- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രദർശനം തുടങ്ങിയതിന്റെ ഇരട്ടി തിയേറ്ററുകളിൽ ഇപ്പോൾ പ്രേമം; സൂര്യ ചിത്രം മാറ്റി പ്രേമം ഒഴുക്കി തീയേറ്ററുകൾ; ആദ്യ 100 കോടി സിനിമയാകുമെന്ന പ്രതീക്ഷയിൽ മോളിവുഡ്
മലയാളത്തിൽ 100 കോടിയുടെ കളക്ഷന്മാർക്ക് മറികടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഗോഡ്ഫാദറും ചിത്രവും ഒരു വർഷം തിയേറ്ററുകളിൽ ഓടിയ കാലത്ത് ടിക്കറ്റ് നിരക്ക് തീരെ കുറവായിരുന്നു. അതുകൊണ്ട് വമ്പൻ പ്രദർശന വിജയം നേടിയ ഗോഡ്ഫാദറിന്റേയും ചിത്രത്തിന്റേയും പ്രദർശന നേട്ടം ആവർത്തിക്കപ്പെട്ടാൽ പ്രേം നൂറു കോടിയുടെ മാർക്ക് കടക്കും. അതിലൂടെ മലയാളിയു
മലയാളത്തിൽ 100 കോടിയുടെ കളക്ഷന്മാർക്ക് മറികടക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഗോഡ്ഫാദറും ചിത്രവും ഒരു വർഷം തിയേറ്ററുകളിൽ ഓടിയ കാലത്ത് ടിക്കറ്റ് നിരക്ക് തീരെ കുറവായിരുന്നു. അതുകൊണ്ട് വമ്പൻ പ്രദർശന വിജയം നേടിയ ഗോഡ്ഫാദറിന്റേയും ചിത്രത്തിന്റേയും പ്രദർശന നേട്ടം ആവർത്തിക്കപ്പെട്ടാൽ പ്രേം നൂറു കോടിയുടെ മാർക്ക് കടക്കും. അതിലൂടെ മലയാളിയുടെ പുതിയ സൂപ്പർ താരമായി നിവിൻ പോളി മാറും. അതിനുള്ള സാധ്യത തന്നെയാണ് തിയേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വമ്പനൊരു തമിഴ് സിനിമ വന്നാൽ മലയാളത്തിന്റെ കഥ കഴിയും. അതായിരുന്നു മലയാളത്തിന്റെ സമീപകാല അവസ്ഥ. സൂര്യയുടെ മാസ് ചരിത്രം ആവർത്തിക്കുമെന്നാണ് കരുതിയത്. എന്നാൽ കൊച്ചു പയ്യന്റെ കൊച്ചു ചിത്രം കാര്യങ്ങൾ മാറി മറിച്ചു. കേരളത്തിലുടനീളം ഓടി നടന്ന് തമിഴ് സിനിമയെ പ്രെമോട്ട് ചെയ്ത സൂര്യയുടെ നീക്കം ഇത്തവണ ഫലം കണ്ടില്ല. തീയേറ്ററുകൾക്ക് പ്രേമം മതി. പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിൽ എല്ലാം നിറഞ്ഞ സദസിലാണ് പ്രദർശനം. എത്ര തീയേറ്ററിൽ ഇട്ടാലും കാണാൻ ആളുണ്ട. പ്രേമം റിലീസ് മൂന്നാഴ്ച കഴിഞ്ഞ ശേഷമുള്ള സ്ഥിതിയാണ് ഇത്. സമീപകാല ചിത്രങ്ങൾക്കൊന്നും മലയാളത്തിൽ ഇത്രയേറെ പ്രദർശന വിജയം നേടാനായില്ല.ആളൊഴിഞ്ഞ പൂരുപറമ്പാല്ലതെ തീയേറ്റുകൾ വീണ്ടും മാറി.
തീയേറ്ററുകളിൽ വടക്കൻ സെൽഫി നേടിയ വിജയത്തിന്റെ തുടർച്ചയായിരുന്നു പ്രേമം. രണ്ടാഴ്ച കൊണ്ട് 13 ലക്ഷം രൂപയുടെ ഷെയറാണ് പ്രേമം ഓരോ തിയേറ്റുറകളിൽ നിന്നും നേടുന്നത്. ഇത് ഇനിയും ആഴ്ചകൾ തുടരുമെന്നാണ് വിലയിരുത്തലുകൾ. ഏതാണ്ട് എഴുപുതോളം തിയേറ്ററുകളിൽ പ്രേമം പ്രദർശിപ്പിക്കുന്നു. ഇനിയും പ്രേമത്തിനായി നെട്ടോട്ടമോടുന്ന തിയേറ്ററുകളുമുണ്ട്. അതുകൊണ്ട് കൂടിയാണ് നൂറു കോടിയെന്ന ലക്ഷ്യം മോളിവുഡ് സ്വപ്‌നം കാണുന്നത്. ഗോഡ്ഫാദറും ചിത്രവും തിയേറ്ററുകളിൽ നേടിയ പ്രദർശന ദിവസത്തിന്റെ റിക്കോർഡ് മറികടക്കാൻ പ്രേമത്തിന് കഴിയുമെന്നാണ് വിലയിരുത്തൽ. ദിൽവാലെ ദുൽഹനിയാ ലേ ജായേംഗെ ബോളിവുഡിൽ നേടിയതിന് സമനായ നേട്ടങ്ങളാണ് നിവീൻ പോളിയുടെ പ്രേമവും മുന്നിൽ കാണുന്നത്.
മലയാള സിനിമാ വ്യവസായത്തിലെ ഏറ്റവും പ്രതീക്ഷാഭരിതമായ കലക്ഷൻ റെക്കോർഡാണ് നിവിൻപോളിയുടെ സിനിമകൾ നേടിയിരിക്കുന്നത്. തട്ടത്തിൻ മറയത്ത്, നേരം, 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡെയ്‌സ്, വടക്കൻ സെൽഫി, എന്നീ ആറു സിനിമകൾ മാത്രം തിയറ്ററിൽനിന്നു നേടിയത് 100 കോടിയിലേറെ രൂപയാണ്. പ്രേമം ഈ കണക്ക് ഇരട്ടിയാക്കുമെന്ന പ്രതീക്ഷയാണ് നവീൻ പോളിയുടെ ആരാധകരും പങ്കുവയ്ക്കുന്നത്. വലിയ ബഹളങ്ങളില്ലാതെയാണ് പ്രേമം തിയേറ്ററിലെത്തിയത്. അൽഫോൻസ് പുത്രന്റെ സംവിധാനത്തിലെത്തിയ പ്രേമത്തെ പ്രേക്ഷകരാണ് ഹിറ്റാക്കിയത്. ഗോഡ്ഫാദറിനും ചിത്രത്തിനുമൊക്കെ പറയാനുള്ളതും ഈ ചരിത്രമാണ്. തിയേറ്ററിൽ ചെന്നിരുന്ന് സിനിമ കാണേണ്ട മാനസികാവസ്ഥ സൃഷ്ടിക്കാൻ പ്രേമത്തിനായി. വീണ്ടും വീണ്ടും കണ്ടവർ എത്തുന്നമുണ്ട്. ഇത് തന്നെയാണ് 100 കോടി കണക്കിന്റെ ആത്മവിശ്വാസവും.
ഇവയുടെ ടെലിവിഷൻ സംപ്രേഷണാവകാശം വഴി ലഭിച്ച തുക കൂട്ടാതെയാണിത്. താരകേന്ദ്രീകൃതമായ മലയാള സിനിമയിൽ ഒരു യുവനടൻ സ്വന്തമാക്കിയ നേട്ടം അവിശ്വസനീയമാണ്. ഒന്നു മീശ വടിച്ചാൽ സ്‌കൂൾ വിദ്യാർത്ഥിയാകാം. ഒരു പൊടിക്കു മീശയായാൽ കോളജിലെത്തി. അൽപ്പം താടിവച്ചാൽ പക്വതയായി. ചമയങ്ങളില്ലാതെ കാലത്തിനു പിന്നോട്ടും മുന്നോട്ടുമോടാനുള്ള നിവിൻപോളിയുടെ അനായാസമായ ശരീരഭാഷ മിക്ക കഥാപാത്രങ്ങളിലും കാണാം. 1983 എന്ന സിനിമയിൽ മലയാളി ഇത് തിരിച്ചറിഞ്ഞു. അത് പ്രേമത്തിലൂടെ ഏറ്റെടുക്കുകയാണ് മോളിവുഡ്.