- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധ ഭൂമിയിൽ നിന്നും കഷ്ടപ്പെട്ടു തിരിച്ചെത്തുന്നത് വെറുതെ; കടം വീട്ടാൻ നിവർത്തിയില്ലാതെ മലയാളി നേഴ്‌സുമാർ സംഘർഷ ഭൂമിയിലേക്ക് മടങ്ങുന്നു; ഇറാഖിലേയ്ക്കും ലിബിയയിലേയ്ക്കും സിറിയയിലേയ്ക്കും മടങ്ങുന്നത് നിരവധി പേർ
കൊച്ചി : യുദ്ധ ഭൂമിയിൽ നിന്ന് മടങ്ങിയെത്തുന്ന മലയാളി നേഴ്‌സുമാർ വീണ്ടും റിസ്‌കെടുത്ത് അവിടേക്ക് തന്നെ മടങ്ങുന്നു. ജീവിത പ്രാരാബ്ദങ്ങളാണ് ഇതിന് കാരണണം. നേരത്തെ സംഘർഷത്തെ തുടർന്ന് ഇറാഖ്, ലിബിയ എന്നിവിടങ്ങളിൽനിന്ന് നേഴ്‌സുമാർ കൂട്ടത്തോടെ മടങ്ങിവന്നിരുന്നു. എന്നാൽ ഇവർക്ക് സഹായമെത്തിക്കുന്നതിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ തികഞ്ഞ അ
കൊച്ചി : യുദ്ധ ഭൂമിയിൽ നിന്ന് മടങ്ങിയെത്തുന്ന മലയാളി നേഴ്‌സുമാർ വീണ്ടും റിസ്‌കെടുത്ത് അവിടേക്ക് തന്നെ മടങ്ങുന്നു. ജീവിത പ്രാരാബ്ദങ്ങളാണ് ഇതിന് കാരണണം. നേരത്തെ സംഘർഷത്തെ തുടർന്ന് ഇറാഖ്, ലിബിയ എന്നിവിടങ്ങളിൽനിന്ന് നേഴ്‌സുമാർ കൂട്ടത്തോടെ മടങ്ങിവന്നിരുന്നു. എന്നാൽ ഇവർക്ക് സഹായമെത്തിക്കുന്നതിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ തികഞ്ഞ അലംഭാവമാണ് പുലർത്തിയത്. ഇതോടെ മടങ്ങി പോവുകയല്ലാതെ മറ്റ് മാർഗ്ഗമില്ലാതെയായി
സംഘർഷഭരിതമായ ആഫ്രിക്കൻ-പശ്ചിമേഷ്യൻ രാജ്യങ്ങളിലെ അത്യന്തം ഗുരുതരമായ സാഹചര്യങ്ങൾ അവഗണിച്ച് അങ്ങോട്ടേക്ക് മടങ്ങാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ടുകൾ തന്നെയാണ്. യമനിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് നേഴ്‌സുമാർ മടങ്ങുന്നത്. കോട്ടയത്തുനിന്ന് രണ്ടു നേഴ്‌സുമാർ കഴിഞ്ഞദിവസം സിറിയയിലേക്കു പോയി. ഇറാഖ്, ലിബിയ എന്നീ രാജ്യങ്ങളിൽനിന്ന് മടങ്ങിയവരിൽ പലരും തിരിച്ചുപോയി. വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടും വിദ്യാഭ്യാസവായ്പയുടെ തിരിച്ചടവുമാണ് ജീവൻ പണയംവച്ചും സംഘർഷമേഖലകളിൽ പോയി ജോലിചെയ്യാൻ നേഴ്‌സുമാരെ നിർബന്ധിതരാക്കുന്നത്. ഇത് മുതലെടുത്ത് റിക്രൂട്ടിങ് ഏജൻസികളും സജീവമാണ്.
ഇറാഖ്, ലിബിയ എന്നിവിടങ്ങളിൽനിന്ന് നേഴ്‌സുമാർ കൂട്ടത്തോടെ മടങ്ങിവന്നപ്പോൾ ചില സ്വകാര്യ ആശുപത്രികൾ സഹായവാഗ്ദാനവുമായി എത്തിയിരുന്നെങ്കിലും ഇവർ വാഗ്ദാനംചെയ്ത ശമ്പളം വിദ്യാഭ്യാസ വായ്പയുടെ ഗഡുക്കൾ അടയ്ക്കാൻപോലും തികയില്ലെന്ന് നേഴ്‌സുമാർ പറയുന്നു. നേഴ്‌സുമാരുടെ സേവനവേതന വ്യവസ്ഥകൾ സംബന്ധിച്ച ഡോ. ബലരാമൻ കമ്മിറ്റി ശുപാർശകൾ നടപ്പാക്കിയാൽ നല്ലൊരു ശതമാനം നേഴ്‌സുമാർക്കും വിദേശത്തുപോവുന്നത് ഒഴിവാക്കാനാവും.
പ്രശ്‌നങ്ങൾ കുറഞ്ഞ യൂറോപ്യൻ രാജ്യങ്ങളിൽ നേഴ്‌സുമാർക്ക് ധാരാളം അവസരങ്ങളാണുള്ളത്. എന്നാൽ ഇവിടെയുള്ള ജോലിസൗകര്യങ്ങൾ ഇന്ത്യക്കാർക്ക് പ്രയോജനപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രദ്ധിക്കുന്നില്ല. ജർമനിയിൽ മാത്രം രണ്ടുലക്ഷത്തോളം നേഴ്‌സുമാരുടെ ഒഴിവുണ്ട്. ഇന്ത്യയിലുള്ള നേഴ്‌സുമാർക്ക് യൂറോപ്പിൽ എത്തി ജോലി ചെയ്യണമെങ്കിൽ കേന്ദ്രസർക്കാർ അതത് രാജ്യങ്ങളിലെ സർക്കാരുകളെ സമീപിച്ച് സൗകര്യമൊരുക്കണം. നേഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷൻ ഇക്കാര്യം പലതവണ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല.
അപകടകരമായ രാഷ്ട്രീയസാഹചര്യങ്ങൾ നിലനിൽക്കുന്ന രാജ്യങ്ങളിലേക്ക് ഇന്ത്യൻ പൗരന്മാർ പോവുന്നത് തടയാൻ വിദേശകാര്യമന്ത്രാലയത്തിനോ എമിഗ്രേഷൻ വിഭാഗത്തിനോ കഴിയുന്നില്ല. സ്വന്തം ഉത്തരവാദിത്തത്തിലാണ് പോകുന്നതെന്നും എമിഗ്രേഷൻ അധികൃതർക്ക് ഇതിൽ പങ്കില്ലെന്നുമുള്ള സാക്ഷ്യപത്രം ഇത്തരം രാജ്യങ്ങളിലേക്കു പോകുന്നവരിൽനിന്ന് ഒപ്പിട്ട് വാങ്ങാറുണ്ട്. ഇതുമൂലം വിദേശത്ത് ഇന്ത്യൻ പൗരന്മാർ അപകടത്തിൽപ്പെട്ടാൽ വിദേശകാര്യമന്ത്രാലയത്തിന് സമർഥമായി കൈകഴുകാനാകും.