോർജിനെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പിന്തുണയ്ക്കുന്നു. ബാർ കോഴയിൽ തനിക്കെതിരെ യുഡിഎഫിനുള്ളിൽ രാഷ്ട്രീയ ഗൂഡാലോചന നടന്നുവെന്ന ധനമന്ത്രി കെഎം മാണിയുടെ വാദങ്ങളെ പിന്തുണയ്ക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ചീഫ് വിപ്പ് സ്ഥാനം കേരളാ കോൺഗ്രസിനാണ് യുഡിഎഫ് അനുവദിച്ചത്. അതിൽ ആരേയും നിയമിക്കാനുള്ള അധികാരം കേരളാ കോൺഗ്രസിനുണ്ട്. എന്നിട്ടും ജോർജ്ജിനെ പുറത്താക്കുന്നതിൽ അനാവ്യമായി കാലതാമസമുണ്ടാകുന്നു. ഇത് മാണിയേയും കേരളാ കോൺഗ്രസിനേയും പ്രകോപിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കടുത്ത നടപടികൾ കേരളാ കോൺഗ്രസ് കൈക്കൊള്ളുമെന്നാണ് സൂചന.
വെറുമൊരു എംഎൽഎയായി പിസി ജോർജ്ജ് യുഡിഎഫിൽ തുടരുന്നതിനെ കേരളാ കോൺഗ്രസ് എതിർക്കില്ല. എന്നാൽ സ്ഥാനമാനങ്ങളോടെ യുഡിഎഫിൽ തുടരാൻ അനുവദിക്കില്ലെന്ന് തന്നെയാണ് മാണിയുടെ നിലപാട് കൂറുമാറ്റ നിരോധന നിയമം ജോർജ്ജിനെതിരെ ഉപയോഗിക്കാൻ താൽപ്പര്യമില്ല. എന്നാൽ അത്തരമൊരു സാഹചര്യം ജോർജ്ജ് ഉണ്ടാക്കിയെടുത്താൽ മിണ്ടാതിരിക്കുകയുമില്ല. ചീഫ് വിപ്പിനെതിരെ നടപടി വേണമെന്ന നിലപാടിൽ മാണി ഉറച്ചു നിൽക്കുമ്പോൾ മുഖ്യമന്ത്രി രാഷ്ട്രീയ പ്രതിസന്ധിയിലാണ്. കാര്യങ്ങൾ നീട്ടികൊണ്ടു പോയി തന്ത്രപരമായി കാര്യം നേടുന്ന പതിവ് ഉമ്മൻ ചാണ്ടി തന്ത്രം ഇപ്പോൾ നടപ്പാക്കാനാകില്ല. അങ്ങനെ വന്നാൽ കടുത്ത നടപടികളിലേക്ക് മാണി കടക്കും. കേരളാ കോൺഗ്രസിന്റെ മന്ത്രിമാർ രണ്ടു പേരും രാജിവയ്ക്കുന്നതിനെ കുറിച്ചാൻ ചർച്ചകൾ. മാണിയും ജോസഫും രാജിവച്ച് മുന്നണിക്ക് പുറത്ത് നിന്ന് പിന്തുണ നൽകും. ഇതിന് ജോസഫുമായി കൂടിയാലോചനകൾ പുരോഗമിക്കുകയാണ്.
എന്നാൽ ഈ ഫോർമുല ജോസഫ് അംഗീകരിച്ചില്ലെങ്കിലും വിട്ടുകൊടുക്കാൻ മാണിയില്ല. ആ സാഹചര്യത്തിൽ മാണി മന്ത്രിസ്ഥാനം രാജിവച്ച് കരേളാ കോൺഗ്രസ് യുഡിഎഫ് വിടുന്നതു പോലും പരിഗണനയിലുണ്ട്. അഞ്ച് എംഎൽഎമാർ മാണിക്ക് പിന്നിൽ ഉറച്ചു നിൽക്കുന്നു. ഈ സാഹചര്യത്തിൽ സർക്കാരിനെ പോലും ഈ നീക്കത്തിലൂടെ അട്ടിമറിക്കാൻ മാണിക്ക് കഴിയും. ജോർജ്ജിനെ പോലെ ജോസഫും ചതിച്ചാൽ ഈ തീരുമാനത്തിലേക്ക് കാര്യങ്ങളെത്തും. അതിന് ഏതാണ്ട് ധാരണയായിട്ടുണ്ട്. ഇതെല്ലാം മനസ്സിലാക്കി മാണിയെ സമർദ്ദത്തിലാക്കി ജോർജ്ജിന് അനുകൂലമായ തീരുമാനം എടുക്കാനും നീക്കമുണ്ട്. ബാർ കോഴയിൽ കുറ്റപത്രം ഉടൻ നൽകുമെന്ന ഭീഷണിയാണ് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രയോഗിക്കുന്നത്. എന്നാൽ ഇത്തരം ഭീഷണികൾക്കൊന്നും വഴങ്ങില്ലെന്ന നിലപാടിൽ ഉറച്ചാണ് മാണി.
മുഖ്യമന്ത്രി വിദേശത്ത് പോയിക്കഴിഞ്ഞു. ഇനി അടുത്ത മാസം രണ്ടാം തീയതിക്ക് മാത്രമേ തിരിച്ചെത്തൂ. അതുകഴിഞ്ഞ് ചർച്ചയെന്ന നിലപാടിലാണ് യുഡിഎഫ്. ഇത് മാണിക്ക് അംഗീകരിക്കാനാവുന്നതുമല്ല. പക്ഷേ ഉമ്മൻ ചാണ്ടിയില്ലാതെ ഒന്നും നടക്കുകയുമില്ല. കേരളാ കോൺഗ്രസ് ഉന്നയിച്ച വിഷയത്തിൽ വേണ്ടത്ര പരിഗണന മുഖ്യമന്ത്രി നൽകിയില്ലെന്ന വിലയിരുത്തലാണ് കേരളാ കോൺഗ്രസിനുള്ളത്. അതുകൊണ്ട് തന്നെയാണ് മന്ത്രിസ്ഥാനം രാജിവയ്ക്കുന്നത് അടക്കമുള്ള വിഷയങ്ങൾ കേരളാ കോൺഗ്രസ് പരിഗണിക്കുന്നതും. പാർട്ടിയുടെ അന്തസ്സ് നഷ്ടപ്പെടുത്തുന്ന തീരുമാനം എടുത്താൽ അത് കേരളാ കോൺഗ്രസിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
എന്തുവില കൊടുത്തും ജോർജ്ജിനെതിരായ നിലപാട് ശക്തമാക്കും. അതിന് എന്ത് കടുത്ത നടപടിയും എടുക്കും. രാജ്യസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയം പോലും ഇതുമൂലം പതിസന്ധിയിലാകും. യുഡിഎഫിന് നിലവിൽ മാണിയുടെ പാർട്ടിയുടെ പിന്തുണയുടെ പിൻബലത്തിൽ 72 അംഗങ്ങളാണുള്ളത്. രണ്ട് രാജ്യസഭാ പ്രതിനിധികളെ ജയിപ്പിക്കാൻ 36 വീതം 72 വോട്ടും വേണം. ജാർജ്ജ് വിഷയത്തിൽ തീരുമാനം വൈകിയാൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ സ്വന്തം സ്ഥാനാർത്ഥിയെ പോലും മാണി നിർത്തും. അല്ലെങ്കിൽ ഇടതു പക്ഷ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാം. ഇതിനൊപ്പം വോട്ടെടുപ്പിൽ നിന്ന് വിട്ട് നിൽക്കുന്ന സാഹചര്യത്തെ കുറിച്ചു പോലും ചന്തിക്കുന്നുണ്ട്. ഇതെല്ലാം കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വിജയസാധ്യതയെ ബാധിക്കും. ഇതിനൊപ്പം പ്രതിസന്ധി മുതലെടുക്കാൻ ജനതാദൾ വീരേന്ദ്രകുമാർ പക്ഷവും എത്തും. അങ്ങനെ എന്തുകൊണ്ടും വലിയ പ്രതിസന്ധിയിലേക്ക് മുന്നണിയെ തള്ളിവിടാനാണ് മാണിയുടെ നീക്കം.
കേരളാ കോൺഗ്രസ് സെക്കുലർ പുനരുജ്ജീവിപ്പിച്ച് സ്ഥാനമാനങ്ങൾ കൈക്കലാക്കാനുള്ള ജോർജ്ജിന്റെ നീക്കത്തെ ഒരു കാരണവശാലും അംഗീകരിക്കില്ല. ജോർജ്ജ് കേരളാ കോൺഗ്രസിന്റെ പ്രതിനിധിയാണ്. ഡെപ്യൂട്ടി സ്പീക്കർ പദവിയും ഒഴിഞ്ഞു കിടക്കുണ്ട്. കോൺഗ്രസിന് അവകാശപ്പെട്ടതാണ് ഇത്. ഈ സ്ഥാനം ജോർജ്ജിന് നൽകി പ്രശ്‌ന പരിഹാരം പോലും ഉമ്മൻ ചാണ്ടിയുടെ മനസ്സിലുണ്ട്. എന്നാൽ ആർഎസ്‌പി ഈ സീറ്റിന് അവകാശ വാദമുന്നയിച്ചതിനാൽ അവിടേയും പ്രശ്‌നമുണ്ട്. ഒരു സ്ഥാനമാനവും നൽകാതെ പിസി ജോർജ്ജിനെ സമാധാനിപ്പിച്ച് നിർത്താൻ കഴിയില്ലെന്ന് മുഖ്യമന്ത്രിക്ക് അറിയാം.