കണ്ണൂർ: ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുത്ത് 1812ൽ കലാപം നയിച്ച കുറിച്യർക്ക് ഇന്നും പിറന്ന മണ്ണിൽ അവകാശമില്ല. സ്വാതന്ത്രൃം ലഭിച്ച് 67 വർഷം കഴിഞ്ഞിട്ടും ബ്രിട്ടീഷുകാർ കാണിച്ച വഞ്ചന ജനാധിപതൃ ഭരണകൂടം ഇന്നും തുടരുകയാണ്.

പഴശ്ശി രാജാവിന്റെ പടയാളികളായ ഇവരെ കലാപം അടിച്ചമർത്തിയതിനുശേഷം കുറിച്യരുടെ ഭൂമി ഈസ്റ്റ് ഇന്തൃാ കമ്പനി പിടിച്ചെടുക്കുകയായിരുന്നു. സ്വാതന്ത്രൃത്തിനുവേണ്ടി ജീവൻ ബലിഅർപ്പിച്ച തലയ്ക്കൽ ചന്തുവിന്റെ പിന്മുറക്കാർ കണ്ണൂർ ജില്ലയിലെ കണ്ണവം കൊട്ടിയൂർ വനാന്തരങ്ങളിൽ മാറി മാറി വരുന്ന സർക്കാരുകളുടെ ചൂഷണത്തിനു വിധേയരായിക്കഴിയുകയാണ്.

വനമേഖലയിൽ കഴിയുന്ന മറ്റു ഹൈന്ദവർക്കും കൃസ്തൃൻ മുസ് ളിം വിഭാഗങ്ങൾക്കും പട്ടയം യഥേഷ്ഠം നൽകിയപ്പോൾ ആദിവാസികളായ കുറിച്യരെ പാടെ അവഗണിക്കുകയായിരുന്നു. പഴശ്ശി രാജാവിന്റെ രക്തസാക്ഷിത്വത്തിനുശേഷം കാടുകളിൽ താമസിച്ചു വരുന്ന കുറച്യർക്ക് വനം വകുപ്പ് അധികൃതരിൽ നിന്നും കടുത്തഭീഷണിയും ചൂഷണവുമാണ് അനുഭവിക്കേണ്ടി വന്നത്. പഴശ്ശി ഭരണ കാലത്ത്് കുറിച്യരെ പടയാളികളെന്ന നിലയിൽ കണ്ട് പ്രതേൃക അവകാശാധാരം നൽകിയിരുന്നു. എന്നാൽ അന്ന് എഴുത്തും വായനയും അറിയാതിരുന്ന കുറിച്യരെ ഭീഷണിപ്പെടുത്തി ഇവ വനം വകുപ്പ് ഓഫീസുകളിൽ സൂക്ഷിക്കുമെന്ന് പറഞ്ഞ്് ഉദേൃാഗസ്ഥർ പിടിച്ചു വാങ്ങി നശിപ്പിച്ചിരുന്നതായി കുറിച്യർ ആരോപിക്കുന്നു.

2005വരെ വനം വകുപ്പ് കുറിച്യരിൽനിന്നും കൈവശ ഭൂമിക്ക് നികുതി ഈടാക്കിയത് ഇതിനു തെളിവാണ്. 2005ൽ വനാവകാശനിയമം വന്നിട്ടും കുറിച്യരുടെ ഭൂമിക്ക് സർക്കാർ ജന്മാവകാശം നൽകാൻ തയ്യാറാകുന്നില്ല. കുറിച്യർ സാമൂഹികപരമായി നേരിടുന്ന വെല്ലുവിളികൾ ഒട്ടേറെയാണ്. വീട് വെക്കാൻ നട്ടു വളർത്തിയ കൈവശഭൂമിയിലെ മരം മുറക്കാൻ അനുവദിക്കുന്നില്ല. സർക്കാർ ഉദേൃാഗസ്ഫരും അദ്ധൃാപകരും അടങ്ങിയ ഇന്നത്തെ കുറിച്യവിഭാഗക്കാർക്ക് ഭൂമിക്ക് പട്ടയം ഇല്ലാതിരുന്നതിനാൽ വായ്പ നിഷേധിക്കപ്പെടുന്നു. പരമ്പരാഗതമായി അടിക്കാട് വെട്ടി തെളിയിച്ച് പുനം കൃഷി ചെയ്യുന്ന രീതി ഇംഗഌഷുകാർപോലും വിലക്കിയിരുന്നില്ല. അതും വനം വകുപ്പുകാർ അനുവദിക്കുന്നില്ല. ഭൂമിക്ക് ജന്മാവകാശമില്ലാത്തതിനാൽ കാർഷിക വായ്പയും ലഭൃമാവുന്നില്ല.

2005ലെ വനാവകാശ നിയമമനുസരിച്ച് ആദിവാസികൾക്ക് ലഭിച്ച ഭൂമിയിൽ താമസിക്കുന്ന കുറിച്യർക്ക് നിയമം അനുശാസിക്കുന്ന് വൃക്തിഗത അവകാശം, സാമൂഹിക അവകാശം എന്നിവയും നിഷേധിക്കപ്പെടുന്നു. കൃഷി ഉപജീവനമാക്കിയ കുറിചൃർക്ക് കൃഷി നാശത്തിനും പ്രകൃതിക്ഷോഭത്തിനും ലഭിക്കുന്നആനുകൂലൃവും വിരളമാണ്. മുമ്പ് ഇംഗഌഷുകാർക്കെതിരെ കലാപം നയിച്ച തങ്ങളുടെ പൂർവികരുടെ അനുഭവം സ്വതന്ത്രഭാരതത്തിൽ വീണ്ടും ആവർത്തിക്കപ്പെടേണ്ടി വരുമോ എന്ന ചിന്ത യുവാക്കളിൽ പ്രകടമാവുകയാണ്. യുവാക്കൾ കുറചൃ മുന്നേറ്റ സമിതിയിൽ അണിചേരുകയാണ്.

കണ്ണവം, കൊട്ടിയൂർ റിസേർവ് വനത്തിലെ 643 ഹെക്ടർ ഭൂമിയിൽ അവകാശമുന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കയാണ് കുറിച്യമുന്നേറ്റസമിതി. സർക്കാർ ഇനിയെങ്കിലും ഈ രാജൃസ്‌നേഹികളെ കണ്ടില്ലെന്ന് നടിക്കുകയാണെങ്കിൽ രണ്ടാം കുറിച്ചൃകലാപത്തിന് തട്ടകമൊരുങ്ങലായിരിക്കും ഫലം.