- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവയവങ്ങളെടുക്കാൻ മസ്തിഷ്‌ക മരണം സംഭവിച്ച രോഗികളെ കൊല്ലുന്ന വമ്പൻ മാഫിയ കേരളത്തിലുമുണ്ടോ? 2009ൽ കൊച്ചിയിലെ ആശുപത്രിക്കെതിരെ എടുത്ത കേസിന് എന്തുപറ്റി? വൻ വെളിപ്പെടുത്തലുമായി ഇന്ത്യൻ എക്സ്‌പ്രസ്
കൊച്ചി: സംസ്ഥാനത്ത് അവയവ വ്യാപാര മാഫിയ വ്യാപകമാകുന്നതായുള്ള വാർത്തകൾ പുറത്തു വരുന്നതിനിടയിൽ ഇത്തരം സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഡിജിപി ലോക്‌നാഥ് ബഹറയുടെ നിർദ്ദേശം. സംസ്ഥാന പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഈ നിർദ്ദേശം നൽകിയത്. അവയവ മാഫിയയുമായി ബന്ധപ്പെട്ട ഒരു വാർത്ത ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു. കൊച്ചിയിലെ പ്രധാന ആശുപത്രിയേയും ഡോക്ടറേയും പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് വാർത്ത. ക്രൈംനമ്പർ സഹിതമാണ് റിപ്പോർ്ട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ആശുപത്രി ഏതെന്ന് വ്യക്തമാക്കുന്നതുമില്ല. അതിനിടെ വാർത്തയിൽ പറഞ്ഞിരിക്കുന്ന ക്രൈംനമ്പർ തെറ്റാണെന്ന സൂചനയാണ് മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ സമാന സ്വാഭവത്തിൽ ക്രൈം രജിസ്റ്റർ ചെയ്‌തെന്നും മനസ്സിലായി. ഇത് കണ്ടെത്താനാണ് പൊലീസ് ഉദ്യോഗസ്ഥന് ഡിജിപി നൽകിയിക്കുന്ന നിർദ്ദേശം. കേരളത്തിലെ അവയവ മാഫിയകളെ കുറിച്ചുള്ള ആദ്യത്തെ ഉദാഹരണമായി 2009ൽ പുറത്ത് വന്നത് കോതമംഗലത്തെ ഒരു അപകട മരണമാണ്. ഈ കേസാണ് ഇന്ത്യൻ എക്സ്‌പ്രസ് വാർത്തയ്ക്
കൊച്ചി: സംസ്ഥാനത്ത് അവയവ വ്യാപാര മാഫിയ വ്യാപകമാകുന്നതായുള്ള വാർത്തകൾ പുറത്തു വരുന്നതിനിടയിൽ ഇത്തരം സംഭവങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ഡിജിപി ലോക്‌നാഥ് ബഹറയുടെ നിർദ്ദേശം. സംസ്ഥാന പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഈ നിർദ്ദേശം നൽകിയത്. അവയവ മാഫിയയുമായി ബന്ധപ്പെട്ട ഒരു വാർത്ത ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു. കൊച്ചിയിലെ പ്രധാന ആശുപത്രിയേയും ഡോക്ടറേയും പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് വാർത്ത. ക്രൈംനമ്പർ സഹിതമാണ് റിപ്പോർ്ട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ ആശുപത്രി ഏതെന്ന് വ്യക്തമാക്കുന്നതുമില്ല. അതിനിടെ വാർത്തയിൽ പറഞ്ഞിരിക്കുന്ന ക്രൈംനമ്പർ തെറ്റാണെന്ന സൂചനയാണ് മറുനാടൻ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ സമാന സ്വാഭവത്തിൽ ക്രൈം രജിസ്റ്റർ ചെയ്‌തെന്നും മനസ്സിലായി. ഇത് കണ്ടെത്താനാണ് പൊലീസ് ഉദ്യോഗസ്ഥന് ഡിജിപി നൽകിയിക്കുന്ന നിർദ്ദേശം. കേരളത്തിലെ അവയവ മാഫിയകളെ കുറിച്ചുള്ള ആദ്യത്തെ ഉദാഹരണമായി 2009ൽ പുറത്ത് വന്നത് കോതമംഗലത്തെ ഒരു അപകട മരണമാണ്. ഈ കേസാണ് ഇന്ത്യൻ എക്സ്‌പ്രസ് വാർത്തയ്ക്ക് ആധാരം. ഈ കേസ് അട്ടിമറിക്കപ്പെട്ടു എന്ന സൂചനയാണ് വാർത്തയിലുള്ളത്.
ഈ സാഹചര്യത്തിൽ ബൈക്കപകടത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ചികിത്സ വൈകിപ്പിച്ചതും തുടർന്ന് അവയവദാനം നടത്തിയതുമായ സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷിക്കാനൊരുങ്ങുകയാണ് പൊലീസ്. 2009 നവംമ്പർ 29ന് ബൈക്കപകടത്തെ തുടർന്ന് എബിൻ എന്ന യുവാവിനെ കോതമംഗലത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ന്യൂറോ സർജറി വിഭാഗം ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രിയിൽ എത്തിച്ചിട്ടും ശസ്ത്രക്രിയനടത്താതെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രയിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ എന്തിനാണ് ഒരു പ്രത്യേക ആശുപത്രിയുടെ പേര് നിർദ്ദേശിച്ചതെന്നത് വ്യക്തമല്ല. എന്നാൽ രണ്ടാമത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ എച്ച്‌ഐവി ടെസ്റ്റ് ഉൽപ്പെടെയുള്ള പരിശോധനകൾ നടത്തിയതാണ് വിചിത്രമായി തോന്നുത്. തലയ്ക്ക് പരിക്കേറ്റ യുവാവിന്റെ കിഡ്‌നിയും കരളും വരെ പരിശോധന നടത്തിയതെന്തിന് എന്നതും സംശയമുയർത്തുന്നു. തൊട്ടടുത്ത ദിവസം യുവാവ് മരണപ്പെടുകയും ശരീരത്തിൽ നിന്നും കിഡ്‌നിയും ലിവറും മാറ്റിയ ശേഷം പോസ്റ്റ്മാർട്ടം നടപടികൾ നടത്തുകയുമായിരുന്നു. യുവാവിന്റെ അമ്മയോട് സംസാരിച്ച ശേഷം മകന്റെ അവയവദാനം നടത്തി മറ്റൊരു ജീവൻ രക്ഷിക്കാമെന്ന് പറഞ്ഞ് സമ്മതിപ്പിച്ച ശേഷം കോടികണക്കിന് രൂപയക്ക് വിൽക്കുകയായിരുന്നു.
ഒരു ശസ്ത്രക്രിയയിലൂടെ യുവാവിന്റെ ജീവൻ രക്ഷിക്കാമായിരുന്നിട്ടും രണ്ട് ആശുപത്രികളും എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും അതിനുള്ള ശ്രമം നടത്തിയില്ല എന്നതാണ് സംശയത്തിന് ബലമേകുന്നത്. യുവാവിന്റെ മരണശേഷം വൻ തുകയ്ക്ക് അവയവങ്ങൾ വിൽക്കാം എന്ന കണക്കുകൂട്ടലിൽ അധികൃതർ യുവാവിന്റെ മരണത്തിനായി കാത്തിരിക്കുകയായിരുന്നു എന്ന് വേണം ഇതിൽ നിന്നും മനസിലാക്കാൻ. കോടിക്കണക്കിന് രൂപയ്ക്കാണ് യുവാവിന്റെ അവയവങ്ങൾ വിൽപ്പന നടത്തിയതെന്നും സൂചനയുണ്ട്. യുവാവിന്റെ ഒരു കിഡ്‌നി മലേഷ്യയിലെ ഒരു രോഗിക്കാണ് നൽകിയതെന്നും കരളും രണ്ടാമത്തെ കിഡ്‌നിയും ഇന്ത്യയിലെ തന്നെ രോഗികൾക്കാണ് നൽകിയതെന്നും സൂചനയുണ്ട്.
എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നിട്ടും തലയിലെ പരിക്ക് തിരിച്ചറിഞ്ഞിട്ടും എന്തുകൊണ്ടാണ് കോതമംഗലത്തെ ആശുപത്രിയിൽ നിന്നും കൃത്യമായ ചികിത്സ നൽകാതിരുന്നത്? കൊച്ചി നഗരത്തിൽ അനേകം ആശുപത്രികളുൂണ്ടായിട്ടും എന്ത്‌കൊണ്ടാണ് ഒരു പ്രത്യേക ആശുപത്രിയിലേക്ക് തന്നെ റെഫർ ചെയ്തത്? രണ്ടാമത്തെ ആശുപത്രിയിൽ എന്തിനാണ് തലയ്ക്ക് പരിക്കേറ്റ യുവാവിന്റെ എച്ച് ഐ വി ടെസ്റ്റ് ഉൾപ്പടെയുള്ള പരിശോധന നടത്തിയത് എന്നീ ചോദ്യങ്ങൾക്കാണ് ഇനിയും ഉത്തരമില്ലാത്തത്.
2012 ഓഗസ്റ്റ് മുതൽ ജൂൺ 2016 വരെ 595ഓളം അവയവമാറ്റ ശസ്ത്രക്രിയകളാണ് സംസ്ഥാനത്ത് മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തികളിൽ നടത്തിയിരിക്കുന്നത്. 2011 ൽ കേസ് അന്വേഷിച്ചിരുന്നത് കോതമംഗലം സർക്കിൾ ഇൻസ്‌പെക്ടറായിരുന്നെങ്കിലും പിന്നീട് ശസ്ത്രക്രിയ നടത്തിയതുകൊച്ചിയിലെ ആശുപത്രിയിലായിരുന്നതിനാൽ കേസ് കൊച്ചി സെൻട്രൽ സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പൊലീസ് സർജൻ മൃതശരീരം പോസ്റ്റ് മാർട്ടം നടത്തിയപ്പോൾ യുവാവിന്റെ ശരീരത്തിൽ അവയവങ്ങൾ ഇല്ലായെന്ന് കണ്ടെത്തുകയും മാത്രവുമല്ല പരിക്കേറ്റ തലയുടെ ഭാഗങ്ങളിൽ യാതൊരു ചികിത്സയും നടത്തിയിട്ടില്ലെന്ന ഓട്ടോപ്‌സി റിപ്പോർട്ടും പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്.