- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ സുകന്യ സമൃദ്ധിക്ക് പഴയ ഗതി വരാതിരിക്കട്ടേ; കന്യാസുരക്ഷയും സുകന്യയോജനയും കെട്ടിപ്പൂട്ടിയതു മറക്കാതിരിക്കാം; കെ ആർ നാരായണനോടു മാപ്പിരക്കുകയുമാവാം
ആലപ്പുഴ: മോദി സർക്കാരിന്റെ സുകന്യ സമൃദ്ധി പദ്ധതി സോഷ്യൽ മീഡിയയിൽ വൈറലാകുന്നതു കണ്ട് പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ സർക്കാർ സഹായത്തിനായി വലിയ കലത്തിൽ വെള്ളമൊഴിച്ചു കാത്തിരിക്കുന്ന അമ്മമാർ ഇതിനു മുമ്പു കൊട്ടിഘോഷിച്ചു കൊണ്ടുവന്ന സമാനപദ്ധതികളുടെ ഇന്നത്തെ അവസ്ഥ കാണണം. 'കന്യാസുരക്ഷ' ' സുകന്യയോജന' എന്നിങ്ങനെയുള്ള പദ്ധതികൾക
ആലപ്പുഴ: മോദി സർക്കാരിന്റെ സുകന്യ സമൃദ്ധി പദ്ധതി സോഷ്യൽ മീഡിയയിൽ വൈറലാകുന്നതു കണ്ട് പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ സർക്കാർ സഹായത്തിനായി വലിയ കലത്തിൽ വെള്ളമൊഴിച്ചു കാത്തിരിക്കുന്ന അമ്മമാർ ഇതിനു മുമ്പു കൊട്ടിഘോഷിച്ചു കൊണ്ടുവന്ന സമാനപദ്ധതികളുടെ ഇന്നത്തെ അവസ്ഥ കാണണം.
'കന്യാസുരക്ഷ' ' സുകന്യയോജന' എന്നിങ്ങനെയുള്ള പദ്ധതികൾക്ക് അന്നെന്തായിരുന്നു സ്വീകാര്യതയും പ്രചാരണവും! 2002 -ലാണു കോട്ടയംകാരൻ പ്രഥമ പൗരന്റെ പേരിൽ കന്യാസുരക്ഷ എന്ന പേരിൽ പെൺകുട്ടികൾക്കായി പദ്ധതി രൂപപ്പെടുത്തിയത്. രാഷ്ട്രപതിയായ ശേഷം കെ ആർ നാരായണൻ ആദ്യമായി നാട്ടിലെത്തിയപ്പോൾ ആഘോഷപൂർവം തുടക്കമിട്ട പദ്ധതി പിന്നീട് ആരും ശ്രദ്ധിക്കാതായി. പ്രതിവർഷം 250 രൂപ അടയ്ക്കുമ്പോൾ 15 വർഷം തികയുമ്പോൾ 40,000 കൈയിൽ കിട്ടുന്ന പദ്ധതിയായിരുന്നു അന്ന് വിഭാവനം ചെയ്തത്.
അതല്ല, ഒരു ലക്ഷവും ഒന്നരലക്ഷവുമായി അതു മാറുമെന്നു വേറേയും പ്രചരണമുണ്ടായി. എന്നാൽ ഈ പദ്ധതിയുടെ ഗതിയെന്തെന്ന് ഒരു സർക്കാരും തിരിഞ്ഞുനോക്കിയില്ല. എൽ ഐ സി യുമായി ചേർന്നു തുടങ്ങിയ പദ്ധതി കെട്ടിപ്പൂട്ടിയിട്ട് വർഷങ്ങളായി. പദ്ധതിയുടെ ഗഡുക്കൾ ശേഖരിച്ചുക്കൊണ്ടിരുന്നത് മഹിളാ പ്രധാൻ ഏജന്റുമാരായിരുന്നു. പിന്നീട് സഹകരണ ബാങ്കുകളിലൂടെ പണം സ്വീകരിച്ചു തുടങ്ങി. എന്നാൽ കാലാവധി പൂർത്തീകരിച്ച പല പോളിസികളിലും മാതാപിതാക്കൾക്ക് വാഗ്ദാനം ചെയ്ത തുക ലഭിച്ചില്ല. പലർക്കും അടച്ചതുക മടക്കി നൽകി എൽ ഐ സി തടിതപ്പി. ഇത്തരത്തിൽ ലക്ഷക്കണക്കിന് മാതാപിതാക്കളുടെ പ്രതീക്ഷകളാണു തെറ്റിയത്.
പെൺകുട്ടികൾക്കായി എൽ ഐ സി സ്വന്തമായി തുടങ്ങിവച്ച സുകന്യ യോജന പദ്ധതികളും കെട്ടിപ്പൂട്ടി. എൽ ഐ സി ഇത്തരത്തിൽ ഒൻപതു പോളീസികളാണ് നിർത്താലാക്കിയത്. ഇതിൽ മുൻരാഷ്ട്രപതിയുടെ പദ്ധതിയും മുക്കി. എന്നാൽ മാറിമാറി വന്ന സർക്കാരുകൾ ഈ പദ്ധതിയെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ഇപ്പോൾ മോദി സർക്കാരിന്റെ പ്രഥമ ബജറ്റിൽ രാജ്യത്തെ പത്തുവയസിൽ് താഴെയുള്ള പെൺകുട്ടികൾക്കായി പ്രഖ്യാപിക്കപ്പെട്ട 'സുകന്യ സമൃദ്ധി' പദ്ധതിയുടെ പ്രചാരവും സോഷ്യൽ മീഡിയകളിലും മറ്റുമായി മുറുകുന്നുണ്ട്.
പ്രതിവർഷം പതിനായിരം രൂപ അടച്ചാൽ വിവാഹപ്രായമെത്തുമ്പോൾ 5.25 ലക്ഷം രൂപ ലഭിക്കുന്ന പദ്ധതിയാണ് സുകന്യ സമൃദ്ധി. സർക്കാരിന്റെ ബജറ്റ് ഓഫർ പെൺകുട്ടികളുള്ള മാതാപിതാക്കൾക്ക് വൻപ്രതീക്ഷയാണ് നൽകുന്നത്. 9.1 ശതമാനം പലിശയാണ് നിക്ഷേപത്തുകയ്ക്കുള്ള ഓഫർ. കാലാവധിയെത്തുമ്പോൾ പലിശയും കൂട്ടുപലിശയും നികുതി ഇളവും വാഗ്ദാനം ചെയ്യുന്ന പദ്ധതിയുടെ ഗതി എന്തെന്നു കണ്ടുതന്നെ അറിയണം. ഇപ്പോൾ ഊർധ്വശ്വാസം വലിക്കുന്ന പോസ്‌റ്റോഫീസുകൾക്ക് ജീവവായു നൽകാൻ ഒരുക്കിയ പദ്ധതി രാജ്യത്തെ പെൺകുട്ടികളുടെ മംഗല്യത്തെ എങ്ങനെ സഹായിക്കുമെന്നു കാത്തിരുന്നു കാണാം.
വൻ പ്രതീക്ഷ നൽകുന്ന പദ്ധതിയുടെ പ്രചരണം മുറയ്ക്ക് നടത്തി പണം പെട്ടിയിലാകുമ്പോൾ മുങ്ങുന്ന പതിവുപരിപാടികളെ സർക്കാർ തട്ടിപ്പെന്നു വിളിക്കണം. മാറിമാറി വരുന്ന സർക്കാരുകൾ പെൺകുട്ടികളുടെ പേരുപറഞ്ഞ് ഇത്തരത്തിലുള്ള പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ മാതാപിതാക്കളെ കണക്കുകൂട്ടലുകളാണു തെറ്റുന്നത്.