- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറക്കടവ് പീഡനത്തിൽ പോക്‌സോ നിയമം വരാത്തത് എന്ത്? ഹൈക്കോടതിയെങ്കിലും ഈ കുടുംബത്തിന്റെ കണ്ണുനീർ കാണുമോ? ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിറയുന്നത് ദുരൂഹത
നാദാപുരം: പാറക്കടവ് ദാറുൽ ഹുദാ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിൽ നാലര വയസ്സുകാരി പീഡിപ്പിക്കപ്പെട്ട കേസ് അന്വേഷണം ശരിയായ ദിശയിലെത്താൻ ഹൈക്കോടതിയിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് ഒരു കുടുംബം. പീഡനത്തിനിടെയുണ്ടായ പരിക്ക് കുട്ടി സ്വയം വരുത്തിയതാണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുമ്പോൾ കേസ് അന്വേഷണം അ
നാദാപുരം: പാറക്കടവ് ദാറുൽ ഹുദാ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിൽ നാലര വയസ്സുകാരി പീഡിപ്പിക്കപ്പെട്ട കേസ് അന്വേഷണം ശരിയായ ദിശയിലെത്താൻ ഹൈക്കോടതിയിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് ഒരു കുടുംബം. പീഡനത്തിനിടെയുണ്ടായ പരിക്ക് കുട്ടി സ്വയം വരുത്തിയതാണെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുമ്പോൾ കേസ് അന്വേഷണം അട്ടിമറിച്ചെന്ന് വ്യക്തം. ഈ ഉന്നതതല സ്വാധീനങ്ങൾക്കെതിരെയാണ് നിയമപോരാട്ടം തുടരുന്നത്.
ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള 2012ലെ പോക്‌സോ നിയമം ( പ്രൊട്ടക്ഷൻ ഒഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് 2012 ) കേരളത്തിൽ നടപ്പായിട്ടില്ല. 'കുട്ടികളുടെ നേർക്കുള്ള ലൈംഗികാതിക്രമങ്ങൾ വനിതാ ഐ.പി.എസ് ഓഫീസർ ഉൾപ്പെടുന്ന സംഘമാണ് അന്വേഷിക്കേണ്ടത്. സ്‌പെഷ്യൽ പ്രൊസിക്യൂട്ടറും സ്‌പെഷ്യൽ കോടതിയും വേണം. ഇതൊന്നും നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഈ കേസിലെ അന്വേഷണത്തിന് ഹൈക്കോടതിയുടെ നിരീക്ഷണം ആവശ്യപ്പെട്ട് കുടുംബത്തിന് വേണ്ടി പൊതുതാല്പര്യ ഹർജി സമർപ്പിച്ചത്.
കുട്ടി തന്നെയാണ് പീഡനം ഉമ്മയോട് പറഞ്ഞത്. ഇതോടെ പരാതി എത്തി. കള്ളകഥയുമായി എല്ലാം ഒതുക്കാനായിരുന്നു നീക്കം. ഈ ഉമ്മയുടെ വാക്കുകൾ ആരും ചെവികൊണ്ടില്ല. നീതിക്ക് വേണ്ടി പോരാട്ടം തുടരുമെന്ന് ഈ കുടുംബം വ്യക്തമാക്കുന്നു. 'അന്ന് രാത്രി, മോളെ ചേർത്തിക്കിടത്തി ഉമ്മ വച്ച് ഞാൻ ചോദിച്ചു... സ്‌കൂളിൽ വല്യ ഇക്കാക്കമാർ എന്താ മോളെ ചെയ്തത്? അവളെന്നെ കെട്ടിപ്പിടിച്ചു...വല്യഇക്കാക്കമാർ മിഠായി തരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയതും...പിന്നെ...തിരിച്ച് ക്‌ളാസിലെത്തിയപ്പോൾ ഒരു ടീച്ചർ കുളിപ്പിച്ചതും മറ്റൊരു ടീച്ചർ ഉടുപ്പിടുവിച്ചതും... കമ്പിൽത്തട്ടി വീണതാണെന്ന് വീട്ടിൽ പറഞ്ഞാൽ മതിയെന്ന് ടീച്ചർമാർ പറഞ്ഞുകൊടുത്തതും... വിറയലോടെ അവളെന്നോട് എല്ലാം പറഞ്ഞു...'-കുട്ടിയുടെ അമ്മയും ചോദിക്കുന്നു.
'വിറയ്ക്കുകയായിരുന്നു ഞാനാകെ. ആരോടാണ് പറയേണ്ടത. ഗൾഫിലുള്ള ഇക്കായെ വിളിച്ചാലോ. വേണ്ട. അടുത്ത മുറിയിലേക്ക് ഓടി.എന്റെ ഉമ്മയോട് പറഞ്ഞു... ആരോടും പറയേണ്ട നീ... മുഖം പൊത്തി വിതുമ്പുകയായിരുന്നു ഉമ്മ... മോളുടെ കൂട്ടുകാരിയുണ്ട് കുറച്ചകലെ. ആ കുട്ടിയുടെ ഉമ്മയെ വിളിച്ച് കുറച്ചൊക്കെ പറഞ്ഞു. കരഞ്ഞുകരഞ്ഞ് ആ രാത്രി കഴിച്ചുകൂട്ടി... പിറ്റേന്ന് കാലത്ത് അവർ തിരിച്ചുവിളിച്ചു. ടോയ്‌ലെറ്റിലേക്ക് രണ്ട് പേരുംകൂടിയാണ് പോയത്. ആ കുട്ടിയേയും അവർ പിടിച്ചുവലിച്ചിരുന്നു. അവൾ കുതറിയോടി. മോളെ കൂട്ടിക്കൊണ്ടുപോകുന്നത് ആ കുട്ടി കണ്ടിരുന്നൂന്ന്.... പിന്നൊന്നും ചോദിച്ചില്ല. ഫോൺ കട്ട് ചെയ്തു-ഉമ്മ വേദനയോടെ പറയുന്നു.
കുടുംബത്തെ അപമാനിക്കുകയും കേസ് ഒതുക്കിത്തീർക്കുകയും ചെയ്യുന്ന നടപടിക്കെതിരെയാണ് നീക്കം. പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച മുനീർ ആണ് പ്രതിയെന്നായിരുന്നു സ്‌കൂൾ മാനേജ്‌മെന്റിന്റെ വാദം. അത് പൊളിഞ്ഞപ്പോൾ മൂന്നാമത് ഒരു കണ്ടത്തെലുമായാണ് ക്രൈംബ്രാഞ്ച് രംഗത്തത്തെിയിരിക്കുന്നത്. സംഭവം വനിത ഐ.പി.എസ് ഓഫിസറെക്കൊണ്ട് അന്വേഷിപ്പിച്ച് കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് രക്ഷിതാവ് ആവശ്യപ്പെട്ടു. പാറക്കടവ് പീഡനക്കേസ് ലോക്കൽ പൊലീസ് അന്വേഷണം നടത്തി വിവാദമായതോടെ സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമാണെന്ന് നേരത്തേ വിവിധ കോണുകളിൽനിന്ന് ആരോപണമുയർന്നിരുന്നു. അത് ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നോട്ട് പോയത്. കേസന്വേഷണം ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടം നടന്നത്. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഡിവൈ.എസ്‌പിയെ മലപ്പുറം സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പിയായി സ്ഥലം മാറ്റി. പീഡനത്തിനിരയായ കുട്ടിയെ അപകീർത്തിപ്പെടുത്തി പൊതുജനമധ്യത്തിൽ സംസാരിച്ചതിന് പൊലീസ് പേരോട് സഖാഫിക്കെതിരെ കേസെടുത്തിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തതോടെ പേരോട് സഖാഫിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും, പേരോടിന്റെ പ്രസംഗത്തിന്റെ ശബ്ദം പരിശോധനക്കയക്കുകയും ചെയ്തിരുന്നു. പരിശോധന റിപ്പോർട്ട് പുറത്തുവന്നിട്ടില്‌ളെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. ഇതിനിടെയാണ് വാദിയെ പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കം. ഇനി ഏക രക്ഷ ഹൈക്കോടതിയെന്നാണ് കുട്ടിയുടെ പിതാവിന്റെ അഭിപ്രായം.
നാദാപുരത്തിനടുത്ത് പാറക്കടവ് സിറാജുൽ ഹുദാ ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിൽ നാലര മാസം മുമ്പാണ് എൽ.കെ.ജി. വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അതേ കോമ്പൗണ്ടിൽ മതപഠനം നടത്തുന്ന രണ്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിക്കെതിരെ ലൈംഗികച്ചുവ കലർത്തി പ്രസംഗിച്ചതിന് സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധിയും മതപണ്ഡിതനുമായ പേരോട് അബ്ദുറഹിമാൻ സഖാഫിക്കെതിരെ കേസെടുക്കുകയും ചെയ്തു. സംഭവം യഥാസമയം പൊലീസിൽ റിപ്പോർട്ട് ചെയ്യാത്തതിന് സ്‌കൂൾ അധികൃതർക്കെതിരേയും നിയമ നടപടിക്ക് പൊലീസ് തുടക്കമിട്ടു. ഇതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്പിച്ച് ആഭ്യന്തര മന്ത്രി ഉത്തരവിട്ടത്.
ലോക്കൽ പൊലീസിന്റെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഡിവൈ.എസ്‌പി. പ്രജീഷ് തോട്ടത്തിൽ അവധിയിൽ പോയപ്പോൾ പകരമെത്തിയ ഉദ്യോഗസ്ഥൻ സ്‌കൂൾ ബസിലെ ക്‌ളീനറെ പ്രതിയാക്കി യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. നാട്ടുകാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതോടെ കളി കാര്യമായി. എന്നിട്ടും എല്ലാം അട്ടമറിച്ചു. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ പെൺകുട്ടി സ്വയം സ്വകാര്യഭാഗങ്ങളിൽ മുറിവേല്പിച്ചെന്നാണ്. ആദ്യപ്രതികൾ നിരപരാധികളുമായി.