- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ കരൾ മാറ്റിവച്ചിരുന്നെങ്കിൽ...ഒരുപക്ഷേ കേരളത്തിനു ജി കെയുടെ സ്നേഹസാന്നിധ്യം നഷ്ടപ്പെടില്ലായിരുന്നു; രോഗക്കിടക്കയിലും കാർത്തികേയൻ ആഗ്രഹിച്ചത് പൊതുരംഗത്ത് സജീവമാകാൻ
തിരുവനന്തപുരം: സ്പീക്കർ ജി കാർത്തികേയന്റെ രോഗം ഭേദമാക്കാൻ രണ്ടു നിർദ്ദേശങ്ങളാണ് ഡോക്ടർമാർ മുന്നോട്ടുവച്ചത്. അതിലൊന്ന് കരൾമാറ്റി വയ്ക്കൽ ശസ്ത്രക്രിയയും മറ്റൊന്ന് പതിവു ചികിത്സയുമായിരുന്നു. പക്ഷേ കരൾ മാറ്റിവയ്ക്കലിന്റെ വിജയസാധ്യതയിൽ സംശയം തോന്നിയ കുടുംബാംഗങ്ങളും സഹപ്രവർത്തകരും രണ്ടാമത്തെ നിർദ്ദേശം തിരഞ്ഞെടുത്തു. രോഗം കണ്ടു
തിരുവനന്തപുരം: സ്പീക്കർ ജി കാർത്തികേയന്റെ രോഗം ഭേദമാക്കാൻ രണ്ടു നിർദ്ദേശങ്ങളാണ് ഡോക്ടർമാർ മുന്നോട്ടുവച്ചത്. അതിലൊന്ന് കരൾമാറ്റി വയ്ക്കൽ ശസ്ത്രക്രിയയും മറ്റൊന്ന് പതിവു ചികിത്സയുമായിരുന്നു.
പക്ഷേ കരൾ മാറ്റിവയ്ക്കലിന്റെ വിജയസാധ്യതയിൽ സംശയം തോന്നിയ കുടുംബാംഗങ്ങളും സഹപ്രവർത്തകരും രണ്ടാമത്തെ നിർദ്ദേശം തിരഞ്ഞെടുത്തു. രോഗം കണ്ടുപിടിച്ച സമയത്തായിരുന്നു ഇത്. ഇപ്പോഴത്തെ അവസ്ഥയിൽ ചികിത്സിച്ചു ഭേദമാക്കാം എന്ന് ഡോക്ടർമാർക്ക് ഉറപ്പായിരുന്നു. ആ ഉറപ്പ് കുടുംബാംഗങ്ങളും വിശ്വസിച്ചതോടെയാണ് അദ്ദേഹം ദീർഘകാല ചികിത്സയ്ക്ക് വിധേയനായത്. കാർത്തികയന് കരളിൽ ക്യാനസറാണെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇടപെട്ടു. അതിന് ശേഷമാണ് ഇംഗ്ലീഷ് ചികിൽസയ്ക്ക് പോലും കാർത്തികേയൻ തയ്യാറായത്.
തന്റെ നിയമസഭാ മണ്ഡലവുമായി ബന്ധമുള്ള ആയുർവേദ മെഡിക്കൽ കോളേജിലാണ് കാർത്തികേയൻ ആദ്യം ചികിൽസ തേടിയത്. ആയുർവേദത്തിലൂടെ രോഗം കുറയുമെന്ന് കാർത്തികേയൻ കരുതി. ഒരു മാസത്തോളം അവിടെ കഴിഞ്ഞു. അപ്പോഴാണ് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തിയത്. അമേരിക്കയിൽ പോയി ചികിൽസിക്കണമെന്ന് കാർത്തികേയനോട് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. പക്ഷേ കേരളം വിട്ട് എങ്ങോട്ടുമില്ലെന്ന് പറഞ്ഞു. പിന്നീട് രമേശ് ചെന്നിത്തലയെത്തി. ചെന്നിത്തലയോട് സഹോദര തുല്യമായ വാൽസല്യം തുടക്കമുതലേ കാർത്തികേയനുണ്ടായിരുന്നു. ചെന്നിത്തലയുടെ വാക്കകുൾ തള്ളിക്കളഞ്ഞില്ല. അങ്ങനെ മൂബൈയിലും ഡൽഹിയിലുമെല്ലാം പരിശോധനയ്ക്ക് പോയി. ഒടുവിൽ മയോ ക്ലീനിക്കിലും.
കരൾ മാറ്റ ശസ്ത്രക്രിയയെന്ന ലക്ഷ്യത്തോടെയായിരുന്നു പോക്ക്. രമേശ് ചെന്നിത്തലയും മറ്റ് തിരക്കുകൾ മാറ്റി വച്ച് കാർത്തികേയനൊപ്പം അമേരിക്കയിൽ പോയി. കരൾ മാറ്റ ശസ്ത്രക്രിയുടെ സാധ്യതകൾ തേടി. ഒരുപക്ഷേ അന്ന് കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നെങ്കിൽ അദ്ദേഹം പെട്ടെന്ന് മരിക്കില്ലായിരുന്നുവെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ വിജയഗാഥകൾ അധികം കേട്ടിട്ടില്ലാത്തതുകൊണ്ടാണ് കുടുംബാംഗങ്ങൾ അതിന് ധൈര്യം കാണിക്കാതിരുന്നത്. പ്രായം പ്രധാനപ്പെട്ട ഘടകമാണെന്നും ശസ്ത്രക്രിയയ്ക്കിടെ ഓപ്പറേഷൻ ടേബിളിൽത്തന്നെ മരിക്കാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ കുടുംബാംഗങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ജനങ്ങൾ സ്‌നേഹിക്കുന്ന ഒരു രാഷ്ട്രീയനേതാവിന്റെ ജീവൻ അങ്ങനെ പരീക്ഷണത്തിനു വിട്ടുകൊടുക്കാൻ കുടുംബാംഗങ്ങൾക്ക് ധൈര്യം ഉണ്ടായിരുന്നില്ല.
കാർത്തികേയനും ശസ്ത്രക്രിയയ്ക്ക് എതിരായിരുന്നു. കാരണം പൊതു ജീവതത്തിലേക്ക് മടങ്ങിയെത്താൻ ഏറെ താമസമുണ്ടാകുമെന്ന് കാർത്തികേയൻ കരുതി. അത് ജന നേതാവിന് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. മയോ ക്ലീനിക്കിലെ ആദ്യഘട്ട ചികിത്സയിലൂടെ അദ്ദേഹം അത്ഭുതകരമായ തിരിച്ചുവരവ് നടത്തി. രോഗം അറിഞ്ഞിട്ടും സധൈര്യം അദ്ദേഹം അതിനെ നേരിട്ടു. രോഗം മൂർച്ഛിക്കുന്നതിനുമുമ്പും ചികിത്സയ്ക്കിടയിലും അദ്ദേഹം പൊതുപരിപാടികളിൽ പങ്കെടുക്കാൻ ധൈര്യം കാട്ടി. ഡിസംബറിൽ അദ്ദേഹത്തിന്റെ മണ്ഡലത്തിൽ നടന്ന സംസ്ഥാന കേരളോത്സവം, ദേശീയ ഗെയിംസിനു മുൻപ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം എന്നിവയ്ക്ക് അദ്ദേഹം എത്തിയത് രോഗക്കിടക്കയിൽ നിന്നാണ്. 2014 അവസാനത്തിൽ രാഹുൽഗാന്ധി കേരളത്തിലെത്തിയപ്പോൾ കാർത്തികേയനെ വീട്ടിൽപോയി കണ്ടു.
ഫെയ്‌സ് ബുക്കിലൂടെ ചിത്രങ്ങളിട്ട് താൻ ആരോഗ്യത്തിലേക്ക് മടങ്ങി വരുന്നത് കാർത്തികേയനും ലോകത്തെ അറിയിച്ചു. പിന്നീട് പൊതു ചടങ്ങുകളിലുമെത്തി. ഇതോടെ എല്ലാവരും കാർത്തികേയൻ രോഗിയാണെന്നത് മറന്നു. പ്രിയ നേതാവിന് ഒന്നും സംഭവിക്കില്ലെന്നും കരുതി. അതിനിടെയാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്.