- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അളവിലും തൂക്കത്തിലും വെട്ടിപ്പ് നടത്തിയതിന് 175 കേസുകൾ റെജിസ്റ്റർ ചെയ്തിട്ടും സർക്കാറിനു കിട്ടിയ പിഴ 33500 രൂപ മാത്രം; നിയമം ലംഘിച്ച വമ്പന്മാരുടെ പേര് പറയാൻ ഉദ്യോഗസ്ഥർക്ക് മടി; റെയ്ഡിന് പോകുന്ന ഉദ്യോഗസ്ഥരുടെ വണ്ടിക്കാശിന് പോലും തികയാത്ത പിഴ നിശ്ചയിച്ചത് ആർക്ക് വേണ്ടി? സൂപ്പർമാർക്കറ്റുകളിലും മാളുകളിലും നടക്കുന്ന റെയ്ഡുകൾ പ്രഹസനമാകുന്നതിങ്ങനെ
തിരുവനന്തപുരം: ലീഗൽ മെട്രോളജി വിഭാഗം സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ ഇന്നലെ നടത്തിയ പ്രത്യേക പരിശോധനയിൽ 172 കേസുകൾ രജിസ്റ്റർ ചെയ്തു. മാർജിൻ ഫ്രീ ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ, മാളുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കേസുകൾ റെജിസ്റ്റർ ചെയ്തത്. എന്നാൽ സംസ്ഥാനത്താകെ വൻ റെയ്ഡ് നടത്തിയിട്ടും പിഴ ഇനത്തിൽ സർക്കാർ ഖജനാവിലേക്കെത്തിയത് വെറും 33500 രൂപ മാത്രം. റെജിസ്റ്റർ ചെയ്ത കേസുകളിലെ വമ്പന്മാരുടെ പേരുകൾ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുമില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഏതാനം ചെറുതകിട സ്ഥാപനങ്ങളുടെ പേരുകൾ മാത്രം പറഞ്ഞ ശേഷം കൂടുതൽ വിവരം ലഭിക്കുന്നതേയുള്ളുവെന്ന മറുപടിയാണ് ലഭിച്ചത്. വൻ സന്നാഹത്തോടെ അപ്രതീക്ഷിത റെയ്ഡ് നടത്തിയിട്ടും വേണ്ടപോലെ ഫലം ചെയ്തില്ലെന്നും ചില ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോട് പറഞ്ഞു. കേസുകളുടെ എണ്ണത്തിൽ എറണാകുളമാണ് മുന്നിൽ. 28 കേസുകളാണ് ജില്ലയിൽ റെജിസ്ടർ ചെയ്തത്. തൃശ്ശൂർ ജില്ലയിൽ 24 കേസുകൾ രേഖപ്പെടുത്തിയപ്പോൾ തിരുവനന്തപുരം കോഴിക്കോട് ജില്ലകളിൽ
തിരുവനന്തപുരം: ലീഗൽ മെട്രോളജി വിഭാഗം സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ ഇന്നലെ നടത്തിയ പ്രത്യേക പരിശോധനയിൽ 172 കേസുകൾ രജിസ്റ്റർ ചെയ്തു. മാർജിൻ ഫ്രീ ഷോപ്പുകൾ, സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ, മാളുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കേസുകൾ റെജിസ്റ്റർ ചെയ്തത്.
എന്നാൽ സംസ്ഥാനത്താകെ വൻ റെയ്ഡ് നടത്തിയിട്ടും പിഴ ഇനത്തിൽ സർക്കാർ ഖജനാവിലേക്കെത്തിയത് വെറും 33500 രൂപ മാത്രം. റെജിസ്റ്റർ ചെയ്ത കേസുകളിലെ വമ്പന്മാരുടെ പേരുകൾ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുമില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ഏതാനം ചെറുതകിട സ്ഥാപനങ്ങളുടെ പേരുകൾ മാത്രം പറഞ്ഞ ശേഷം കൂടുതൽ വിവരം ലഭിക്കുന്നതേയുള്ളുവെന്ന മറുപടിയാണ് ലഭിച്ചത്. വൻ സന്നാഹത്തോടെ അപ്രതീക്ഷിത റെയ്ഡ് നടത്തിയിട്ടും വേണ്ടപോലെ ഫലം ചെയ്തില്ലെന്നും ചില ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോട് പറഞ്ഞു.
കേസുകളുടെ എണ്ണത്തിൽ എറണാകുളമാണ് മുന്നിൽ. 28 കേസുകളാണ് ജില്ലയിൽ റെജിസ്ടർ ചെയ്തത്. തൃശ്ശൂർ ജില്ലയിൽ 24 കേസുകൾ രേഖപ്പെടുത്തിയപ്പോൾ തിരുവനന്തപുരം കോഴിക്കോട് ജില്ലകളിൽ 21 കേസുകൾ വീതവും റെജിസ്ടർ ചെയ്തിട്ടുണ്ട്. ചെറുകിട സ്ഥാപനങ്ങളാണ് ഇതിൽ ഏറെയും എന്ന സൂചനയാണ് മറുനാടൻ ലഭിക്കുന്നത്. സ്ഥാപനങ്ങളുടെ പേര് വെളിപ്പെടുത്താതും ദുരൂഹമാണ്. മുതലാളിമാരെ വിവാദത്തിൽ എത്തിക്കാതിരിക്കാനാണ് ഇതെന്നാണ് സൂചന. നടപടിക്രമങ്ങളെല്ലാം വകുപ്പിൽ ശരിയായി നടത്തുന്നുവെന്ന് ബോധ്യപ്പെടുത്താനുള്ള നീക്കമാണ് റെയ്‌ഡെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇതോടൊപ്പം വൻകിട മുതലാളിമാരിൽ നിന്ന് കാശ് തട്ടാനുള്ള ഉദ്യോഗസ്ഥ തല നീക്കമായും റെയ്ഡിനെ വിലയിരുത്തുന്നവരുണ്ട്.
ജനങ്ങളെ ബോധവൽക്കരിക്കാൻ കൂടിയാണ് ഇത്തരം റെയ്ഡുകൾ നടത്തേണ്ടത്. അതുകൊണ്ട് തന്നെ സ്ഥാപനങ്ങളുടെ പേര് പുറത്ത് പറയേണ്ടത് അനിവാര്യവും. കള്ളക്കളികൾ നടത്തുന്ന സ്ഥാപനങ്ങളിൽ കൂടുതൽ കരുതലോടെ എത്താൻ ഉപഭോക്താക്കൾക്ക് കഴിയും. എന്നാൽ പേരുകൾ പുറത്തു പറയാത്തതിനാൽ ഇതിനുള്ള അവസരം ഉപഭോക്താക്കാൾക്ക് നഷ്ടമാകും. സ്ഥാപനങ്ങൾക്ക് പഴിയടച്ച ശേഷവും വഞ്ചന തുടരാനുള്ള സാധ്യതയും തുടരും. പിന്നീട് റെയ്ഡ് നടക്കുമ്പോൾ നാമമാത്ര പിഴ മാത്രമടച്ച് കേസിൽ നിന്ന് തടിയൂരാനും നിയമത്തിലെ പഴുതുകൾ ഉപയോഗിക്കാൻ ഉദ്യോഗസ്ഥർ തന്നെ അവസരമൊരുക്കുന്നതായാണ് പരാതി ഉയരുന്നത്.
വിറ്റുവരവ് നികുതിയുടെയും വാറ്റിന്റെയും പരിധിയിൽ വരുന്ന വ്യാപാരസ്ഥാപനങ്ങളിൽ, ഉപഭോക്താവിന് വാങ്ങുന്ന സാധനം തൂക്കിനോക്കാൻ സൗജന്യ ത്രാസ് സംവിധാനം ഉണ്ടായിരിക്കണമെന്ന ചട്ടം ലംഘിച്ചതിന് 25 കേസുകളാണെടുത്തത്. 25,000 രൂപവരെ പിഴ ഈടാക്കാവുന്ന കുറ്റമാണ് ഇത്. ഷോപ്പിങ്ങ് മാളുകളിലും സൂപ്പർമാർക്കറ്റിലും പ്രധാന എക്‌സിറ്റിൽ ഉപഭോക്താവിന് വാങ്ങിയ സാധനത്തിന്റെ തൂക്കം പരിശോധിക്കുന്നതിനായി ഒരു ഗ്രാം കൃത്യത പോലും രേഖപ്പെടുത്തുന്ന 30കിലോഗ്രാം വരെ തൂക്കാവുന്ന ത്രാസ് സംവിധാനം ഉണ്ടാകണമെന്നിരിക്കെ മിക്കവാറും ഒരു സ്ഥാപനങ്ങളും ഇത്തരം സംവിധാനം ഉപഭോക്താക്കൾക്കായി ഒരുക്കാറില്ല. മുദ്രവയ്ക്കാത്ത ത്രാസ് ഉപയോഗിച്ച സ്ഥാപനങ്ങൾക്കെതിരെയും കേസടുത്തിട്ടുണ്ട്.
പായ്ക്കറ്റുകളിൽ വിൽക്കുന്ന ബ്രാന്റഡ് സാധനങ്ങളുടെ അളവിലും തൂക്കത്തിലും കൃത്രിമം കാട്ടുന്നുണ്ടോ, അവയുടെ പായ്ക്കുകളിൽ രേഖപ്പെടുത്തേണ്ട വിൽപ്പനവില അടക്കമുള്ള വിവരങ്ങൾ പതിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാണ് പരിശോധിച്ചത്. സാധനങ്ങൾ പായ്ക്കു ചെയ്യുന്ന സ്ഥലത്ത് വച്ചു തന്നെ വിലയും പായ്ക്കറുടെ മേൽവിലാസവും, തൂക്കവുമെല്ലാം പായ്ക്കറ്റിനുപുറത്ത് പതിച്ചിരിക്കണമെന്നാണ് ചട്ടം. പായ്ക്കറ്റിനു പുറത്ത് ഉൽപ്പന്നത്തിന്റെ വിലയും പതിപ്പിച്ചിരിക്കണമെന്നിരിക്കെ അതും ലംഘിച്ചവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്നലെ വൈകിയും പരിശോധന തുടരുകയായിരുന്നു. ലീഗൽ മെട്രോളജി വിഭാഗം കൺട്രോളർ മുഹമ്മദ് ഇക്‌ബാലിന്റെ നിർദ്ദേശാനുസരണം ജില്ലാ ഓഫീസുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
എറണാകുളം ജില്ലയിൽ മൂന്നും മറ്റു ജില്ലകളിൽ രണ്ടും വീതം സ്‌ക്വാഡുകളാണ് പരിശോധനയ്ക്കിറങ്ങിയത്.ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും നടത്തുമെന്ന് ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോളർ കെ.പി.പത്മകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു.